പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, August 20, 2011

ഒരാള്‍ക്ക് എത്ര അമ്മ/ഉമ്മമാരെ വേണം



പാലക്കാട്ടെ ചുണ്ണാമ്പു തറയിലെ റസിയക്ക് അമ്മമാരെ എത്ര കിട്ടിയാലും സന്തോഷം.ഇപ്പോ തന്നെ 13 അമ്മമാരുണ്ട്.പാലക്കാടു നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെയായി.
പതിനഞ്ചര വയസ്സില്‍ വിവാഹിതയായി, ഇരുപതാം വയസ്സില്‍ വിധവയുമായി റസിയ.   റസിയയില്‍ അത് അനിശ്ചിതമോ പൂര്‍ണ്ണ വിരാമമോ ആയില്ല.റസിയ അതിന് സമ്മതിച്ചില്ലെന്നതാണ് വാ‍സ്തവം.ചിലര്‍ അങ്ങിനെയാ ണ്സ.ടകുടഞ്ഞൊന്നുണരുമ്പോള്‍ പ്രതിസന്ധികളെല്ലാം പമ്പ കടക്കും,പിന്നെ ആഗ്രഹലോകം കൈക്കുമ്പിളില്‍ വന്ന് നിറയും.തുടര്‍ന്നു തലപൊക്കുന്ന പ്രതിബന്ധങ്ങളെ അവര്‍ വിനീതമായി നിര്‍ഭയമായി വെല്ലുവിളിക്കും.അവര്‍ക്കപ്പോഴേക്കും  വാര്‍ഷികവളയങ്ങള്‍ മരങ്ങള്‍ക്കെന്നപോലെ അതിജീവനത്തിന്റെ കരുത്ത്  കൈവന്നിട്ടുണ്ടകും.


ഒരമ്മയെ പരിപാലിക്കുന്നത് തന്നെ വേറിട്ട കാഴ്ചയായിക്കൊണ്ടിരിക്കുന്ന കാലത്താണ് റസിയ പതിനൊന്ന് അമ്മമാരുടെ വലിയ മകളാകുന്നത്.റസിയക്ക് വിശ്രമമില്ല.രാവിലെ അമ്മമാര്‍ക്ക് ചായയും ഭക്ഷണവും ഉണ്ടാക്കണം,ആരോഗ്യ നില നോക്കണം,വയ്യാത്ത അമ്മമാരുടെ പ്രാഥമിക കാര്യങ്ങള്‍ ചെയ്യിക്കണം,കുളിപ്പിക്കണം വസ്ത്രം ധരിപ്പിക്കണം.അതു കഴിഞ്ഞ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് ഓടണം.അവിടെയും രോഗികള്‍ റസിയയെ കാത്തിരിക്കുന്നുണ്ടാവും.ആശുപത്രിക്കും അമ്മമാര്‍ക്കുമിടയിലെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ നൂറുകൂട്ടം ജോലികള്‍ വേറെയും.ഇരുപത്തിനാലു മണിക്കൂറും രണ്ടു കൈകളും റസിയക്ക് പോരാ എന്ന് തോന്നും കുറച്ചു നേരം അവര്‍ക്കൊപ്പം ഇരുന്നാല്‍.വീടുവിട്ട് ആശുപത്രിയിലെത്തിയാല്‍ അവിടെ നിന്നവര്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യും.അമ്മമാരുടെ വിശേഷങ്ങളാണവര്‍ക്ക് ലോകവിശേഷം.അതാണവരുടെ തണല്‍,വെയില്‍.അതാണവരുടെ രാത്രി,പകല്‍.അതാണവരുടെ മനസ്സ്,ശരീരം.

തന്റെ ശമ്പളം ഒന്നിനും തികയില്ലെന്ന് റസിയക്കറിയാം.കുറെ പേര്‍ സഹായിക്കാനുണ്ട്.ഭക്ഷണമായും വസ്ത്രമായും മരുന്നായും വൈദ്യചികിത്സയുമായി  അവര്‍ റസിയയുടെ ഭാരം കുറക്കുന്നു.
ജീവിതത്തിന്റെ ചെറുപ്പത്തിലെ രോഗികളെയും നിരാലംബരെയും സഹായിക്കാനുള്ള മനസ്സായിരുന്നുവെന്ന് റസിയ.ഡോക്ടര്‍മാര്‍ക്കു മാത്രമേ രോഗികളെ ശുശ്രൂഷിക്കാന്‍ കഴിയൂ എന്നായിരുന്നു അന്നത്തെ വിശ്വാസം.പിന്നീടാണ് നഴ്സിംഗിന് പോകാന്‍ തീരുമാനിച്ചത്. അതിലും നിന്നില്ല റസിയയുടെ ഉത്സാഹം.


സന്നിഗ്ദഘട്ടത്തില്‍ ഇനിയെന്ത് എന്ന് അമാന്തിച്ചുനിന്നില്ല.അമ്മമാരെ കൂടെ കൂട്ടാനുള്ള തീരുമാനം അങ്ങിനെയാണ്.സ്വന്തം വീടു വിട്ടു.എല്ലാവരും ഭയക്കുന്ന ഒരു വലിയ തീരുമാനമായിരുന്നു അത്.ആശുപത്രിക്ക് സമീപം വീടെടുത്തു.വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ അമ്മമാരെ പാര്‍പ്പിച്ചു.വ്യത്യസ്ത സ്വഭവക്കാരായ അമ്മമാരുടെ സ്വഭാവം വേര്‍തിരിച്ചറിഞ്ഞു . അമ്മമാര്‍ക്ക് മകളല്ല റസിയ, അതിനേക്കാല്‍ ഉയരത്തില്‍ ഒരാളാണ്.


ഈ തിരക്കിനിടയിലും നോമ്പുണ്ട് റസിയക്ക്.ഈശ്വരനോട് കൂടുതല്‍ അടുക്കാന്‍ എന്ന് റസിയ.ഇപ്പോഴും അടുത്തു തന്നെയല്ലെ എന്ന ചോദ്യത്തെ ഇനിയുമടുക്കണം എന്ന് റസിയ നേരിട്ടു.

വാടക വീട്ടില്‍ നിന്നും മാറി സുരക്ഷിതത്വത്തിന്റെതായ സ്വന്തം ‘ശാന്തി നികേതനം’.അതാണ് റസിയയുടെ അടുത്ത സ്വപ്നം.


ഒരാള്‍ക്ക് ഒരു ജീവിതത്തില്‍ എത്ര ഉമ്മമാര്‍ വേണമെന്ന ചോദ്യത്തിന് എത്രയുണ്ടോ അത്രയും,അതായിരുന്നു റസിയയുടെ മറുചിരി.


റസിയാ ബാനുവിനെ ഈ നമ്പറില്‍ ബന്ധപ്പെടാം.
0491 2504027




13 comments:

മണിലാല്‍ said...

പാലക്കാട്ടെ ചുണ്ണാമ്പു തറയിലെ റസിയക്ക് അമ്മമാരെ എത്ര കിട്ടിയാലും സന്തോഷം.ഇപ്പോ തന്നെ 11 അമ്മമാരുണ്ട്.പാലക്കാടു നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെയായി.

Sapna Anu B.George said...

Those who do not have mothers and those who miss their mothers know the value of what Razia a is doing mani and you did a wonderful job in writing about them.

Santhikumar Chandrasekharan said...

Think the mental agony of these poor "aarum illaatha manushiya jeevikal " . .These people are abandoned by their own blood at the old age .How humans can do this ? Malayaee should change this attitude .

Razzia is doing a Great Job .God will give you courage to go-ahead !

Unknown said...

രസിയയെ പോലെ ഉള്ളവര്‍ ഉള്ളത് കൊണ്ട് ആവണം ലോകം അവസാനിക്കാതെയിരിക്കുന്നത് .എല്ലാ ആശംസകളും ...

കുഞ്ഞൂസ് (Kunjuss) said...

റസിയയെ പുറം ലോകത്തിനു പരിചയപ്പെടുത്തിയ ലേഖനത്തിന് നന്ദി മണിലാല്‍. സ്നേഹരാഹിത്യത്തിന്റെ ഇരുണ്ട ഈ ലോകത്തില്‍ തിളങ്ങുന്ന ഒരു വലിയ നക്ഷത്രം തന്നെ റസിയ...!

അഡ്രസ്‌, ഫോണ്‍ നമ്പര്‍ , മെയില്‍ ഐഡി ഇവയില്‍ ഏതെങ്കിലും കൂടി പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കില്‍ സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക്‌ അവരുമായി ബന്ധപ്പെടാന്‍ കഴിയുമായിരുന്നു.

ആദിനാടന്‍ said...

റസിയയ്ക്ക് ഊരുവിലക്കുണ്ടാകതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം
ഈ മനസിന്‌ മുന്നില്‍ പ്രണാമം

മണിലാല്‍ said...

കുഞ്ഞൂസ് തിരൂരില്‍ വന്നിരുന്നോ,ബ്ലോഗ് മീറ്റില്‍

അഷ്‌റഫ്‌ സല്‍വ said...

നന്മകളെ നാം കാണുന്നത് ഇടുങ്ങിയ കണ്ണുകള്‍ കൊണ്ടും തിന്മകളെ സൂക്ഷ്മ ദര്‍ശിനികള്‍ വെച്ചു ആയതിനാലുമാണ് ഇത്തരം രസിയമാരെ നാം കാണാന്‍ വൈകുന്നത്. അല്ലെങ്കില്‍ കാണാതെ പോകുന്നത് . നന്ദി സാര്‍ ഈ നക്ഷത്രത്തെ ലോകത്തിനു പരിചയപ്പെടുത്തിയതിനു നന്ദി .

NAJU said...

അമ്മയുടെ വിലയറിയാത്തവരുടെ ഈ ലോകത്ത് റസിയയെപ്പോലുള്ളവര്‍ വേറിട്ട്‌ നില്‍ക്കുന്നു. നല്ല മാതൃകകള്‍ പിന്തുടരാന്‍ ഇക്കാലത്ത് ആളില്ലാതെ പോയത് നമ്മുടെ ശാപം തന്നെയാണ്. റസിയയെ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ.

മണിലാല്‍ said...

പാലക്കാട്ടെ ചുണ്ണാമ്പു തറയിലെ റസിയക്ക് അമ്മമാരെ എത്ര കിട്ടിയാലും സന്തോഷം.ഇപ്പോ തന്നെ 13 അമ്മമാരുണ്ട്.പാലക്കാടു നിന്നും മറ്റു ജില്ലകളില്‍ നിന്നുമൊക്കെയായി.

Mathaies said...

നന്മ ഇപ്പോഴും ഭൂമിയിലുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് റസിയ.. നല്ല വാക്കുകള്‍ മാത്രം ആ നന്മയെ ജീവിപ്പിക്കില്ല.. കഴിയുന്ന സഹായം എല്ലാവരും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.. !!!!

ശ്രീനാഥന്‍ said...

നന്നായി ഈ ലേഖനം റസിയയെ എനിക്ക് അറിയാം.

Purushu said...

Razia was introduced visually by VKSreeraman once in his "Veritta Kazhchakal". A hug for you Mani for further details of her great work in your beautiful words. She leaves me in jealous. All the blessings for her.


നീയുള്ളപ്പോള്‍.....