രാത്രിയുടെ സ്വാഭാവിക വെളിച്ചത്തിലേക്ക് ഞാന്‍ ഇറങ്ങിനിന്ന് കാറ്റു കൊണ്ടു,ഹൃദയമിടിപ്പോടെ.തീരുമാനമാവുകയാണ്. രാത്രിയുടെ നിഗൂഢതക്ക് മുകളില്‍ വിളര്ച്ചയോടെയെങ്കിലും പി.ഭാസ്കരന്റെ പൂ നിലാവ് വീണുകിടന്നിരുന്നു.(ഭാസ്കരന് മാഷില്ലാതെ പൂനിലവില്ല.മാഷാണോ നിലാവാണോ ആദ്യം ഉണ്ടായതെന്ന് സംശയിച്ചു പോയിട്ടുണ്ട്.) ഭയം ശരീരത്തേയും മനസ്സിനേയും കുടുകുടാ വിറപ്പിക്കുന്നു,വിയര്‍പ്പിക്കുന്നു.പുറത്തു നിന്നും അകത്തേക്കാണോ,അകത്തുനിന്നും പുറത്തേക്കാണൊ എന്ന് തീര്ച്ചയില്ല്ലാത്ത വിധം ആദ്യമായി അനുഭവിക്കുകയായിരുന്നു, ഭയചകിതമായ ഈ വിറയല്‍.പല്ലുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ ബലം പിടിച്ചു നിന്നു,കാല്‍മുട്ടുകള്‍ തമ്മിലിടിക്കുന്നു,കൈവിരലുകള്‍ മാസ്റ്റേര്‍സിന്റെ തബലയിലെന്ന പോലെ ചടുലവേഗത്തില്‍ ചലിക്കുന്നു. നിന്ന നില്പിന് കാലടികള്‍ക്കിടയില്‍ ഭൂമി പിളരുകയാണെങ്കില്‍ പാതാളത്തിലേക്ക് ഊര്ന്നുപോയേനെ,അതിജീവനത്തിനുള്ള ശ്രമം പോലുമില്ലാതെ.താഴേക്കും മുകളിലേക്കും മനസ്സ് ചാഞ്ചാടുന്നു .എന്നിട്ടും മനസ്സു പറയുന്നു,മുന്നോട്ട്.
പുരുഷന് എന്ന നിലയിലെ ആദ്യത്തെ പറക്കലും ചിറകുവിടര്ത്തലുമാണ്.ആദ്യത്തെ പറക്കലിന്റെ ഭയാശങ്കകളോടെ എത്ര നേരം അങ്ങിനെ നിന്നുവെന്നറിയില്ല.അകലെ പുള്ളുവന്‍ പാട്ടു കേള്‍ക്കാം.അപ്പോ ഇത് കേരളമാകുന്നു.സ്ഥലകാലങ്ങള്‍ എനിക്ക് നഷ്ടമായിരുന്നു. (അകലങ്ങളില്‍ നിന്നുള്ള യക്ഷഗാനത്തിന്റെ ശബ്ദവീചികള്‍ അടൂരിന്റെ വിധേയനില്‍ അനുഭവിച്ചിട്ടൂണ്ട്.നമ്മുടെ അനുഭവത്തെ തട്ടിച്ചു നോക്കലിനുള്ള അവസരങ്ങളാണ് കലയില്‍ നിന്നും കിട്ടുന്നത്.)
അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു രാത്രിയായിരുന്നു അത്.സ്ഥലകാലങ്ങളില്ലാത്ത,നാട്ടുനടപ്പില്ലാത്ത,ഒരു നിയമത്തിന്റെയും ഭാരമില്ലാത്ത ഒരു രാത്രി. തുളച്ചു കയറുന്ന തണുപ്പ്,സ്വൈരം കെടുത്തുന്ന വൃശ്ചിക കാറ്റ്.വൃശ്ചികക്കാറ്റുള്ള നാടാണ്.എന്നിട്ടും എവിടെയെന്നുറപ്പു കിട്ടുന്നില്ല.
രാത്രി, നിശബ്ദതയില്‍ നിന്നും എല്ലാ ശബ്ദങ്ങളും പുറത്തെടുത്തതു പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്നു.തളിരിലകളില്‍ നിന്നു പോലും ഉയരുന്ന ഘനഗാംഭീരമായ ശബ്ദം അന്തരീക്ഷത്തെ ഭയാനകമാക്കി. .
ഓരോ കാല് വെയ്പ്പിലും ഞാന്‍ എന്നെ അറിഞ്ഞു.അത്രമേല്‍ എന്നിലേക്ക് ഞാന്‍ കൂമ്പിനില്ക്കുകയായിരുന്നു..
ആദ്യനടത്തയുടെ ജാഗ്രതയില്‍ അതീവശ്രദ്ധയോടെ നടക്കുന്ന കുട്ടിയെപ്പോലെ ഓരോ കാല്‍വെപ്പിലും ഞാന്‍ മനസ്സൂന്നി,ശരീരമുറപ്പിച്ച്.ലക്ഷ്യം ഒരു കെട്ടിടമാണ്.നാട്ടുപൊന്തകള് നിറഞ്ഞതാണു വഴി.ടോര്‍ച്ചില്ലാതെ നടക്കാന്‍ പാടില്ലാത്ത സ്ഥലം. കുറച്ച് ദൂരം പിന്നിട്ടിരുന്നു.ഞാന്‍ തിരിഞ്ഞു നോക്കി. നാടുറക്കമാണ്,ലോകം മുഴുവന്‍ ഉറക്കമാണ്.ആരാണീ ലോകത്തെ ഒരേ സമയത്ത് മയക്കിക്കിടത്തുന്നത്.
എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഒരു തരം വിറയല്‍ തുടങ്ങിയിരുന്നു.പലതരം വികാരങ്ങളില്‍ ഞാന്‍ കുഴങ്ങി.തിരിഞ്ഞു നടക്കണോ?
പക്ഷെ ഒരു വികാരം എന്നില്‍ ശക്തമായിരുന്നു.അത് ഞാന്‍ വളര്‍ത്തിയ ഒന്നായിരുന്നില്ല. കാലം വളര്‍ത്തിയെടുത്തതായിരുന്നു. കാലത്തോടും കര്‍മ്മത്തോടും ഒരിക്കലും അനുസരണക്കേട് അരുത് എന്നാണ് പ്രകൃതിനിയമം.മനുഷ്യര്‍ പാലിക്കേണ്ടത് പ്രകൃതിനിയമങ്ങള്‍ മാത്രം.
കാല ക്ഷമ,കര്‍മ്മ ക്ഷമ സംസ്കൃതത്തില്‍ ശരിയായിരിക്കാം.മനുഷ്യ ജീവിതത്തില്‍ ഒരിക്കലും അത് ശരിയാവില്ല.
കെട്ടിടത്തിന്റെ മുന്നിലെത്തിയപ്പോഴേക്കും നിലാവ് ഒന്നു കൂടി ചിരിച്ചു.എന്റെ നിഴല്‍ എന്നെ ഭയപ്പെടുത്ത വിധത്തില്‍ എനിക്ക് കാണാമെന്നായി..നിഴലിനെ ഒരു കൂട്ടായിട്ടല്ല, ആരോ പിന്തുടരുന്നതു പോലെയാണത് അനുഭവപ്പെട്ടത്. പതുങ്ങി നീങ്ങുന്ന മാര്‍ജ്ജാരനെപ്പോലെ ആദ്യത്തെ കാല് എടുത്തുവെച്ചു.ഇത്രയും ഭവ്യതയോടെയുള്ള കാല് വെയ്പ്പുകള്‍ ആദ്യമാണ്.ഒന്നിനു പുറകെ ഒന്നായി കാലുകള്‍ സഞ്ചരിച്ചു.ക്ഷമയെ അളക്കുന്നതു പോലെ ഒരു പ്രവൃത്തിയായിരുന്നു അത്. ഉടല് അതിലും വേഗത്തിലായിരുന്നു,,മനസ്സ് അതിവേഗത്തിലും.
ചവിട്ടുപടിക്കും വാതിലിനുമിടയിലുള്ള എകദേശം രണ്ട് മീറ്റര്‍ ദൂരം നീങ്ങാന്‍ ഞാനെടുത്ത ശുഷ്ക്കാന്തിയും സമയവും എന്നെ തന്നെ അല്ഭുതപ്പെടുന്നതായിരുന്നു.
വീട്ടിന്നകത്തുനിന്നും ശ്വാസനിശ്വാസങ്ങള്‍ കലര്‍ന്നു കേള്‍ക്കാമായിരുന്നു.അതില്‍ നിന്നും ഒരു നിശ്വാസത്തെ തിരിച്ചറിഞ്ഞു .
അവള്‍ക്കു കേള്‍ക്കാന്‍ മാത്രമായി ജനവാതിലില്‍ ശബ്ദമുണ്ടാക്കി,ഒരു പ്രത്യാകമായ ശബ്ദത്തില്‍ . ,ഒളിത്താവളങ്ങളില്‍ എത്തിപ്പെടുന്ന രഹസ്യപ്രവര്ത്തകരുടെ കുശാഗ്രതയോടെ,ഏകാഗ്രതയോടെ. ഈ ശബ്ദത്തെ അവള് സ്വപ്നം കണ്ടു കിടന്നിട്ടുണ്ടാവണം.അതു പോലെയായിരുന്നു ഇതിനോടുള്ള പ്രതികരണം.
ഉറക്കത്തിന്റേതായ നിശ്വാസം (അതോ കൂര്‍ക്കം വലിയോ) നിലക്കുന്നതും,ഉണര്‍ച്ചയിലേക്കു വരുന്നതും, കട്ടിലിലൂടെ ഊര്‍ന്നിറങ്ങി,കാല്പാദങ്ങള് തറയിലുരസുന്നതും പുറത്തെ തണുപ്പിനും പേടിക്കുമിടയില് ഞാന്‍ തിരിച്ചറിഞ്ഞു.അപ്പോളും ഞാന്‍ വിറകൊണ്ടു നില്ക്കയായിരുന്നു.
ആദ്യാഭിനിവേശങ്ങള് എല്ലാ നിയമങ്ങളേയും ലംഘിക്കുന്നു, കാറ്റില്‍ പറത്തുന്നു.
വാതിലിലേക്ക് അവള് നടക്കുന്ന ശബ്ദം എനിക്കു കേള്‍ക്കാം. പതിഞ്ഞ ശബ്ദത്തില്‍ താക്കോല്‍ക്കൂട്ടം കിലുങ്ങുന്നതും കേള്‍ക്കാമായിരുന്നു. ഉടലുണരുമ്പോള്‍ മാത്രം പരക്കുന്ന ഒരു ഗന്ധം പുറത്തേക്കു തള്ളി.ഞാന്‍ ഒരു ചെറിയ മനുഷ്യനായി പാതി തുറന്ന വാതിലിലൂടെ അകപ്പെട്ടു.മനുഷര്‍ ഇത്രക്ക് ചെറുതായി(ചെറുപ്പമായി എന്നും പറയാം) പോകുന്നത് ഇത്തരം നിമിഷങ്ങളിലാണത്രെ..
ഞാന്‍ കൈകളില്‍ പിടിച്ചതും അവളെന്റെ കവിളില്‍ കടിച്ചതും സത്യമായിരുന്നോ എന്നു പോലും എനിക്കിപ്പോള്‍ ഓര്‍മ്മിച്ചു പറയാന്‍ കഴിയുന്നില്ല.
അവളുടെ ശരീരം ഒഴുകുന്ന പുഴയായി.അതില്‍ ഞാന്‍ ഒരില വിറകൊണ്ടു കിടക്കുന്നതു പോലെ ഒരനുഭവം ഇന്നും ഓര്‍മ്മയിലുണ്ട്.
പിന്നെ.......
അവളുടെ അടിവയറില്‍ ഏതോ ഭ്രാന്തന് കൈകള്‍ കോറിയിട്ടതുപോലുള്ള പാടുകള്‍ കണ്ട് ലോകഭൂപടത്തെയും സാമൂഹ്യപാഠം ക്ലാസ്സിനെക്കുറിച്ചാലോചിച്ചതും.........
13 comments:
ഞാനവളുടെ ശരീരത്തിലൂടെ ഒഴുകിയതോര്മ്മയുണ്ട്.
ഒരു വികാരം എന്നില്‍ ശക്തമായിരുന്നു,അത് കാലം വളര്‍ത്തിയെടുത്തതായിരുന്നു.
മാര്‍...ജാരന്
ഞാന്‍ അലപം കൂടി പ്രതിക്ഷിച്ചിരുന്നൂ
നന്നായിരിക്കുന്നു.....
ആദ്യാനുഭവത്തിന്റെ തിര......
പെട്ടെന്ന് ബാക്കി ഓര്‍മ്മ പോയത്
ഒരു അസുഖമാവാനാണു വഴി. എന്തായാലും, നീളം ഇതേം മതി.
‘മാര്‍-ജാരകഥകള്‍‘ എന്നോ മറ്റൊ
ഒരു സീരീസ് തുടങ്ങൂന്ന്. ഡിസം.31നകം 5 ശതമാനമെങ്കിലും അണ്‍ലോഡ് ചെയ്തിരിക്കണം.
ഒന്നും വേണ്ട, ശ്രീരാമന്റെ കൂടെ നടന്ന് പത്തുമുന്നൂറ് എപ്പിസോഡ് ‘വേറിട്ട കാഴ്ച്ചകള്‍’ ചെയ്തതിന്റെ യാത്രാകൌതുകങ്ങളാവട്ടേന്ന് !
പൂശൂ...
ജാഗ്രതൈ!
രസിച്ചു വായിച്ചു.
ആദ്യാവസാനം സസ്പെന്‍സ് നിലനിറുത്തി.
ഞങ്ങള്‍ ശരീരങ്ങള്‍ ഒന്നിച്ചൊന്നായി ഒഴുകിയാതായോര്മ്മയുണ്ട്.
ശരീരത്തിലൂടെ ഒന്നിച്ചൊഴുകിയതിന്റെ ഓര്‍മകള്‍.
ആദ്യാനുഭവത്തിന്റെ തിരയിളക്കം
അക്ഷരങ്ങളുടെ ചുവന്ന നിറം മാറ്റാന്‍ ശ്രമിക്കുമല്ലോ.
അവളുടെ അടിവയറില്‍ ഏതോ ഭ്രാന്തന് കൈകള്‍ കോറിയിട്ടതുപോലുള്ള പാടുകള്‍ കണ്ട് ലോകഭൂപടത്തെയും സാമൂഹ്യപാഠം ക്ലാസ്സിനെക്കുറിച്ചാലോചിച്ചതും.........
Post a Comment