പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, October 7, 2008

അബദ്ധത്തില്‍ വാഴ്ത്തപ്പെട്ട ഒരാള്‍

വിശ്വംഭരന്‍ മാസ്റ്റര്‍ തികഞ്ഞ മാന്യനായിരുന്നു, മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം വരെ.

മാസ്റ്റര്‍ അവസാന വാക്കുകള്‍ പറഞ്ഞത് താന്തോന്നിയും തെമ്മാടിയുമായ കൃഷ്ണേട്ടനോടായിരുന്നു.

“ഇത്ര മാന്യനായി ജീവിക്കേണ്ടിയിരുന്നില്ല“.

ബാക്കി കാര്യങ്ങള്‍ വിശ്വംഭരന്‍ മാസ്റ്ററുടെ ഭൂതകാലത്തില്‍ നിന്നും ചികഞ്ഞെടുക്കുകയാണ്.
ഒരു കോണ്‍ഗ്രസ്സ് കുടുബത്തില്‍ സാധാരണ മനുഷ്യനായി(കോണ്‍ഗ്രസ്സ് കുടുബത്തില്‍ മറ്റു സാധ്യതകളില്ല) ജനിച്ചു.
രാമനാമം ചൊല്ലി,വന്ദേമാതരം പാടി,ഈയെമ്മെസ്സിനെയും ഏകേജിയേയും തെറിവിളിച്ച് കോണ്‍ഗ്രസ്സുകാരനായി(അന്ന് കെ.എസ്.യു.ഇല്ല) തന്നെ വളര്‍ന്നു.
സാധാരണ സ്കൂളില്‍ പഠിച്ച് ടി.ടി.സി പഠിക്കാന്‍ നഗരത്തില്‍ പോയി.
നഗരത്തിന്റെ പൊലിമയില്‍ ഗാന്ധിസം മാറ്റിവെച്ച് എല്ലാ അലമ്പുകളും പുറത്തെടുത്ത് നാട്യങ്ങളില്ലാത്ത മനുഷ്യനായി.
മദ്യപാനം വായ് നോട്ടം ഗുണ്ടായിസം ചീട്ടുകളി വ്യഭിചാരം പെണ്‍കുട്ടികളെ വളക്കല്‍ തുടങ്ങിയ പുരുഷസഹജമായ കലകളില്‍ മുഴുകി ടി.ടി.സി പഠനം വിജയകരമായി പൂര്‍ത്തിയാക്കി.
(ടി.ടി.സി ചെലവേറിയ പണിയാണെന്ന് നാട്ടില്‍ കഥയും പ്രചരിച്ചു)
തിരിച്ചെത്തിയപാടെ വീട്ടുകാര്‍ നാട്ടുമ്പുറത്തെ സ്കൂളില്‍ കയറ്റി.
നഗരത്തില്‍ പഠിച്ച വിദ്യകള്‍ പതിയെ പുറത്തെടുക്കാനും തുടങ്ങി.
നാട്ടില്‍ വന്നപ്പോള്‍ തന്നെ ഒരുവളെ ഉന്നം വെച്ചിരുന്നു.
കാര്‍ത്തുവിനെ.
രണ്ടു തലമുറയിലെ പുരുഷപ്രജകള്‍ക്ക് ദാഹശമനം നടത്തിയതിന്റെ പേരില്‍ നാട്ടില്‍ വാഴ്ത്തപ്പെട്ടവളായിരുന്നു കാര്‍ത്തുവിന്റെ അമ്മ.
ആ ചാരിത്ര പശ്ചാത്തലത്തിലാണ് കാര്‍ത്തുവിനെ മുട്ടാന്‍ തീരുമാനിച്ചത്.
നട്ടപ്പാതിരക്ക് നഗ്നപാദനായി അവളുടെ വീടിനുനേരെ കുത്തനെ വെച്ചു പിടിച്ചു.
വീടുകള്‍ക്ക് വേലിയും മതിലുമില്ലാതെ മൊത്തത്തില്‍ ജാരന്മാരുടെ മാവേലിക്കാലമായിരുന്നു അത്.
കാര്‍ത്തുവിന്റെ കോലായില്‍ ചെന്ന് ചെറ്റ പൊക്കാന്‍ നേരത്താണ് പന്തികേട് തോന്നിയത്.
അകത്ത് നിന്ന് നാടന്‍പായ നിലത്തുരയുന്നതിന്റെ ഒരമാനങ്ങളും പിടിവലിയൊച്ചയും പിന്നെ പരിസരം മറന്നുള്ള അമറലും.
ഇന്നാട്ടില്‍ വേറെയും ടി.ടി.സിക്കാരോ?
മാസ്റ്റര്‍ക്ക് സഹിച്ചില്ല.
അത്രക്ക് മോഹിച്ചും ദാഹിച്ചും കാമിച്ചും വന്നതാണ്.
പാതിരാക്കുളിരും കുറെ കൊണ്ടു.
വെറുതെ തിരിച്ചുപോകാന്‍ പറ്റില്ല.
ആ പാതിരാത്രിക്ക് തന്നെ ആളുകളെ വിളിച്ചു കൂട്ടി.
പ്രതിയെ തൊണ്ടിമുതലോടെ പുറത്തിറക്കി നാട്ടുകാര്‍ സദാചാരം ആഘോഷിച്ചു.
അങ്ങനെ വേണ്ടാതീനങ്ങളില്‍ അറമാദിക്കേണ്ട ഇളം പ്രായത്തില്‍ത്തന്നെ സദാചാരത്തിന്റെ ഉത്തമ മാതൃകയാക്കി നാട്ടുകാര്‍ നമ്മുടേ മാസ്റ്റര്‍ക്ക് മൂക്കുകയറിട്ടു.

പിന്നീട് സ്ക്കൂളിനടുത്ത് സ്ഥാപിച്ച കള്ള് ഷാപ്പിനെതിരെ പരാതിയുയര്‍ന്നപ്പോള്‍ നാട്ടുകാര്‍ സമരസമിതിയുണ്ടാക്കി മാഷെ അതിന്റെ കണ്‍ വീനറാക്കി.
അതോടെ മദ്യപാനവും നിര്‍ത്തേണ്ടി വന്നു.
തുടര്‍ന്ന് അമ്പലക്കമ്മിറ്റി,എസ്.എന്‍.ഡി.പി മരണ സഹായ സമിതി,ഗാന്ധി സേവാസമിതി,മദ്യവിരുദ്ധസമിതി തുടങ്ങിയവയുടെയൊക്കെ തലപ്പത്ത് മാഷ് വന്നു. അതോടെ മാനം മര്യാദക്കുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ഖദറിന്റെ തടവിലായി.
കള്ളുകുടിച്ച് തെരുവില്‍ നൃത്തം ചെയ്യുന്നവരെ വിളിച്ച് ഗുണദോഷിച്ചു.

പ്രേമിച്ചു നടക്കുന്നവരെയും രാത്രീഞ്ചരന്മാരെയും ഗുണദോഷിച്ചു.
കഞ്ചാവ് വില്‍പ്പനക്കാരെ പോലീസിന് ചൂണ്ടിക്കൊടുത്തു.
സ്വന്തം വിവാഹം വന്നപ്പോള്‍ സ്തീധനം ചോദിച്ചില്ല, മനസില്‍ ആഗ്രഹിച്ചെങ്കിലും പെണ്‍ വീട്ടുകാര്‍ മാസ്റ്ററെ ആദര്‍ശവാനാക്കി.
ഒരു നാള്‍ ടി.ടി.സിക്കാല ഓര്‍മ്മയില്‍ ഉപ്പുമാവുവെപ്പുകാരി ജാനുവിനെ തഞ്ചത്തില്‍ കയറിപ്പിടിച്ചപ്പോള്‍ ചട്ടകം ശരീരങ്ങള്‍ക്കിടയില്‍ കുറുകെ വെച്ച് “ ഈ മാഷ്കെന്ത് പറ്റി“യെന്നൂറിച്ചിരിച്ച് മാഷിന്റെ മാന്യത ഇരട്ടിപ്പിച്ചു കൊടുത്തു.
ഗതികെട്ട്, തികഞ്ഞ സാത്വികനും ഗാന്ധിയനുമായി മാസ്റ്റര്‍ തുടര്‍ന്ന് ജീവിക്കേണ്ടി വന്നു.
ശ്വാസം വലിക്കുന്നതിനും മുമ്പ് ഒരു കാര്യം കൂടി മാസ്റ്റര്‍ പറഞ്ഞു.

ഗാന്ധിയാവാം പക്ഷെ ഗാന്ധിയനാവരുത്.
ഗാന്ധിക്ക് ജീവിതം പരീക്ഷണമായിരുന്നു,
എനിക്ക് അഗ്നി പരീഷയായിരുന്നു“

12 comments:

മണിലാല്‍ said...

ഗാന്ധിയാവാം പക്ഷെ ഗാന്ധിയനാവരുത്.
ഗാന്ധിക്ക് ജീവിതം പരീക്ഷണമായിരുന്നു,എനിക്ക് അഗ്നി പരീക്ഷണമായിരുന്നു।

Anonymous said...

വിശ്വംഭരന്‍ മാസ്റ്റര്‍ തികഞ്ഞ മാന്യനായിരുന്നു, മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം വരെ.

മാസ്റ്റര്‍ അവസാന വാക്കുകള്‍ പറഞ്ഞത് സുഹൃത്തും താന്തോന്നിയുമായ കൃഷ്ണേട്ടനോടായിരുന്നു.
“ഇത്ര മാന്യനായി ജീവിക്കേണ്ടിയിരുന്നില്ല“.

Anonymous said...

Please change the background color and font.

I had checked this blog before but red color put me down and didnt go through any of the posts.

But today read almost all of your posts.

You are good sire!

Anonymous said...

വിശ്വംഭരന്‍ മാസ്റ്റര്‍ തികഞ്ഞ മാന്യനായിരുന്നു, മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷം വരെ.

മാസ്റ്റര്‍ അവസാന വാക്കുകള്‍ പറഞ്ഞത് താന്തോന്നിയും തെമ്മാടിയുമായ കൃഷ്ണേട്ടനോടായിരുന്നു.
“ഇത്ര മാന്യനായി ജീവിക്കേണ്ടിയിരുന്നില്ല“.

Anonymous said...

“ഗാന്ധിയാവാം പക്ഷെ ഗാന്ധിയനാവരുത്.
ഗാന്ധിക്ക് ജീവിതം പരീക്ഷണമായിരുന്നു,
എനിക്ക് അഗ്നി പരീഷയായിരുന്നു“

Anonymous said...

മദ്യപാനം വായ് നോട്ടം ഗുണ്ടായിസം ചീട്ടുകളി വ്യഭിചാരം പെണ്‍കുട്ടികളെ വളക്കല്‍ തുടങ്ങിയ പുരുഷസഹജമായ കലകളില്‍ മുഴുകി ടി.ടി.സി പഠനം വിജയകരമായി പൂര്‍ത്തിയാക്കി.

Anonymous said...

മദ്യപാനം വായ് നോട്ടം ഗുണ്ടായിസം ചീട്ടുകളി വ്യഭിചാരം പെണ്‍കുട്ടികളെ വളക്കല്‍ തുടങ്ങിയ പുരുഷസഹജമായ കലകളില്‍ മുഴുകി ടി.ടി.സി പഠനം വിജയകരമായി പൂര്‍ത്തിയാക്കി.

മണിലാല്‍ said...

രണ്ടു തലമുറക്ക് ദാഹശമനം നടത്തിയതിന്റെ പേരില്‍ വാഴ്ത്തപ്പെട്ടവളായിരുന്നു കാര്‍ത്തുവിന്റെ അമ്മ.

മണിലാല്‍ said...

അബദ്ധത്തില്‍ വാഴ്ത്തപ്പെട്ടവനായ ഒരാള്‍

Anonymous said...

അബദ്ധത്തില്‍ വാഴ്ത്തപ്പെട്ടവന്‍(ന്‍)

Anonymous said...

“ ഭൂമിയിലെ സ്നേഹവര്‍ത്തമാനങ്ങള്‍ എന്നോടു പറയരുത്.
എനിക്ക് മനം പുരട്ടും.
ഞാനിപ്പോള്‍ മനുഷ്യയല്ല,മണ്ണിലുമല്ല ”
...അവള്‍

മണിലാല്‍ said...

രണ്ടു തലമുറയിലെ പുരുഷപ്രജകള്‍ക്ക് ദാഹശമനം നടത്തിയതിന്റെ പേരില്‍ നാട്ടില്‍ വാഴ്ത്തപ്പെട്ടവളായിരുന്നു കാര്‍ത്തുവിന്റെ അമ്മ.
ആ ചാരിത്ര പശ്ചാത്തലത്തിലാണ് കാര്‍ത്തുവിനെ മുട്ടാന്‍ തീരുമാനിച്ചത്.
നട്ടപ്പാതിരക്ക് നഗ്നപാദനായി അവളുടെ വീടിനുനേരെ കുത്തനെ വെച്ചു പിടിച്ചു.
വീടുകള്‍ക്ക് വേലിയും മതിലുമില്ലാതെ മൊത്തത്തില്‍ ജാരന്മാരുടെ മാവേലിക്കാലമായിരുന്നു അത്.
കാര്‍ത്തുവിന്റെ കോലായില്‍ ചെന്ന് ചെറ്റ പൊക്കാന്‍ നേരത്താണ് പന്തികേട് തോന്നിയത്.
അകത്ത് നിന്ന് നാടന്‍പായ നിലത്തുരയുന്നതിന്റെ ഒരമാനങ്ങളും പിടിവലിയൊച്ചയും പിന്നെ പരിസരം മറന്നുള്ള അമറലും.
ഇന്നാട്ടില്‍ വേറെയും ടി.ടി.സിക്കാരോ?
മാസ്റ്റര്‍ക്ക് സഹിച്ചില്ല.
അത്രക്ക് മോഹിച്ചും ദാഹിച്ചും കാമിച്ചും വന്നതാണ്.

നീയുള്ളപ്പോള്‍.....