എണ്‍പതിന്റെ അവസാനത്തില്‍ തൃശൂരില്‍ നിന്നും ഒരു സമരം പൊട്ടിപ്പുറപ്പെട്ടു.ആധുനിക കേരളചരിത്രത്തില്‍ അടയാളപ്പെടുത്തിയ/അടയാളപ്പെടുത്തേണ്ട സമരമായിരുന്നു അത്. ആവിഷ്കാരസ്വാതന്ത്ര്യ സമരമെന്നാണ് അതിനി്ട്ട പേര്. ദൃശ്യമാധ്യമങ്ങള്‍ അന്നില്ലെങ്കിലും കേരളത്തിലാകമാനവും പുറത്തും ഈ ഉയിര്‍ത്തെഴുന്നേല്പിനെ സാമൂഹ്യചിന്തയുള്ള മനുഷ്യര്‍ ഏറ്റെടുത്തു.ആവിഷ്കാര ധ്വംസനത്തിനെതിരെ ഉയിര്‍ത്തെഴുന്നേറ്റ വിവിധതുറയിലുള്ള മനുഷ്യരാണ് സ്വാതന്ത്ര്യത്തിലേക്കുള്ള അഭിവാജ്ഞയുടെ പതാകവാഹകരായത് .കഥയും കവിതയും നാടകവും മറ്റു അനവധി കലാരൂപങ്ങളും സമരമുഖത്തെ കൊടിയടയാളങ്ങളായി പാറി.മനുഷ്യപ്രകാശനത്തിന് അതിരുകള്‍ നിശ്ചയിക്കരുതെന്നും മതമുള്‍പ്പെടെ ഒരൊറ്റ സ്ഥാപനവും അതിനെതിരെ നില്‍ക്കരുതെന്നും അന്നത്തെ സമരവീര്യം അടിയുറച്ച ചുവടുകളോടെ,മുഷ്ടി ചുരുട്ടിയ മുദ്രാവാക്യത്തോടെ ആവശ്യപ്പെട്ടു.
പി.എം.ആന്റണിയുടെ കൃസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കൃസ്ത്യന്‍ സഭയുടെ നിര്‍ബ്ബന്ധത്തിനുവഴങ്ങി സര്‍ക്കാര്‍ നിരോധിച്ചതും അതിനെ തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതുമാണ് മനുഷ്യരെ(മതത്തിനു പുറത്തുള്ള സ്വതന്ത്ര ചിന്തയുള്ള, മതേതരമായ കാഴ്ചപ്പാടുള്ള ആധുനിക മനുഷ്യനെ) ഇത്തരമൊരു സമരത്തിലേക്ക് ഉയര്‍ത്തിയത്.സമരം സര്‍ഗ്ഗാത്മതയിലേക്കുയരുന്ന അസുലഭ മുഹൂര്‍ത്തം ഞങ്ങള്‍ അനുഭവിച്ചു.മുദ്രവാക്യങ്ങളില്‍ കവിതയും സംഗീതവും വന്നു നിറയുന്നത് ഞങ്ങള്‍ അറിഞ്ഞു.ഇടതുപക്ഷമായിരിക്കുന്നതിന്റെ ഉയരങ്ങള്‍ ഞങ്ങള്‍ അറിഞ്ഞു .
ആവിഷ്കാരസ്വാതന്ത്രമെന്നത് മതങ്ങളോ അതിനേക്കാള്‍ താഴ്ന്നതും സങ്കുചിതങ്ങളുമായ സ്ഥാപനങ്ങള്‍ നിയന്ത്രിക്കേണ്ട ഒന്നല്ലെന്നും സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്റെ അവകാശമാണതെന്നും തിരിച്ചറിയുന്ന നിമിഷങ്ങളായിരുന്നു അത്.
ഈ സമരത്തിന്റെ മുന്നോടിയായി ആലപ്പാട് , വാടാനപ്പള്ളി, മറ്റു പലയിടങ്ങളില്‍ നിന്നും പ്രതിഷേധത്തിന്റെ സര്‍ഗ്ഗാത്മരൂപങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. നാടകം അവതരിപ്പിക്കാനും തീരുമാനിച്ചു.സമൂഹത്തെ ഞെട്ടിച്ച തങ്കമണിയിലെ പോലീസ് കയ്യേറ്റം,കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികളെ പോലീസ് മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള അതിക്രൂരമായ നടപടികളെ അപലപിച്ചുമാണ് നാടകം ആവിഷ്കരിക്കപ്പെട്ടത്.ആലപ്പാട് മുതല്‍ തൃപ്രയാര്‍ വരെയുള്ള പത്തു കിലോമീറ്ററില്‍ നാടകം കളിക്കാനായിരുന്നു പദ്ധതിയിട്ടത്.ഓരോ തെരുവു മൂലകളെയും ഉപയോഗപ്പെടുത്തി നാടിനെ ഉണര്‍ത്തുകയായിരുന്നു നാടകലക്ഷ്യം.ഒപ്പം സ്വാതന്ത്ര്യപ്രഖ്യാപനവും.നാടകവേദിക്ക് പുതിയ പരീക്ഷണം കൂടിയായിരുന്നു ഇത്.പത്തുകിലോമീറ്റര്‍ ദൂരത്തില്‍ ഒരു നാടകം.
ജോസ് ചിറമ്മല്‍ ആയിരുന്നു നാടകത്തിന്റെ സൂത്രധാരകന്‍.നാടകാവതരണത്തിനുമുമ്പുതന്നെ ആലപ്പാട് രഹസ്യപ്പോലീസുകാരെക്കൊണ്ട് നിറഞ്ഞു.വലിയൊരു അട്ടിമറി നടക്കാന്‍ പോകുന്നു എന്ന മട്ടിലായിരുന്നു സര്‍ക്കാര്‍. പോലീസ് പ്രകോപനങ്ങളില്‍ പ്രവര്‍ത്തകരും ഊര്‍ജ്ജസ്വലരായി. നാടകം തുടങ്ങുന്നതിനുമുമ്പുതന്നെ വേഷ ഭൂഷാദികളോടെ 57 പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.പോലീസ് വണ്ടിയ്ക്കുമുന്നില്‍ അണിനിരന്ന നാട്ടുകാര്‍ അന്തിക്കാട് പോലീസ് സ്നേഷന്‍ വരെ നീങ്ങി.എന്തും സംഭവിക്കാമെന്ന ഘട്ടത്തിലേക്ക് സമരം വളരുകയായിരുന്നു,ജനങ്ങളും.
പിന്നീട് തൃശൂരില്‍ നടന്ന ആവിഷ്ക്കാരസ്വാതന്ത്ര്യ കണ്‍ വെന്‍ഷനില്‍ പങ്കെടുത്തത് ആയിരക്കണക്കിനു വരുന്ന മനുഷ്യരായിരുന്നു.കവികള്‍ കഥാകൃത്തുക്കള്‍ പാട്ടുകാര്‍ നാടകക്കാര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാര്‍ ബുദ്ധിജീവികള്‍ അരാജക വാദികള്‍ സിനിമക്കാര്‍ ഗ്രാമീണര്‍ എന്നിങ്ങനെ സമൂഹത്തിന്റെ ബൃഹുത്തായ പരിച്ഛേദം തൃശൂരിനെ/കേരളത്തെ ചലനാത്മകമാക്കി.മതാത്മകത സമൂഹത്തിന്റെ വികാസത്തിനെതിരാണെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി.തൃശൂര്‍ പൂരത്തേക്കാള്‍ ഞങ്ങളെ ഉണര്‍ത്തിയതും ഉയര്‍ത്തിയതും അന്നത്തെ പ്രതിജ്ഞാബദ്ധമായ കൂട്ടായ്മയായിരുന്നു.ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഉത്സവം അന്നും ഇന്നും അതായിരുന്നു.
അടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഈ സമരം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ സജീവചര്‍ച്ചയായി.കരുണാകരന്‍ സര്‍ക്കാരിനെ നിലമ്പരിശാക്കി നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.നാടകപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് സ്വാഭാവികമായും പിന്‍വലിക്കുമെന്നയിരുന്നു വിശ്വാസം.ഇനി നല്ലത് വരും എന്ന് ഓരോ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ ചിന്തിക്കും പോലെ.മറ്റുള്ള കേസുകള്‍ പോലെ നാടകക്കേസും വക്കില്‍ ഓഫീസുകളിലും കോടതി വരാന്തയിലും ജയിലിലുമൊക്കെയായി നീണ്ടുപോയി. ഭരണത്തിനൊടുവില്‍ നാലു വര്‍ഷത്തിനു ശേഷം പിന്‍വലിച്ചു.(വീണ്ടും കരുണാകരന്റെ കോര്‍ട്ടിലേക്ക് പന്ത് പോകേണ്ട എന്നു കരുതിയാകണം).
ഇപ്പോള്‍ സക്കറിയ.വീണ്ടും ആവിഷ്കാര സ്വാതന്ത്ര്യധ്വംസനം.
കയ്യടി വാങ്ങാന്‍ സദസിന്റെ താളത്തിനൊത്ത് പ്രസംഗിക്കുന്ന നാലാംകിടക്കാരെപ്പോലെ എല്ലാവരും ഉയരണമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം.
( ഈയടുത്ത് മമ്മൂട്ടിക്ക് സ്വീകരണം കൊടുത്ത വേദിയില്‍ ഒരു ഭരണാധികാരി പ്രസംഗിച്ചു “വൈകീട്ടെന്താ പരിപാടി എന്നും പറഞ്ഞ് വഴിതെറ്റിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന്”. പ്രസ്തുത കക്ഷി മോഹന്‍ലാലിന്റെ പരിപാടിയില്‍ പ്രസംഗിക്കാന്‍ സാധ്യതയുള്ളത് ഇങ്ങനെയായിരിക്കും “വൈകീട്ടെന്താ പരിപാടി എന്ന് ഈ നടനല്ലാതെ ആരെങ്കിലും നമ്മളോട് സ്നേഹാന്വേഷണം നടത്തിയിട്ടുണ്ടോ സുഹൃത്തുക്കളെ ” )
എല്ലാവരും ഇനി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ചെന്ന് നാലടി വാങ്ങിയിട്ടു വേണം ദിനചര്യ തുടങ്ങാന്‍ എന്ന് കല്പനയിട്ടാല്‍ നേരത്തെ ചെന്ന് കാര്യം നടത്തിപ്പോരാം എന്ന് വിചാരിച്ച് സ്റ്റേഷനുമുമ്പില്‍ ക്യൂ നില്‍ക്കുന്നവരായിരിക്കും മലയാളത്തിന്റെ അരക്ഷിത മനസ്സ്.അവരെ വെറുതെ വിടുക.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റധികാര സ്ഥാപങ്ങളുടെയും നിഷ്കര്‍ഷയില്‍ ജീവിക്കാന്‍ കഴിയാത്ത മനുഷ്യരുണ്ട്. അവരാണ് നുകം കെട്ടിയ കാളകളേക്കാള്‍ ഭൂമിയ്ക്ക് ചാലകശക്തിയായിത്തീരുക.
35 comments:
എല്ലാവരും ഇനി രാവിലെ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ചെന്ന് നാലടി വാങ്ങിയിട്ടു വേണം ദിനചര്യ തുടങ്ങാന്‍ എന്ന് കല്പനയിട്ടാല്‍ നേരത്തെ ചെന്ന് കാര്യം നടത്തിപ്പോരാം എന്ന് വിചാരിച്ച് സ്റ്റേഷനുമുമ്പില്‍ ക്യൂ നില്‍ക്കുന്നവരുമുണ്ടാകും.അവരെ വെറുതെ വിടുക.
കയ്യടി വാങ്ങാന്‍ തരത്തിനൊത്ത് പ്രസംഗിക്കുന്ന നാലാംകിടക്കാരെപ്പോലെ എല്ലാവരും സംസാരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം.
(ഈയടുത്ത് മമ്മൂട്ടിക്ക് സ്വീകരണം കൊടുത്ത വേദിയില്‍ ഒരു ഭരണാധികാരി പ്രസംഗിച്ചു “വൈകീട്ടെന്താ പരിപാടി എന്നും പറഞ്ഞ് വഴിതെറ്റിക്കാത്ത നടനാണ് മമ്മൂട്ടിയെന്ന്”. പ്രസ്തുത കക്ഷി മോഹന്‍ലാലിന്റെ പരിപാടിയില്‍ പ്രസംഗിക്കാന്‍ സാധ്യതയുള്ളത് ഇങ്ങനെയായിരിക്കും “വൈകീട്ടെന്താ പരിപാടി എന്ന് ഈ നടനല്ലാതെ ആരെങ്കിലും നമ്മളോട് സ്നേഹാന്വേഷണം നടത്തിയിട്ടുണ്ടോ സുഹൃത്തുക്കളെ ”.)
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നും അനുവദിക്കരുത് എന്നത് സമ്മതിക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത്, വരും തലമുറക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു നല്ല നാളേക്ക് വേണ്ടി പൊരുതി ജീവിതം ഹോമിച്ചവരൊക്കെ വ്യഭിചാരികളാണെന്നും അസന്മാര്‍ഗികളാണെന്നും വിളിച്ചു പറയലാണോ? സക്കറിയ പ്രയോഗിച്ച വാക്കുകള്‍ ഒന്ന് മനസിരുത്തി ശ്രദ്ധിച്ചു കേള്‍ക്കൂ... അത്തരത്തിലുള്ള പ്രയോഗം കണ്ണൂരില്‍ എവിടെ പോയി പറഞ്ഞാലും ആരായാലും അനുഭവം അതുപോലൊക്കെ തന്നാകും.കാരണം കണ്ണൂരിന്റെ ചരിത്രം സക്കറിയ പറഞ്ഞതല്ല എന്ന് അവിടെയുള്ള പ്രബുദ്ധരായ ജനങ്ങള്‍ക്കറിയാം.. ചരിത്രത്തെ അവഹേളിക്കുക എന്നത് ആര്‍ക്കും ഭൂഷണമല്ല... സക്കറിയ ആയാലും ആരായാലും..
കുറിക്ക് കൊള്ളുന്ന ലേഖനം.
ആവശ്യമാണ് ഇത്തരം ലേഖനങ്ങള്‍ .
അല്ലെങ്കില്‍ നമ്മള്‍ മലയാളി ജനതയുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വരെ കൂച്ചുവിലങ്ങിടുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
അഭിനന്ദനങ്ങള്‍ മാര്‍ജാരന്‍ .
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റധികാര സ്ഥാപങ്ങളുടെയും നുകം കെട്ടിയ കാളകളാണല്ലൊ ഇപ്പോൾ സമൂഹത്തിൽ കൂടുതൽ... ഭൂമിയ്ക്ക് ചാലകശക്തിയാവാതെ വെറുതെ ഭാരമായി നടക്കുന്നവ...
ഉഗ്രൻ ബോധവൽക്കരണ ലേഖനം ഭായി
അഭിനന്ദനങ്ങൾ...!
ആവിഷ്ക്കാര സ്വാതന്ത്ര്യവും,അഭിപ്രായ സ്വാതന്ത്ര്യവും
പരമ പ്രധാനമായ മൌലീകാവകാശമാണ്.
അതില്‍ തൊട്ടുകളിക്കുന്ന ആരും ഫാസിസ്റ്റുകളാണെന്നതില്‍ സന്ദേഹമില്ല.
വ്യഭിചാരികളാണെന്നും അസന്മാര്‍ഗികളാണെന്നും വിളിച്ചു പറയലാണോ?
മുള്ളുക്കാരന്‍ പറഞ്ഞതിന്‍റെ അടിയില്‍ ഒരു കയ്യൊപ്പ്
സ്നേഹം നിറഞ്ഞ സുഹൃത്തേ...ഒരു പയ്യന്നൂർക്കാരൻ എന്ന നിലയിൽ സക്കറിയായുടെ പ്രസംഖത്തെ ...ടി വിയിലൂടെ കണ്ടതാണ് ഞാൻ....
അതിന്റെ ഉള്ളടക്കത്തെ വളരെ കാര്യ ഗൌരവത്തോടെ തന്നെ എടുക്കുകയും ചെയ്തു സക്കറിയ പറഞ്ഞതെന്താണ്....ഒളിവിൽ കഴിഞ്ഞിരുന്ന നാളുകളീൽ കമ്മ്യൂണിസ്റ്റുകാർ ലൈഗിഗ വേഴ്ച്ച നടത്തി എന്നാണ്.....പയ്യന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്നവരാരൊക്കെയാണെന്ന് പ്രിയ സുഹൃത്തിനറിയുമോ..എന്നറീയില്ല ....സഖാവ് എ കെ ജി യും , നായനാറും ,കെ പി ആർ ഗോപാലനും . എ വി കുഞ്ഞമ്പുവും ഒക്കെ ആണ് ,,ഇവരൊക്കെ
വ്യഭിചരിച്ചാണോ...കേരളത്തിലെ ജന്മി വാഴ്ചയ്ക്കെതിരെ പൊരുതിയതു......പയ്യന്നൂരിന്റെ ,,സാമൂഹ്യ ചരിത്രമറിയുന്ന സക്കറിയ ഇത്രത്തോളം പറഞ്ഞിട്ട് അവിടുന്ന് ജീവനോടെ പോയത്...പയ്യന്നൂർ കാരുടെ മാന്യത എന്നു മാത്രം കരുതിയാൽ മതി.....ഇപ്പോ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശ്ശിച്ചാൽ പ്രഗൽഭരാകാം എന്ന പുതിയ നൂതന ഷൈനീഗ് തന്ത്രം സാംസ്കാരിക നായകർ എന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ ഇടയിൽ വളർന്നു വരുന്ന ഒരു സ്ഥിതി വിശേഷം കണ്ടു വരുന്നുണ്ട്.....അത്തരത്തിൽ ഒന്നു പയറ്റിയതാകാം സക്കറിയയും....പിന്നെ....നാടകം കളിച്ച ചരിത്രമൊക്കെ പറഞ്ഞ് ഉണ്ണിത്താനെ ന്യായീകരിക്കുന്ന സക്കറിയയുടേ കോണകം പിടിച്ച് നാറാൻ നിൽക്കല്ലെ സഹോദരാ.....ഇതു ആവിഷ്കാര സ്വാതന്ത്രത്തിന്റെ ധ്വംസനമൊന്ന് വിശേഷിപ്പിക്കാൻ നിങ്ങൾക്കു ലജ്ജയില്ലെ.....ആവിഷ്കാര സ്വാതന്ത്രം എന്നാൽ ഒരു സമൂഹത്തെയൊ സമുദായത്തെയോ വേദനിപ്പിക്കുന്ന തരത്തിലുള്ള ആവിഷ്കാരങ്ങൾ കുറ്റകരമ്മാണ് അറീയത്തില്ലെ.....ഇതു എ കെ ജി യെയും ഇ എം എസ്സിനെയും, നായനാരെയും ഒക്കെ ദൈവത്തെ പോലെ ആരാധിക്കുന്ന
ഒരു ഗ്രാമത്തിൽ ചെന്ന് അവരെ കള്ളവെടിക്കാരാക്കിയാൽ ജനം കയ്യും കെട്ടി നോക്കി നിൽക്കില്ല അതെ പയ്യന്നൂരും സംഭവിച്ചിട്ടുള്ളൂ.......സുഹൃത്തേ..ഒരു ചോദ്യം കൂടി താങ്കൾ തൃശൂർ പൂരത്തെകുറീച്ചു പറഞ്ഞല്ലോ....ആ തൃശൂർ പൂരം നടക്കുന്ന സമയത്ത് ഞാൻ ഇലഞ്ഞിത്തറയുടേ അടുത്ത് ഒരു വേദിയൊരുക്കി ഘോരഘോരം പ്രസംഗിക്കുകയാണ്...തൃശൂർ പൂരം എന്നത് വെറും ആഭാസമാണ് ,,,പെണ്ണൂങ്ങളുടേ ചന്തിയും മുലയും മുട്ടിയുർമ്മാനാണ് ഇവിടെ ആളൂകൾ വരുന്നതു ,,,,,ഭ്ണ്ഡാരത്തിൽ വരുന്ന കാശെല്ലാം....ദേവസ്വത്തിനു കൊള്ളയടിക്കാനുള്ളതാണ്ണ് .....ഇത്രേം കാശ് വെടിപൊട്ടിച്ചു വെറുതെ കളയുന്നു ..അതു ഈ നാട്ടിലെ പട്ടീണി പാവങ്ങൾക്കു നൽകരുതോ,,,,,? എന്നു പ്രസംഗിച്ചാൽ എനിക്കവിടുന്നു ജീവനും കൊണ്ട് തിരിച്ചു പോരാൻ കഴിയുമോ.....?എന്തിനാ സുഹ്രുത്തേ..വെറുതെ....ആസനം നാറ്റിക്കുന്നേ.....പഴയ ചരിത്രമൊക്കെ പറഞ്ഞ് സക്കറീയയെ ന്യായീകരിക്കുന്നത് ഉണ്ണിത്താനെ ന്യായീകരിക്കുന്നതിനു തുല്ല്യമാണ്...പിന്നെ ഉണ്ണിത്താനെ പോലെ തങ്ങളും പിന്നീടു പിടിക്കപ്പെടാം എന്ന ഭയമുള്ളവരാണ് ഈ ന്യായികരണക്കാരും.........നല്ലതു ചിന്തിക്കൂ സഹോദരാ,,,,,കമ്മ്യൂണിസ്റ്റുകാരനെ തെറി പറഞ്ഞ് ഷൈൻ ചെയ്യാൻ നോക്കല്ലെ.....അങ്ങിനെ ഉള്ളവരൊക്കെ ...അധപതിച്ചിട്ടേ ഉള്ളൂ.........
സക്കറിയ പറഞ്ഞ ലൈംഗികത നല്ല അര്‍ത്ഥത്തിലുള്ളതായിരുന്നു.ലൈംഗികതയെ സ്വതന്ത്രാവിഷ്കാരമായി എടുത്തു എന്നതാണത്.ഒളിവിലിരിക്കുമ്പോള്‍ വിശന്നിരിക്കേണ്ട കാര്യമില്ലല്ലോ.ചൂഷണവും ബലാത്സംഘവുമൊക്കെയാവുമ്പോഴെ രതി മോശമാകുന്നുള്ളു.സമവായത്തിലുള്ള ലൈംഗികതയെ മോശമായ ഒരു കാര്യമായി എടുക്കുമ്പോളാണ് പ്രശ്നം.കമ്യൂണിസം വാഗ്ദാനം ചെയ്യുന്ന ലോകം പരിധിയില്ലാത്ത സ്വാതന്ത്ര്യമാണ്.അതില്‍ അടക്കിവെച്ച ശരീരത്തീന്റെ സ്വാതന്ത്ര്യവും വരും.ആ കമ്യൂണിസം വേറെ...ഈ കമ്യൂണിസം വേറെ.തുറന്നീട്ട മനസ്സോടെ ലോകത്തെ കാണാന്‍ ഏതൊരു പ്രസ്ഥാനം തടസ്സമാകുന്നുവോ അത് നിലനില്‍ക്കേണ്ടതല്ല.ഞങ്ങള്‍ മന്ദബുദ്ധികളാണെന്ന് എന്തിനിങ്ങനെ കണ്ണൂര്‍കാര്‍ വിളീച്ചു കൂവുന്നത്.ഏ.കേ.ജിയുടെ നാടിനെ അപമതിക്കരുത്.വ്യത്യസ്ഥ അഭിപ്രായത്തെയും മാനിക്കുമ്പൊഴാണ് ഒരു സമൂഹം ബഹുമാനിതമാകുന്നത്.
മുതലാളിത്തസമൂഹത്തിന് വേദനിക്കുന്നതു കൊണ്ടാകും പാര്‍ട്ടി അവരുടെ കോണകം തിരുമ്മുന്നത്.
ചര്‍ച്ചകള്‍ സജീവമാകട്ടെ,പക്ഷെ സഭ്യത പാലിക്കുക
മോനെ അനോണിമസേ നല്ലൊരു ചര്‍ച്ച നടക്കുന്നിടത്ത് വന്നു ആളറിയാതെ തലയില്‍ മുണ്ടിട്ടു കാണാ കുണാ പറയല്ലേ... പാര്‍ടി ആരുടേം കോണകം തിരുംബാനോന്നും പോയിട്ടില്ല. കോണകം തിരുംബിക്കാം എന്ന ഒരു ധാരണ പലര്‍ക്കും ഉണ്ട് എന്നതാണ് സത്യം... സ്വന്തം കുടുംബത്തിലെ അപ്പനപ്പൂപ്പന്മാര്‍ അസന്മാഗികളാണെന്നു ആരെങ്കിലും വിളിച്ചു പറഞ്ഞാന്‍ ഇയാള് കേട്ടോണ്ടിരിക്കുമായിരിക്കും.... പക്ഷെ നട്ടെല്ലില്ലാതവരാണ് മറ്റുള്ളവരെല്ലാം എന്ന് കരുതി എല്ലാരുടെ മുന്നിലും ആ മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതാണ് പയ്യന്നൂരില്‍ കണ്ടത്..
ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് ചരിത്രത്തെ അവഹെളിക്കളല്ല.. ചരിത്രത്തില്‍ നമുക്ക് മുന്‍പേ നടന്നവര്‍ എന്തായിരുന്നു എന്ന് പയ്യന്നൂരുകാര്‍ നന്നായി പഠിച്ചു വച്ചിട്ടുണ്ട്... അതവന്റെ രക്തമാണ് ജീവനാണ്... അവന്റെ പഴയകാല ചരിത്രവും ഇതുപോലൊക്കെ തന്നെയായിരുന്നു..ഇന്ന് ഇയാളടക്കം എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ആ "അസ്ന്മാര്‍ഗികള്‍" എന്ന് പറയപ്പെടുന്നവരുടെ ജീവിതം ഹോമിച്ചു കൊണ്ട് കൂടി നേടിയതാണെത് മറക്കേണ്ട. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ കണ്ണൂരിന്റെ, അതോടൊപ്പംപയ്യന്നൂരിന്റെ സ്ഥാനം എന്താണെന്ന്, അതുകൂടി ഒന്ന് പഠിച്ചു വയ്കൂ...
സുഹൃത്തുക്കളെ ഒരു കാര്യം പറഞ്ഞോട്ടെ ഇത് നമ്മള്‍ പല ബ്ലോഗുകളിലും ചര്‍ച്ച ചെയ്തതാണ് അവിടെയൊക്കെ
എന്റെ അഭിപ്രായം പഞ്ഞിട്ടു മുണ്ട്. സത്യത്തില്‍ അവിടെ പാര്‍ട്ടിയുടെ പഴയ നേതാക്കന്മാര്‍ ഒളിവിന്റെ മറവില്‍ കിട്ടുന്ന സ്വാതന്ത്ര്യം ഇഷ്ടം പോലെ ആഘോഷിച്ചിരുന്നു എന്ന് പറഞ്ഞത് കൊണ്ടല്ല
സക്കറിയയെ കൊരലിനു(കട: ചിത്രകാരന്‍) പിടിച്ചത് എന്നാണ് എനിക്ക് മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍
കഴിഞ്ഞത്. കൊരലിനു പിടിക്കുന്ന സമയത്ത് അവര്‍ പഴയ നേതാക്കന്മാരെ കളിയാക്കിയതിനെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല ,
മറിച്ച് ഉണ്ണിത്താനെ പറ്റിയും ഡി വൈ എഫ് ഐ പറ്റിയും കുറ്റം പറഞ്ഞിട്ട് പയ്യന്നൂര്‍ നിന്നും എളുപ്പത്തില്‍ രക്ഷപെടാന്‍ പറ്റും
എന്ന് കരുതിയോ എന്നാണ് ചോദീച്ചതു. ഇവിടെ യാണ് ഒരു നിഗൂഡാത ഉണ്ടെന്നു തോന്നുന്നത്. അവിടെ ഡി വൈ എഫ് ഐ യെ ആരോ ബോധപൂര്‍വം ഹൈജാക്ക് ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. അവിടെ ഉണ്ണിത്താനോട് ഒരു പ്രത്യേക വിഷയത്തില്‍ വൈരാഗ്യ മുളള ചില ആളുകള്‍ ഉണ്ണിത്താനെ അനുകൂലിച്ചു സംസാരിച്ച സക്കറിയയെ ഡി വൈ എഫ് ഐ യുടെ ലേബലില്‍ കൈയേറ്റം ചെയ്തു എന്നാണ് തോനുന്നത്. ഇവരുടെ ഈ തന്ത്രത്തില്‍ നല്ല
സഖാക്കളും പെട്ടു പോയിട്ടുണ്ടാകും എന്നാണ് എന്റെ അനുമാനം.
എന്തായാലും അത് ഡി വൈ എഫ് ഐ യുടെ ചരിത്രത്തിലെ ഒരു കറുത്ത ഏട് തന്നെ യായിരിക്കും.
ഒരിക്കലും ഡി വൈ എഫ് ഐ ഒരു സാംസ്കാരിക പ്രവര്‍ത്തകനെ ഇതിനു മുന്‍പ് കൊരലിനു പിടിച്ചിട്ടില്ല,
സ്വാതന്ത്ര്യത്തിനു അവകാശങ്ങള്‍ക്കും കാവല്‍ നില്‍കുകയാണ് ചെയ്തിട്ടുള്ളത്. സക്കറിയ പറഞ്ഞത് പാര്‍ടിയുടെ അന്ധമായ മനസ്സിലൂടെ
മാത്രം നോക്കാതെ കുറച്ചു തുറന്ന മനസ്സോടെ നോക്കികാണാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം.
ഷാജി ഖത്തര്‍.
മേലത്തെ കമന്റില്‍ ഉണ്ണിത്താന്‍ സംഭവത്തില്‍ ഡി വൈ എഫ് ഐ യെ കുറ്റം പറഞ്ഞിട്ട് എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു.
ഷാജി ഖത്തര്‍.
മാര്‍ക്സിസവും ലെനിനിസവും വായിച്ചvaര്‍ക്ക് സംശയമുണ്ടാവിനിടയില്ല.സ്വവര്‍ഗ്ഗരതിയടക്കമുള്ള ലൈംഗികകതയെ ലെനിനടക്കമുള്ള ആചാര്യന്മാര്‍ അഭിസംബൊധന ചെയ്തിട്ടുണെന്ന കാര്യം.ഇക്കാര്യത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളും പുസ്തകരൂപത്തില്‍ കിട്ടും.കേരളത്തിലെ സഖാക്കള്‍ പ്രത്യേകിച്ചും കണ്ണൂരിലെ സഖാക്കള്‍ അത് കണ്ടെത്തി വായിക്കണം.പള്ളിക്കും പാതിരിക്കും ഉള്ള അഭിപ്രായങ്ങള്‍ അല്ല അവര്‍ക്കുണ്ടായിരുന്നത്.ഇവിടെ പള്ളിയേക്കാള്‍ സദാചാരികളാണ് വലതും ഇടതും ചെരിവുമുള്ള കമ്മ്യൂണിസ്റ്റുകള്‍.നാളെ ലോകം ഉരുണ്ടതലെന്ന് ശഠിക്കാനം ഇവര്‍ ഒരുമ്പെട്ടാലും അത്ഭുതപ്പെടാനില്ല.ഇത്തിരിവട്ടത്തില്‍ കുടുങ്ങിയതിന്റെയാണ്.മഞ്ചേരി പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ഉണ്ണിത്താനെ മാത്രമല്ല അത് ബാധിക്കുക.സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശ്നം കൂടിയാണ്.സ്തീ അതിനു മാത്രമേ ഒക്കത്തുള്ളൂ എന്ന നിഗമനത്തില്‍ എത്തുന്ന ഒരു സമീപനം സദാചാരത്തിനെയല്ല,രോഗത്തേയാണ് സൂചിപ്പിക്കുന്നത്.ഒളിഞ്ന്നുനോട്ടത്തിലും സ്വയംഭോഗത്തിലും കൂട്ട ബലാത്സംഘത്തിലും എത്തിപ്പെടുന്ന ഒരു തരം രോഗം.കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല വിപ്ലവപ്പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ ഇതിന്റെ ഇരകളാണ്.
ചര്‍ച്ചകള്‍ മോശമാകുന്നുവെന്നാണ് തോന്നുന്നത്. ഒരുപക്ഷെ സദാചാരം പോലുള്ള വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമായ സമയമാണിത്. ഇത്തരം വിഷയങ്ങള്‍ മുന്പ് ചര്ച്ച ചെയ്തിട്ടുന്റെങ്കിലും ഇപ്പോഴത്തെ സുഹ്രുത്തുക്കള്‍ ഇതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നു തോന്നുന്നു. ഓരൊന്നിനേയും വ്യവിച്ചേദിച്ചറിയാന്‍ ശ്രമം നാം നടത്തേന്ടതായിട്ടുന്ട്
സക്കറിയയുടെ എന്നല്ല, ആരുടേയും ആവിഷ്കാര സ്വാതന്ത്ര്യം ഇവിടെ ആരും തടഞ്ഞിട്ടില്ല.സക്കറിയയുടെ പ്രസംഗം ആരെങ്കിലും തടസ്സപ്പെടുത്തിയോ? ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഇതിനു മുന്‍പും സക്കറിയ എഴുതിയിട്ടുണ്ട്? ആരെങ്കിലും എതിര്‍ത്തോ? തൊട്ടു മുന്‍പത്തെ ആഴ്ചയിലെ കലാകൌമുദിയിലും ഉണ്ണീത്താന്‍ വിഷയത്തില്‍ പരസ്യമായി ഡി.വൈ .എഫ് ഐ യെ അധിക്ഷേപിച്ച് സക്കറിയ എഴുതിയിരുന്നു..ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?
അതുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യമൊന്നും ആരും പറയേണ്ട.ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്...
സമയം കിട്ടിയാല്‍ നോക്കുക.
സക്കറിയ, ഞാന്‍ ബുദ്ധിജീവി അല്ല.
ഇവിടെ സക്കറിയായണോ, അതോ വാക്കുകളുടെ സംവാദം പണക്കാരെപ്പറ്റിയാണൊ എന്നൊരു സംശയം. നല്ല ആശയം,എഴുത്ത്,അവതരണം, മണി.ആശംസകൾ
അതുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യമൊന്നും ആരും പറയേണ്ട.ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
സി പി എം ഗുണ്ടയുടെ സ്വരമാണല്ലോ ഇഷ്ടാ.
പ്രസംഗം തടസ്സപ്പെടുത്തിയില്ല. കഴിഞ്ഞപ്പോള്‍ കൊല്ലിക്കു പിടിച്ചതേയുള്ളൂ. അപ്പോള്‍ ആവിഷ്കാരസ്വാതന്ത്ര്യമൊന്നും ഹനിച്ചില്ല.
പിന്നെ വേഴ്ചനടത്തിയെന്നൊക്കെ സക്കറിയ പറഞ്ഞു എന്നു പറയുന്നത് കള്ളമല്ലേ. voyeur സക്കറിയ മുഷ്ടിമൈഥുനമാണ് ഉദ്ദേശിച്ചതെന്നുറപ്പല്ലേ. ഇനി ആ വിദ്യയും സഖാക്കള്‍ക്ക് വശമുണ്ടായിരുന്നില്ലെന്നു വരുമോ?
സാമ്രാജ്യത്വത്തേക്കാളും പേടിയാണൊ സഖാക്കള്‍ക്ക് സെക്സിനെ?
ഉണ്ടെന്നു തോന്നുന്നത്. അവിടെ ഡി വൈ എഫ് ഐ യെ ആരോ ബോധപൂര്‍വം ഹൈജാക്ക് ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. അവിടെ ഉണ്ണിത്താനോട് ഒരു പ്രത്യേക വിഷയത്തില്‍ വൈരാഗ്യ മുളള ചില ആളുകള്‍ ഉണ്ണിത്താനെ അനുകൂലിച്ചു സംസാരിച്ച സക്കറിയയെ ഡി വൈ എഫ് ഐ യുടെ ലേബലില്‍ കൈയേറ്റം ചെയ്തു എന്നാണ് തോനുന്നത്. ഇവരുടെ ഈ തന്ത്രത്തില്‍ നല്ല
സഖാക്കളും പെട്ടു പോയിട്ടുണ്ടാകും എന്നാണ് എന്റെ അനുമാനം.
എന്തായാലും അത് ഡി വൈ എഫ് ഐ യുടെ ചരിത്രത്തിലെ ഒരു കറുത്ത ഏട് തന്നെ യായിരിക്കും.
ഒരിക്കലും ഡി വൈ എഫ് ഐ ഒരു സാംസ്കാരിക പ്രവര്‍ത്തകനെ ഇതിനു മുന്‍പ് കൊരലിനു പിടിച്ചിട്ടില്ല,
സ്വാതന്ത്ര്യത്തിനു അവകാശങ്ങള്‍ക്കും കാവല്‍ നില്‍കുകയാണ് ചെയ്തിട്ടുള്ളത്. സക്കറിയ പറഞ്ഞത് പാര്‍ടിയുടെ അന്ധമായ മനസ്സിലൂടെ
മാത്രം നോക്കാതെ കുറച്ചു തുറന്ന മനസ്സോടെ നോക്കികാണാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം.
ഷാജി ഖത്തര്‍.
January 28, 2010 12:30 AM
shaji said...
മേലത്തെ കമന്റില്‍ ഉണ്ണിത്താന്‍ സംഭവത്തില്‍ ഡി വൈ എഫ് ഐ യെ കുറ്റം പറഞ്ഞിട്ട് എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷിക്കുന്നു.
ഷാജി ഖത്തര്‍.
January 28, 2010 1:35 AM
അജിതന്‍ said...
മാര്‍ക്സിസവും ലെനിനിസവും വായിച്ചvaര്‍ക്ക് സംശയമുണ്ടാവിനിടയില്ല.സ്വവര്‍ഗ്ഗരതിയടക്കമുള്ള ലൈംഗികകതയെ ലെനിനടക്കമുള്ള ആചാര്യന്മാര്‍ അഭിസംബൊധന ചെയ്തിട്ടുണെന്ന കാര്യം.ഇക്കാര്യത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളും പുസ്തകരൂപത്തില്‍ കിട്ടും.കേരളത്തിലെ സഖാക്കള്‍ പ്രത്യേകിച്ചും കണ്ണൂരിലെ സഖാക്കള്‍ അത് കണ്ടെത്തി വായിക്കണം.പള്ളിക്കും പാതിരിക്കും ഉള്ള അഭിപ്രായങ്ങള്‍ അല്ല അവര്‍ക്കുണ്ടായിരുന്നത്.ഇവിടെ പള്ളിയേക്കാള്‍ സദാചാരികളാണ് വലതും ഇടതും ചെരിവുമുള്ള കമ്മ്യൂണിസ്റ്റുകള്‍.നാളെ ലോകം ഉരുണ്ടതലെന്ന് ശഠിക്കാനം ഇവര്‍ ഒരുമ്പെട്ടാലും അത്ഭുതപ്പെടാനില്ല.ഇത്തിരിവട്ടത്തില്‍ കുടുങ്ങിയതിന്റെയാണ്.മഞ്ചേരി പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ഉണ്ണിത്താനെ മാത്രമല്ല അത് ബാധിക്കുക.സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശ്നം കൂടിയാണ്.സ്തീ അതിനു മാത്രമേ ഒക്കത്തുള്ളൂ എന്ന നിഗമനത്തില്‍ എത്തുന്ന ഒരു സമീപനം സദാചാരത്തിനെയല്ല,രോഗത്തേയാണ് സൂചിപ്പിക്കുന്നത്.ഒളിഞ്ന്നുനോട്ടത്തിലും സ്വയംഭോഗത്തിലും കൂട്ട ബലാത്സംഘത്തിലും എത്തിപ്പെടുന്ന ഒരു തരം രോഗം.കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല വിപ്ലവപ്പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ ഇതിന്റെ ഇരകളാണ്.
January 28, 2010 8:59 PM
രാജേഷ്.കെ.വി. said...
ചര്‍ച്ചകള്‍ മോശമാകുന്നുവെന്നാണ് തോന്നുന്നത്. ഒരുപക്ഷെ സദാചാരം പോലുള്ള വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ആവശ്യമായ സമയമാണിത്. ഇത്തരം വിഷയങ്ങള്‍ മുന്പ് ചര്ച്ച ചെയ്തിട്ടുന്റെങ്കിലും ഇപ്പോഴത്തെ സുഹ്രുത്തുക്കള്‍ ഇതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നു തോന്നുന്നു. ഓരൊന്നിനേയും വ്യവിച്ചേദിച്ചറിയാന്‍ ശ്രമം നാം നടത്തേന്ടതായിട്ടുന്ട്
January 28, 2010 11:30 PM
സുനിൽ കൃഷ്ണൻ(Sunil Krishnan) said...
സക്കറിയയുടെ എന്നല്ല, ആരുടേയും ആവിഷ്കാര സ്വാതന്ത്ര്യം ഇവിടെ ആരും തടഞ്ഞിട്ടില്ല.സക്കറിയയുടെ പ്രസംഗം ആരെങ്കിലും തടസ്സപ്പെടുത്തിയോ? ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഇതിനു മുന്‍പും സക്കറിയ എഴുതിയിട്ടുണ്ട്? ആരെങ്കിലും എതിര്‍ത്തോ? തൊട്ടു മുന്‍പത്തെ ആഴ്ചയിലെ കലാകൌമുദിയിലും ഉണ്ണീത്താന്‍ വിഷയത്തില്‍ പരസ്യമായി ഡി.വൈ .എഫ് ഐ യെ അധിക്ഷേപിച്ച് സക്കറിയ എഴുതിയിരുന്നു..ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?
അതുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യമൊന്നും ആരും പറയേണ്ട.ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്...
സമയം കിട്ടിയാല്‍ നോക്കുക.
സക്കറിയ, ഞാന്‍ ബുദ്ധിജീവി അല്ല.
January 29, 2010 1:35 AM
Sapna Anu B.George said...
ഇവിടെ സക്കറിയായണോ, അതോ വാക്കുകളുടെ സംവാദം പണക്കാരെപ്പറ്റിയാണൊ എന്നൊരു സംശയം. നല്ല ആശയം,എഴുത്ത്,അവതരണം, മണി.ആശംസകൾ
January 29, 2010 5:06 AM
Calicocentric കാലിക്കോസെന്‍ട്രിക് said...
അതുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യമൊന്നും ആരും പറയേണ്ട.ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
സി പി എം ഗുണ്ടയുടെ സ്വരമാണല്ലോ ഇഷ്ടാ.
പ്രസംഗം തടസ്സപ്പെടുത്തിയില്ല. കഴിഞ്ഞപ്പോള്‍ കൊല്ലിക്കു പിടിച്ചതേയുള്ളൂ. അപ്പോള്‍ ആവിഷ്കാരസ്വാതന്ത്ര്യമൊന്നും ഹനിച്ചില്ല.
പിന്നെ വേഴ്ചനടത്തിയെന്നൊക്കെ സക്കറിയ പറഞ്ഞു എന്നു പറയുന്നത് കള്ളമല്ലേ. voyeur സക്കറിയ മുഷ്ടിമൈഥുനമാണ് ഉദ്ദേശിച്ചതെന്നുറപ്പല്ലേ. ഇനി ആ വിദ്യയും സഖാക്കള്‍ക്ക് വശമുണ്ടായിരുന്നില്ലെന്നു വരുമോ?
January 30, 2010 9:17 AM
ajith said...
സാമ്രാജ്യത്വത്തേക്കാളും പേടിയാണൊ സഖാക്കള്‍ക്ക് സെക്സിനെ?
മലയാളി എന്നും അന്യന്റെ കിടപ്പറ ഒളിഞ്ഞു നോക്കാന്‍ ഇഷ്ടമുള്ളവരാണ് മലയാളി. അതു മാാറാന്‍ പോകുന്നില്ല. അഭിപ്രായങ്ങള്‍ പറയുന്നു എന്നതുകൊണ്ട് ആരേയും മര്‍ദ്ദിക്കാം എന്ന കാടത്തം കേരളത്തില്‍ പണ്ടില്ലായിരുന്നു, ഇന്നതും കണേണ്ടി വന്നു. മര്‍ദ്ദനം, ഭീഷണി, അടിച്ചമര്‍ത്തലുകള്‍ ആരേയും എന്തും പറയാമെന്ന അഹങ്കാരം ഇതൊക്കെ ഇന്നു കേരളത്തിലെ ഭരണതിന്‍ കീഴില്‍ നടക്കുന്നു എന്നതാണ് വേദനിപ്പിക്കുന്ന സത്യം.
എന്നും മലയാളി മറക്കാത്ത ഒരു സംസ്കാരമുണ്ട്..ഭാര്യ...ഭർത്താവ്...മകൻ മകൾ ..അച്ച്ഛൻ അമ്മ....ഇവരോടുള്ള പെരുമാറ്റം ബഹുമാനം..(ഇതറിയാമോ..നടന്നും മദിച്ചും ആപേരു കേട്ടാൽ അറിയാം സ്വഭാവവും കന്നിമാസം ഇഷ്ടപ്പെടുന്നവനാണേന്നു)അതു തന്നെയാണു ഏതൊരു മലയാളിയുടെയും ഒരു പക്ഷേ..ഇന്ത്യാക്കാരന്റെയും ധാർമ്മികതയും അവിടെ ലൈംഗീക സദാചാരങ്ങൾക്ക് ഒരു മൂല്യവും കല്പിച്ചിട്ടുണ്ട്....സ്ത്രീക്ക് അവൾ നിധിയെപ്പോലെ കാത്തു സൂക്ഷിക്കുന്ന ചാരിത്ര്യം എന്ന പവിത്രതതയും .
ഇതു ഹനിച്ചുകൊണ്ടുള്ള ഒരു കമ്മ്യൂണിസമല്ല ഇന്നു കേരളത്തിൽ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും...സക്കറിയ പറയുന്ന ലൈംഗികത ആർക്കും ആരെയും ഭോഗിക്കാം എന്ന ഒരു ദുരാചാരപരമായ കാഴ്ചപ്പാടാണ്
ഇതിനെ ഒരിക്കിലും ഒരു മലയാളിയും ഒരു കമ്മ്യൂണിസ്റ്റു കാരനും അംഗീകരിക്കില്ല (ഏത് മാക്സ് പറഞ്ഞീട്ടുണ്ടെങ്കിൽ പോലും )ഇതൊന്നും മനസിലാക്കാതെ അമ്മയെയും പെങ്ങളേയും ലൈഗിക സുഖഭോഗത്തിനായി ഉപയോഗിക്കാമെന്ന നപുംസക സദാചാരം കേർളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കുറെ...കടിമൂത്ത തെരുവു പട്ടികളായേ.... കാലിക്കോ സെന്റ്രിക്ക് , അജിതൻ എന്നിവരെ കാണാൻ കഴിയൂ...ഇവർ ഇതുപോലെ തന്നെ ...ഏറു കൊണ്ടു മരിക്കുകയേ ഉള്ളൂ.....
ആന്റി-ക്ലൈമാക്സ് കഴിഞ്ഞസ്ഥിതിക്ക് ഒരു അവലോകനം. തലക്കെട്ടില്‍നിന്നു തുടങ്ങിയാല്‍, നുകംവെയ്ക്കുന്നത് നമ്മുടെ നാട്ടില്‍ കാളകളുടെമേലല്ലല്ലോ, കാളകളെ വരിയുടച്ച് മൂരിയാക്കിയാണല്ലോ. മൂരി, പോത്ത് എന്നിവ മന്ദബുദ്ധിയുടെ പര്യായപദങ്ങളുമാണ്. മൂരിയുടെ സദാചാരബോധത്തിന് ഉദാഹരണം തൊട്ടുമേലെ കാണുന്നുമുണ്ട്. ഇപ്രകാരം:
"എന്നും മലയാളി മറക്കാത്ത ഒരു സംസ്കാരമുണ്ട്..ഭാര്യ...ഭർത്താവ്...മകൻ മകൾ ..അച്ച്ഛൻ അമ്മ....ഏതൊരു മലയാളിയുടെയും ഒരു പക്ഷേ..ഇന്ത്യാക്കാരന്റെയും ധാർമ്മികതയും അവിടെ ലൈംഗീക സദാചാരങ്ങൾക്ക് ഒരു മൂല്യവും കല്പിച്ചിട്ടുണ്ട്....സ്ത്രീക്ക് അവൾ നിധിയെപ്പോലെ കാത്തു സൂക്ഷിക്കുന്ന ചാരിത്ര്യം എന്ന പവിത്രതതയും ."
ഇവനെ ഏതു സ്കൂളിലാണ് വരിയുടച്ചതെന്നു മനസ്സിലാവുന്നില്ല. ഏതുമൂരിബോധമാണോ ഈ പോസ്റ്റിന്റെ വിഷയം ആ മൂരിബോധമിതാ മൂരിനിവര്‍ത്തി വന്നുനില്ക്കുന്നു. ഇടപെട്ടളയാം/മൂരിവണ്ടി ഞാന്‍ വലിച്ചോളാം എന്നും പറഞ്ഞ്.
നിലപാടിന്റെ കാര്യത്തില്‍ ചെങ്കൊടിയില്‍ നിന്നും കാവിക്കൊടിയിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുന്നു.സ്വതന്ത്ര ലൈംഗികതയും വ്യഭിചാരവും ഒന്നാണെന്ന രീതിയില്‍ ആണ് എല്ലാ ചര്‍ച്ചകളും.മന്ദബുദ്ധികളുടെ മാര്‍ക്സിസ്റ്റ് സംവാദം പോലെ.റഷ്യ തകര്‍ന്നപ്പോള്‍ അവിടെ നിന്ന് യു.ഇ പോലുള്ള രാജയങ്ങളില്‍ സ്ത്രികള്‍ വ്യഭിചാരത്തിനിറങ്ങുമ്പോള്‍ ലോകം കാണാത്ത ചരിത്രമറിയാത്ത മലയാളികള്‍ പ്രത്യേകിച്ച് കമ്യൂണീസ്റ്റുകള്‍ അന്തം വിട്ടിട്ടുണ്ട്.പക്ഷെ അവിടെ നിന്നുള്ള ചരിത്രം നോക്കുമ്പോള്‍ ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാവകാശം സിദ്ധിച്ചവരാണവര്‍...മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശരീരം അവര്‍ക്ക് പ്രശ്നബാധിത പ്രദേശമല്ല.ശരീരം അവര്‍ക്ക് ഒന്നു തൊട്ടാല്‍ ഞെട്ടറ്റു പോകുന്ന കുലീന പുഷപവുമല്ല.ഭര്‍ത്താവ് എന്ന ഒരു ദ്വീപില്‍ കറങ്ങി ചുരുങ്ങേണ്ടവരല്ല സ്ത്രീകള്‍ എന്ന തിരിച്ചറിവും രാഷ്ടീയവും അവര്‍ സ്വായത്തമാക്കിയിട്ടുണ്ട്.അമ്മയേയും സഹോദരിയേയും പറ്റിയാണ് ഉല്‍കണ്ഠ മുഴുവന്‍.അച്ഛനും സഹോദരനും ഇവരുടെ നിഖണ്ഡുവില്‍ ഇല്ല.അപ്പോ കാര്യം മനസ്സിലായില്ലെ.ആണുങ്ങള്‍ക്ക് എന്തും ചെയ്യാം.അത് അവരുടെ സ്വാതന്ത്ര്യമാണ്.സ്ത്രീകളെ സദാചാരത്തിന്റെ സ്വര്‍ണ്ണക്കൂട്ടില്‍ സൂക്ഷിക്കും.ആരും തൊട്ട് പോകരുത്.(ഈ സ്വര്‍ണ്ണക്കൂട്ടില്‍ നിന്നാണ് സൂത്രത്താക്കോലിട്ട് പുറത്തു കടക്കുന്നതും ആഗ്രഹ ഭൂമിയെ ആശ്ലേഷിക്കുന്നതും.നിങ്ങള്‍ നിങ്ങളുടെ സദാചാര പ്രസംഗങ്ങള്‍ തകര്‍ക്കുക.ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ തന്നെ കൂടു തല്ലിപ്പോളിച്ച് നേടിക്കോള്ളാം)ഈ ആശയത്തിന് കൃസ്ത്യനിറ്റിയുമായും കാവിപ്പടയുമായും ഞങ്ങള്‍ കൈ കോര്‍ക്കും.കമ്യൂണിസ്റ്റുകാരാ നിങ്ങള്‍ എവിടെയാണ് വ്യത്യസ്ഥനാകുന്നത്.ഒന്നു പറഞ്ഞുതന്നെങ്കില്‍.........
പുരുഷന്മാരെക്കൊണ്ട് തോറ്റു.ശരീരം നിങ്ങള്‍ എടുത്തോളൂ,സദാചാര സംരക്ഷണവും.ചിന്തയില്‍ ഞങ്ങള്‍ കൊളുത്തുന്ന സ്വാതന്ത്ര്യത്തിന്റെ തീ നിങ്ങള്‍ക്കറിയില്ല.മൂഢന്മാര്‍
എന്റെ കമന്റില്‍ കൃസ്റ്റിയാനിറ്റിയുമായും കാവിപ്പടയുമായും ഞങ്ങള്‍ എന്നുള്ളത് നിങ്ങള്‍ എന്ന് തിരുത്തി വായിക്കനപേക്ഷ.
രശ്മി ഭൂപേഷ്,ദുബൈ
തെളിക്കുന്നിടത്തൂടെ പോകാനുള്ള ബുദ്ധിയെങ്കിലും മൂരിക്കുണ്ടാകും എന്ന തിരിച്ചറിവു പോലും ഇല്ലാത്തവനാണല്ലോ..മൂരിയെ മന്ദബുദ്ധിയുടെ പര്യായമക്കിയിരിക്കുന്നത്....അപ്പൊ പിന്നെ അസുഖം ഏതാണെന്നു മനസിലായി ......ഇതിനു മറുപടി കൊടുത്ത് വായും ടൈപ്പു ചെയ്തു കയ്യും നാറ്റിക്കുന്നില്ല....
പിന്നെ രശ്മി ഭൂപേഷ്...എന്തു പറയുമ്പോഴും നിങ്ങളേന്തിനു റഷ്യയിൽ അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നു പറയുന്നതിന്റെ പൊരുൾ മനസിലായില്ല....ഇതു കേരളത്തിലെ കാര്യമാണ് വിഷയം...കേരളത്തിന്റെ സംസ്കാരം അതു വേറെയാണ് കേരളത്തിന്റെ പൈതൃകം അതു വേറെയാണ്...അതു മനസിലാക്കൂ ആദ്യം
റഷ്യ തകര്‍ന്നപ്പോള്‍ അവിടെ നിന്ന് യു.ഇ പോലുള്ള രാജയങ്ങളില്‍ സ്ത്രികള്‍ വ്യഭിചാരത്തിനിറങ്ങുമ്പോള്‍ ലോകം കാണാത്ത ചരിത്രമറിയാത്ത മലയാളികള്‍ പ്രത്യേകിച്ച് കമ്യൂണീസ്റ്റുകള്‍ അന്തം വിട്ടിട്ടുണ്ട്.പക്ഷെ അവിടെ നിന്നുള്ള ചരിത്രം നോക്കുമ്പോള്‍ ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാവകാശം സിദ്ധിച്ചവരാണവര്‍...മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശരീരം അവര്‍ക്ക് പ്രശ്നബാധിത പ്രദേശമല്ല.ശരീരം അവര്‍ക്ക് ഒന്നു തൊട്ടാല്‍ ഞെട്ടറ്റു പോകുന്ന കുലീന പുഷപവുമല്ല.ഭര്‍ത്താവ് എന്ന ഒരു ദ്വീപില്‍ കറങ്ങി ചുരുങ്ങേണ്ടവരല്ല സ്ത്രീകള്‍ എന്ന തിരിച്ചറിവും രാഷ്ടീയവും അവര്‍ സ്വായത്തമാക്കിയിട്ടുണ്ട്. പിന്നെ ഇതു പോലെ കേരളത്തിലെ തെരുവിൽ നിൽക്കാൻ നിങ്ങൾക്കു കഴിയുമോ...തന്റേടമുണ്ടെങ്കിൽ വെല്ലു വിളിക്കുന്നു...വായടിച്ചാൽ മാത്രം പോരാ...പ്രവർത്തിച്ചു കാണിക്ക്
നിങ്ങള്‍ നിങ്ങളുടെ സദാചാര പ്രസംഗങ്ങള്‍ തകര്‍ക്കുക.ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ തന്നെ കൂടു തല്ലിപ്പോളിച്ച് നേടിക്കോള്ളാം)ഈ ആശയത്തിന് കൃസ്ത്യനിറ്റിയുമായും കാവിപ്പടയുമായും ഞങ്ങള്‍ കൈ കോര്‍ക്കും.കമ്യൂണിസ്റ്റുകാരാ നിങ്ങള്‍ എവിടെയാണ് വ്യത്യസ്ഥനാകുന്നത്.ഒന്നു പറഞ്ഞുതന്നെങ്കില്‍.........
പിന്നെ ഇതു പോലെ കേരളത്തിലെ തെരുവിൽ നിൽക്കാൻ നിങ്ങൾക്കു കഴിയുമോ...തന്റേടമുണ്ടെങ്കിൽ വെല്ലു വിളിക്കുന്നു...വായടിച്ചാൽ മാത്രം പോരാ...പ്രവർത്തിച്ചു കാണിക്ക്.......ഒരു സഖാവിന്റെ വെല്ലുവിളി.
ഇതു പറയുമ്പോള്‍ അമ്മയും സഹോദരിയൊന്നും ഇല്ല.പുരുഷന്‍ കമ്യൂണിസ്റ്റുകൂടിയാവുമ്പോള്‍ അതും കണ്ണൂരില്‍ നിന്നാവുമ്പോള്‍ ഇങ്ങിനെയായിരിക്കും
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റധികാര സ്ഥാപങ്ങളുടെയും നിഷ്കര്‍ഷയില്‍ ജീവിക്കാന്‍ കഴിയാത്ത മനുഷ്യരുണ്ട്. അവരാണ് നുകം കെട്ടിയ കാളകളേക്കാള്‍ ഭൂമിയ്ക്ക് ചാലകശക്തി.
I respect your ideas. But dont think that everything you think is true. Cannanore might have a different history, but what zakkaria said is 100% right. No one have right to insult a person without a proper reason even though they are leftist.... or any one else....? (Raj Mohan Unnithan has same right as every communist leaders who had illegal children in their old hide outs and here Unnithan's family and the medical reports give clear evidence of his innocence)
പിന്നെ ഇതു പോലെ കേരളത്തിലെ തെരുവിൽ നിൽക്കാൻ നിങ്ങൾക്കു കഴിയുമോ...തന്റേടമുണ്ടെങ്കിൽ വെല്ലു വിളിക്കുന്നു...വായടിച്ചാൽ മാത്രം പോരാ...പ്രവർത്തിച്ചു കാണിക്ക്.......ഒരു സഖാവിന്റെ വെല്ലുവിളി.
ഇതു പറയുമ്പോള്‍ അമ്മയും സഹോദരിയൊന്നും ഇല്ല.പുരുഷന്‍ കമ്യൂണിസ്റ്റുകൂടിയാവുമ്പോള്‍ അതും കണ്ണൂരില്‍ നിന്നാവുമ്പോള്‍ ഇങ്ങിനെയായിരിക്കും ....രശ്മി...ഒരമ്മയ്ക്കും പെങ്ങൾക്കും എന്തിനു മലയാളിത്തം ഉള്ള മലയാളം എന്താണെന്ന് തിരിച്ചറിവും വെളിവും ഒരു പെണ്ണും പറയാൻ ഇഷ്ടപ്പെടാത്തതാണ് താങ്കൾ പറഞ്ഞ സ്വാതന്ത്രം. താങ്കളെ പോലുള്ളവരെ വിളിക്കേണ്ടത് വേറൊരു ഭാഷ്യത്തിലാണ് ..അല്ലാതെ അമ്മ പെങ്ങമ്മാരെ തിരിച്ചറിയാത്തതു കൊണ്ടല്ല..ഞാൻ പറഞ്ഞപോലെ നിങ്ങൾ ചെയ്താൽ നിങ്ങൾക്കുനേരെ കല്ലെറിയാൻ ഈ പറയുന്ന അമ്മ പെങ്ങന്മ്മാരുണ്ടാകും എവിടെയായലും....
സ്ത്രീകളുടെ സ്വാതന്ത്ര്യം പുരുഷന്മാരുടേ മടിക്കുത്തില്‍ ആണെന്നറീയാം.അങ്ങിനെയൊരു വിശ്വാസം പുരുഷനമാര്‍ക്കില്ലെങ്കില്‍ കുടുംബങ്ങള്‍ എന്നേ തര്‍കര്‍ന്നു പോയിട്ടുണ്ടാവും.ബുര്‍ഖക്കുള്ളിലായാലും അടുക്കളയിലായാലും സ്വാതന്ത്ര്യം അനുഭവിക്കേണ്ടതാണെന്ന് തീരുമാനിച്ചാല്‍ അതവര്‍ അനുഭവിക്കുക തന്നെ ചെയ്യും.അതിനവര്‍ക്ക് പുരുഷന്മാരെ പോലെ രഹസ്യമാര്‍ഗ്ഗം കണ്ടുപിടിക്കുകയും ചെയ്യും.എന്നിട്ട് സദാചാര വിരുദ്ധരെ കല്ലെറിയാന്‍ നിങ്ങള്‍ പറഞ്ഞാല്‍ അതിന് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യും.നേതാക്കള്‍ പറഞ്ഞാന്‍ ഊക്കോടെ എന്തും ചെയ്യുന്ന മന്ദബുദ്ധി അനുയായികളെപ്പോലെ.സംശയ രോഗവും വിഷാദരോഗവും കേരളത്തില്‍ കൂടാന്‍ കാരണം സദാചാരികള്‍ നാടിന്റെ നെതൃത്വത്തില്‍ ഇരിക്കുന്നതു കൊണ്ടാണ്.
:)
Ashamsakal...!!!
Post a Comment