പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, April 16, 2011

പ്രണയത്തിന്റെ കണക്കു പുസ്തകം


 വിവാഹം എന്ന ഏര്‍പ്പാട് ഭൂമിയില്‍ എന്നു തുടങ്ങിയോ അന്നുമുതല്‍ അതില്‍ കിടന്നുള്ള ചിറകടിയും മോചനവും നിലവില്‍ വന്നു.കൂട്ടില്‍ പെട്ട ജീവികള്‍ അതില്‍ തന്നെ കഴിയുന്നത് അത് തകര്‍ക്കാന്‍ കെല്പില്ലാത്തതിനാല്‍ മാത്രമാകുന്നു.
വാലുവെക്കുന്നതിനു മുമ്പ് മനുഷ്യന്‍ എത്രയോ നല്ലവനായിരുന്നു.വാലുവേണമെന്ന് എന്നു തോന്നി തുടങ്ങിയോ അന്നു മുതല്‍ നട്ടെല്ലിനൊരു വളവു വന്നു തുടങ്ങി.  

അവര്‍ പിരിയാതെപിരിഞ്ഞു എങ്ങിനെയോ ജീവിക്കുന്നു.അങ്ങിനേയും ജീവിക്കാം,എങ്ങിനേയും ജീവിക്കാം.
വിവാഹത്തില്‍
വീണ് പിടയുമ്പോഴും അതില്‍ നിന്ന് തലയൂരുന്ന സമയത്തും പ്രധാന ചര്‍ച്ചാ വിഷയം വസ്തുവഹകളല്ലാതെ മറ്റൊന്നുമല്ല.മനുഷ്യനെ കാ‍ലാകാലത്തോളം ബന്ധത്തിലും ബന്ധനത്തിലും തുടരാന്‍ ആവശ്യപ്പെടുന്നത് പ്രകൃതിപരമായ ഒരു കാര്യമല്ല,പ്രകൃതിവിരുദ്ധം എന്നു വിളിച്ചോളു.ഇവിടെ  ചില മന്ദബുദ്ധികള്‍ പ്രകൃതിവിരുദ്ധമെന്ന് പറയുന്നത്  നേര്‍ വിപരീതമായ ഒന്നിനെ ആകുന്നു.


 ഒരാളെ ചെകുത്താന്റെ ഭവനത്തിലെത്തിക്കാന്‍ ഇതില്പരം വേറൊന്നും വേണ്ടതില്ല.പുതിയ പദവി സുജയെ പത്രാസുകാരിയാക്കി.സുഗണനോടൊപ്പം കറങ്ങി നടന്ന നെഹ്രു പാര്‍ക്ക്,പ്രിന്റെക്സ്,കോഫീ ഹൌസ്,കാഴ്കബംഗ്ലാവ്,രാമേട്ടന്റെ ചാ‍യക്കട,വാടാനപ്പിള്ളി ബീച്ച്,പീച്ചി ഡാം എന്നീ സ്ഥലങ്ങളൊക്കെ അധികാരത്തിന്റെ പുത്തന്‍ കുളിര്‍മയില്‍ മാഞ്ഞു പോയി.


സുഗുണനെ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ പഞ്ചായത്ത് ജീപ്പ് ഓവര്‍സ്പീഡില്‍ പാഞ്ഞു.കുണ്ടിലും കുഴിയിലും വീണു നട്ടെല്ലു തകര്‍ന്നു പോയെങ്കിലും സുഗുണനെന്ന പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെടാന്‍ സുജ ആഗ്രഹിച്ചു.
  


 

7 comments:

മണിലാല്‍ said...

ഈയിടെ ദാമ്പത്യ പ്രശ്നവുമായി വീണ്ടും വീണ്ടും സമീപിച്ച ദമ്പതികളോട് മനശാസ്ത്രഞ്ജന് പറയേണ്ടി വന്നു.ഇത്രയധികം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കാന്‍ ലോകത്തില്‍ ഇതൊന്നുമല്ല വലിയ പ്രശ്നം.ഇനിയും സമയം കളയാതെ പിരിഞ്ഞ് നന്നായി ജീവിക്കാന്‍ നോക്കുക.

ആല്‍കെമിസ്റ്റ് said...

പ്രേമത്തിന്‍റെ പുതിയ ഭാഷ പിടികിട്ടാതെ പിന്നെയും പിന്നെയും പ്രപഞ്ചം പരിഭ്രമിക്കുന്നു
നീ പണ്ട് അരുവിയിലെറിഞ്ഞ നോട്ടങ്ങള്‍ ഈ അഴിമുഖത്ത് ആദ്യം പൂവിട്ട മരങ്ങളായി “ എന്ന് ഡി വിനയ ചന്ദ്രന്‍ , പ്രപഞ്ചസത്യങ്ങള്‍ക്കപ്പുറത്തൊരു രഹസ്യമുണ്ടെങ്കില്‍ പ്രണയിക്കുന്ന മനസ്സാണ് , അതിനെ നിര്‍വചിക്കാനാര്‍ക്കുമിത് വരെ കഴിഞ്ഞിട്ടില്ല .

പ്രണയം നഷ്ടപ്പെടലിന്റേതാണ് പലപ്പോഴും , ജീവനും ജീവിതവും സാമ്രാജ്യവും സമ്പത്തുമെല്ലാം പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന സൌന്ദര്യത്തില്‍ അലിഞ്ഞില്ലാതെയാവും ,എല്ലാം നഷ്ടമായാലും എല്ലാം ത്യജിക്കേണ്ടി വന്നാലും പ്രണയത്തെ ഞാന്‍ പ്രണയിക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രണയിതാക്കളും പറയുക . കരകാണാനാകാത്ത ആഴക്കടലില്‍ പെട്ട് പോകുന്ന നാവികന്‍ ദ്വീപ് തിരയുന്നത് പോലെയോ മരുഭൂമിയിലെ യാത്രികന്‍ മരുപ്പച്ച തിരയുന്നത് പോലെയോ ആണ് ഓരോ പ്രണയത്തിന്റെ രഹസ്യവും പിടികിട്ടാതെ പോകുന്നത് , കണ്ടെത്തി എന്ന് നമ്മള്‍ നടിക്കുമ്പോഴേക്കും അകന്നകന്ന് പോകുന്ന മായക്കാഴ്ചകള്‍ .

മഹേഷ് മംഗലാട്ട് said...

ഇവള്‍ തന്നെ പ്രണയത്താല്‍ വാഴ്ത്തപ്പെട്ടവള്‍, അഥവാ വീഴ്ത്തപ്പെട്ടവള്‍.

സുബ്രഹ്മണ്യൻ സുകുമാരൻ said...

ജീവിതമെന്നാൽ ഒരുത്തരവാദിത്വത്തിനും മറുപടി പറയേണ്ടതില്ലാത്ത അവനവന്റെ ആത്മാനന്ദം മാത്രമാണെന്നു കരുതുന്നവർക്ക് ഇത്തരത്തിൽ എല്ലാം എഴുതാൻ എളുപ്പമാണു. ഒരു പക്ഷെ എഴുത്തുകാരന്റെ കയ്യിലിരുപ്പ് കൊണ്ട് തനിക്ക് തന്നെ വന്നുപെട്ട അനുഭവത്തെ മറ്റുള്ളവരിൽ ആരോപിച്ചു സാക്ഷാൽക്കരിക്കുകയാണു എന്നു ആരെങ്കിലും ധരിച്ചുപോയാൽ അവരെ കുറ്റപ്പെടുത്താൻ കഷ്ടപ്പെടും.

SONY.M.M. said...

പ്രപഞ്ചസത്യങ്ങള്‍ക്കപ്പുറത്തൊരു രഹസ്യമുണ്ടെങ്കില്‍ പ്രണയിക്കുന്ന മനസ്സാണ്.... @ആല്‍കെമിസ്റ്റ് +1

@മാര്‍ജാരന്‍ :)

നികു കേച്ചേരി said...

മാഷേ ഒന്നു പരിചയപെടണമെന്നുണ്ട്...ബോറായിരിക്കും...താങ്കൾക്ക്,, എന്നാലും ...താല്പര്യം അറിയിക്കുമല്ലോ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

‘രണ്ടു പേര്‍ പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു‘ എന്ന പ്രണയിനികളുടെ തേഞ്ഞുപോയ കവിതക്ക് പകരം
‘ ആണും പെണ്ണും ഒന്നിക്കുമ്പോള്‍ കണക്കും കണക്കുപുസ്തകവും ഉഷാറാവുന്നു‘ എന്ന് മാറ്റിയെഴുതിയ സുഗുണന്‍ പ്രണയമെന്ന പ്രത്യയശാസ്ത്രത്തിന്റെ തിരുത്തല്‍ വാദിയായി‍.


എല്ലാം അറിയാവുന്ന ആളോളാവുമ്പോഴുള്ള ഒരു വിഷമം മാത്രം ബാക്കി


നീയുള്ളപ്പോള്‍.....