പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, June 7, 2008

മേലുകാവിലെ ബാലന്മാര്‍.......

മേലുകാവെന്ന് പീടികമുറികളിൽ  നെയിംബോർഡ് കണ്ടപ്പോള്‍ കൌതുകം തോന്നി.മമ്മൂട്ടിയും ശ്രീനിവാസനും സലീംകുമാറുമെല്ലാം മനസിൽ  മിന്നിമറഞ്ഞു.
 കഥപറയുമ്പോൾ എന്ന സിനിമ കണ്ടപ്പോൾ സാങ്കല്പിക ഗ്രാമം എന്നാണ്   നിരീച്ചത്..
അനാഥക്കുകുട്ടികള്‍ വളരുന്ന സജിനിയുടെ കൈകളായസ്നേഹിയുടെ വാര്‍ഷികത്തിന് പോയതായിരുന്ന് ഒരു വണ്ടി നിറച്ച് ഞങ്ങള്‍.തൊടുപുഴക്ക് പോകുന്ന വഴി ഒരു സ്ഥലം എന്നു മാത്രമാണ് സജിനിയുടെ സ്നേഹീഭവനത്തെ മനസിലിട്ടിരുന്നത്. 

തൊടുപുഴ നീന്തിക്കടന്ന് ചെരിവിറങ്ങി ഞങ്ങള്‍ സ്നേഹിഭവനത്തിനടുത്ത്   
മലകള്‍ക്കിടയിലെ കുടുസ്സായ ഒരു തെരുവ്.
ആദ്യം കണ്ടത് ബാനറായിരുന്നു.യാത്രികരെ സ്വാഗതം ചെയ്യുന്നതുപോലെയൊന്ന്.
കാലുപൊക്കി കയറ്റുന്നതിന് മുമ്പ് അണ്ടര്‍വെയര്‍ വലിച്ചു നീട്ടുന്നത് പോലെ ബാനര്‍ റബ്ബര്‍ മരങ്ങളിലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു.
കണിമംഗലത്തെ മേരിമാതാ സിനിമാക്കൊട്ടകയിലെ ഡൊമിനിയുടെ കരിപിടിപ്പിച്ച സ്ലൈഡിന്റെ പരിതാപകരമായ പരുവത്തിലായിരുന്നു ബാനര്‍ .
മുന്തിയ മോഡല്‍ തലവെട്ട് പീടിക.....
(ആദ്യം ഒരു ഞെട്ടല്‍....പിന്നെ വായന)
ന്യൂ ഗാലക്സി.
ഉല്‍ഘാടനം ഉടന്‍ പ്രതീക്ഷിപ്പിന്‍


പിന്നെയറിഞ്ഞു തലകളെയും താടികളേയും ഉന്നംവെച്ച്  ഗ്രാമത്തില്‍ ഇതിപ്പോള്‍ പിറക്കാൻ പോകുന്നത് നാലാമത്തെ ബാര്‍ബര്‍ സലൂണ്‍ .
മൂന്നെണ്ണം ഇതിനക പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
ന്യൂ റോയല്‍,ന്യൂ ബോംബെ,ന്യൂ ബാലന്‍'സ്.
കൌതുകം മനസ്സിലിട്ട് സുഹൃത്തുക്കളെ വിട്ട്   കുറച്ച് നേരം മേലുകാവ് നഗരം കാണാനിറങ്ങി.
ശോഷിച്ച ചാക്കുകളും ഒഴിഞ്ഞ അലമാരകളുമുള്ള  രണ്ടു ചില്ലറക്കടയും അധികം ഒഴിഞ്ഞ ഭരണികളുള്ള ഒരു  ബേക്കറിയും രണ്ട് ഹൊട്ടല്‍ കം ടീസ്റ്റാളും  മൂന്ന് മൊബൈല്‍ കടകളും രണ്ടു പച്ചക്കറിക്കടകളും ഏതാനും പെട്ടിക്കടകളും ഒരു   ഇന്റര്‍നെറ്റ്  കഫേയും എണ്ണിയാലൊതുങ്ങാത്ത കേരളാ കോണ്‍ഗ്രസ്സിന്റെയും  ഇതര രഷ്ട്രീയപ്പാര്‍ട്ടികളുടെയും കൊടികളും പോസ്റ്ററുകളും സ്തൂപങ്ങളും    മേലുകാവിലെ ഈ തെരുവ് ഉൾക്കൊള്ളുന്നു.ജനങ്ങൾ ഇല്ലെങ്കിലും പ്രസ്ഥാനങ്ങൾ ഉണ്ടാവുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.


കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനും അതിന്റെ വന്‍ വിജയത്തിനും ശേഷം മേലുകാവിലേക്ക് ഭരണങ്ങാനത്തേക്കെന്ന പോലെ ആളൊഴുകകയാണ്.
പ്രത്യേകിച്ച് കോട്ടയം എറണാകുളം പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍. തലയെന്നു പറയുമ്പോള്‍ മുടിയെന്ന് കരുതുന്ന യുവാക്കള്‍ അധികമുള്ള ലോകമാണല്ലൊ.



ഇതൊരുബാലന്‍ മാനിയആണെന്ന് ബാര്‍ബറില്‍ വിശ്വാസമില്ലാത്ത ഒരു മേലുകാവുകാരന്‍ അവിടുത്തെ പഞ്ചായത്ത് ലൈബ്രറിയിലിരുന്ന് എന്നെ കത്തിവെച്ചു.
ജോലിയുടെ അപകര്‍ഷത മൂലം കമ്പ്യൂട്ടറിന്റെ ബാലപാഠം പഠിച്ച് നാടുവിട്ട് തെണ്ടിത്തിരിയുന്ന ബാര്‍ബര്‍മാരുടെ മക്കള്‍ പലരും വർദ്ധിച്ച അഭിഭാനത്തോടെ തിരികെ വന്നു,പലരും വരാനിരിക്കുന്നു.


സൂപ്പർസ്റ്റാർ മമ്മൂട്ടി അംഗീകരിച്ചുകഴിഞ്ഞു, പിന്നെ മറ്റുകൃമികളെ എന്തിനു വകവെക്കുന്നു എന്നൊരു അഹങ്കാരം എല്ലാ മുടിവെട്ടുകാരിലും കൃതാവുപോലെ വളരുന്നു.
പുതിയ സാഹചര്യത്തെ തിരിച്ചറിഞ്ഞ ഗ്രാമ പഞ്ചായത്ത് ക്ഷൌരപരിശീലനകേന്ദ്രം തുടങ്ങാന്‍ തീരുമാനമായി.


കോട്ടയത്തുനിന്നും പുറപ്പെട്ടു ഇടുക്കിയിൽ എത്തിയതുമില്ല എന്നൊരു പ്രതിസന്ധിയിൽ നിൽക്കുന്ന പ്രദേശമാണിത്.ടൂറിസത്തിനും  റബ്ബറിനും ഇടയിൽ ഇടവിള പോലെ കിടക്കുന്നൊരു മലഞ്ചെരിവ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള പല ചിന്തകളിലും കുടുങ്ങിക്കിടക്കുന്നതിന്നിടയിലാണ് 'കഥപറയുമ്പോൾ' എന്ന സിനിമ മാലാഖയെപ്പോലെ പറന്നുവരുന്നത്.

ശ്രീരാമേട്ടൻ ഒരിക്കൽ മകൻ കിട്ടനെ മൊട്ടയടിക്കാൻ തീരുമാനിച്ചു.കിട്ടൻ സമ്മതിച്ചില്ല.ശ്രീരാമേട്ടൻ അതിനൊരു സിനിമാ സൂത്രം പ്രയോഗിച്ചു.സിനിമയിൽ അഭിനയിക്കാൻ കുറെ മൊട്ടകളെ വേണമെന്നും അതിനായി ആ ഗ്രാമത്തിലെ മുഴുവൻ കുട്ടികളേയും പ്രലോഭിപ്പിച്ച് മൊട്ടയടിപ്പിച്ചു.മൊട്ടകളെക്കണ്ട് ഹരം പിടിച്ച കിട്ടനും അതുതന്നെ ചെയ്തു.അതാണ് വെള്ളിത്തിരയുടെ സ്വാധീനം.എന്തും ചെയ്യും.

മൂന്നാര്‍ വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വെച്ചു പിടിക്കുന്ന വിനോദിനിവിനോദസഞ്ചാരന്മാർ പത്തിരുപത് മൈല്‍ ചുറ്റി മേലുകാവ് വഴിയാണിപ്പോള്‍ യാത്ര.
കൊടൈക്കനാലില്‍ പോകുന്നവര്‍ പഴനി ചുറ്റുന്നതുപോലെ,പെണ്ണുകെട്ടിന് പൊകുന്ന വരന്റെ സംഘം വഴിയൊന്നുമാറ്റിപ്പിടിച്ച് കള്ള്ഷാപ്പിലെക്ക് കുനിയുന്നതുപോലെ.


'ടൗൺ'ആകെ ചുറ്റിക്ഷീണിച്ചപ്പോൾ
ഒന്നു പരതാം എന്നു കരുതി   ഇന്റര്‍നെറ്റില്‍ കയറി.
അളയില്‍ പോയ പാമ്പിനെ പിടിക്കാന്‍ വടിയുമായി  കാത്തിരുന്ന കുട്ടിക്കാലം ഓര്‍മ്മ വന്നു.
മേഘാവൃതമായ സ്ക്രീനന്നു മുന്നില്‍ പെണ്ണിലും മണ്ണിലും മനസ്സിളകാത്ത സന്യാസിയെപ്പോലെയിരുന്നു.
ഒന്നും സംഭവിക്കുന്നില്ല.
ഇടക്ക് ഒരു തല കാണുന്നു,കാണാതാകുന്നു.
പിന്നെ വാലിളക്കം.
അതും മറയുന്നു.
ഇവിടുത്തെ ഇന്റര്‍ നെറ്റ് ഇങ്ങിനെയാണ്.
ബാര്‍ബറെ പോലെ തല തിരിച്ചും മറിച്ചും നോക്കി,ഞെട്ടിച്ചു നോക്കി.
ബോറടിച്ചപ്പോള്‍ എഴുന്നേറ്റു.
പൈസ കൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.
ഇവിടെ ആരെങ്കിലും വരാറുണ്ടോ.
ആരു വരാനാ സാറെ ഓണം കേറാ മൂലയില്‍.
എങ്ങനെയെങ്കിലും ഒരു ബാര്‍ബാര്‍ ഷോ‍പ്പ് തട്ടിക്കൂട്ടാന്‍ നോക്ക്വാ ഞാന്‍.... അതിനിപ്പോള്‍ ലോണ്‍ കിട്ടും.
വീട്ടിലാണെങ്കില്‍ കെട്ടിന് നിര്‍ബന്ധിക്കുന്നു.
ബാര്‍ബര്‍ ഷോപ്പെന്നൊക്കെ പറഞ്ഞാല്‍  പെണ്ണുകിട്ടാൻ ബുദ്ധിമുട്ടില്ല.
പണിക്ക്  നമ്മടെ ബാലനെപ്പോലെ ഒരാളെ കിട്ടണം, അതിനാ പാട്.......

സിനിമയിലേതുപോലെ ബാലന്റെ ഒടിഞ്ഞുകെട്ടിയ കസേരയും ഇവർ  സംഘടിപ്പിക്കുമോ   എന്നാണ് ഇനി അറിയാനുള്ളത്.


(എന്തായാലും മുകുന്ദന്റെ മയ്യഴി പോലെ,വിജയന്റെ ഖസാക്കുപോലെ,സേതുവിന്റെ പാണ്ഡവപുരം പോലെ ജനങ്ങള്‍ക്കൊരു ബാദ്ധ്യതയല്ല സാദ്ധ്യതയാകുന്നു കഥയെഴുതുമ്പോള്‍  എന്ന സിനിമ സൃഷ്ടിച്ച   മേലുകാവ്.)

6 comments:

മണിലാല്‍ said...

മേലുകാവിലെ ബാലന്മാര്‍.....

a traveller with creative energy said...

കഥയെഴുതുമ്പോള്‍ സൃഷ്ടിച്ച ഒരു ഗ്രാമം

സുല്‍ |Sul said...

കടകള്‍ക്ക് റെന്റ് കൂടിയോ എന്ന് തിരക്കിയോ?
-സുല്‍

മണിലാല്‍ said...

hai

Anonymous said...

Our Statistics homework help service provides statistics assignment help, statistics dissertation, math homework help and online tutoring to students with very low fees. statistics help
Assignment Help has online solution for students problem like mathematics, physics, chemistry, statistics, accounting, computer science in Australia. Assignment Help

assignment help said...

Great article! this is very informative and useful to me.

---------------------
assignment_help


നീയുള്ളപ്പോള്‍.....