കു
ഞ്ഞമ്പു എന്ന മനുഷ്യന്റെ മുന്നില്‍ സൈക്യാട്രിസ്റ്റ് പ്രതിസന്ധിയിലായി.
ഒരാളുടെ നര്‍മബോധം ഇരുട്ടിവെളുക്കുന്നതിനുമുമ്പ് പൊയ്പ്പോകുക.
വെറുമൊരാളല്ല.
ആയിരക്കണക്കിനാളുകളെ ദിനം പ്രതി കുടുകുടാ ചിരിപ്പിച്ചു കോണ്ടിരിന്ന ജംബോ സര്‍ക്കസിലെ കോമാളിയാണ്.
ഒരു നാള്‍ കുഞ്ഞമ്പു തിരിച്ചറിയുന്നു ചിരിപ്പിക്കാനുള്ള തന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു,
സ്വയം ചിരിക്കാനുള്ള കഴിവും.
മാനേജര്‍ ശ്രീധരേട്ടന്‍ പറയുന്നതു വരെ ഇതറിഞ്ഞിരുന്നില്ല.
തന്റെ നിഴല്‍ കണ്ടാല്‍ ചിരിച്ചുലയുമായിരുന്ന പ്രേക്ഷകരുടെ മുഖത്ത് ഇപ്പോള്‍ നിസംഗത മാത്രം.
ഒറ്റയടിക്ക് ലോകത്തിന്റെ നര്‍മം പോയി എന്നാണ് ആദ്യം കരുതിയത്.
ലോക്കല്‍ സിക്രട്ടറി സുധാകരന്‍ സഖാവിനോട് ഇക്കാര്യം ചോദിക്കാനിരുന്നതുമാണ്.
ഇതെല്ലാം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് കേള്‍ക്കേണ്ടി വരും.
കൈവിട്ട നര്‍മവും പോയ ജോലിയും തിരിച്ചു വേണം.
അതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കണം.
അയാള്‍ സൈക്യാട്രിസ്റ്റിനോട് കേണു.
എന്നുതൊട്ടാണ് തുടങ്ങിയതെന്ന് ഓര്‍ക്കാന്‍ കഴിയുന്നുണ്ടൊ?
“മാസങ്ങളായി ”
എത്ര?
“ഡിസമ്പര്‍,നവമ്പര്‍,ഒക്ടോബര്‍..........സെപ്റ്റംബറിലാണെന്നു തോന്നുന്നു തുടക്കം ”
അക്കാലം മനസ്സിനെ ഗുരുതരമായി ബാധിച്ച എന്തെങ്കിലും അല്‍ക്കുല്‍ത്ത് ഉണ്ടായിട്ടുണ്ടോ,
ഒന്നാലോചിച്ചു നോക്കൂ?
മൂക്കത്ത് വിരല്‍ കുത്തിയും വിരല്‍ മടക്കിയും തലയില്‍ ചൊറിഞ്ഞും കുഞ്ഞമ്പു ആലോചിച്ചു.
ഒന്നും തെളിയുന്നില്ല.
അമ്മയുടേയൊ അഛന്റെയോ മറ്റു വേണ്ടപ്പെട്ടവരുടേയോ മരണം,അങ്ങനെ വല്ലതും?
“അച്ഛന്‍ പണ്ടേ പോയി.
സര്‍ക്കസ്സിലായിരുന്നു.
ട്രിപ്പീസിനിടയിലാ കാലമാടന്‍ കൊണ്ടു പോയത്.
അതിനുമുമ്പെ അമ്മയും പോയി,തെയ്യത്തിനു പോയി മടങ്ങുമ്പോ വള്ളം മറിഞ്ഞ്.
പിന്നെ വേണ്ടപ്പെട്ടവര്....... അവര് തലങ്ങും വെലങ്ങും വീണുമരിക്കണണ് ”
പാര്‍ട്ടിക്കാരനാണോ?
“അതെ”
ആക്ഷനില്‍ പങ്കെടൂത്തിട്ടുണ്ടോ?
“പങ്കെടുക്കണമെന്നുണ്ടായിരുന്നു.
പക്ഷെ പാര്‍ട്ടിക്കാര് എന്നെ ഒഴിവാക്കി.
ഞാനൊരു തമാശക്കാരനല്ലെ.
എല്ലാം എനിക്ക് തമാശയായിട്ടെ തോന്നിയിട്ടുള്ളു ”
കത്തിയേറ്,വാള്‍പ്പയറ്റ്,ഓതിരം കടകന്‍ തുടങ്ങിയ കലാപരിപാടികള്‍ കണ്ട് പേടിച്ചിട്ടുണ്ടോ?
സൈക്യട്രിസ്റ്റ് തലശ്ശേരി കമ്യൂണിസ്റ്റിനെ ഒന്ന് ചൊറിഞ്ഞുനോക്കി.
“അതൊക്കെ ഞങ്ങക്ക് എല്‍കേജി തൊട്ടെ പുത്തിരിയുള്ള കാര്യങ്ങളല്ല ”
സൈക്യാട്രിസ്റ്റ് പുസ്തകങ്ങളില്‍ പരതി, പഴയ പാഠപുസ്തകങ്ങള്‍ ചതിക്കില്ലെന്നാ।
പക്ഷെ ഒന്നും തടയുന്നില്ല.
ഇങ്ങനെയോരോ തലതിരിഞ്ഞവര്‍ വന്നാല്‍ കാര്യം പോക്കാ...സൈക്യട്രിസ്റ്റ് തലചൊറിഞ്ഞു.
സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ വിട്ട് സൈക്യാട്രിസ്റ്റ് വീട്ടുകാര്യത്തിലേക്ക്കടന്നു,എങ്ങിനെയെങ്കിലും ഒന്നവസാനിപ്പിക്കണമല്ലോ.
മംഗലം കഴിഞ്ഞതാണോ?
“അതെ ”
എന്നായിരുന്നു?
കോമാളി ഒരു നിമിഷം ചിന്തയിലാണ്ടു.
പിന്നെ വെളിപാടു പോലെ എഴുന്നേറ്റു.
സൈക്യാട്രിസ്റ്റിന് ക്ഷമ കെട്ടു,ഇടപെട്ടു.
ഇരിക്കൂ...ചോദിക്കട്ടെ....കുട്ടികള്‍?
“കാര്യമെല്ലാം എനിക്ക് പിടി കിട്ടി ഡോക്ടറെ....
സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു എന്റെ മംഗലം(വിവാഹം).
ആയിടക്കു തന്നെയാണ് എനിക്കിതെല്ലാം പറ്റിയത് ”
വാതിലിലേക്ക് തിരിഞ്ഞ കോമാളിയെ നോക്കി സൈക്യാട്രിസ്റ്റിന് പൊട്ടിച്ചിരിക്കണമെന്നു തോന്നി.
പക്ഷെ ചിരി ചങ്കില്‍ കുരുങ്ങി ചുമ വന്നു.
സൈക്യാട്രിസ്റ്റും വിവാഹിതനായിരുന്നു.
ഒഴിഞ്ഞുമാറി.
അപ്പൊ ഈ മാസങ്ങളില്‍ ഒരു സംഭവവുമുണ്ടായിട്ടില്ല?
പറയുമ്പോ എല്ലാം പറയണമല്ലോ.
കുഞ്ഞമ്പുവേട്ടന്‍ എന്തോ ഓര്‍ത്തു.
എന്താ....തുറന്നു പറയൂ......
എവിടെയെങ്കിലും അവസാനിപ്പിക്കണമല്ലോ എന്ന ചിന്തയില്‍ സൈക്യാട്രിസ്റ്റ് ഇളകിയിരുന്നു.
കുഞ്ഞമ്പുവേട്ടന്‍ പറഞ്ഞു.
ആയിടക്കായിരുന്നു എന്റെ മംഗലം.
ഓ മൈ ഗോഡ്.
ഇത് നേരത്തെ പറയേണ്ടെ.
ഇനി ചികിത്സ തുടങ്ങാം.
സൈക്യാട്രിസ്റ്റ് വിരല്‍ കോണ്ട് തന്റെ ബുള്‍ഗാന്‍ തല്‍ സ്ഥാനത്തുണ്ടെന്നുറപ്പുവരുത്തി.
14 comments:
സര്‍ക്കസ്സില്‍ കോമാളിയായിരുന്ന കുഞ്ഞമ്പുവേട്ടന്റെ നര്‍മ്മം പെട്ടെന്നൊരു ദിവസം നഷ്ടമാകുന്നു.
നര്‍മ്മം പോയ കൊമാളി......ഒരു തലശ്ശേരിക്കഥ.....
മാര്‍ജാരാ, ഈ കഥ നന്നായി.
പാവം കോമാളി.
മാര്‍ജാരാ കഥഷ്‌ടായിട്ടാ. ഇപ്പോ ഞാനിട്ട പോസ്റ്റിലെ മാര്‍ജാരന്‍സ് താങ്കളല്ല എന്നറിയിച്ചോട്ടെ. സിനിമാകൊട്ടക v/s സിനിമാതീയേറ്റര്‍ & മാര്‍ജാരന്‍സ്!http://retinopothi.blogspot.com/2008/05/vs.html
മാര്‍ജ്ജാരാ ഓണം അടുക്കുമ്പോള്‍ തൃശൂരുള്ള ചില കടക്കാര് ഒരാളെ കടയുടെ ഫ്രണ്ടില്‍ നിറുത്തും
ഇയ്യാളെ ചിരിപ്പിക്കുന്നവര്‍ക്ക് വലിയ ഒരു തുക
ജന്മ ചെയ്താല്‍ അയ്യളു ചിരിക്കില്ല ഞാന്‍ ഒരാളെ ചിരിപ്പിക്കാന്‍ നോക്കിയാതാ അവസാനമെന്റെ ഗോഷടി കണ്ട് നാട്ടുക്കാര് ചിരിച്ചു
:)
കുടുമ്പ ജീവിതം ഒരു നര്‍മ്മമായി എടുക്കാമായിരുന്നു.
സീരിയസ്സാകുമ്പോഴെ നര്‍മ്മം നഷ്ടപ്പെടൂ.
കഥ നന്നായി. പക്ഷെ ട്രാന്‍സ്‍ ലേറ്ററു വേണ്ടിവന്നു മംഗലം എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍. പൊടകൊടയാന്നീനോ?
കല്യാണം കഴിയുമ്പോഴാണ് ചിലര്‍ കോമാളികള്‍ ആവുന്നത് എന്ന് കേട്ടിട്ടുണ്ട്.ഇത് കൊള്ളാം..
നര്‍മ്മം കൊണ്ട് മാത്രം എത്ര പ്രാവശ്യാന്നോ ഞാന്‍ സ്വന്തം പെമ്പറന്നോരുടെ മുന്‍പില്‍ രക്ഷപ്പെട്ടിരിക്കുന്നേ...!
പാവം മാര്‍ജാരന്‍, അല്ല; കുഞ്ഞമ്പുവേട്ടന്‍!
നര്‍മ്മം പോയ കോമാളി.....
എന്തോ പറഞ്ഞ് ചിരിക്കുന്നതിനിടയില്‍ ഭാര്യ എന്നോട് : “ എന്താ ഭവാന്‍ സാദാ ചിരിയിലൊതുക്കിയോ ? അങ്ങ് തലതല്ലിച്ചിരിക്കുന്നതു കണ്ടിട്ട് എത്ര കാലായി !“
കര്‍മ്മഫലം
ഹഹാഹാ!
Post a Comment