പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, December 16, 2007

കൊട്ടാരക്കരയിലെ കുട്ടന്‍പ്പിള്ള അഥവാ കുടജാദ്രിയിലെ കുട്ടന്‍പിള്ള

(പുനപ്രസിദ്ധീകരണം)



കെ മൂന്നു മക്കള്‍.രണ്ടാണും ഒരു പെണ്ണും.പെണ്‍പിള്ളേരെ കെട്ടിച്ചയച്ചു.ആണായിപ്പിറന്നവന് ജോലിയൊന്നുമായില്ല.പിന്നെയുള്ളത് ഭാര്യ.അവരൊക്കെ അങ്ങ് കൊട്ടാരക്കരേലാ ”

കുട്ടന്‍പിള്ളച്ചേട്ടന്‍ ഇവിടേയും?

ഇവിടേന്നു പറഞ്ഞാല്‍ കുടജാദ്രിയിലെ സര്‍വജ്ഞപീഠവും കഴിഞ്ഞ് കുത്തനെ താഴോട്ടു പോകുന്ന കാട്ടുവഴിയുടെ തുമ്പില്‍ വന വിജനതയില്‍ സൌപര്‍ണ്ണികാനദിയുടെ തുടക്കമായ ചിത്രമൂലയിലെ പാറക്കെട്ടുകള്‍ക്കിടയില്‍, തപസ്സ്.

പകല്‍ ഈ വഴി ഒറ്റപ്പെട്ട തീര്‍ത്ഥാടകരൊ സഞ്ചാരികളൊ വന്നെന്നിരിക്കും.സര്‍വജ്ഞപീഠം കയറിയാല്‍ മിക്ക യാത്രക്കാരും വിശ്രമിച്ച് തിരിച്ചുപോകും.

പോരാ പോരാ എന്ന് ചോര തുടിക്കുന്ന ഉത്സാഹക്കാരാണ് ഭ്രാന്തമായ ഊക്കോടെ ചിത്രമൂലയിലേക്കു കുതിക്കുന്നത്.ഇവിടേക്കു നിര്‍മ്മിത പാതയില്ല.നടത്തത്തിലൂടെ രൂപപ്പെട്ട കാട്ടുവഴിയിലൂടെയുള്ള ദുക്ഷ്കരമായ യാത്രയാണിത്.ഇരുട്ടിനു മുമ്പു മടങ്ങുകയും വേണം.ഈ വഴിയെ അതിജീവിച്ച് ചിത്രമൂലയിലെത്തിയവര്‍ അധികം വൈകാതെ മടങ്ങുന്നു,രാത്രിയെ പേടിച്ച്,ഇരുട്ടിനെ പേടിച്ച്,തണുപ്പിനെ പേടിച്ച്.ക്ലേശകരമെങ്കിലും മലങ്കാട്ടിലൂടെയുള്ള തണുപ്പുള്ള യാത്ര സമാനതകളില്ലാത്ത അനുഭവമാണ്.

ചിത്രമൂലയിലെ വന്യമായ വിജനതയിലാണ് കുട്ടന്‍പ്പിള്ള ഒറ്റക്കിരുന്ന് പ്രകൃതിയെ അറിയുന്നത്.നിത്യസഞ്ചാരങ്ങളുടെ ഇടവേളകളിലാണ് കുട്ടന്‍പ്പിള്ള ഇവിടെയുമെത്തുന്നത്.വന്നാല്‍ ആഴ്ചകളോളം ഇവിടെയുണ്ടാകും.വനലഹരിയിലേക്ക് ലയിക്കുന്ന മനുഷ്യപ്രകൃതിയായി കുട്ടന്‍പ്പിള്ള ഇവിടെ സജീവമാകുന്നു.

മുടിയും താടിയും ഉള്ളത് നീണ്ടുവളര്‍ന്ന്.

ഹിമാലയത്തില്‍ നിന്നും സംഘടിപ്പിച്ച രുദ്രാക്ഷ മാല കൈയ്യില്‍ ചടുലം. ഇടക്ക് കണ്ണടച്ച് ചുണ്ടനക്കുന്നു,മന്ത്രമെന്ന് സമാധാനിക്കാം.

സത്യത്തില്‍ ഇതൊന്നുമല്ല കുട്ടന്‍പ്പിള്ളയുടെ വഴി.ഭക്തിയും സന്യാസവുമൊക്കെ ഒരു തടിതപ്പല്‍ മാത്രം.
നടപ്പാത അവസാനിക്കുന്നിടത്തുനിന്നും കുത്തനെ ഗുഹാമുഖത്തേക്കുള്ള കയറ്റത്തിന് സാഹസികതയുടെ പരിവേക്ഷമുണ്ട്.ഇരുമ്പിന്റെ കോണിയെങ്ങാനും മറിഞ്ഞാല്‍..... ഇപ്പുറത്ത് കാഴ്ച ചെല്ലാത്ത താഴ്ചയാണ്. ഈ ഗുഹാമുഖത്താണ് കുട്ടന്‍പിള്ളയുടെ ഏകാന്തത.

കുട്ടന്‍പിള്ള സന്തോഷവാനാണ്.ഇടക്കൊക്കെ വീട്ടില്‍ പൊകുന്നു.
കൊട്ടാരക്കര നില്‍ക്കാന്‍ കൊള്ളാത്ത് സ്ഥലമാണെന്നാണ് കുട്ടന്‍പിള്ളച്ചേട്ടന്‍ പറയുന്നത്.അതെന്താ അങ്ങനെയെന്നു ചോദിച്ചാല്‍ അവിടെയാണെന്റെ വീടെന്ന് ഉത്തരം കിട്ടും.

അങ്ങനെ കുട്ടന്‍പ്പിള്ളച്ചേട്ടന്‍ യാത്ര തുടരുകയാണ്,വിശ്രമങ്ങളും വിശ്രാന്തിയുമായി.ഭക്ഷണം ചിലപ്പോള്‍ മാത്രം.സൌപര്‍ണ്ണികയുടെ ഉല്‍ഭവമായ പാറയില്‍ നിന്നും വിയര്‍പ്പു പോലെ പൊടിയുന്ന വെള്ളം കുട്ടന്‍പ്പിള്ളച്ചേട്ടന്‍ ശേഖരിച്ചുവെക്കുന്നു.യാത്രികരും ഈ ഉറവയൂറ്റിയാണ് ദാഹം മറക്കുന്നത് . കാട്ടിലും ഒരാളെ കിട്ടി ഭിക്ഷ കൊടുക്കാന്‍ എന്ന ചിന്തയില്‍ ഭക്തര്‍ കുട്ടന്‍പ്പിള്ളയുടെ മുന്നിലെ പാത്രത്തിലേക്ക് പൈസ വെക്കുന്നു..

ആര്‍ക്കും കുട്ടന്‍പിള്ളയെ ഇഷ്ടമാകും.

വയസ്സ് അന്‍പതിനു ശേഷമാണ് കുട്ടന്‍പിള്ള വീടുവിട്ട് സഞ്ചാരിയാകുന്നത്.മറ്റെല്ലാ മോഹങ്ങളും ഒരു വിധം കെട്ടടങ്ങിയതിന് ശേഷം.

യാത്രകള്‍ പല പല സ്ഥലങ്ങളിലേക്കാണ്,പ്രത്യാകിച്ച് വിശുദ്ധിയുടെ പരിവേക്ഷമുള്ള സ്ഥലങ്ങളിലേക്ക്.കുടുംബജീവിതത്തില്‍ കുടുങ്ങിപ്പോയതിലും, സന്തോഷത്തിന്റെ ലോകം തിരിച്ചറിയാന്‍ വൈകിയതിലും കുട്ടന്‍പ്പിള്ളക്ക് ദുഖമുണ്ട്.


“ഏകാന്തത അനുഭവിച്ചറിയണം.
നിങ്ങള്‍ ഇവിടെ വന്നു താമസിക്കൂ.
രാത്രി ഇവിടെ മറ്റൊരനുഭവമാണ്,മറ്റൊരു ലോകമാണ് .
വന്യമൃഗങ്ങളുടേയും ഉഗ്രവിഷവാഹികളായ ഇഴജന്തുക്കളുടേയും വീടായ കാട്ടില്‍ ഒറ്റക്ക് കഴിയുമ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയാത്ത സമാധാനമാണ് തോന്നുക.
അഭൌമികമായ തലത്തിലേക്ക് നമ്മെ ഉയര്‍ത്തിപ്പിടിക്കുന്നത് പോലെ..........”


രാത്രി ഒറ്റക്കിരിക്കാന്‍ പേടിയില്ലെ?


ഞങ്ങളിലാരോ ഒരു സാധാരണ ചോദ്യം കുട്ടന്‍പ്പിള്ളച്ചേട്ടന് ഇട്ടുകൊടുത്തു.

കുട്ടന്‍പിള്ളച്ചേട്ടന്‍ വെള്ളം കിനിയുന്ന പാറക്കെട്ടിനു നേരെ കൈ ചൂണ്ടി.

“ഇവിടെ തവളകളും ചിലതരം ജലജീവികളും പാര്‍ക്കുന്നുണ്ട്.ഇവയെ തിന്നാന്‍ രാത്രി പലതരം പാമ്പുകളും വരും.അതൊക്കെ മതി എനിക്കു കൂട്ടിന്.പാമ്പ് ഈ ശരീരത്തിലൂടെ ചിലപ്പോ ഇഴഞ്ഞു പോകും.വല്ലാത്തൊരു തണുപ്പാ അതിന്റെ സ്പര്‍ശത്തിന് “


പാമ്പ് കടിക്കില്ലെ?

“ഇതു വരെ അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ല.ചിലപ്പോ കടിച്ചെന്നും വരും.കടിച്ചാല്‍ത്തന്നെ മാക്സിമം എന്താ സംഭവിക്ക്യാ.....“
ഞങ്ങളുടെ നിശബ്ദതക്ക് മേലെ കുട്ടന്‍പ്പിള്ള ഒന്നു കൂടിപ്പറഞ്ഞു.

“മരിക്കും.അത്രതന്നെ.അതില്‍ക്കൂടുതലെന്താ സംഭവിക്ക്യാ‍.
ഒരു ചെറിയ നിമിഷത്തെ സംഭവം.അതിനെക്കുറിച്ച് ജീവിതകാലം മുഴുവന്‍ ചിന്തിച്ച് ജീവിതത്തിന്റെ ആനന്ദം കളയണോ? ”

കുട്ടന്‍ പിള്ളയുടെ ദര്‍ശനത്തിന്റെ ആഴം ഉള്‍ക്കൊണ്ടെങ്കിലും ഇരുട്ടി മഞ്ഞുവീഴുന്നതിന് മുമ്പ് മുറിയിലെത്തണമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ യാത്ര പറഞ്ഞു.
ആര്‍ത്തിയുടെ ആസുരലോകം കാടിന് പുറത്താണ്.





10 comments:

മണിലാല്‍ said...

കൊട്ടാരക്കരയിലെ കുട്ടന്‍പ്പിള്ള കുടജാദ്രിയിലിരുന്നു കഥ പറയുന്നു.

മൂര്‍ത്തി said...

വേറിട്ട കാഴ്ച...വേറിട്ട മനുഷ്യര്‍..

വേണു venu said...

കൊട്ടാരക്കര കുട്ടന്‍‍ പിള്ള, ഇപ്പോഴും കഥ പറയുന്നോ.?

ഫസല്‍ ബിനാലി.. said...

ഒരു ചെറിയ നിമിഷത്തെ സംഭവം.അതിനെക്കുറിച്ച് ജീവിതകാലം മുഴുവന്‍ ചിന്തിക്കണോ?.............................................................
hridyamaayi, abinandanangal........

ഒരു “ദേശാഭിമാനി” said...

മരിക്കും...അത്രയല്ലേ സംഭവിക്കുള്ളു...

ഒരു “ദേശാഭിമാനി” said...

മരിക്കും...അത്രയല്ലേ സംഭവിക്കുള്ളു...

കുറുമാന്‍ said...

കുട്ടന്‍പിള്ളചേട്ടന്‍ - ജീവിതത്തെ അറിഞ്ഞ മനുഷ്യന്‍

സര്‍വജ്ഞപീ0വും - സര്‍വ്വജ്ഞപീഠം (Tha)

ദിലീപ് വിശ്വനാഥ് said...

ഈ കഥപറച്ചില്‍ ഇഷ്ടപ്പെട്ടു. മാര്‍ജ്ജാരന് ആശംസകള്‍.
പുതുവത്സരാശംസകള്‍.

Rafeeq said...

nannaayittund. :)

മണിലാല്‍ said...

കുടജാദ്രിയിലെ കുട്ടന്‍പിള്ളച്ചേട്ടന്റ്റെ കഥ.....


നീയുള്ളപ്പോള്‍.....