പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, June 21, 2016

നാടോടിക്കഥ

രിടത്ത്
നല്ലവളായ ഒരു ഭാര്യയും
നല്ലവനായ ഒരു ഭര്‍ത്താവും കൂര്‍ക്കം വലിച്ച് ഉറങ്ങുകയായിരുന്നു.
പെട്ടെന്നാണ് വാതിലില്‍ മുട്ടു കേട്ടത്.
ഞെട്ടിയെഴുന്നേറ്റ ഭാര്യ വിളിച്ചു പറഞ്ഞു.
“അയ്യോ എന്റെ ഭര്‍ത്താവ്.“
കേട്ട പാതി കേള്‍ക്കാത്ത പാതി ഭര്‍ത്താവ് ഞെട്ടിയെഴുന്നേറ്റ്
കിട്ടിയ വസ്ത്രം വാരിയുടുത്ത് ധൃതിയില്‍ വാതില്‍ തുറന്ന്
ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് രക്ഷപ്പെട്ടു.
(ലോകത്തെമ്പാടുമുള്ള ജാരന്മാരുടെ സംഘം ഇക്കഥ
അവരുടെ അന്തര്‍ദ്ദേശീയ കഥയായി അംഗീകരിച്ചിട്ടുണ്ട്)

3 comments:

മാര്‍ജാരന്‍ said...

(ലോകത്തെമ്പാടുമുള്ള ജാരന്മാരുടെ സംഘം ഇക്കഥ
അവരുടെ അന്തര്‍ദ്ദേശീയ കഥയായി അംഗീകരിച്ചിട്ടുണ്ട്)

മാര്‍ജാരന്‍ said...

ഒരിടത്ത്
നല്ലവളായ ഒരു ഭാര്യയും
നല്ലവനായ ഒരു ഭര്‍ത്താവും കൂര്‍ക്കം വലിച്ച് ഉറങ്ങുകയായിരുന്നു

Mukundanunni said...

എത്ര കൃത്യം. സത്യം.


നീയുള്ളപ്പോള്‍.....