പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, September 29, 2008

കൊച്ചുവിന്റെ പ്രണയ പരാക്രമങ്ങള്‍








ന്ദും ഹര്‍ത്താലും ഉടലെടുക്കുന്നതിനും മുമ്പ് നടന്ന കഥയാണ്.
കൃഷിവകുപ്പും കൃഷിമന്ത്രിയും കൃഷിയില്‍ ഇടങ്കോലിട്ട് വിള തെറ്റിക്കാത്ത കാലം.    ചില്ലകള്‍ പലദിക്കിലേക്ക് വളര്‍ത്തിവിട്ട് താന്തോന്നിയായി വളരുന്ന കശുമാവ്, കര്‍ഷകന്റെ നഗ്നതതയില്‍ ഇക്കിളിയിടുന്ന വിശാലമായ നെല്‍പ്പാടം,  നാളികേരം,അടക്ക, മത്ത,കുമ്പളം,തേങ്ങ    തുടങ്ങിയ ദരിദ്രവിളകള്‍ കൊണ്ട് കൃഷീവലന്മാര്‍ കോണം മുറുക്കി  ജീവിച്ച  കാലം.
മാനം കറുത്താല്‍ മനസ്സിടിയുന്ന കര്‍ഷകരും, ഇരുട്ടിനെ സൃഷ്ടിച്ച ദൈവങ്ങളെ മൂന്നുനേരവും നമിക്കുന്ന ചെറുകിട കള്ളന്മാരും,കുറെ കള്ളുചെത്തുകാരും,ഫ്യൂഡലിസത്തെ  ഓര്‍ത്ത് കമ്യൂണിസം പറയാന്‍ വേണ്ടിയെന്നോണം കുറെ നായന്മാരുമുള്ള ചിന്ന നാട്.
സത്യം പറയാമല്ലോ,കള്ളന്മാരുള്ളതിനാല്‍ നാട്ടില്‍ എല്ലാ‍റ്റിനുമൊരു അടുക്കും ചിട്ടയുമുണ്ടായിരുന്നു,സാധനങ്ങള്‍ പുറത്തുവെക്കുന്നതിലും അകത്തേക്കെടുക്കുന്നതിലും.ഒന്നും വലിച്ചുവാരി ഇടുമായിരുന്നില്ലെന്നര്‍ത്ഥം.
കള്ളന്മാരില്‍  മുമ്പന്‍   കൊച്ചു വേലായുധനായിരുന്നു.
ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണം പോലെ തുറന്ന ജീവിതമായിരുന്നു കൊച്ചു വേലായുധന്റേത്.
കളവില്‍ ചതിയില്ല എന്ന പ്രമാണത്തില്‍ അടിയുറച്ച് കശുവണ്ടി,നാളികേരം,അടക്ക,മത്തന്‍ തുടങ്ങിയ ജംഗമവസ്തുക്കളെ പ്രേമിച്ച് സ്വന്തമാക്കുന്ന കള്ളക്കാമുകന്‍.
“ദൈവം സൃഷ്ടിച്ച വസ്തു ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി വെക്കുന്നു.എവിടെയിരുന്നാലും അത് ദൈവത്തിന്റേതാകുന്നു” എന്ന് കളവിനെ ന്യായീകരിച്ച കൊച്ചുവേലായുധന്‍ ഒരു കൊച്ചുതത്വഞ്ജാനിയുമായിരുന്നു.
ഒരിക്കല്‍ 
വ്യത്യസ്തമായ ഒരു കൊച്ചുമോഷണം കൊച്ചു  നടത്തി.
അതിന്റെ പേരിലാണ് കൊച്ചു ചരിത്രത്തിലേക്ക് തളപ്പില്ലാതെ വലിഞ്ഞു കയറുന്നത്.
രാവിലെ വയല്‍ക്കരയില്‍ തോട്ടിലേക്ക് ചാഞ്ഞുകിടന്ന ചമ്പത്തെങ്ങില്‍ കാജാബീഡി ആഞ്ഞുവലിച്ച് ചെരിഞ്ഞിരുന്ന് തൂറുകയായിരുന്നു കൊച്ചു.
താഴെ മീനുകള്‍ ഭക്ഷണത്തിനായി കലഹിക്കുന്നതിന്റെ പശ്ചാത്തല സംഗീതത്തില്‍ കൊച്ചു എന്ന കൊച്ചുകള്ളന്‍ തെങ്ങിന്‍ കുലകളിലേക്ക് കൊതിയോടെ നോക്കിയിരുന്നു.മീനുകളും കൊച്ചുവും ഒരുപോലെ മുകളിലേക്ക് നോക്കി പ്രതീക്ഷയോടെ ഇരിക്കയായിരുന്നു.
കുളക്കോഴികള്‍ വെള്ളത്തില്‍ മുങ്ങി കൊക്കില്‍ മീനുമായി നിവരുന്നതും,മീനുകള്‍ ഇതൊന്നുമറിയാതെ വെയില്‍പ്പാളികളിലേക്ക് ചാടിമറിയുന്നതും,തെങ്ങിന്‍പൊല്ലകളിലേക്ക് ഞണ്ടുകള്‍ വലിഞ്ഞുകയറുന്നതും കൊച്ചു ഒരു കലാകാരന്റെ മനസ്സോടെ നോക്കിക്കണ്ടു.(കള്ളന്മാര്‍ കലാകാരന്മാരെപ്പോലെയാണ്.ചെറിയ കാര്യങ്ങളില്‍ പോലും ഇരുവര്‍ക്കും ഫോക്കസുണ്ട്.കളവും കള്ളത്തരവും എവിടെയാണ് കൂടുതല്‍ എന്നു മാത്രം ചോദിക്കരുത്.)
ചിരി കേട്ടിടത്തേക്ക് കുണ്ടി തിരിച്ച് നോക്കിയപ്പോള്‍ വല്ലവും അരിവാളുമായി അവള്‍,    കാര്‍ത്തി.അവള്‍ ചിരിച്ചു.എവിടേക്ക് നോക്കിയാണെന്നു മാത്രം ചോദിക്കരുത്.
പുല്ലരിയാന്‍ കണ്ട നേരം.
മനസ്സമാധാനത്തോടെ മുക്കിത്തൂറാന്‍ പോലും  മനുഷ്യനെ അനുവദിക്കില്ല.
അരിശം തോന്നിയെങ്കിലും ഇരുന്നിടത്ത് നിന്ന് ഇളകാനോ എഴുന്നേല്‍ക്കാനോ കൊച്ചു കൂട്ടാക്കിയില്ല.
പക്ഷെ, കൊച്ചുവിന് ഇതേ നേരത്ത് എന്നും തൂറാന്‍ മുട്ടിത്തുടങ്ങി.ഇതെ സമയത്ത്
തെങ്ങോല കൊണ്ടു നെയ്ത വല്ലവും അമ്പിളിക്കല പോലുള്ള അരിവാളുമായി കാര്‍ത്തു വയല്‍ വരമ്പില്‍   നൃത്തം ചവിട്ടി,നാടോടി നൃത്തമെന്ന് പറയേണ്ടതില്ലല്ലോ.
അതൊരു മഹാലോഹ്യത്തിന്റെയും വ്യത്യസ്തമായ ഒരു കളവിന്റെയും തുടക്കമായിരുന്നു.
കരിക്കു മൂത്ത് നാളികേരമാകുന്നത് പോലെ കാര്‍ത്തിയെ അത്രക്ക് കാത്തുവെയ്ക്കുവാന്‍  കൊച്ചുവിനായില്ല.നാട്ടിന്‍ പുറത്ത് ഒന്നും അധികനേരമിരിക്കില്ല.ആരെങ്കിലും കയ്യിട്ടുവാരും.അല്ലെങ്കില്‍ വെടക്കാക്കി തനിക്കാക്കും.കാര്‍ത്തുവാണെങ്കില്‍ വിളഞ്ഞ വിത്തും.
 വേലി കെട്ടിയില്ലെങ്കില്‍ ആണുങ്ങള്‍ റാഞ്ചും.
സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
വല്ലം തോട്ടിലേക്കെറിഞ്ഞ് അരിവാള്‍ ആകാശത്തേക്കുയര്‍ത്തി  കൊച്ചുവും കാര്‍ത്തിയും ഒന്നെന്ന് ശപഥം ചെയ്ത് . കെ. പി.എ.സി നാടകം പോലെ നിന്നു.
ഇരുട്ടും കള്ളനും പോലെ നമ്മളൊന്നാണെന്ന് !
തന്നെ കാത്തിരിക്കുന്ന തെങ്ങുകളെയും  കവുങ്ങുകളെയും കോഴികളേയും മറന്ന് അന്നുരാത്രി കൊച്ചു കാര്‍ത്തുവിന്റെ വീട്ടിലെത്തി.
ചേറ്റുവക്കിലെ ചെറ്റപ്പുരയാണ്.
ചെറ്റയുടെ ചാരെനിന്ന് കൊച്ചു കാര്‍ത്തിയുടെ നിശ്വാസത്തിനായി ചെവിയോര്‍ത്തു.നിശ്വാസത്തിന്റെ കോറസ്സാണ് അകത്തു നിന്നും കേള്‍ക്കുന്നത്.
വലിയ തൊള്ളയിലുള്ള കൂര്‍ക്കം വലിയും ഞെരക്കവും കേട്ടു.

ആരിവന്‍ കൂര്‍ക്കം വലിക്കാരന്‍?
സ്റ്റേഷന്‍ അടച്ചിട്ടും ഓഫ് ചെയ്യാത്ത മര്‍ഫി റേഡിയൊവില്‍ നിന്നാണ് ആ ശബ്ദമെന്ന് കൊച്ചു പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു.
കാര്‍ത്തി മാത്രം കേള്‍ക്കാന്‍ പാകത്തില്‍ കള്ളച്ചുമ ചുമച്ചു.(കൊച്ചു ആയതിനാല്‍ ചുമച്ചു എന്ന് പറഞ്ഞാല്‍ മതി.അത് കള്ളന്റെ ചുമ തന്നെയായിരിക്കും.)
പ്രതികരണമില്ല.
അരയില്‍ നിന്നൂരിയ കത്തികൊണ്ട് ചെറ്റവാതിലിന്റെ കയര്‍ ചെത്തി.
വാതില്‍ മാറ്റിവെച്ചു.
അകത്തെ കാഴ്ച്ച കണ്ട് കൊച്ചു കോരിത്തരിച്ചു.

നിരനിരയായി പത്തിരുപതുപേര്‍ തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്നു,കഥാപ്രസംഗം കഴിഞ്ഞ പൂരപ്പറമ്പ് പോലെ.
“ഇത്രേം വലിയ കുടുംബത്തില്‍ നിന്നും പെണ്ണിനെ അടിച്ചെടുക്കാനും വേണം ഒരു ഭാഗ്യമൊക്കെ.“

കൊച്ചു ചിന്തയില്‍ പൊങ്ങിപ്പോയി.
ഒരു ചുമ പൊങ്ങി.
കാര്‍ത്തുവിന്റെ ക്ഷയം പിടിച്ച തന്തപ്പിടിയായിരുന്നു അത്.പേടിക്കാനില്ല,എഴുന്നേല്‍ക്കാന്‍ പാങ്ങില്ലാതെ കിടപ്പിലാണ്.
ജാരനെപ്പോലെ പതുങ്ങി,നിരങ്ങി,ഇഴഞ്ഞ് അയാ‍ള്‍ കാര്‍ത്തുവിന്റെ മുഖം പരതി.
ഒരു രക്ഷയുമില്ല.
എല്ലാം ശരീരങ്ങളും ഒരമ്മ പെറ്റപോലെ ഒരേ മുഖഭാവത്തില്‍.
ശബ്ദമുണ്ടാക്കാതെ തീപ്പെട്ടി   കത്തിച്ച് അതിന്റെ വെളിച്ചത്തില്‍ കാര്‍ത്തുവിനെ തിരഞ്ഞു.

തീപ്പെട്ടിക്കോലിലേക്ക് ഒരു കാജബീഡിക്കൈ നീണ്ടുവന്നതും ബീഡി കത്തിച്ചു പിന്‍വലിഞ്ഞതും കൊച്ചുവിനെ ഒന്നു ഞെട്ടിച്ചു.
വെളിച്ചത്തില്‍ കൊച്ചു കാര്‍ത്തുവിന്റെ മുഖം കണ്ടു.
പരിസരം ഒന്നു വീക്ഷിച്ചശേഷം  വിളിച്ചുണര്‍ത്താതെ ബലിഷ്ടമായ കൈകളില്‍ കാര്‍ത്തുവിനെ എടുത്തുയര്‍ത്തി.
വേതാളത്തെ പോലെ ചുമലിലിട്ട് പുറത്തിറങ്ങി ഇരുട്ടിലേക്ക്  കലര്‍ന്നു.(കള്ളന്മാര്‍ അങ്ങിനെയാണ്,ഇരുട്ടിലേക്ക് ലയിക്കുകയോ കലരുകയോ ആണ്)
ചുമലില്‍ കിടക്കുന്ന മോഷണവസ്തുവില്‍ അയാള്‍ക്കാദരം തോന്നി.
ഇതെന്തൊരു മയക്കമാണ്?

“ഉറങ്ങിക്കോട്ടെ.ഈ വര്‍ഗ്ഗത്തിനെ ആവശ്യം വരുമ്പോള്‍ മാത്രം ഉണര്‍ത്തുന്നതാണ് നല്ലത്.“
“കള്ളി”
അയാള്‍ അവളെ സ്നേഹത്തോടെ വിളിച്ചുനോക്കി.തിരിച്ചൊന്നും കേട്ടില്ല.
പാലത്തിന്റെ കൈവരികളില്‍ അവളെ കിടത്തി.
ഒരു ഞെരക്കം.
പിന്നെ ഒരു നിലവിളിയും.
കൊച്ചു വായ് പൊത്തി.
“ഇതു ഞാനാടീ...നിന്റെ കൊച്ചു“
“അയ്യോ ചേട്ടാ....ഞാന്‍ കാര്‍ത്തിയല്ല.....കൌസുവാ“
കൊച്ചു അന്തം വിട്ടുനിന്നു.
കൊച്ചുവിന്റെ മനോവിചാരം വായിച്ചിട്ടെന്നപോലെ കൌസു പറഞ്ഞു.
“ഇനി എന്തു ചെയ്യും ചേട്ടാ“
“അതു തന്നെയാ ഞാനും ആലോചിക്കുന്നത്
?“
കൈയ്യില്‍ കിട്ടിയതിനുശേഷം (ആവശ്യമില്ലാത്തതാണെന്നറിഞ്ഞാലും )തിരിച്ചു കൊണ്ടുവെക്കേണ്ട ഗതികേട് ഒരിക്കലും ഉണ്ടയിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങളുടെ വാക്കാണുത്തമം.ആലോചനയില്ലെങ്കിലും ഉടന്‍ ഒരു തീരുമാനം ആവുമല്ലോ. 
“എന്തായാലും ഇത്രേടമെത്തിയില്ലെ.നമുക്കൊരുമിച്ച് പൊറുക്കാം ചേട്ടാ.തിരിച്ചു പോവാന്നുവെച്ചാല്‍ ഈ രാത്രീല് വല്യ പാടാ.”കൌസു പറഞ്ഞു.
“നിന്റെ ചേച്ചിക്ക് വെഷമാവില്ലെ?“കൊച്ചു രാത്രിമാന്യനായി.
“കാര്‍ത്തി ഇതൊന്നും ഒരു പുരാതിയായിട്ട് പറയില്ല ചേട്ടാ,അവളൊരു കേമിയാ,വേറൊരുത്തന്റെ മേല്‍ ചായാന്‍ അവള്‍ക്കധികം സമയൊന്നും വേണ്ട ചേട്ടാ.....വല്ലവും അരിവാളുമായി ഒന്നിറങ്ങിയാല്‍ മതി
.“
കൌസുവിന്റെ അവനവനിസം ഫിലോസഫിയില്‍ കൊച്ചുവീണു.
ഇരുട്ടില്‍ മറയില്‍ അവര്‍ ആദ്യരാത്രി അഭിനയിച്ചു തകര്‍ത്തു.

കള്ളന് കഞ്ഞി വെച്ചും ക്ലാസ് തിരിച്ച് കുട്ടികളെ ഉല്പാദിപ്പിച്ചും ഉത്തമ ഭാര്യയായി അരി(മരണം)യെത്തും വരെ കൌസു ജീവിച്ചതും ചരിത്രം.
കാര്‍ത്തുവിനെ കാണുമ്പോഴൊക്കെ പോലീസിന്റെ മുന്നില്‍ പെട്ടതു പോലെ കൊച്ചു ചുരുണ്ടുകൂടിയതും ചരിത്രം.


എന്തൊക്കെയായാലും ഞങ്ങളുടെ നാട്ടില്‍ എല്ലാക്കാലവും അഘോഷിക്കപ്പെടുന്ന ചരിത്രാഖ്യായികയാണിത്.

17 comments:

മണിലാല്‍ said...

ഇതെന്തൊരു മയക്കമാണ്?
“ഏ.കെ.അന്തോണി”അയാള്‍ അവളെ സ്നേഹത്തോടെ വിളിച്ചു

a traveller with creative energy said...

മാനം കറുത്താല്‍ മനസ്സിടിയുന്ന കര്‍ഷകരും ഇരുട്ടിനെസൃഷ്ടിച്ച ദൈവങ്ങളെ മൂന്നുനേരവും നമിക്കുന്ന കള്ളന്മാരുമുള്ള ചിന്ന നാട്.

a traveller with creative energy said...

ഇത്രേമെത്തിയില്ലെ...നമുക്കൊരുമിച്ച് പൊറുക്കാം ചേട്ടാ....
നിന്റെ ചേച്ചിക്ക് വെഷമാവില്ലെ?
കാര്‍ത്തി ഇതൊന്നും ഒരു പുരാതിയായിട്ട് പറയില്ല ചേട്ടാ....അവളൊരു കേമിയാ....വേറൊരുത്തന്റെ മേല്‍ ചായാന്‍ അവള്‍ക്കധികം സമയൊന്നും വേണ്ട ചേട്ടാ.....വല്ലവും അരിവാളുമായി ഒന്നിറങ്ങിയാല്‍ മതി.
കൌസുവിന്റെ അവനവനിസം ഫിലോസഫിയില്‍ കൊച്ചുവീണു.

ശ്രീ said...

ഹ ഹ. അതു കൊള്ളാം...
:)

വേണു venu said...

മാര്‍ജ്ജാരോ, പരാക്രമം സ്ത്രീകളിലല്ല വേണ്ടു.
എഴുത്തിഷ്ടമായേ...:)

മണിലാല്‍ said...

ചിരി കേട്ടിടത്തേക്ക് കുണ്ടി തിരിച്ച് നോക്കിയപ്പോള്‍ വല്ലവും അരിവാളുമായി അതാ കാര്‍ത്തി.
പുല്ലരിയാന്‍ കണ്ട നേരം.
മനസ്സമാധാനത്തോടെ മുക്കി തൂറാന്‍ പോലും അനുവദിക്കില്ല.
അരിശം തോന്നിയെങ്കിലും.......
പക്ഷെ കൊച്ചുവിന് ഇതേ നേരത്ത് എന്നും തൂറാന്‍ മുട്ടി.

Anonymous said...

കള്ളന് കഞ്ഞി വെച്ചും ക്ലാസ് തിരിച്ച് കുട്ടികളെ ഉല്പാദിപ്പിച്ചും ഉത്തമ ഭാര്യയായി അരി(മരണം)യെത്തും വരെ കൌസു ജീവിച്ചതും ചരിത്രം.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

Anonymous said...

വ്യത്യസ്ഥഒരു ഞെരക്കം.
പിന്നെ ഒരു നിലവിളിയും.
കൊച്ചു വായ് പൊത്തി.
ഇതു ഞാനാടീ...നിന്റെ കൊച്ചു....
അയ്യോ ചേട്ടാ....ഞാന്‍ കാര്‍ത്തിയല്ല.....കൌസുവാ.......
കൊച്ചു അന്തം വിട്ടുനിന്നു.വ്യത്യസ്ഥമായൊരു പ്രണയ കഥ...

മണിലാല്‍ said...

ബന്ദും ഹര്‍ത്താലും ഉടലെടുക്കുന്നതിനും മുമ്പ് നടന്ന കഥയാണ്.

കൃഷിവകുപ്പും കൃഷിമന്ത്രിയും ഇടപെടാത്തതിനാല്‍ താന്തോന്നിയായി വളരുന്ന കശുമാവ്

മണിലാല്‍ said...

ബന്ദും ഹര്‍ത്താലും ഉടലെടുക്കുന്നതിനും മുമ്പ് നടന്ന കഥയാണ്.

കൃഷിവകുപ്പും കൃഷിമന്ത്രിയും ഇടപെടാത്തതിനാല്‍ താന്തോന്നിയായി വളരുന്ന കശുമാവ്

Anonymous said...

കൊച്ചു വേലായുധന്റെ പ്രണയ പരാക്രമങ്ങള്‍......................................

Unknown said...

ezhuththinte reethi kema maayirikkunnu.
maarjaa abhinadanagal

Unknown said...

ezhuththinte reethi kema maayirikkunnu.
maarjaa abhinadanagal

മണിലാല്‍ said...

ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണം പോലെ തുറന്ന ജീവിതമായിരുന്നു കൊച്ചു വേലായുധന്റേത്.
കളവില്‍ ചതിയില്ല എന്ന പ്രമാണത്തില്‍ അടിയുറച്ച്

മണിലാല്‍ said...

ഇത്രേമെത്തിയില്ലെ...നമുക്കൊരുമിച്ച് പൊറുക്കാം ചേട്ടാ....
നിന്റെ ചേച്ചിക്ക് വെഷമാവില്ലെ?
കാര്‍ത്തി ഇതൊന്നും ഒരു പുരാതിയായിട്ട് പറയില്ല ചേട്ടാ....അവളൊരു കേമിയാ....വേറൊരുത്തന്റെ മേല്‍ ചായാന്‍ അവള്‍ക്കധികം സമയൊന്നും വേണ്ട ചേട്ടാ.....വല്ലവും അരിവാളുമായി ഒന്നിറങ്ങിയാല്‍ മതി.

Anonymous said...

സുജ എന്ന കര്‍ഷക വിത്ത് ഇന്നേവരെ കൃഷി വകുപ്പ് ഇറക്കിയതായി അറിവില്ല..." ജയ" എന്നോ "വിജയ" എന്നോ പേരിലുള്ള വിത്തുകളെക്കുറിച്ച് കേട്ടിട്ടുണ്ട്.


നീയുള്ളപ്പോള്‍.....