Wednesday, May 28, 2008
ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്
വാഴച്ചാല്‍ സൌന്ദര്യത്തിന്റെ കരയില്‍ ഒരു ബോര്‍ഡ് കാണാം.
"വെള്ളച്ചാട്ടത്തില്‍ മരിച്ചവരുടെ എണ്ണവും അടുത്തത് നിങ്ങളാവരുത് “എന്ന മുന്നറിയിപ്പും.
കുറച്ച് കാലം കഴിയുമ്പോള്‍ നമുക്ക് മറ്റൊരു ബോര്‍ഡും കൂടി ഇവിടെ പ്രതീക്ഷിക്കാം.
“ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്” .
പദ്ധതിക്കു മേല്‍ പദ്ധതികള്‍ പണിത് അതിരപ്പിള്ളിയേയും ചാലക്കുടി പുഴയേയും നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു കേരളത്തില്‍ ക്ഷേമം കൊണ്ടുവരുന്ന ജനാധിപത്യ സര്‍ക്കാരുകള്‍.
വംശവിനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാടര്‍ ആദിവാസികള്‍,പുഴയെ കുടിവെള്ളം കൃഷിവെള്ളം എന്നിവക്കാശ്രയിക്കുന്ന മനുഷ്യജാലം,ജന്തു സസ്യ വൈവിധ്യങ്ങള്‍.
ഇവയെ തള്ളിയാണ് അണക്കെട്ടുയര്‍ത്താന്‍ പോകുന്നത്.
പുഴകളെ നശിപ്പിക്കുന്ന, അതിരപ്പിള്ളിയെ ഇല്ലാതാക്കുന്ന വികസന മൌഢ്യത്തിനെതിരെ ജനങ്ങള്‍ അണിനിരന്നുകഴിഞ്ഞു.
സമരത്തില്‍ കൈകോര്‍ക്കേണ്ടത് ലോകത്തെ ഹൃദയം കൊണ്ടു കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യന്റെയും കടമയും ഉത്തരവാദിത്വവുമാണ്.
Subscribe to:
Post Comments (Atom)
3 comments:
അതിരപ്പിള്ളിയെ സംരക്ഷിക്കുക.
“ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്“
ഒരോ നദിയും ഇന്ന് നാശത്തിന്റെ വക്കിലാണ്
മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി
വെള്ളം ഒന്നിനും കൊള്ളാതെയായി
പുഴ എന്നും ഒരു നാടിന്റെ സൌന്ദര്യമാണ്
ഭാരതപുഴയുടെ ഇന്നത്തെ അവസഥ കണ്ടിട്ടുണ്ടോ
വേനലായാല്‍ അത് ഒരു തോടാണെന്നെ പറയു
മണ്ണ് വാരി വാരി ഒരോ പുഴയെയും നാം കൊന്നു
കൊണ്ടിരിക്കുകയാണ്
നാം തന്നെ യാണ് അതിന്റെ നാശത്തിന് കാരണം

Post a Comment