പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, September 23, 2008

പ്രണയത്തിന്റെ കണക്കുപുസ്തകം

പഴയ ആചാരങ്ങളുടെയും കുടുംബകെട്ടുപാടുകളുടേയും
 നിയമ നൂലാമാലകളുടേയും ശത്രുവാണ് ഞാനെന്നാണ്
 ജനങ്ങള്‍ പറയുന്നത് 
സത്യമാണ്.
മനുഷ്യ നിര്‍മ്മിത
 വ്യവസ്ഥകളെ 
ഞാന്‍ 
 ഇഷ്ടപ്പെടുന്നില്ല.

-khalil jibran

വിവാഹം എന്ന ഏര്‍പ്പാട് ഭൂമിയില്‍ എന്നു തുടങ്ങിയോ അന്നുമുതല്‍ അതില്‍ കിടന്നുള്ള ചിറകടിയും മോചനവും നിലവില്‍ വന്നു.കൂട്ടില്‍ പെട്ട ജീവികള്‍ അതില്‍ തന്നെ കഴിയുന്നത് അത് തകര്‍ക്കാന്‍ കെല്പില്ലാത്തതിനാല്‍ മാത്രമാകുന്നു.
വാലുവെക്കുന്നതിനു മുമ്പ് മനുഷ്യന്‍ എത്രയോ നല്ലവനായിരുന്നു.വാലുവേണമെന്ന് എന്നു തോന്നി തുടങ്ങിയോ അന്നു മുതല്‍ നട്ടെല്ലിനൊരു വളവു വന്നു തുടങ്ങി.നാലുകാലിലേക്കും ഇനി അധികദൂരമില്ല.  മനുഷ്യനെ കാ‍ലാകാലത്തോളം ബന്ധത്തിലും ബന്ധനത്തിലും തുടരാന്‍ ആവശ്യപ്പെടുന്നത് പ്രകൃതിപരമായ ഒരു കാര്യമല്ല,പ്രകൃതിവിരുദ്ധം എന്നു വിളിക്കാം.ഇവിടെ  സമൂഹം പ്രകൃതിവിരുദ്ധമെന്ന് പറയുന്നത്  നേര്‍ വിപരീതമായ ഒന്നിനെ ആകുന്നു.

വിവഹത്തെപ്പറ്റി ചിന്തിക്കുമ്പോഴുംവിവാഹത്തില്‍ വീണ് പിടയുമ്പോഴും അതില്‍ നിന്ന് തലയൂരുന്ന സമയത്തും പ്രധാന ചര്‍ച്ചാ വിഷയം വസ്തുവഹകകളും കണക്കുമല്ലാതെ മറ്റൊന്നുമല്ല.
ഈയിടെ ദാമ്പത്യ പ്രശ്നവുമായി വീണ്ടും വീണ്ടും സമീപിച്ച ദമ്പതികളോട് മനശാസ്ത്രഞ്ജന് പറയേണ്ടി വന്നു.ഇത്രയധികം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കാന്‍ ലോകത്തില്‍ ഇതൊന്നുമല്ല വലിയ പ്രശ്നം.ഇനിയും സമയം കളയാതെ പിരിഞ്ഞ് നന്നായി ജീവിക്കാന്‍ നോക്കുക.ഗസ കത്തിയെരിയുമ്പോളാണോ ചീളുകാര്യങ്ങളുമായി കരയുന്നത്.
അവര്‍ പിരിയാതെ  എങ്ങിനെയോ ജീവിക്കുന്നു.പിരിഞ്ഞില്ലെങ്കിലും ജീവിക്കും പിരിഞ്ഞാൽ അതിലും നന്നായി ജീവിക്കും.പിന്നെ എന്തായാലെന്ത്.

ഈതൊന്നുമല്ല നമ്മുടെ കഥ.വർഷങ്ങളുടെ പഴക്കമുണ്ട് ഈ കഥക്ക്.ആയതിനാൽ മൂക്കത്ത് വിരൽ വെച്ചുമാത്രമേ വായിക്കാവൂ....
രണ്ടു പ്രണയിനികള്‍ ഭാഗം വെച്ചുപിരിഞ്ഞ കഥ ലോകചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ രേഖപ്പെടുത്തി കാണുന്നുള്ളു.

നടന്നത് നാളികേരത്തിന്റേയും മണ്ഡരിയുടെയും നാടായ കേരളത്തില്‍.

ഒന്നു കൂടി വിസ്തരിച്ചു പറഞ്ഞാല്‍ സാംസ്കാരത്തിന്റെ തലയായ തൃശ്ശിവപേരൂരിന്റെ തൊട്ടടുത്ത ഉപദേശത്ത്.
കൊല്ലവര്‍ഷം പറയുന്നില്ല.പറഞ്ഞാൽ ആളുകളിലേക്കും സംഭവങ്ങളിലേക്കും ആർക്കും ഊർന്നിറങ്ങാൻ പറ്റും.
കഥയിലെ കാടുകയറ്റവും അസാധ്യമാകും.
എന്തായാലും നടന്ന കഥയാണ്.
കഥാപാത്രങ്ങള്‍ ഇപ്പോള്‍  നാല്പത്തഞ്ചിനും അമ്പതിനും ഇടയില്‍ നടന്നു കൊണ്ടിരിക്കയും ചെയ്യുന്നു.
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്നാണ് പ്രകടനം തുടങ്ങുന്നത്.
വിപ്ലവവീര്യം മുഷ്ടിചുരുട്ടി അന്തരീക്ഷത്തിലേക്കെറിഞ്ഞ് അണിയണിയായ് നീങ്ങുന്നതിനിടയിലാണ് സുജ എന്ന കര്‍ഷകവിത്തും സുഗുണന്‍ എന്ന പത്തു സെന്റുകാരന്‍ വിപ്ളവകാരിയും പരസ്പരം കണ്ണുകളാൽ ഉടക്കുന്നത്.
മുദ്രവാക്യങ്ങള്‍ അവര്‍ കവിതകള്‍ പോലെ നീട്ടിച്ചൊല്ലി പരസ്പരം ആശയവിനിമയം നടത്തി.
സ്വകാര്യവല്‍ക്കരണത്തിനെതിരെ സമര കാലത്ത്  കുന്തിച്ചിരുന്ന് പോസ്റ്റര്‍ ചുമരില്‍ ആഞ്ഞു പതിപ്പിക്കുമ്പോൾ കയ്യിൽ പറ്റിയ പശ പരസ്പരം കമ്യൂണിസ്റ്റുപച്ച കൊണ്ട് തുടച്ചുകളഞ്ഞ് സാർവ്വദേശീയ സഖാക്കളെ പോലെ വളർന്നു. അവര്‍ പതിച്ച പോസ്റ്ററുകള്‍ക്ക് പ്രത്യേക സൌന്ദര്യം തന്നെയുണ്ടായിരുന്നു.പ്രണയം പോലെ അവർ ഹൃദയം കൊണ്ടാണവയൊക്കെ എഴുതിയത്.
നെരൂദയുടേയും ഒക്ടോവിയോ പാസിന്റെയും തെരഞ്ഞെടുത്ത വരികൾ പരസ്പരം കാണാപ്പാഠം പറഞ്ഞ് പ്രണയത്തിന് അന്തർദ്ദേശീയ മാനങ്ങള്‍ നല്‍കി.

രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം മാറുന്നു എന്നോ രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം തരിച്ചുനിൽക്കുന്നു എന്നൊ മറ്റൊ അവർ പരസ്പരം പറഞ്ഞുകളിച്ചു.ലോകത്തിനു വേറെ പണിയില്ലെ എന്നൊന്നും അവർ ചിന്തിച്ചില്ല.
ലോകം മാറുകയോ തരിച്ചുനിൽക്കുകയോ എന്താവട്ടെ,

ബിരുദം മൂന്നു വര്‍ഷമാണെങ്കിലും പിന്നെയും ഒന്നു രണ്ടു വര്‍ഷങ്ങള്‍ അവര്‍ക്ക് കോളേജില്‍ കയറിയിറങ്ങേണ്ടി വന്നു,ഇംഗ്ളീഷ് എഴുതിയെടുക്കാന്‍.
ഇതിനിടയിലാണ് വനിതാസംവരണം ഇടിത്തീപോലെ പ്രണയജീവിതത്തിൽ പതിക്കുന്നത്.

സംവരണമെന്ന ഭാഗ്യക്കുറിയില്‍പ്പെട്ട് സുജ ഇലക്ഷനില്‍ വിജയിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്തു. അത് സുജയുടെ ജീവിതപ്പട്ടികയെ മാറ്റി വരച്ചു. .എഴുന്നേറ്റാല്‍ വാഴക്ക് കൊലക്കൂമ്പു വന്നോ റോസാച്ചെടിയില്‍ എത്ര പൂ,എലിപ്പെട്ടിയില്‍ ഇന്നെത്ര എലികൾ വീണു,മാമ്പൂക്കള്‍ വിരിഞ്ഞു തുടങ്ങിയോ എന്നിങ്ങനെയായിരുന്നു അതുവരെ ചിന്തകള്‍.ഇപ്പോ അതു മാറി തലേന്ന് ഉല്‍ഘാടനം ചെയ്ത പരിപാടികളുടെ ഫോട്ടൊ  വന്നോ,എത്രപത്രത്തിൽ വന്നു, ഇന്നെത്ര ഉല്‍ഘാടനം. ഇന്നെത്ര കല്യാണം,മരിച്ചവന്റെ വീടെവിടെ അവിടേക്ക് പോകുമ്പോൾ ഉടുക്കേണ്ട സാരികൾ,എങ്ങിനെ പെരുമാറണം,എന്തൊക്കെ സംസാരിക്കണം,ആരെയൊക്കെ തൊടണം എന്നൊക്കെയായിരിക്കുന്നു കാര്യങ്ങള്‍.ചുക്കില്ലാതെ കക്ഷായം ഇല്ലാത്തതു പോലെയായി ജീവിതം. എവിടെയും തന്നെ വേണമെന്നായി.  

ഒരാളെ ചെകുത്താന്റെ ഭവനത്തിലെത്തിക്കാന്‍ ഇതില്പരം വേറൊന്നും വേണ്ടതില്ല.പുതിയ പദവി സുജയെ പത്രാസുകാരിയാക്കി.സുഗണനോടൊപ്പം  കറങ്ങി നടന്ന നെഹ്രു പാര്‍ക്ക്,പ്രിന്റെക്സ്,കോഫീ ഹൌസ്,കാഴ്കബംഗ്ളാവ്,രാമേട്ടന്റെ ചാ‍യക്കട,വാടാനപ്പിള്ളി ബീച്ച്,പീച്ചി ഡാം,രാഗം തിയ്യേറ്റർ,അധികമാരും വരാത്ത തേക്കിൻകാട്ടിലെ വടക്കേഭാഗം, പരിപാടികളുള്ള സാഹിത്യ അക്കാദമിയിലെ മരത്തണൽ,പരിപാടികളില്ലാത്ത റീജ്യണൽ തിയ്യറ്റർ, പൂരം എക്സിബിഷൻ,പുലിക്കളിക്കിടയിലെ തിരക്ക്,വടക്കേ മഠത്തിലെ ഒറ്റമരം,റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ ബെഞ്ച് എന്നീ സ്ഥലങ്ങളൊക്കെ അധികാരത്തിന്റെ പുത്തന്‍ കുളിര്‍മയില്‍ എങ്ങോ പോയ് മറഞ്ഞു.

.
ജോലി കിട്ടാത്തതിനാല്‍ സുഗുണന്‍ യുവജന സംഘടനയില്‍ തുടര്‍ന്നു.
 ആഗസ്റ്റ് 15,മെയ് 1, കലണ്ടറിൽ ചുവന്ന മഷികൊണ്ടു മാർക്കിട്ട ദിനങ്ങളിലുള്ള കളക്റ്ററേറ്റ് മാര്‍ച്ചോ,വിളക്കിൽ എണ്ണകത്തിച്ചുള്ള സമരമോ, മറ്റുള്ള പാർട്ടിക്കാർ അവിവിതം കാണിച്ചാൽ അതിനെതിരെ പന്തംകൊളുത്തി പ്രകടനമോ,കോലം കത്തിക്കലോ കത്തിക്കലോ ഒഴിച്ചാല്‍ സുഗുണന് വേറെ പണിയൊന്നുമില്ല ,പാർട്ടിക്ക് തീരെയില്ല.

വീട്ടിലും റോഡുവക്കിലെ തൊഴിലാളി യൂണിയന്‍ ഓഫീസില്‍ നോക്കു കൂലിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ചൊറിയും കുത്തിയിരിക്കുന്ന സുഗുണന്റെ സാറ്റലൈറ്റ് റേറ്റ് കുത്തനെ കുറഞ്ഞതുപോലെ സുജക്ക് തോന്നി.സുഗണനും അതു തോന്നാതിരുന്നില്ല
സുഗുണനെ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ പഞ്ചായത്ത് ജീപ്പ് ഓവര്‍സ്പീഡില്‍ പാഞ്ഞു.  കുണ്ടിലും കുഴിയിലും വീണു നട്ടെല്ലു തകര്‍ന്നു പോയെങ്കിലും സുഗുണനെന്ന തൊഴിലാളിവർഗ പൊല്ലാപ്പിൽ നിന്നും രക്ഷപ്പെടാന്‍ സുജ ആഗ്രഹിച്ചു.

    കൊടിയേറ്റം സിനിമയിലെ ഗോപിയെ പോലെ സ്പീഡിലേക്ക് നോക്കി സുഗുണൻ അന്തം വിട്ടു നിന്നു.

ജീപ്പിന്റെ സ്പീഡിൽ കാര്യത്തിന്റെ ഗുട്ടന്‍സ് സുഗുണന്‍ മണത്തറിഞ്ഞു.
സുഗുണന്‍  ലോക്കല്‍ നിലവാരത്തിലുള്ള സഖാക്കളെ അനുരഞ്ജനത്തിനയച്ചു.
മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്  വീക്ഷണത്തില്‍ അടിയുറച്ച്  വിവാഹമെന്ന ബൂര്‍ഷ്വാ ഏര്‍പ്പാടിനെ സുജ അപ്പാടെ  നിരാകരിച്ചു,അനുരഞ്ജനത്തിന് സാദ്ധ്യതയില്ലാത്ത വിധം.
എങ്കില്‍ കണക്ക് പറഞ്ഞു പിരിയാം.നഷ്ടപരിഹാരവും വേണം!വികെയെൻ ഭാഷയിൽ പിരിയുകയല്ലെ എങ്കിൽ മുറുക്കിപ്പിരിയാം എന്നു പറയാനുള്ള ത്രാണി സുഗുണൻ സഖാവിനുണ്ടായിരുന്നില്ല.
സുഗുണന്‍ വാശിപിടിച്ചു.
സുജയിലെ അവശേഷിക്കുന്ന കാമുകിയും ഒന്നു ഞെട്ടി.
പ്രണയ കാലത്ത് കൈ മാറിയതും  ചിലവഴിച്ചതുമായ വസ്തുക്കളുടെ ലിസ്റ്റ്  ലോക്കലും അല്ലാത്തതുമായ സഖാക്കളുടെ സാന്നിദ്ധ്യത്തില്‍ തയ്യാറാക്കപ്പെട്ടു.
ലിസ്റ്റ് ഇങ്ങനെ വായിക്കാം.
സുജ കൈപ്പറ്റിയത്:
ഇന്‍ലാന്റില്‍ എഴുതിയ കത്തുകള്‍(സൂക്ഷിച്ച് വെച്ചത്) :127=254
ശരിയാവാതെ കീറിക്കളഞ്ഞത്(ഏകദേശം):40=80
ബര്‍ത്ത് ഡേക്ക് കൊടുത്ത സമ്മാനം(മൂന്നു വര്‍ഷങ്ങളില്‍):കുഞ്ഞുണ്ണിമാഷിന്റെ കവിതാപുസ്തകം-1,തോള്‍ സഞ്ചി-1,സ്പ്രേ-1( കടല്‍ കാണാന്‍  പോയപ്പോള്‍ സ്മഗ്ളേർസിന്റെ കയ്യിൽ നിന്നും  വാങ്ങിയത്):150
ഫോണ്‍(കോളേജില്ലാത്ത ദിവസങ്ങളില്‍ വിളിച്ചത് ‍,ബില്ല് സൂക്ഷിക്കാത്തതിനാല്‍ കമ്മച്ചം):320
സിനിമ(അന്തിവെയിലിലെ പൊന്ന്,മഞ്ഞില്‍ വിരിഞ്ഞ പൂ‍ക്കള്‍,ഭദ്രച്ചിറ്റ,ഊതിക്കാച്ചിയ പൊന്ന്,ഇങ്ക്വിലാബ് സിന്ദാബാദ്.ജയിക്കാനായ് ജനിച്ചവൻ ഞാൻ ):250
പൂരം എക്സിബിഷന്‍,ഊഞ്ഞാലാട്ടം,വാടാനപ്പിള്ളി ബീച്ച്,കാഴ്ചബംഗ്ളാവ്,പീച്ചി ഡാം തുടങ്ങിയ യാത്രകള്‍:180
കന്യക,മംഗളം,മനോരാജ്യം തുടങ്ങിയ ആനുകാലികങ്ങള്‍(കമ്മച്ചം):100
ഐസ് ക്രീം,ഇന്ത്യന്‍ കോഫീ ഹൌസ് എന്നിങ്ങനെയുള്ളവ വെറുതെ വിടുന്നു.
സുഗുണന്‍ കൈപ്പറ്റിയത്:
കത്തുകള്‍ ഇന്‍ലാന്റില്‍ എഴുതപ്പെട്ടത്:80=160
എഴുതിയത് ശരിയാവാതെ കീറിക്കളഞ്ഞത്:ഇല്ല
ടീ ഷര്‍ട്ട്(ഒരകന്ന ബന്ധു ഗള്‍ഫില്‍ നിന്നും കൊണ്ടു വന്നത്വാങ്ങിയ വില  ആണുങ്ങള്‍ കൊടുത്തതിനാല്‍ ഇവിടെ സൂചിപ്പിക്കുന്നത് കമ്മച്ച വില):100
ബാലരമ,വേതാളം കഥകള്‍,അമര്‍ചിത്രകഥ,വയലാറിന്റെ സിനിമാപ്പാട്ടു പുസ്തകം,ചെ ഗുവേരയുടെ അത്മ കഥ(മലയാളവിവര്‍ത്തനം)
എല്ലാംകൂ‍ടി:280

(പുറത്തറിഞ്ഞാല്‍ നാണക്കേടുണ്ടാക്കുന്ന ചില സാധനങ്ങള്‍ സദാചാരപൂര്‍വ്വം ഇവിടെ ഒഴിവാക്കുന്നു)

ഒത്തു തീര്‍പ്പ് വ്യവസ്ഥ പ്രകാരം സുഗുണന്‍ ചിലവാക്കിയതില്‍ സുജയ ചിലവഴിച്ചതും കഴിച്ച് 894 രൂപ സുഗുണന് നല്‍കാന്‍ ലോക്കൽ കമ്മിറ്റി വിധിച്ചു.
സുജക്ക് പ്രസിഡന്റിന്റെ അലവന്‍സ് കിട്ടുന്നതുവരെ ഉത്തമനായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ക്ഷമ കാണിക്കാനും സുഗുണന്‍ സമ്മതിച്ചു.

‘രണ്ടു പേര്‍ പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു‘ എന്ന പ്രണയിനികളുടെ അന്തർദ്ദേശീയ കവിതക്ക് പകരം‘ ആണും പെണ്ണും ഒന്നിക്കുമ്പോള്‍ കണക്കു പുസ്തകം ഉഷാറാവുന്നു‘ എന്ന് മാറ്റിയെഴുതിയ സുഗുണന്‍ പ്രണയമെന്ന പ്രത്യയശാസ്ത്രത്തിന്റെ  മാപ്പർഹിക്കാത്ത തിരുത്തല്‍വാദിയായി‍ .

13 comments:

മണിലാല്‍ said...

വിവാഹം എന്നു തുടങ്ങിയോ അന്നുമുതല്‍ വിവാഹമോചനവും നിലവില്‍ വന്നു.
അതിനുമുമ്പ് മനുഷ്യനു വാലില്ലായിരുന്നു,നല്ല നടപ്പായിരുന്നു.

മണിലാല്‍ said...

സ്വകാര്യവല്‍ക്കരണത്തിനെതിരെ കുന്തിച്ചിരുന്ന് പോസ്റ്ററൊട്ടിക്കുമ്പോള്‍ അവര്‍ സ്വകാര്യം പറഞ്ഞ് ചുമരില്‍ പശ തേച്ചു.

madhur said...

സൂക്ഷിച്ചോ മാര്ജാരാ...

മണിലാല്‍ said...

ആലുക്കാസ്,പുളിമൂട്ടില്‍,കല്ല്യാണ്‍,ഭീമ തുടങ്ങിയവരുടെ മുതുമുത്തപ്പന്മാരായിരിക്കണം വിവാഹം എന്ന മുഷിപ്പന്‍ ഏര്‍പ്പാ‍ടിന് തുടക്കമിട്ടത്.അവക്ക് മാത്രമാണല്ലോ അതില്‍ കൈയ്യിട്ടു വാരാന്‍ കഴിയുന്നത്.

Anonymous said...

ജാരാ...ജാരാ...മാര്‍...ജാരാ‍.............

Cartoonist said...

എനിക്കുമുണ്ട് ചില കണക്കുകള്‍ പറയാന്‍:
66.6667% കമെന്റുകളും ഇങ്ങടെ വകതന്ന്യാണല്ലൊ ഗഡീ :)

Sapna Anu B.George said...

കൊള്ളാം കണക്കു പുസ്തകം

ഞാന്‍ ഹേനാ രാഹുല്‍... said...

സുജയ കൈപ്പറ്റിയത്:
ഇന്‍ലാന്റില്‍ എഴുതിയ കത്തുകള്‍(സൂക്ഷിച്ച് വെച്ചത്) :127=254
ശരിയാവാതെ കീറിക്കളഞ്ഞത്(ഏകദേശം):40=80
ബര്‍ത്ത് ഡേക്ക് കൊടുത്ത സമ്മാനം(മൂന്നു വര്‍ഷങ്ങളില്‍):കുഞ്ഞുണ്ണിമാഷിന്റെ കവിതാപുസ്തകം-1,തോള്‍ സഞ്ചി-1,സ്പ്രേ-1(വാടാനപ്പള്ളിയില്‍ കടല്‍ കാണാന്‍ പോയപ്പോള്‍ വാങ്ങിയത്):150
ഫോണ്‍(കോളേജില്ലാത്ത ദിവസങ്ങളില്‍,ബില്ല് സൂക്ഷിക്കാത്തതിനാല്‍ കമ്മച്ചം):320
സിനിമ(അന്തിവെയിലിലെ പൊന്ന്,ഭദ്രച്ചിറ്റ,ഊതിക്കാച്ചിയ പൊന്ന്.ഇതിലും കൃത്യതയില്ല.):200
പൂരം

Anonymous said...

സുജയ കൈപ്പറ്റിയത്:
ഇന്‍ലാന്റില്‍ എഴുതിയ കത്തുകള്‍(സൂക്ഷിച്ച് വെച്ചത്) :127=254
ശരിയാവാതെ കീറിക്കളഞ്ഞത്(ഏകദേശം):40=80
ബര്‍ത്ത് ഡേക്ക് കൊടുത്ത സമ്മാനം(മൂന്നു വര്‍ഷങ്ങളില്‍):കുഞ്ഞുണ്ണിമാഷിന്റെ കവിതാപുസ്തകം-1,തോള്‍ സഞ്ചി-1,സ്പ്രേ-1(വാടാനപ്പള്ളിയില്‍ കടല്‍ കാണാന്‍ പോയപ്പോള്‍ വാങ്ങിയത്):150
ഫോണ്‍(കോളേജില്ലാത്ത ദിവസങ്ങളില്‍,ബില്ല് സൂക്ഷിക്കാത്തതിനാല്‍ കമ്മച്ചം):320
സിനിമ(അന്തിവെയിലിലെ പൊന്ന്,ഭദ്രച്ചിറ്റ,ഊതിക്കാച്ചിയ പൊന്ന്.ഇതിലും കൃത്യതയില്ല.):200
പൂരം

Anonymous said...

ആലുക്കാസ്,പുളിമൂട്ടില്‍,കല്ല്യാണ്‍,ഭീമ തുടങ്ങിയവരുടെ മുതുമുത്തപ്പന്മാരായിരിക്കണം വിവാഹം എന്ന മുഷിപ്പന്‍ ഏര്‍പ്പാ‍ടിന് തുടക്കമിട്ടത്.അവക്ക് മാത്രമാണല്ലോ അതില്‍ കൈയ്യിട്ടു വാരാന്‍ കഴിയുന്നത്.

മണിലാല്‍ said...

സുജയ കൈപ്പറ്റിയത്:
ഇന്‍ലാന്റില്‍ എഴുതിയ കത്തുകള്‍(സൂക്ഷിച്ച് വെച്ചത്) :127=254
ശരിയാവാതെ കീറിക്കളഞ്ഞത്(ഏകദേശം):40=80
ബര്‍ത്ത് ഡേക്ക് കൊടുത്ത സമ്മാനം(മൂന്നു വര്‍ഷങ്ങളില്‍):കുഞ്ഞുണ്ണിമാഷിന്റെ കവിതാപുസ്തകം-1,തോള്‍ സഞ്ചി-1,സ്പ്രേ-1(വാടാനപ്പള്ളിയില്‍ കടല്‍ കാണാന്‍ പോയപ്പോള്‍ വാങ്ങിയത്):150
ഫോണ്‍(കോളേജില്ലാത്ത ദിവസങ്ങളില്‍,ബില്ല് സൂക്ഷിക്കാത്തതിനാല്‍ കമ്മച്ചം):320
സിനിമ(അന്തിവെയിലിലെ പൊന്ന്,ഭദ്രച്ചിറ്റ,ഊതിക്കാച്ചിയ പൊന്ന്.ഇതിലും കൃത്യതയില്ല.):200
പൂരം എക്സിബിഷന്‍,ഊഞ്ഞാലാട്ടം,കാഴ്ചബംഗ്ലാവ്,പീച്ചി ഡാം തുടങ്ങിയ യാത്രകള്‍:180
കന്യക,മംഗളം,മനോരാജ്യം തുടങ്ങിയ ആനുകാലികങ്ങള്‍(കമ്മച്ചം):100
ഐസ് ക്രീം,ഇന്ത്യന്‍ കോഫീ ഹൌസ് എന്നിങ്ങനെയുള്ളവ വെറുതെ വിടുന്നു.

മണിലാല്‍ said...

സുജയ കൈപ്പറ്റിയത്:
ഇന്‍ലാന്റില്‍ എഴുതിയ കത്തുകള്‍(സൂക്ഷിച്ച് വെച്ചത്) :127=254
ശരിയാവാതെ കീറിക്കളഞ്ഞത്(ഏകദേശം):40=80
ബര്‍ത്ത് ഡേക്ക് കൊടുത്ത സമ്മാനം(മൂന്നു വര്‍ഷങ്ങളില്‍):കുഞ്ഞുണ്ണിമാഷിന്റെ കവിതാപുസ്തകം-1,തോള്‍ സഞ്ചി-1,സ്പ്രേ-1(വാടാനപ്പള്ളിയില്‍ കടല്‍ കാണാന്‍ പോയപ്പോള്‍ വാങ്ങിയത്):150
ഫോണ്‍(കോളേജില്ലാത്ത ദിവസങ്ങളില്‍,ബില്ല് സൂക്ഷിക്കാത്തതിനാല്‍ കമ്മച്ചം):320
സിനിമ(അന്തിവെയിലിലെ പൊന്ന്,ഭദ്രച്ചിറ്റ,ഊതിക്കാച്ചിയ പൊന്ന്.ഇതിലും കൃത്യതയില്ല.):200
പൂരം എക്സിബിഷന്‍,ഊഞ്ഞാലാട്ടം,കാഴ്ചബംഗ്ലാവ്,പീച്ചി ഡാം തുടങ്ങിയ യാത്രകള്‍:180
കന്യക,മംഗളം,മനോരാജ്യം തുടങ്ങിയ ആനുകാലികങ്ങള്‍(കമ്മച്ചം):100
ഐസ് ക്രീം,ഇന്ത്യന്‍ കോഫീ ഹൌസ് എന്നിങ്ങനെയുള്ളവ വെറുതെ വിടുന്നു.

മണിലാല്‍ said...

ആലുക്കാസ്,പുളിമൂട്ടില്‍,കല്ല്യാണ്‍,ഭീമ തുടങ്ങിയവരുടെ മുതുമുത്തപ്പന്മാരായിരിക്കണം വിവാഹം എന്ന മുഷിപ്പന്‍ ഏര്‍പ്പാ‍ടിന് തുടക്കമിട്ടത്.അവക്ക് മാത്രമാണല്ലോ അതില്‍ കൈയ്യിട്ടു വാരാന്‍ കഴിയുന്നത്

നീയുള്ളപ്പോള്‍.....