പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, January 15, 2010

പരുന്തന്‍ പാറയിലെ തമാശകള്‍


കോഴിക്കുഞ്ഞുങ്ങള്‍ പോലും കയറാത്ത ഒരു സ്ഥലമായിരുന്നു പരുന്തന്‍ പാറ.പരുന്തിനെ പേടിച്ചല്ല.അത്രക്ക് വിജനമാണ് പീരുമേട്ടിലെ ഈ സ്ഥലം. ഭക്തരാല്‍ ശബരിമല ഞെരുങ്ങുമ്പോള്‍ കുറച്ചകലെ ശാന്തതയും സൌമ്യതയും വിളംബരം ചെയ്യുന്ന ഒരു സ്ഥലമായിരുന്നു ഇതുവരെ പരുന്തന്‍ പാറ.കുന്നുകണ്ടാല്‍ കുരിശുവെക്കുന്ന പഴയ നസ്രാണിമാരെപ്പോലെ ഹൈന്ദവരും ഭൂമാഫിയകളെപ്പോലെ കുന്നുകളെ കാശാക്കാനുള്ള കുത്സിത ശ്രമത്തിലാണ്,മണ്ണും കുന്നും കണ്ടാല്‍ ഇവരുടെ വായില്‍ വെള്ളമൂറും.(നദിയുടെ ഒഴുക്കു കണ്ടാല്‍ ഡാമിനെപ്പറ്റിയും സാധാരണക്കാരന്റെ ഭൂമി കണ്ടാല്‍ സ്മാര്‍ട്ട് സിറ്റി പോലുള്ള റിയല്‍ എസ്റ്റേറ്റിനെപ്പറ്റിയും ചിന്തിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്ന ഭൂതവും വ്യത്യസ്തമല്ല,കാഴ്ചബംഗ്ലാവിലെ മാന്‍ കൂട്ടത്തെ കണ്ട് നാവില്‍ വെള്ളമൂറുന്നവരെപ്പോലെ)കഴിഞ്ഞ ദിവസം അതുവഴി പോയപ്പോഴാണ് ഞങ്ങളുടെ വണ്ടി ചിലര്‍ തടഞ്ഞു നിര്‍ത്തി ഒരു കൂപ്പണ്‍ പുറത്തെടുക്കുന്നത്.
ഡി.വൈ.എഫ്.ഐ സമ്മേളന കാലമായതിനാല്‍ ഇരുപത് രൂപ എഴുതിക്കൊള്ളാന്‍ പറഞ്ഞപ്പോഴാണ് ഇത് വിപ്ലവ പ്രവര്‍ത്തനത്തിനല്ല,വണ്ടി പാര്‍ക്കിംഗിനാണെന്നും 30 രൂപ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടത്.ഞങ്ങളുടേത് അന്തംവിട്ട പോക്കാണെന്നും എപ്പോഴാണ് പാര്‍ക്കിങ്ങെന്ന് പറയാന്‍ കഴിയില്ലെന്നും ഞങ്ങള്‍ പറഞ്ഞു.ഒരടി മുന്നോട്ട് പോകണമെങ്കില്‍ പൈസ തന്നെ പറ്റൂ എന്ന് ഭക്തിവിലാസം കാവിപ്പട വിപ്ലവസന്നദ്ധരെപ്പോലെ ഉറപ്പിച്ചു പറഞ്ഞു.ഞങ്ങളിലും സോഡ ചേര്‍ത്ത വിപ്ലവം ഉണ്ടായിരുന്നതിനാലും, ഭക്തി കഞ്ഞിക്കുപോലും തൊട്ടു കൂട്ടാന്‍ പോലും പറ്റാത്ത അഴകൊഴമ്പന്‍ സാധനമാണെന്ന അറിവിലും ഞങ്ങള്‍ പൈസ കൊടുക്കില്ലെന്ന തീരുമാനത്തില്‍ അവിടെ നിന്നും ഒരുവിധം കടന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് കാര്യത്തിന്റെ പിടി കിട്ടിയത്.മല നിറയെ അയ്യപ്പന്മാര്‍ നിറഞ്ഞിരിക്കുന്നു.ആകെ വൃത്തികെട്ട അന്തരീക്ഷം.ചിലര്‍ മൂത്രമൊഴിക്കുന്നു,ചിലര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞു രസിക്കുന്നു,ചിലര്‍ അരികുപറ്റിയിരുന്ന് ആ സുന്ദരന്‍ മലയെ ഒരു മലമ്പ്രദേശമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.(നിങ്ങളുടെ വീടിന്റെ അടുത്തെവിടെയെങ്കിലും വല്ല കല്ലോ പാറയോ കിടക്കുന്നുണ്ടെങ്കില്‍ അതെടുത്തു മാറ്റുക!അല്ലെങ്കില്‍ അയ്യപ്പന്മാര്‍ അവിടം വൃത്തികേടാക്കും)
ഇവിടെയിരുന്നാലും മകരവിളക്ക് കത്തിക്കുന്നത് കാണാമത്രെ.
ഓഹോ !
ഞങ്ങളിലും ഭക്തിരസം നുരഞ്ഞു പൊന്തി.പൊന്താത്തവര്‍ കാറില്‍ കയറി ഒന്നു കൂടി നുരപ്പിച്ചു.ഞങ്ങള്‍ ഒളിച്ചും മറഞ്ഞും അങ്ങിനെ തുടരുമ്പോള്‍ അപ്പുറമിപ്പുറം വണ്ടികളിലും ഭക്തി നുരയുന്നത് കണ്ടു.
തെര്ക്കേട് ല്യ
ഞങ്ങള്‍ക്കിടയിലെ കുന്നംകുളത്തുകാരന്‍ നുരഞ്ഞു.
ഭക്തര്‍, തണുപ്പും മൌനവും നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷത്തെ ശരണം വിളികളുടെ ബഹളത്താല്‍ അഭംഗിപ്പെടുത്തുന്നുണ്ടായിരുന്നു.ആകാംക്ഷയോടെ ഭക്തരും അസ്വസ്ഥതയോടെ പോലീസുകാരും അവിടെ നിന്നു.ഇതിനിടയില്‍ സമരവീര്യത്തോടെ ഞങ്ങളും.
കത്തിക്കേണ്ടവര്‍ വെള്ളമടിച്ചു വീണു പോയോ?
ഞങ്ങള്‍ പോലീസുകാരോട് തമാശ പറഞ്ഞു.
വെള്ളത്തിലായിരുന്ന പോലീസുകാര്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു,അവരെ തണുപ്പിലേക്കെത്തിച്ച ഭക്തര്‍ക്കൊപ്പമായിരുന്നില്ല.


നിശ്ചിത സമയം കഴിഞ്ഞിട്ടും വിളക്കു കത്തിക്കപ്പെട്ടില്ല.
ആ സമയത്താണ് കത്തിക്കല്‍ ലൈവ് ചെയ്തു കൊണ്ടിരുന്ന ഏഷ്യാനെറ്റിലെ സുഹൃത്ത് വിളിക്കുന്നത്.
ഞങ്ങളുടെ സാഹചര്യം വിവരിച്ചപ്പോള്‍
ഒരു ഏഷ്യാനെറ്റ് പരിഹാസച്ചിരി മറുപക്ഷത്തുനിന്നും കേട്ടു.
അതു കഴിഞ്ഞിട്ട് പതിനഞ്ച് മിനിട്ടായെടൈ........... കുന്നിന്‍ മുകളില്‍ അപ്പോഴും അയ്യപ്പന്മാര്‍ കുന്തം വിഴുങ്ങിയ മാതിരി ഹൃദയമിടിപ്പോടെ കാത്തുനില്‍ക്കയാണ്.ഇതൊക്കെ കണ്ട് ഭ്രാന്ത് ഇവിടെക്കും വന്നോ എന്ന് മൂക്കത്ത് വിരല്‍ വെച്ച് സഹൃദയരായ നാട്ടുകാരും.


പിന്നീട് കുറച്ചുകഴിഞ്ഞ്
പടക്കം പൊട്ടിക്കുന്നതിന്റെയൊ മറ്റൊ വെളിച്ചം മലകളില്‍ കാണപ്പെട്ടു.
ഭക്തര്‍ ആര്‍പ്പുവിളിച്ച് നിര്‍വൃതിയിലാണ്ടു കുറച്ചു നേരം നിന്നു.പിന്നെ എല്ലാവരും മൂടും തട്ടി പരുന്തന്‍ മലയിറങ്ങി.അപ്പോഴും കുന്നു കച്ചവടക്കാര്‍ റസീറ്റെല്ലാം ഒതുക്കിവെച്ച് ബാഗിലെ കാശ് തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു,
*ഒമ്പതുമണിക്കുമുമ്പേ ചേരണ്ടേടിത്ത് എത്തണമെന്ന മട്ടില്‍.

തിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന്‍ ചേട്ടനും പരുന്തന്‍ മലയുടെ കീഴ്വാരത്തില്‍ താമസിക്കുന്നവരാണ്.രണ്ടുവര്‍ഷം മുന്നെ ഇതേ ഒരു ദിവസം വലിയൊരു ചൂട്ടുമായി മണവാളന്‍ ചേട്ടന്‍ പെട്ടെന്നുള്ള ഒരു വിളി വന്ന് വെളിക്കിറങ്ങിയതാണ്,ഒരു സന്ധ്യക്ക്.മണവാളന്‍ ചേട്ടന്‍ പുറത്തിറങ്ങിയതും പരുന്തന്മല ഭക്തന്മാര്‍ ഉറക്കെ ശരണം വിളിക്കുകയും നെയ്നിറച്ച നാളികേരങ്ങള്‍ മണവാളന്‍ ചേട്ടന്റെ നേരെ വീശിയെറിയുകയും ചെയ്തു.
ഈ മലനാട്ടില്‍ നാളികേരം തല്‍ക്കുവീണ് മരിക്ക്യാന്ന് വെച്ചാല്‍..........എന്നും പറഞ്ഞ് അന്നച്ചേടത്തി കുണ്ടികഴുകാതെ തന്നെ മണവാളന്‍ ചേട്ടനെ പിടിച്ച് പുരക്കകത്താ‍ക്കുകയായിരുന്നു.
*ഒന്നാം തീയതി ഒഴികെ വേനല്‍ മഴ ഭേദമില്ലാതെ രാവിലെ പത്തുമുതല്‍ ഒമ്പതു മണി വരെ തുറന്ന് വെച്ച് ജനങ്ങളെ ജനകീയമായി പറ്റിച്ച് ഖജനാവ് നിറയ്ക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം.




11 comments:

മണിലാല്‍ said...

ഇതിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന്‍ ചേട്ടനും പരുന്തന്‍ മലയുടെ കീഴ്വാരത്തില്‍ താമസിക്കുന്നവരാണ്.രണ്ടുവര്‍ഷം മുന്നെ ഇതേ ഒരു ദിവസം വലിയൊരു ചൂട്ടുമായി മണവാളന്‍ ചേട്ടന്‍ പെട്ടെന്നുള്ള ഒരു വിളി വന്ന് വെളിക്കിറങ്ങിയതാണ്,ഒരു സന്ധ്യക്ക്.മണവാളന്‍ ചേട്ടന്‍ പുറത്തിറങ്ങിയതും പരുന്തന്മല ഭക്തന്മാര്‍ ഉറക്കെ ശരണം വിളിക്കുകയും നെയ്നിറച്ച നാളികേരങ്ങള്‍ മണവാളന്‍ ചേട്ടന്റെ നേരെ വീശിയെറിയുകയും ചെയ്തു.
ഈ മലനാട്ടില്‍ നാളികേരം തല്‍ക്കുവീണ് മരിക്ക്യാന്ന് വെച്ചാല്‍..........എന്നും പറഞ്ഞ് അന്നച്ചേടത്തി കുണ്ടികഴുകാതെ തന്നെ മണവാളന്‍ ചേട്ടനെ പിടിച്ച് പുരക്കകത്താ‍ക്കുകയായിരുന്നു

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

Gini said...

ichiri kadannu poyille ennoru doubt. but its true.

മണിലാല്‍ said...

ഹെല്ലോ ഗിനി
ഒരു സമൂഹം ഹിസ്റ്റീരിക്ക് ആകുന്നത് അത്ര നല്ലതല്ല.അതുകൊണ്ട് എഴുത്ത് കുറഞ്ഞുപോയി എന്നാണ് തോന്നല്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തവണ അയ്യപ്പാസ്വാമിക്കിട്ടാ കൊട്ട് അല്ലേ ?

ഈയാഴ്ച്ചത്തെ ബ്ലോഗനയിൽ ഞാൻ അവതരിച്ചിട്ടുണ്ട് കേട്ടൊ...

സ്മിത മീനാക്ഷി said...

സോഡയില്‍ നുരയുന്ന രക്ഷമന്ത്രത്തിനു അടിമകളാകാത്ത കുറച്ചു പേര്‍ കൂടി കേരളത്തില്‍ ബാക്കിയില്ലെ? അപ്പോള്‍ അവര്‍ക്കായി ഭക്തി വിട്ടുകൊടുത്തു കൂടെ? പറയുന്നതു കേട്ടാല്‍ തോന്നും ഇതാണു കേരളത്തിലെ എറ്റവും വലിയ പ്രശ്നം എന്നു. സുഹ്രുത്തെ, മദ്യവും മതവും പണവും ഒക്കെ ഭൂതങ്ങളായി മനുഷ്യരെ വിഴുങ്ങുന്ന ദൈവതിന്റെ സ്വന്തം നാട്ടില്‍ ഇതു അത്ര ഉപദ്രവകരവും അസഹ്യവുമകുന്നതെങ്ങനെ? വിളക്കുകള്‍ മനുഷ്യര്‍ തന്നെ കൊളുത്തട്ടെ, അതു കണ്ടു ആരെങ്കിലുമൊക്കെ സന്തോഷിച്ചാല്‍ മര്‍ജാരനെന്താ നഷ്ടം? അവനവന്റെ ശരികള്‍ക്കു കപ്പം കൊടുക്കാതെ ഏതു വഴിയിലൂടെയും യാത്ര ചെയ്യണമെന്നു നിര്‍ബന്ധമുള്ളവര്‍ മറ്റുള്ളവരുടെ ശരികള്‍ക്കു ഒറ്റയടി പാതകള്‍ എങ്കിലും അനുവദിചുകൊടുക്കുക. അതല്ലെ സദാചാരം?

ശ്രീ said...

നടക്കുന്ന കാര്യം തന്നെയാണ്

sarala said...

ഇങിനെയൊരു എഴുത്തിലൂദെ ഇതാരും കൈവച്ചിട്ടില്ല....നന്നായി.

ശ്രീനാഥന്‍ said...

സ്വാമി ശരണം!

മണിലാല്‍ said...

ഇതിന് ഒരുപകഥ കൂടിയുണ്ട് :
അന്നച്ചേടത്തിയും മണവാളന്‍ ചേട്ടനും പരുന്തന്‍ മലയുടെ കീഴ്വാരത്തില്‍ താമസിക്കുന്നവരാണ്.രണ്ടുവര്‍ഷം മുന്നെ ഇതേ ഒരു ദിവസം വലിയൊരു ചൂട്ടുമായി മണവാളന്‍ ചേട്ടന്‍ പെട്ടെന്നുള്ള ഒരു വിളി വന്ന് വെളിക്കിറങ്ങിയതാണ്,ഒരു സന്ധ്യക്ക്.മണവാളന്‍ ചേട്ടന്‍ പുറത്തിറങ്ങിയതും പരുന്തന്മല ഭക്തന്മാര്‍ ഉറക്കെ ശരണം വിളിക്കുകയും നെയ്നിറച്ച നാളികേരങ്ങള്‍ മണവാളന്‍ ചേട്ടന്റെ നേരെ വീശിയെറിയുകയും ചെയ്തു.
ഈ മലനാട്ടില്‍ നാളികേരം തല്‍ക്കുവീണ് മരിക്ക്യാന്ന് വെച്ചാല്‍..........എന്നും പറഞ്ഞ് അന്നച്ചേടത്തി കുണ്ടികഴുകാതെ തന്നെ മണവാളന്‍ ചേട്ടനെ പിടിച്ച് പുരക്കകത്താ‍ക്കുകയായിരുന്നു.

ഞാന്‍ ഹേനാ രാഹുല്‍... said...

ചാരു നിവേദിത പറയുമ്പോലെ സ്വവര്‍ഗ്ഗരതികളുടെ പറുദീസ എന്ന് ശബരിമലയെ നിരീക്ഷിക്കുകയായിരുന്നു ഞാന്‍.ഇപ്പോ തോന്നുന്നു,സ്ത്രീകളെ അവിടെ അനുവദിക്കാത്തതു നന്നായി.


നീയുള്ളപ്പോള്‍.....