പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, February 2, 2009

ചാലക്കുടിയിലെ കാട്ടാളന്മാര്‍dc books
കാട്ടാളന്‍ എന്ന ഭീകരതയില്‍ കുടുങ്ങി ഇക്കഥയില്‍ നിന്നും ആരും ഓടിപ്പോകരുതേ....

സാംബശിവന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ നിങ്ങളെ ഞാന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ചാലക്കുടിയിലെ കാട്ടാളന്‍ ഇട്ട്യേരു ചേട്ടന്റെ കടയിലേക്ക്.
അടുപ്പിലേക്കും അതുകഴിഞ്ഞ്  അകത്തേക്കും   തദ്വാര പുറത്തേക്കും തൂകാന്‍ പാകത്തില്‍ എല്ലാം പാക്കറ്റ് പരുവത്തിലോ ഗുളികരൂപത്തിലോ കിട്ടുന്ന ഇക്കാലത്ത് പ്ളാസ്റ്റിക്കില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് കാട്ടാളന്‍ ഇട്ട്യേരുച്ചേട്ടന്റെ സ്വപ്നം.ചെറിയ സ്വപ്നമല്ല.മനുഷ്യര്‍ക്കിപ്പോ ഇത്തരം സ്വപ്നങ്ങളില്‍ വിശ്വാസമില്ല.അതാ  കാട്ടാളന്മാരുടെ പ്രസക്തി.

ഇതര സംസ്ഥാനങ്ങളിലെ മുന്തിയ ഗോഡൌണുകളില്‍ എലി,പാറ്റ,പെരുച്ചാഴി,മരപ്പട്ടി,ഉരഗങ്ങള്‍ തുടങ്ങിയ സുഗന്ധജന്തുക്കള്‍ മല്ലി മുളക് മഞ്ഞള്‍ എന്നിവക്കൊപ്പം അരഞ്ഞു പൊടിഞ്ഞ് ആയുര്‍,അലോപ്പതി,ഹോമിയോക്കാര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കുമ്പോള്‍, ചാലക്കുടി റെയില്‍വേ പാളത്തിനു തൊട്ടുള്ള ആര്‍വീ പുരത്തെ സ്വന്തം വീട്ടില്‍ മരമുട്ടിയിലിരുന്ന് മുള കൊണ്ടു നെയ്ത മുറത്തില്‍ വെറോണി ചേറ്റിയെടുത്ത് സ്വന്തം കല്ലിൽ  പൊടിച്ചെടുത്ത വിവിധയിനം പൊടികള്‍ മനോരമ,മാതൃഭൂമി,ഹിന്ദു,ദേശാഭിമാനി,ജന്മഭൂമി,ചന്ദ്രിക,ദീപിക തുടങ്ങിയ ദേശീയപത്രങ്ങളില്‍ മതേതരമായ ഭാവനയോടെ പൊതിഞ്ഞുകെട്ടി കൊടുക്കുമ്പോള്‍, യേശു കുരിശില്‍ കിടക്കുന്നതുപോലെയുള്ള ശാന്തത അനുഭവിക്കുന്നു  ഇട്ട്യേരുചേട്ടൻ  എന്ന കാട്ടാളൻ.

  രോഗങ്ങള്‍ക്ക് കാരണം തേടി പോകേണ്ടത് ആശുപത്രിയിലേക്കല്ല.  മായവും മന്ത്രവും ചേർത്ത  രുചിക്കൂട്ടുകളുടെ പാക്കറ്റ് പൊട്ടിക്കാതിരിക്കുകയാണ് വേണ്ടതെന്ന്   ഇരുനൂറിന്റെ കട്ടിക്കുമുകളില്‍ വെക്കാനുള്ള അമ്പതിന്റെ കട്ടി പരതുന്നതിനിടയില്‍ ഇട്ട്യേരുചേട്ടന്‍ സാക്ഷ്യപ്പെടുത്തി.

തന്റെ കടയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ വിഴുങ്ങി   തൂറ്റല്‍ പിടിച്ചാല്‍ അതിന് താന്‍  ഉത്തരവാദിയെന്നു പറയാന്‍ പോലും മടിയില്ലാത്ത ആത്മവിശ്വാസിയാകുന്നു നമ്മുടെ ഇട്ട്യെരുചേട്ടൻ.

പൊടികളും  വയറിളക്കവും അവിടെ നില്‍ക്കട്ടെ,
കഥ മറ്റൊന്നാണ്.

പതിശ്ശേരി എന്ന വീട്ടുപേരിന്റെ അഹങ്കാരത്തില്‍ എര്‍ച്ചിയും പള്ളിയും പട്ടയും പാതിരിയും കൃഷിയും അതിര്‍ത്തി തര്‍ക്കവുമൊക്കെയായി സാധാരണവും സമാധാനപരവുമായ കുടുംബജീവിതം നയിച്ചവര്‍ പതിശ്ശേരിക്കാട്ടാളൻ എന്ന ക്രൌര്യം നിറഞ്ഞ പേരിലേക്ക് മാറ്റപ്പെട്ടതിന്റെ പിന്നിലും മുന്നിലും ഒരു മഹാരാജാവിന്റെ വെളുത്ത കൈയ്യുണ്ട്.കറുത്ത കയ്യുള്ളവർ പൊറുക്കുക.

ഇട്ട്യേരുചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍

“പണ്ടു പണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു മഹാ രാജ്യങ്ങളുണ്ടായിരുന്നു.

നമ്മടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ. ഒരു ഫെയര്‍ സ്റ്റേജിന്റെ അകലത്തില്‍ സ്നേഹത്തില്‍ കഴിഞ്ഞവര്‍ പിന്നീട്
പരസ്പരം വഴക്കാവുകയും കലഹം മൂത്ത്   ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യതിരുവിതാംകൂറും ഇടക്കൊച്ചിയും പുറത്തു കാണിക്കുന്നതു വരെയെത്തി കാര്യങ്ങള്‍.


പിടിവലിയില്‍ കൊച്ചി രാജാവിന്റെ മുണ്ടുരിഞ്ഞുപോകയും തിരുവിതാംകൂറുകാരുടെ മുന്നില്‍ നാ കോണകം പോലും നഷ്ടമായ കൊച്ചിരാജന്‍  ഈ വിപത്തിൽ നിന്നും  രക്ഷപ്പെടുത്താന്‍ ഒരു തെണ്ടിയുമില്ലെ എന്ന് വിലപിച്ച മാത്രയിൽ പതിശ്ശേരി കോരുതിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന നസ്രാണികൾ മുളവടി, മുളകുപൊടി,നായക്കൊരണ,കവണ,പൂഴിമണ്ണ്,മണ്ണേണ്ണ,പപ്പായത്തണ്ട്,കല്ല്,പോത്തിന്‍ കൊമ്പ് ,പഴകിയ പോത്തിന്‍ ദ്രാവകം,ഇറച്ചി മാര്‍ക്കറ്റിലെ പഴകിയ അവശിഷ്ടങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി പൊക്കിക്കാണിക്കാന്‍ പരുവത്തില്‍ അടിവസ്ത്രം ധരിക്കാതെയും മുന്നിട്ട് ചെന്ന് തിരുവിതാംകൂറുകാരെ വിരട്ടിയോടിച്ച് രാജാവിന്റെ പറിച്ചെടുത്ത ഉടുമുണ്ട് മുളന്തണ്ടില്‍ തൂക്കിയെടുത്ത് കൊച്ചി രാജപ്പന്റെ നാണം മാറ്റിയെന്നുമാണ് ഇട്ട്യേരുചേട്ടന്‍ പൂര്‍വ്വികരില്‍ നിന്നും കേട്ട കട്ടാളക്കഥൈ.

  തിരുവിതാംകൂറിന്റെ ധനശേഷിയും ഖ്യാതിയും ചാലക്കുടിപ്പുഴക്ക് അക്കരെ നിന്നു .അക്കഥയൊക്കെ  ഇക്കരെ അറിഞ്ഞിരുന്നുവെങ്കിൽ  ചരിത്രമാകെ മാറിപ്പോയേനെ. നസ്രാണിമാരടക്കമുള്ള മാനവസമൂഹം എവിടെ നിൽക്കുമെന്ന് പറയേണ്ടതില്ലല്ലോ.

അന്തോം കുന്തോമില്ലാത്ത നായന്മാരുടെ നേതൃത്വത്തില്‍ ആന കുതിര കഴുത  കുന്തം കഠാര തുടങ്ങിയ മാരകായുധങ്ങളുമായി നിരന്ന തിരുവിതാംകൂറിന്റെ നായർ പടയെ ഉടുമുണ്ട് തലയില്‍ കെട്ടി പ്രാകൃതമായ രീതിയിൽ നാറ്റിയോടിച്ചതിന്റെ സന്തോഷ സൂചകമായി രാജാവ് പതിശ്ശേരി കുടുംബത്തിന് നല്‍കിയ സ്ഥാനപ്പേരാണത്രെ കാട്ടാളന്മാർ. വീട്ടിൽ നിന്നും ചാർത്തിക്കിട്ടുന്ന പേരിൽ അല്ല പലരും ജീവിക്കുന്നത്.നാട്ടുകാർ നൽകുന്ന പേരിലൂടെയാണ്.ഒറ്റപ്പേരിൽ ജീവിക്കുന്ന എത്ര പേരുണ്ട് ഈ ലോകത്തിൽ.  പ്രധാനമന്ത്രിക്കു തന്നെ എത്രയെത്ര പേരുകളണ്ട് നമുക്കു തന്നെ നാണമാവുന്ന തരത്തിൽ.ഐ.എം.എഫ്.ചാരൻ എന്നൊക്കെ ഒരാളെ വിളിക്കാമോ?
കമ്പ്യൂട്ടറും, പ്ളാസ്റ്റിക്  കൂടുകളും,കൈവണ്ടികളും,ടോക്കണും,എയർ കണ്ടീഷണറും,പാർക്കിംഗ് ഫെസിലിറ്റിയും,  കളവ് പരിശോധനായന്ത്രങ്ങളും, ഏപ്രണിട്ട പെണ്‍കുട്ടികളുമില്ലാതെ, നോണ്‍ വെജിറ്റേറിയന്‍ മണമുള്ള ചാലക്കുടി വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഒറ്റമുറിപ്പിടികയില്‍ ഒഴിവു സമയത്ത് ചാക്കിന്‍ കെട്ടിന്മേല്‍ കയറിയിരുന്ന് മുറി ബീഡി വലിച്ചു രസിക്കുന്ന സമപ്രായക്കാരന്‍ പൌലോസ് എന്ന പൊതിഞ്ഞു കെട്ടുകാരനും ചേര്‍ന്ന് 70കാരനായ കാട്ടാളന്‍ ഇട്ട്യേരുചേട്ടന്റെ ജീവിതം    പതിവുപറ്റുകാരുമായി  പുതിയകാലത്തും ഒത്തുപോകുന്നു.

  ചരിത്രകാരന്മാര്‍ രേഖപ്പെടുത്താൻ മറന്നുപോയ നായർ നസ്രാണി  യുദ്ധചരിത്രത്തിലെ  കാക്ക കാഷ്ഠിക്കാത്ത    ജീവനുള്ള സ്മാരകമാകുന്നു ഇട്ട്യാരു ചേട്ടന്‍. കാട്ടാളന്മാരെക്കുറിച്ച് ചരിത്രമെഴുതാൻ ധൈര്യമുള്ളവർ ചാലക്കുടിയിൽ മാത്രമല്ല ഈ ഇന്ത്യാ ഭൂഖണ്ഡത്തിലും ഉണ്ടാവണമെന്നില്ല.

31 comments:

മാര്‍...ജാരന്‍ said...

ആന കുതിര തുടങ്ങിയ തിരുവിതാംകൂറിന്റെ കൂറ്റന്‍ പടയെ അന്തം കുന്തമില്ലാതെ വന്ന് എതിരിട്ടതിന്റെ സന്തോഷ സൂചകമായി രാജാവ് പുതിശ്ശേറി കുടുംബത്തിന് നല്‍കിയ സ്ഥാനപ്പേരാണത്രെ കാട്ടാളന്‍ എന്നത്

മാര്‍...ജാരന്‍ said...

“പണ്ടു പണ്ട് തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു രാജ്യങ്ങളുണ്ടായിരുന്നു.

നമ്മുടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ.
അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കിക്കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

JA said...

ഇതര സംസ്ഥാനങ്ങളിലെ ഗോഡൌണുകളില്‍ എലിയും മറ്റു സുഗന്ധജന്തുക്കളും മല്ലി മുളക് മഞ്ഞള്‍ എന്നിവക്കൊപ്പം പൊടിഞ്ഞ് ആയുര്‍,അലോപ്പതി,ഹോമിയോക്കാര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കുമ്പോള്‍, ആര്‍വീ പുരത്തെ സ്വന്തം വീട്ടിലിരുന്ന് ഭാര്യ വെറോണി ചേറ്റി മില്ലില്‍ പൊടിച്ചെടുത്ത വസ്തുക്കള്‍ മനോരമ,മാതൃഭൂമി,ഹിന്ദു,ജന്മഭൂമി തുടങ്ങിയ ദേശീയപത്രങ്ങളില്‍ പൊതിഞ്ഞു കൊടുക്കുന്നതില്‍ പാപ്പച്ചന്‍ ചേട്ടന്‍ യേശു കുരിശില്‍ കിടക്കുന്നതു പോലുള്ള ശന്തതയും സന്തോയവും കണ്ടെത്തുന്നു....മാര്‍......ജാരന്‍ തകര്‍ക്കുക തന്നെയാണ്‌ അല്ലേ. പിറന്നാള്‍ ആശംസകള്‍...

കുറുമാന്‍ said...

കാട്ടാളചരിതം ഇഷ്ടായി മണിലാല്‍ഭായ്.......

jayanEvoor said...

കൊള്ളാമല്ലോ ചേട്ടാ!

തകര്‍പ്പന്‍ അവതരണം!!

http://www.jayandamodaran.blogspot.com/

jayanEvoor said...

കൊള്ളാമല്ലോ ചേട്ടാ!

തകര്‍പ്പന്‍ അവതരണം!!

http://www.jayandamodaran.blogspot.com/

bilatthipattanam said...

very very nice naretion !kattaaLAn"s shop is an originel "palacharakkupeetika thanne!"

മാര്‍...ജാരന്‍ said...

ന്ധി
ബിലാത്തിപട്ടണം,ജയന്‍ ഏവൂര്‍,കുറുമാന്‍,ജാ,തുടങ്ങി ഇനി വരാന്‍ പോകുന്ന എല്ലാ‍വര്‍ക്കും.

Visala Manaskan said...

അത്ശ്ശരി! അപ്പോ അങ്ങിനെയാണ് കാട്ടാളന്മാരുണ്ടായത് ല്ലേ?

:) അലക്കീണ്ട് ട്ടാ.

[ boby ] said...

ടമാര്‍...പടാര്‍... മാര്‍--ജാര്‍... പോസ്റ്റുകള്‍ തകര്‍ക്കപ്പെടുന്നു....ഈ പോസ്റ്റും തകര്‍ത്തിരിക്കുന്നു...

മാര്‍...ജാരന്‍ said...

വിശാലമനസ്കന്‍,ബോബി എന്നിവര്‍ക്ക് ലാല്‍ സലാം.മണിലാല്‍

പള്ളിക്കരയില്‍ said...

കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന കാട്ടാളന്‍ചേട്ടനെ എനിക്കിഷ്ടായി.

മാര്‍...ജാരന്‍ said...

“പണ്ടു പണ്ട് തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു രാജ്യങ്ങളുണ്ടായിരുന്നു.

നമ്മുടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ.
അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യ‘തിരുവിതാംകൂറും ഇട‘ക്കൊച്ചിയും പുറത്തു കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

muthu said...

school-il kaattaalan ennu veettumperulla kuttikal koote pathichittuntu.orikkal chila viruthanmaar kure kampum chillayum pokkippitichukontu schoool-il vannu.annu headmistress assembly-il paranju...chilar ivite kaattaalanmaareppole varunnu ennu.pakshe aa viruthanmaar yathaarthathil kaattaalan kutumbatthil pettavaraayirunnu enu pinneetu arinju.HM pinneetu assembly-il thannne kshama chodichu...veettuper aanennu ariyaathe paranjathhanu ennu..nalla vivaranam tto...pinne chalakudy chantha....aa manam..enthoru lokam..ormipichathinu nandi..

മാര്‍...ജാരന്‍ said...

മുത്തുവിനും നന്ദി

sreenadhan said...

അപ്പൊ, കാട്ടാളന്‍ കാട്ടുകിഴങ്ങിന്റെ മൂട്ടില്‍ നിന്നു മുളച്ചവനൊന്നുമല്ലെ? നല്ല രസമായിട്ടുണ്ട്‌ മാഷെ.

മാര്‍...ജാരന്‍ said...

നന്ദി ശ്രീനാഥന്‍

മാര്‍...ജാരന്‍ said...

കാ
ട്ടാളന്‍ എന്ന ഭീകരതയില്‍ തൂങ്ങി ഇക്കഥയില്‍ നിന്നും ആരും ഓടിപ്പോകരുതേ....

Anonymous said...

Visala Manaskan said...
അത്ശ്ശരി! അപ്പോ അങ്ങിനെയാണ് കാട്ടാളന്മാരുണ്ടായത് ല്ലേ?

:) അലക്കീണ്ട് ട്ടാ.

മാര്‍...ജാരന്‍ said...

“പണ്ടു പണ്ട് തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു രാജ്യങ്ങളുണ്ടായിരുന്നു.

നമ്മുടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ.
അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യ‘തിരുവിതാംകൂറും ഇട‘ക്കൊച്ചിയും പുറത്തു കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

mumsy-മുംസി said...

മണിലാലേട്ടാ...കാട്ടാളന്‍ നന്നായി.
ഓ.ടോ: ( ഞാന്‍ മുജീബ്, ആസ്ക്. ഓര്‍മയുണ്ടാകുമെന്ന് കരുതുന്നു.
എനിക്ക് പണ്ട് ഓഫര്‍ ചെയ്ത ആ റോള്‌ ഇപ്പോഴും ഉണ്ടല്ലോ..അല്ലേ?)

...പകല്‍കിനാവന്‍...daYdreamEr... said...

കൊള്ളാല്ലോ കാട്ടാള.. !!

മുക്കുവന്‍ said...

അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യ‘തിരുവിതാംകൂറും ഇട‘ക്കൊച്ചിയും പുറത്തു കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

കാട്ടാളന്മാര്‍ പോട്ടയിലും എന്തിനും പോന്നവരാണെന്ന് വല്ല്യമ്മാവന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.

a traveller with creative energy said...

ചാലക്കുടിയിലെ കാട്ടാളന്മാര്‍ ഈ ലോകത്തെ നല്ല മനുഷ്യന്മാരാണെന്നറിയുന്നതില്‍ സന്തോഷം തോന്നുന്നു

മുസാഫിര്‍ said...

കേരളത്തിലെ ഏറ്റവുമധികം കച്ചവടം നടക്കുന്ന ബിവറേജസ് ഷോപ്പും ഈ കാട്ടാളന്മാരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് ഒരു ഗവേഷണം നടത്താമായിരുന്നു.

ബഹുവ്രീഹി said...

മാർസ് ജാർസ്..

എല്ലാ കഥയും വൃത്തിയായി വിസ്തരിച്ചിറ്രുന്നു വായിക്കാറുണ്ട്.

ഇതും കലക്കി. ഖൊഡുഗൈ.

ചങ്കരന്‍ said...

കലക്കുന്നു.

മാര്‍...ജാരന്‍ said...

മുക്കുവന്‍,ബഹുവ്രീഹി,ചങ്കരന്‍,മുസാഫിര്‍ എല്ലാ പേര്‍ക്കും അഭിവാദ്യം.

മാര്‍...ജാരന്‍ said...

പിടിവലിയില്‍ കൊച്ചി രാജാവിന്റെ മുണ്ടുരിഞ്ഞുപോകയും തിരുവിതാംകൂറുകാരുടെ മുന്നില്‍ നാണംകെട്ട കൊച്ചിരാജന്‍ നാണത്തില്‍ നിന്ന് "രക്ഷപ്പെടുത്താന്‍ ഒരു തെണ്ടിയുമില്ലെ" എന്ന് വിലപിച്ച ക്ഷണത്തില്‍ പുതിശ്ശേരി കോരുതിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന മാപ്ലമാര്‍ മുളവടി മുളകുപൊടി,നായക്കൊരണപ്പൊടി,കവണ,പൂഴിമണ്ണ്,മണ്ണെണ്ണ,പപ്പായത്തണ്ട്,കല്ലും കവണയും,പോത്തിന്‍ കൊമ്പ് ,പഴകിയ പോത്തിന്‍ ദ്രാവകം,ഇറച്ചി മാര്‍ക്കറ്റിലെ പഴകിയ അവശിഷ്ടങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളും പൊക്കിക്കാണിക്കാന്‍ പരുവത്തില്‍ അടിവസ്ത്രം ധരിക്കാതെയും മുന്നിട്ട് ചെന്ന് തിരുവിതാംകൂറുകാരെ വിരട്ടിയെന്നും രാജാവിന്റെ പറിച്ചെടുത്ത ഉടുമുണ്ട് മുളന്തണ്ടില്‍ തൂക്കിയെടുത്ത് നാണപ്പന്റെ നാണം മാറ്റിയെന്നുമാണ് ”പാപ്പച്ചന്‍ ചേട്ടന്‍ പൂര്‍വ്വികരില്‍ നിന്നും കേട്ട കട്ടാളക്കഥൈ.

Shaji Joseph said...

വളരെ നന്നായി മണിലാല്‍...ചാലക്കുടിയില്‍ നിന്ന് തുടങ്ങി ഒല്ലൂര്‍ വരെയുള്ള നസ്രാണി മാപ്പിളമാരുടെ ഒമാനപ്പേരിനു പിന്നിലെ കഥകള്‍ പറയുമോ?

kattalan said...

Njan chalakuduyile kattalan, orupadu kadhakal, pathisseri alla,puthusseri
Kattalan, kattalan enna peril enikoru blog undu!


നീയുള്ളപ്പോള്‍.....