പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, January 1, 2014

ഭരണകൂടത്തെ ചുംബനങ്ങൾ കൊണ്ടു പൊറുതിമുട്ടിക്കുക













മാർ...ജാരൻ 
ഡീസി  ബുക്സ് 
പേജ് 235 
വില 160 




രണ്ടുപേർ ചുംബിക്കുമ്പോൾ  ലോകം മാറും  എന്ന് പറഞ്ഞത്‌ ഒരു കവിയാണ്‌ .കവിയുടെ പേരിവിടെ പറയുന്നില്ല .അത് വായനക്കാർ കണ്ടു പിടിച്ചു കൊള്ളുക  . ഒരു ക്ലു  പോലും തരില്ല.




ഇടപാട്  ആണും പെണ്ണും തമ്മിൽ  എന്ന നിലയിലാവും    കവിയത്  ലോകത്താകമാനമുള്ള പ്രണയിനികൾക്കായി  കവിതയിലൂടെ  കോറിയിട്ടത്‌......,പ്രണയങ്ങൾ ആണും പെണ്ണും   തമ്മിൽ ആയിരിക്കണമെന്ന് ലോകത്ത് ഒരു ഭരണഘടനയിലും പറയുന്നുപോലുമില്ല.ഭരണഘടന പോട്ട്,ഒരു ഗോത്ര വ്യവസ്ഥ   എതിർക്കുന്നു പോലുമില്ല.
   ആവനവൻ കടമ്പകൾ  മറികടക്കാൻ മനുഷ്യർ കണ്ടെത്തുന്ന ചില നേരമ്പോക്കുകൾ ഉണ്ടല്ലോ ,അതിലൊന്നായിക്കും ഈ  പ്രകൃതിയും സദാചാര സ്ഥാപനങ്ങൾ പറയുന്ന  പ്രകൃതി വിരുദ്ധവും  .മറിച്ചും അഭിപ്രായങ്ങൾ .ഉണ്ടാവണമല്ലോ.അതല്ലെങ്കിൽ ചില  കൊണാപ്പന്മാരുടെ  അധികാരത്തിൻ കീഴിൽ മനുഷ്യ ജീവിതം കീഴ്മേൽ മറിയും.



മനുഷ്യന് ചിരിക്കാനും   ചിന്തിക്കാനും  തൃഷ്ണകളെ വല്ലവിധേന ആറ്റിതണുപ്പിക്കാനും സ്നേഹിക്കാനും തെറിവിളിക്കാനും പ്രണയിനിയെ വഞ്ചിക്കാനും ശത്രുക്കളെ വെട്ടിയും വെടിവെച്ചും  വീഴ്ത്താനും മുഷ്ടിമൈഥുനത്തിനും മുദ്രാവാക്യം വിളിക്കാനും  പലിശക്ക്‌  കോടുക്കുന്നതിനും പണയപ്പെടുത്തുന്നതിനും
ആകെയുള്ളത് ഒരു ശരീരമാണ്.

അതിന്റെ പരിമിതമായ പ്രകാശനങ്ങൾ പോലും അസാദ്ധ്യമാക്കുന്നു ,കോടതിയുൾപ്പെടെയുള്ള സദാചാര സ്ഥാപനങ്ങൾ.


സ്ത്രീയും പുരുഷനും തമ്മിൽ  മനുഷ്യനും പ്രകൃതിയും തമ്മിൽ അധികാരവും ധിക്കാരവും തമ്മിൽ  സ്ത്രീയും സ്ത്രീയും തമ്മിൽ പുരുഷനും പുരുഷനും തമ്മിൽ പ്രണയങ്ങൾ തികച്ചും സ്വഭാവികമാകുന്നു.

മനുഷ്യന്റെ എല്ലാ വികാരങ്ങളും സഹജമായിരിക്കണം.ഉള്ളിൽ  നിന്നും ഉണരുന്നതായിരിക്കണം.സ്പർശം കൊണ്ടാണ്‌ മനുഷ്യനടക്കമുള്ള ജീവികൾ പാരസ്പര്യവും സ്നേഹവും അളക്കുന്നതും അനുഭവിക്കുന്നതും.തൊടാതെ തലോടാതെ നിന്നാൽ എല്ലാം കേട്ടിക്കിടന്ന് അഴുകിപ്പോകില്ലേ.  അഴുകലിന്റെ ദുർഗന്ധം ഇപ്പോൾ തന്നെ  ആവശ്യത്തിനുണ്ടല്ലോ!


ഭൂമിയിൽ എല്ലാവർക്കും ഒരു പിടിവള്ളി വേണം,പടരാൻ . മനുഷ്യർക്ക്‌ മാത്രമല്ല,സസ്യജീവിതങ്ങൾക്കു വരെ.പടർപ്പുകൾ  കീഴടക്കുന്നത് ഉയരങ്ങൾ ആകുന്നു.അതിന്റെ കടക്കലാണ് ഇപ്പോൾ കത്തിയുമായി അധികാരം  നിൽക്കുന്നത്.

പ്രണയത്തിൽ ആണും പെണ്ണും അനുഭവിക്കുന്ന ഇതര ലോകങ്ങൾ സ്വവർഗരതിയിലും അവർ അനുഭവിക്കുണ്ടാവാം.സന്തോഷങ്ങൾ , പ്രകാശനങ്ങൾ പലർക്കും പലവഴിക്കാകുന്നു.തികച്ചും സ്വകാര്യമായ ഇടങ്ങളിൽ ബാഹ്യമായ ഇടപെടലുകൾ അശ്ലീലമാകുന്നു.ഏതു വഴിക്കായാലും സ്വകാര്യമായ ഉയിർത്തെഴുന്നേല്പുകൾ അശ്ലീലമല്ലെന്നു മാത്രമല്ല,അത് ജീവിതത്തിന്റെ ഏകാന്തമനോഹരമായ സന്ദർഭങ്ങൾ കൂടിയാകുന്നു.   സ്ത്രീശരീരങ്ങൾക്കുനേരെ കുടുംബങ്ങളിൽ പോലും നടക്കുന്ന കയ്യേറ്റങ്ങൾ സ്വാഭാവികമായ ഒന്നായിട്ടാണ്  പരിഗണിക്കുന്നത് . സ്ത്രീകൾക്ക് ,കുട്ടികൾക്ക് നേരേ ഉള്ള അതിക്രമങ്ങളെയാണ് പ്രകൃതി വിരുദ്ധമായി കാണേണ്ടത് .

.

പശ്ചിമഘട്ടത്തെ അവഗണിക്കുന്നത് കേരളത്തെ തകർക്കുന്നതിന് തുല്യമെന്ന് മാധവ് ഗാഡ് ഗിൽ പറയാതെ തന്നെ സാധാരണ ബുദ്ധിയിൽ എല്ലാവർക്കും അറിയാം.ഇതിനെതിരെ     രംഗത്തുവന്നവരാണു യഥാർത്ഥ പ്രകൃതി വിരുദ്ധർ.മലയിടിക്കുന്നത്,പുഴ നശിപ്പിക്കുന്നത്,കാടു വെട്ടിത്തിളിയിക്കുന്നത് ,ക്വാറി  പ്രവർത്തിക്കുന്നത് എല്ലാം തലോടി വളർത്തുന്ന പാതിരിയും പാർ ട്ടിക്കാരുമാണ്‌ യഥാർത്ഥത്തിൽ പ്രകൃതിവിരുദ്ധർ.


 മനുഷ്യന്റെ  സ്വകാര്യതയെ പ്രകൃതി ദത്തവും പ്രകൃതി വിരുദ്ധവും എന്ന്    തെറ്റിദ്ധരിച്ചു പോയിരിക്കുന്നു, മനുഷ്യർ  ഇരുകാലിൽ ഇഴയാൻ തുടങ്ങിയതു മുതൽ സമൂഹം .


തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്താണ്  സുപ്രീം കോടതി ബഹുമാനമർഹിക്കാത്ത ഒരു വിധി പറയുന്നത്.സ്വവർഗരതി പ്രകൃതി വിരുദ്ധമാണെന്ന്.വിധിയോടൊപ്പം ഒരു കഥയും പുറത്ത് വന്നു.എന്റെ രണ്ടു സുഹൃത്തുക്കൾ അവിടെ ഒരു ഹോട്ടലിൽ  താമസിക്കുന്നുണ്ടായിരുന്നു.ഒരാൾ വാഷ് റൂമിൽ  പോയി പുറത്ത് വരുമ്പോഴേക്കും   സുഹൃത്ത് സ്വവർഗരതിക്കുള്ള സാധന  സാമഗ്രികളെല്ലാം എടുത്ത്  മുറി വിട്ടു പോയിരുന്നു.ആ സമയത്ത്  ടിവിയിൽ സ്ക്രോൾ പോകുന്നുണ്ടായിരുന്നു,സ്വവർഗരതി  നിയമവിരുദ്ധമെന്ന്.


ആണിനും പെണ്ണിനും ഒന്നിച്ച് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മബോധമുള്ളവർ സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ  ആണ്  നിയമത്തിന്റെ പുതിയ  കോടാലിക്കൈ ഉയരുന്നത്.
രണ്ടു പുരുഷന്മാർക്കിനി  യാത്ര ചെയ്യണമെങ്കിലോ മുറി പങ്കിടമെങ്കിലോ അത് നിയമഭീതിയുടെ നിഴലിൽ വേണം. സ്വാതന്ത്ര്യങ്ങൾ ഓരോന്നായി കവരുകയാണ് ,ജനാധിപത്യമെന്ന് നമ്മൾ വിചാരിച്ച ഈ ജന്മനാട്.

വികസനത്തിന്റെ പേരിൽ ഹരിതപ്രകൃതിയെ തകർക്കാം ,സദാചാരത്തിന്റെ  പേരിൽ മനുഷ്യരിലെ പച്ചയേയും.

സ്വയം ഭോഗവും നിയമവിരുദ്ധം എന്ന് പറയുന്ന ഒരു ജഡ്ജി എന്നാണാവോ പരമോന്നതമെന്ന് തെറ്റിദ്ധരിക്കപ്പെട്ട  ആ നീതിപീഢത്തിൽ പറ്റിക്കൂടുക.


7 comments:

മണിലാല്‍ said...

മനുഷ്യന് ചിരിക്കാനും ചിന്തിക്കാനും തൃഷ്ണകളെ വല്ലവിധേന ആറ്റിതണുപ്പിക്കാനും സ്നേഹിക്കാനും തെറിവിളിക്കാനും പ്രണയിനിയെ വഞ്ചിക്കാനും ശത്രുക്കളെ വെട്ടിയും വെടിവെച്ചും വീഴ്ത്താനും മുഷ്ടിമൈഥുനത്തിനും മുദ്രാവാക്യം വിളിക്കാനും പലിശക്ക്‌ കോടുക്കുന്നതിനും പണയപ്പെടുത്തുന്നതിനും
ആകെയുള്ളത് ഒരു ശരീരമാണ്.

Pradeep Kumar said...

കോടതികൾ ഈയ്യിടെയായി നമ്മെ വല്ലാതെ ചിരിപ്പിക്കുന്നു

മണിലാല്‍ said...

ippa sariyakki tharaam enna pappu styilil...............

നാമൂസ് പെരുവള്ളൂര്‍ said...
This comment has been removed by the author.
നാമൂസ് പെരുവള്ളൂര്‍ said...
This comment has been removed by the author.
നാമൂസ് പെരുവള്ളൂര്‍ said...

സ്വയംഭോഗം നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ആകയാല്‍ നല്ലനടപ്പ്‌ വിധിയുടെ ഭാഗമായി അതാത് പ്രാദേശിക സര്‍ക്കാരുകളോട് പ്രശ്നത്തില്‍ ഇടപെട്ട് അത്തരക്കാര്‍ക്ക് ആവശ്യത്തിനുള്ള ടോയ്സ് ഏര്‍പ്പാടാക്കി കൊടുക്കാനും ബഹുമാനപ്പെട്ട കോടതി ഉത്തരവായി.

K.P.Sukumaran said...

ഏതു വഴിക്കായാലും സ്വകാര്യമായ ഉയിർത്തെഴുന്നേല്പുകൾ അശ്ലീലമല്ലെന്നു മാത്രമല്ല,അത് ജീവിതത്തിന്റെ ഏകാന്തമനോഹരമായ സന്ദർഭങ്ങൾ കൂടിയാകുന്നു.


നീയുള്ളപ്പോള്‍.....