പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, July 27, 2008

മടിച്ചു മടിച്ചാണെങ്കിലും ഞാനതു ചെയ്തു സാറെ!

ചാരുകസേരയില്‍ മടിച്ചു കിടക്കുകയായിരുന്നു.
കോടതിയുമില്ല ,കേസ്സുമില്ല.
മറ്റു ദിവസങ്ങളിലും വ്യത്യാസമൊന്നുമില്ല.
പത്രം ഒരു മറി വായിച്ച് തിരിമറി നടത്തി കൊണ്ടിരിക്കയായിരുന്നു.
ബലാത്സംഘങ്ങള്‍,അഴിമതി,മന്ത്രിമാരുടെ വരട്ടുചൊറി,പാര്‍ലമെന്റിലെ പണച്ചാക്കുകള്‍,ദാരിദ്യരേഖ,കുടിയിറക്ക്,വാര്‍ത്തകളങ്ങനെ തുളുമ്പി നില്‍ക്കുകയാണ്.
പരസ്യങ്ങള്‍ അതിനെ അതിരിട്ട് സംരക്ഷിച്ചിരിക്കുന്നു.
ചാഞ്ഞും ചെരിഞ്ഞും മറിഞ്ഞുമങ്ങനെ കിടക്കുമ്പോളാണ് ഗേറ്റിനപ്പുറം ആളനക്കം.
“ആരപ്പാ ഇത്...“
ആളെ പിടികിട്ടുന്നുമില്ല.
തോറ്റ കക്ഷിയോ അതോ തോല്‍ക്കാന്‍ വരുന്ന കക്ഷിയോ.
കോട്ടയം ഭാഷയില്‍ ചിന്തിച്ചു.
അയാളാണെങ്കില്‍ ഗേറ്റിനു മുന്‍പില്‍ മടിച്ചു മടിച്ചു നില്‍പ്പാണ്.
വഴി തെറ്റിയതാകാം.
പുറംഭാഗത്തെ ചൂടു കളയാന്‍ കസേരയില്‍ ഒന്നിളകി.
അയാള്‍ പോയിട്ടില്ല,ഇവിടേക്കാണ് ഉന്നം.
കൈയ്യില്‍ ഒന്നുമില്ല,സമാധാനം.
എന്തിനാണയാള്‍ മടിച്ചു നില്‍ക്കുന്നത്.
ഗേറ്റ് അയാള്‍ക്കു കടക്കാന്‍ പാകത്തില്‍ തുറന്നു പിടിച്ച് പിന്നെയും മടിച്ചു നിന്നു.
നായയേയൊ പട്ടിയേയൊ പേടിച്ചാ‍കാം.
തന്നെ കണ്ടില്ലെന്നുണ്ടോ?
വെളിവുള്ള വക്കിലന്മാര്‍ ഈ വകയെ വളര്‍ത്താറില്ലെന്ന് അയാള്‍ക്കറിയില്ലെ.
അയാള്‍ നേരെ വരികയാണ്.
നിവര്‍ന്നിരുന്ന് പത്രം വായിച്ചു,മുഖത്തെ ആര്‍ത്തി കാണരുതല്ലോ.
വല്ല വക്കാലത്തുമായിട്ടാണെങ്കിലോ?
ഒരാള്‍ മുന്നില്‍ വന്ന് കേസ്സ് പറഞ്ഞിട്ടെത്ര നാളായി.
അയാള്‍ അടുത്തേക്കു വന്നു മുരടനക്കി, മടിയന്‍പൂച്ചയെപ്പോലെ.
മടിച്ച് മടിച്ചാണ് അയാള്‍ കാര്യത്തിലേക്കു കടന്നത്.
അപ്പോഴെങ്കിലും കാര്യഗൌരവം വേണ്ടേ.
അയാള്‍ പറഞ്ഞു തുടങ്ങി.
“എനിക്കു ഭാര്യയും അതില്‍ വിളഞ്ഞ മൂന്നു തങ്കക്കുടങ്ങളും ഉണ്ട്”.
ആളൊരു നാടന്‍ കൃഷിക്കാരനായിരിക്കും!
കൃഷിയേയും വിളവെടുപ്പിനെയും പറ്റിയാണാദ്യം തന്നെ പറയുന്നത്.
കടം മൂടി അത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുന്ന കര്‍ഷകനായിരിക്കും,പാവം.
“ഇളയ കുട്ടി അങ്കന്‍ വാടീലും തുടര്‍ന്നങ്ങോട്ടുള്ളവ എല്‍ക്കേജീലും യൂക്കേജിലുമൊക്കെയായിട്ട് വ്യന്യസിച്ചിരിക്കുന്നു.
പോലീസുകാരനായിരിക്കുമോ?ലാത്തി വീശ് പോലീസ് ഭാഷയിലാണ്.
ഭാര്യക്കാണെങ്കി തീരെ സുഖമില്ല“.
മടിച്ചു മടിച്ച് അയാള്‍ പറഞ്ഞു.
“എങ്ങനെ സുഖമുണ്ടാകും,ഇങ്ങനെ തരിശ് ഭൂമിയില്‍ മുപ്പൂവ് കൃഷിയിറക്കിയാല്‍...
(ഒരു മടിയും കൂടാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു.)
അയാള്‍ തന്‍ കാര്യത്തില്‍ മാത്രം നിന്നു, മടിയോടെ
തുടര്‍ന്നു.
“എനിക്കു പെയിന്റിന്റെ പണിയാണ്.“
“ഒരു പെയിന്ററാണെന്ന് പറയാന്‍ എന്തിനാ ഇത്ര മടി.
തലയുയര്‍ത്തിപ്പിടിച്ചു പറയേണ്ട കാര്യമല്ലെ.
ലക്ഷങ്ങളല്ലെ ബോംബേലും കല്‍ക്കത്തേലുമൊക്കെപ്പോയി പെയിന്ററന്മാര്‍ കുത്തിവരച്ച് ഉണ്ടാക്കുന്നത്.
ഞാനും ലോകവിവരങ്ങള്‍ നിരത്താന്‍ ശ്രമിച്ചു.
ചെറുതാവാന്‍ പാടില്ലല്ലോ.
മടിയോടെയാണെങ്കിലും എന്നെ ഖണ്ഡിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു.
“ ..ഛെ...അമ്മാതിരി പെയിന്റുപണിക്കാരനൊന്നുമല്ല ഞാന്‍.
അതൊക്കെ വെറും സൂത്രപ്പണിയല്ലെ.
ഞാന്‍ ചായം തേപ്പുകാരനാ.....ഈ വീടിന്റെ മണ്ടേലും പള്ളേലുമൊക്കെ....കെട്ടിമറിഞ്ഞുകൊണ്ടുള്ള പണിയില്ലെ....അല്ലാതെ....
”നേരിട്ടു കഥയിലേക്കു കടക്കുകയാണ്, വളഞ്ഞ വഴിയില്ല,സാഹിത്യകാരനല്ല.
ഭാ‍ഗ്യം.
ഞാന്‍ പ്രോത്സാഹിപ്പിച്ചു.
“ഒരീസം ഞാന്‍ ഒരു വീട്ടീ കേറിച്ചെന്നു.
മടിച്ചു മടിച്ചാ അവിടെ ചെന്നത്.
അവിടെ ഒരു പെണ്ണുമ്പിള്ള മാത്രമെ ഉണ്ടായിരുന്നുള്ളു...““ഞാനവിടെച്ചെല്ലുമ്പോള്‍ കുഞ്ഞുങ്ങളുള്ളതൊക്കെ സ്ക്കോളീപ്പോയിരുന്നു.
ആ പെണ്ണുമ്പിള്ളയെയാണെങ്കി എനിക്കു പലവഴിക്കും പരിചയമുണ്ട്,ഇഷ്ടവുമാ‍,കൊതിയോടെ നോക്കി നുണഞ്ഞിട്ടുണ്ട്.കൊറച്ച പട്ട അകത്താക്കിയിട്ടുണ്ടായിരുന്നു.
അതിന്റേം കൂടി ബലത്തില് ഞാനങ്ങു ഒരു കാച്ചങ്ങു കാച്ചി,
എനിക്കിഷ്ടാന്ന്....
“പെണ്ണുമ്പിള്ള വിരണ്ടു.
പിന്നെ ചുറ്റുവട്ടത്ത് ആരെങ്കിലുമുണ്ടോ എന്ന് ഈ കാക്കകള് നോക്കുമ്പോലെ തഞ്ചത്തില്‍ ഒന്നു പാളി നോക്കി,പെണ്ണുമ്പിള്ള പറഞ്ഞു:
“ഇവിടാരുമില്ലാത്തതാ‍.ഈശ്വരന്മാരെപ്രതി ഇങ്ങനെത്തെ വര്‍ത്താനൊന്നും ഇവിടെ കേറി വന്ന് പറയരുത്.“
“ഏതൊ അതിര്‍ത്തീ കെടക്കണ ഒരുപ്പോക്കന്‍ പട്ടാളക്കരനാ സാറെ അവള്‍ടെ നായര്.
ആണ്ടിലൊരിക്കലെ ആളു നാട്ടില് വരത്തൊള്ളു....വന്നു പോകുമ്പൊളത്തിനും ആ പെണ്ണുമ്പിള്ള ഒരു പരുവത്തിനാകും.യുദ്ധം കഴിഞ്ഞ കാര്‍ഗില്‍ പ്രദേശം പോലെ.
മുഖത്തോടു മുഖം നില്‍ക്കുന്നവരെല്ലാം ശത്രുക്കളാന്നാ ഇവന്മാര് പട്ടാളക്കരുടെയൊക്കെ വിചാരം.
അതിന്റൊരു അലോസരം പെണ്ണോരുത്തിക്കുണ്ട്.
അതിന്റൊരു ബലത്തിലാ സാറെ ഞാന്‍ ലോഹ്യം കാച്ചിയത്.
ഇയാളൊരു കഥ പറച്ചിലുകാരനും കൂടിയാണല്ലൊ എന്റെ ഭഗവതി.
അതും ആവശ്യത്തിനു എരിവും പുളിയും കലര്‍ത്തുന്നുമുണ്ട്.
ഞാന്‍ പ്രോത്സാഹിപ്പിച്ചു.
“ഇഷ്ടമില്ലാന്നു പറഞ്ഞപ്പോ..”“എനിക്കൊരു വാശി”.
അപ്പോ ഇവന്‍ മടിയന്‍ മാത്രമല്ല..വാശിക്കരനും കൂടിയാണ്.
“മടിച്ചു മടിച്ചാണെങ്കിലും ഞാന്‍ അകത്തേക്കു കയറി വാതില്‍ അടച്ചു.
(പെണ്ണുമ്പിള്ളക്കു കാര്യത്തിന്റെ പോക്ക് പിടികിട്ടിക്കണണം.
ടീജീ രവീടേം ബലന്‍ കെ നായന്മാരുടെയൊക്കെ സിനിമ കാണുന്നതല്ലെ.)
അതോടെ അതിന്റെ നിയന്ത്രണം പോയി.
കയ്യില്‍ കിട്ടിയതൊക്കെ അവള്‍ എന്റെ നേര്‍ക്കെറിഞ്ഞു.
പക്ഷെ അവള്‍ നിലവിളിച്ചില്ല.
അതൊരു അര്‍ദ്ധസമ്മതമായി ഞാന്‍ കരുതി.
പിന്നെ ഒന്നും ആലോചിക്കതെ ഞാനവളെ വട്ടം കെട്ടിപ്പിടിച്ചു.
പക്ഷെ എന്റെയീ ഇത്തിരി പോന്ന കയ്യില്‍ നിക്കത്തില്ല സാറെ......അമ്മാതിരിയാ......ഒന്നു വരുതിയില്‍ കിട്ടിയ താപ്പില്‍ ഞാനൊരു ഉമ്മയങ്ങു കാച്ചി.
അവള്‍ ഒന്നു കുതറി.
ഞാന്‍ ചടപടേന്ന് വീണു.
ചുമരില്‍ തലകൊണ്ടതിന്റെയാവണം എനിക്കൊരു ബോധക്ഷയം.
നാടന്‍ പട്ടേന്റൊരു പെരുപ്പം കേറുന്നതു പോലെ.
സത്യത്തീ എനിക്കവിടെ കിടന്നു ഒന്നു മയങ്ങാനാ തൊന്നീത്.
അല്പം മടിയോടെയാണെങ്കിലും കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേറ്റ് അവള്‍ക്കു നേരെ നടന്നു.
പിന്നെ എന്തൊക്കെ നടന്നൂന്ന് ദൈവത്തിനു മാത്രമെ അറിയത്തൊള്ളു.
ഉള്ളീന്നു പൊന്തി വന്ന പെരുപ്പ് വെച്ച് ഞാനെന്തൊക്കെയൊ കാട്ടിക്കൂട്ടി.
അവള്‍ നിലം പതിച്ചു.
അവള്‍ടെ രക്തത്തീ കുതിര്‍ന്ന ശരീരം എന്നെ വല്ലാ‍തെ പേടിപ്പിച്ചു.
മടിച്ചു മറ്റിച്ചാണെങ്കിലും ഞാനവളുടെ ശരീരത്തില്‍ തൊട്ടുനോക്കി.
ആ‍വി പോയിരുന്നു സാറെ.
ആദ്യമായി അയാളെന്നെ സാറേന്നു വിളിച്ചു.
ഞാന്‍ നിവര്‍ന്ന് അമര്‍ന്നിരുന്നു.
അതൊന്നും അയാള്‍ ശ്രദ്ധിച്ചില്ല.
“അതവിടെ ഉപേക്ഷിച്ചു പോരാന്നു വെച്ചാല്‍...... പിന്നാമ്പുറത്തെ കമ്പോസ്റ്റ് കുഴിയില്‍ ഞാനവളെ ഒതുക്കി.
ആ വൃത്തികെട്ട കുഴിയില്‍ ആ പെണ്ണുമ്പിള്ളയെ ഇട്ടു മൂടാന്‍ എനിക്കു മടീണ്ടായിരുന്നു.
എന്തൊക്കെയായാലും ഞാന്‍ മോഹിച്ചു പോയ പെണ്ണല്ലെ,എന്തു ചെയ്യാം.
“ഇനി പറയൂ വക്കീലെ..ഞാനെന്തു ചെയ്യണം.
മടിയനാണെങ്കിലും എല്ലം അതിന്റെതായ രീതിയില്‍ താന്‍ ചെയ്തു.
പോലീസിനു സംശയമില്ലാത്ത രീതിയില്‍ പെരുമാറിക്കൊ.
നമുക്കു നേരെ വരുമ്പോ......അപ്പോ നോക്കാം.
സംശയ നിവൃത്തിക്കായി ഞാനൊന്നു ചോദിച്ചു.
“തെളിവായി താനവിടെ ഒന്നും ഇട്ടേച്ചു പോന്നിട്ടില്ലല്ലോ“?
“അതു പറയാന്‍ വിട്ടുപോയെന്റെ വക്കീലെ....എന്റെ കോണകം അവിടെ പെട്ടുപോയിട്ടുണ്ട്.
“അതെന്തെ അതു മാത്രം വിട്ടുപോയി?
“കുറച്ചു ദൂരം ചെന്ന് മൂത്രം ഒഴിക്കാനായീ നേരത്ത് സാധനം തപ്പിയപ്പോഴാ കോണകത്തിന്റെ കാര്യം ഓര്‍മ്മ വന്നത്.
തിരിച്ചുപോയി അതെടുക്കണംന്ന് ആദ്യം വിചാരിച്ചു.
പിന്നെ ഒരു മടി.
“താന്‍ കോണാന്‍ ധരിക്കുന്ന ആളാണെന്ന് ആര്‍ക്കെങ്കിലുമറിയൊ?
“അന്നാട്ടില്‍ ഒരു വിധം ആളുകള്‍ക്കോക്കെ അതറിയാം“
എങ്കീ എങ്ങനെയെങ്കിലും കുറച്ചധികം പൈസ ഉണ്ടാക്കാന്‍ നോക്ക്.
പിടിച്ചാല് ഊരിപ്പോരാന്‍ നല്ല പൈസ വേണ്ടിവരും.
അയാള്‍ അവിടെത്തന്നെ മടിയോടെ കുറച്ചു നേരം നിന്നു

മടിയെല്ലാം മാറി പുതിയൊരു കേസ്സുകെട്ടിന്റെ സാധ്യതകളിലേക്ക് ഞാന്‍ ഉഷാറായി. .


8 comments:

മണിലാല്‍ said...

താന്‍ കോണകധാരിയാണെന്ന് നാട്ടില്‍ ആര്‍ക്കെങ്കിലും അറിയുമോ?
ഒരുവിധം എല്ലാവര്‍ക്കും അറിയാം സാറെ....

siva // ശിവ said...

ആ പെയിന്റ് പണിക്കാരന്‍ ആളു കൊള്ളാമല്ലോ...

പാമരന്‍ said...

:)

അനില്‍@ബ്ലോഗ് // anil said...

കത്തനാര്‍ കഴിഞ്ഞാല്‍ പിന്നെ വക്കീലന്മാരാ ഭാഗ്യവന്മാര്‍, കഥ കേള്‍ക്കാമല്ലൊ.എന്നിട്ടെന്തായി?

നിരക്ഷരൻ said...

ഒരു സംശയം. ഈ തൊണ്ടി സാധനമായ കോണകം കോടതിയില്‍ കൊണ്ടുവരുന്നതിന് മുന്‍പ് കഴുകി വൃത്തിയാക്കുമോ അതോ അപ്പടി തന്നെ ഹാജരാക്കുമോ ?

ഞാനിവിടെ വന്നിട്ടില്ല :) :) ചുമ്മാ ആവശ്യമില്ലാതെ സാക്ഷി പറയാനൊന്നും വയ്യേ...

സിനേമ \ cinema said...

ഒരു പെയിന്റ് പണിക്കാരന്റെ അത്മ കഥ...കൊള്ളാം

Anonymous said...

തെളിവായി താനവിടെ ഒന്നും ഇട്ടേച്ചു പോന്നിട്ടില്ലല്ലോ“?
“അതു പറയാന്‍ വിട്ടുപോയെന്റെ വക്കീലെ....എന്റെ കോണകം അവിടെ പെട്ടുപോയിട്ടുണ്ട്.
“അതെന്തെ അതു മാത്രം വിട്ടുപോയി?
“കുറച്ചു ദൂരം ചെന്ന് മൂത്രം ഒഴിക്കാനായീ നേരത്ത് സാധനം തപ്പിയപ്പോഴാ കോണകത്തിന്റെ കാര്യം ഓര്‍മ്മ വന്നത്.
തിരിച്ചുപോയി അതെടുക്കണംന്ന് ആദ്യം വിചാരിച്ചു.
പിന്നെ ഒരു മടി.
“താന്‍ കോണാന്‍ ധരിക്കുന്ന ആളാണെന്ന് ആര്‍ക്കെങ്കിലുമറിയൊ?
“അന്നാട്ടില്‍ ഒരു വിധം ആളുകള്‍ക്കോക്കെ അതറിയാം“
എങ്കീ എങ്ങനെയെങ്കിലും കുറച്ചധികം പൈസ ഉണ്ടാക്കാന്‍ നോക്ക്.

മണിലാല്‍ said...

പോന്നിട്ടില്ലല്ലോ“?
“അതു പറയാന്‍ വിട്ടുപോയെന്റെ വക്കീലെ....എന്റെ കോണകം അവിടെ പെട്ടുപോയിട്ടുണ്ട്.
“അതെന്തെ അതു മാത്രം വിട്ടുപോയി?
“കുറച്ചു ദൂരം ചെന്ന് മൂത്രം ഒഴിക്കാനായീ നേരത്ത് സാധനം തപ്പിയപ്പോഴാ കോണകത്തിന്റെ കാര്യം ഓര്‍മ്മ വന്നത്.
തിരിച്ചുപോയി അതെടുക്കണംന്ന് ആദ്യം വിചാരിച്ചു.
പിന്നെ ഒരു മടി.
“താന്‍ കോണാന്‍ ധരിക്കുന്ന ആളാണെന്ന് ആര്‍ക്കെങ്കിലുമറിയൊ?
“അന്നാട്ടില്‍ ഒരു വിധം ആളുകള്‍ക്കോക്കെ അതറിയാം“


നീയുള്ളപ്പോള്‍.....