പട്ടിക്കു വെട്ടിറച്ചി വാങ്ങാനിറങ്ങി റെയില്‍പ്പാളം മുറിക്കവെയാണ് അവനെ ഞാന്‍ ആദ്യമായി കാണുന്നത്.
ആകെ മുഷിഞ്ഞ് പ്രാകൃതനായി, എന്തൊക്കെയൊ മനസ്സില്‍ ഒളിപ്പിച്ചു രുരൂഹനായ ഒരുത്തനെപ്പോലെ.
അവന് തിളങ്ങുന്ന റെയില്‍ പാളങ്ങള്‍ക്കിടയിലാണ് അവന് നില്‍ക്കുന്നത്.
നിരാശ അവന്റെ കണ്ണുകളില്‍ നുരഞ്ഞുപൊന്തുന്നതുപോലെ.
പാലക്കല്‍ വളവു തിരിഞ്ഞു പരശുറാം കൂകിപ്പാഞ്ഞു വരുന്നു...
എന്തോ അത്യാഹിതം സംഭവിക്കാന്‍ പോകുന്നതായി എനിക്കു മണത്തു.ഇവിടെ എത്രയെത്ര അപകടങ്ങള്‍ക്ക് സാക്ഷിയായിരിക്കുന്നു.
പെടുന്നനെ ഞാന്‍ പാളത്തിലേക്കു എടുത്തുചാടി അവനെ പുറത്തേക്ക് തള്ളിയിട്ടു.
ഞാന്‍ ഇപ്പുറത്തും
അവന് അപ്പുറത്തുമായി.
തൊട്ടടുത്ത നിമിഷം ഞങ്ങള്‍ക്കിടയിലൂടെ പരശുറാം കുണ്ടികാണിച്ചു പാഞ്ഞുപോയി.
പാളത്തിനു പുറത്തു അവന് എന്നെ വെറുപ്പോടെ നോക്കിനില്ക്കുകയായിരുന്നു അപ്പോള്‍.
ഞങ്ങളുടെ കണ്ണുകള്‍ ഉടക്കി.എനിക്കധികനേരം പിടിച്ചു നില്ക്കാന് പറ്റിയില്ല,അത്രക്ക് അര്‍ത്ഥങ്ങള്‍ അവന്റെ കണ്ണില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു.
അവന്റെ തീരുമാനത്തെ ഞാന്‍ തകിടം മറിച്ചു എന്നവനു തോന്നിക്കാണും.
എന്തെങ്കിലുമാവട്ടെ എന്നും കരുതി ഞാന്‍
അവനെ വിട്ടു ഞാന്‍ റോഡിലേക്കുള്ള സ്റ്റെപ്പ് കയറി.എല്ലാ കാര്യങ്ങളിലും തലയിട്ട് എന്തിന് സമയം മെനക്കെടുത്തുന്നു,മനുഷ്യനാണ് ,അതൊക്കെ ശരിതന്നെ.
സ്റ്റെപ്പ് കയറി നോക്കുമ്പോള്‍ അവനുണ്ട് എന്നെ നോക്കിത്തന്നെ നില്ക്കുന്നു,അവിടെ തന്നെ.
മുന്‍പരിചയമില്ലെങ്കിലും എന്താണവനു പറ്റിയതെന്നു ഞാന്‍ ആലോചിച്ചു.
മാര്‍ക്കറ്റില്‍ മാംസ ദാഹികളുടെ തിക്കും തിരക്കും.
ഇറച്ചി വാങ്ങി തിരിച്ചു നടക്കുമ്പോള്‍ അതാ അവന് വീണ്ടും...
ഈനാശുവിന്റെ തട്ടുകടയുടെ മുന്നില്‍ നോക്കിനില്ക്കുന്നു.
ഞാന്‍ നോക്കുമ്പോഴൊക്കെ ഒരു കള്ളത്തരത്തോടെ അവന് നോട്ടം മറുദിശയിലേക്ക് പിന് വലിച്ചു.
എനിക്കെന്തൊ പന്തികേടു തോന്നി.
അധികം ശ്രദ്ധ കൊടുക്കതെ ഞാന്‍ വീട്ടിലേക്ക് നടന്നു.
റെയില്‍ വേ ഗേറ്റ് തുറന്നു കിടന്നിരുന്നു.
പാതയുടെ ഓരത്തുകൂടി വീട്ടിലേക്ക് നടക്കുമ്പോള്‍
ബിവറേജിനു മുന്നില്‍ വല്ലാത്ത ക്യൂ.
വാങ്ങേണ്ട ദിവസമാണ്,പിന്നെയാകാം.
ആദ്യം പട്ടിയുടെ കാര്യം....അല്ലെങ്കില്‍ പെണ്ണുമ്പിള്ള വീട്ടിലിരുത്തില്ല.
വീട്ടുപടിക്കലെത്തിയതും എനിക്കു കലി വന്നു.
അതാ അവന് എന്റെ ചവിട്ടുപടിയില്‍ ഇരിക്കുന്നു, ഗൃഹനാഥനെപ്പോലെ.
വീട്ടില്‍ രാധ മാത്രമേയുള്ളു...എനിക്കാധിയായി.
ആരുമില്ലാത്തപ്പോള്‍ ഇവനിങ്ങനെ.....
“ഇവനെ വെറുതെ വിട്ടാല്‍ പറ്റില്ല.“
എന്തും വരട്ടെയെന്നു കരുതി ഞാന്‍ വേലിക്കുറ്റി വലിച്ചൂരി അവനു നേരെ നടന്നു.
എന്നെ നോക്കി അവന് ഒന്നു മുരടനക്കി. പിന്നെ വാലും മടക്കി വേലിപ്പഴുതിലൂടെ ഊളയിട്ടു.

6 comments:
ദയ എന്ന വികാരം.
ഞങ്ങള്‍ക്കിടയിലൂടെ പരശുറാം കുണ്ടികാട്ടി പാഞ്ഞുപോയി.....
പാവം നായ...വായിച്ചു തീരന്നപ്പോഴാ മനസ്സിലായത് അതെ നായയായിരുന്നെന്ന്...ഹ ഹ..
സസ്നേഹം,
ശിവ.
മണീ,
ഐ ലവ് യൂ
മഴ.........
നമ്മുടെ പ്രണയം പോലെ
എനിക്കുള്ളില്‍ ഇപ്പോള്‍ വെയിലില്ല
ശാന്തത
ഡാാാാാാാാാാാ
ആരുടേതാണീ പ്രൊഫൈല്‍ ചിത്രം?
എന്തൊരു ആത്മാശം... ഹ ഹ ഹ
Post a Comment