തൃശൂര്‍കാരായ ഞങ്ങള്‍ക്കൊരു വിശ്വാസമുണ്ട്, ആരോക്കെയോ എന്തൊക്കെയൊ ആണെന്ന്.തൃശൂര്‍ ലോകത്തെ ഏറ്റവും വലിയ പൂരം തൃശൂരില്‍ നടക്കുന്നതുകൊണ്ടോ,ലോകത്തെ മുഴുവന്‍ അകത്താക്കാന്‍ കഴിവുള്ള തീറ്ററപ്പായി ജനിച്ചത് ഇവിടെയായതു കൊണ്ടൊ, സകലമാന സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെ സ്ഥാപിച്ചതുകൊണ്ടോ അതിനെ ചുറ്റിപ്പറ്റി കുറെ സാംസ്കാരിക നായകന്മാര് കുറ്റിയും പറിച്ച് ഇങ്ങോട്ട് ചീറിപ്പാഞ്ഞു വന്നതുകൊണ്ടൊ എന്തോ.തെക്കുള്ള കാട്ടുകള്ളന്മാരായ രാജാക്കന്മാരേക്കാള് വെറും പാവമായ തൃശൂര്ക്കാരുടേ സ്വന്തം രാജാവ് ശക്തനും,അതിനേക്കാള്‍ ശക്തരായ എത്രയെത്ര ബഹുമുഖ പ്രതിഭകളുമാണ് ഈ മണ്ണില്‍ ഉടലെടുത്തത്. എല്ലാവരെയൂം പേരുപറഞ്ഞ് ഊതിവീര്പ്പിക്കുന്നില്ല, പൊട്ടിപ്പോകും.അങ്ങോട്ടും ഇങ്ങോട്ടും ഊതിവീര്പ്പിക്കപ്പെട്ടവരാണധി
തൃശൂരിലേക്ക് സ്ഥലം മാറി പോകുമ്പോള്‍ മാനേജര്‍ വിത്സന്റെ മനസ്സില്‍ ഈ വക കാര്യങ്ങളായിരുന്നില്ല. മെയിന്‍ ബ്രാഞ്ചിലെ കയ്യിലൊതുങ്ങാത്ത പണിത്തിരക്കും ആയിരുന്നില്ല.ചാര്‍ജ്ജെടുത്ത ദിവസം നടത്തേണ്ട സ്വീകരണപ്രസംഗവും ആവാന്‍ തരമില്ല.കോര്‍പ്പറേറ്റു യുഗത്തില്‍ ജോലിയിലുണ്ടാവുന്ന അസ്ഥിരതയുമല്ല പ്രശ്നം. ഒരു കുട്ടപ്പന്,ഒരേയൊരു കുട്ടപ്പന്.അതു മാത്രമായിരുന്നു ആശങ്കയായും വെല്ലുവിളിയായും മനസ്സില്‍.ഉറക്കം കെടുത്താന്‍ അധികം കുട്ടപ്പന്മാര് വേണ്ട.യാരെടാ ഈ കുട്ടപ്പന് എന്ന് നിശ്ചയമായും നിങ്ങള്‍ വിരല്‍ മൂക്കത്തുവെക്കുന്നുണ്ടാവും,ഈ മാനേജര്‍ വിത്സനെപ്പോലെ.
ജില്ലയിലെ ബ്രാഞ്ചുകളില്‍ മാത്രമല്ല കേരളമൊട്ടാകെയുള്ള ബ്രാഞ്ചുകളില്‍ കുറെ നാളുകളായി പറഞ്ഞുകേള്‍ക്കുന്ന പേരു കുട്ടപ്പന്റേതു മാത്രമാണ്.എവിടെയും അംഗീകാരമുള്ള ഒരു ഐ.എസ്.ഐ.മുദ്രയുള്ളവന്‍ .താഴേക്കിടക്കാര്‍ക്ക് സ്ഥലമാറ്റമില്ലാത്തതിനാല് അന്യസംസ്ഥാങ്ങളിലേക്ക് കുട്ടപ്പന് കഥകള്‍ പ്രചരിക്കാന്‍ ഒരു സാധ്യതയുമില്ല.അതു കൊണ്ട് കുട്ടപ്പന് സംസ്ഥാനനേതാവിനെപ്പോലെ കേരളത്തെ ഫോക്കസ് ചെയ്താണ് കുളം തോണ്ടിക്കൊണ്ടിരിക്കുകയാണ്. ജോലിസ്ഥിരത,വന്‍കിട ബാങ്കുകളുമായുള്ള ലയനം,സ്ഥലം മാറ്റങ്ങള്‍,എ.ടി.എം.ന്റെ തകരാറുകൊണ്ട് പണം നഷ്ടപ്പേടുന്ന കസ്റ്റമേര്‍സിന്റെ തന്തക്കു വിളികള്‍ എന്നിങ്ങനെ ജീവനക്കാരെ ബാധിക്കുന്നതും ബാധിക്കാത്തതുമായ നിരവധി പ്രശ്നങ്ങളില്‍ ഒന്നരമണിക്കൂര്‍ നേരത്തെ സായാഹ്ന നിരാഹാരം പോലുള്ള അത്യുഗ്രമായ സമരങ്ങള്‍ ചെയ്ത് അധികാരികളെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കോര്പ്പറേറ്റുയുഗത്തില് കുട്ടപ്പന് യതൊന്നും സംഭവിക്കാത്തതു പോലെ നെഞ്ചു വിരിച്ചു നില്ക്കയാണ്.തലക്കൊപ്പം വെള്ളം കയറുമ്പോള്‍ അതുക്കു മേലെ കുട്ടപ്പന് എന്നതാണ് പുതുമൊഴി.
ഇപ്പോ മറ്റു സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്കും കുട്ടപ്പന് ഖ്യാതി ഉയര്‍ന്നു പൊങ്ങുന്നു.യൂണിയന്റെ സംസ്ഥാന നേതൃസ്ഥാനത്തെത്തിയപ്പോള്‍ ജീവനക്കാര്‍ തന്നെ സമീപിക്കുന്നത് അവരുടെ പ്രശ്നങ്ങള്‍ പറയാനായിരിക്കുമെന്നാണ് വില്സന് മാനേജര്‍ കരുതിയിരുന്നത്. ഇതെല്ലാം മേലാധികാരികളുടെ മുന്നില്‍ അവതരിപ്പിച്ച് ഒരു പക്കാ ലീഡര്‍ ആയി പരിലസിക്കാമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്.ഇങ്ങനെ കണക്കുകൂട്ടുന്നതിനിടയില് എത്രയെത്ര കണക്കുകള്‍ തെറ്റി കസ്റ്റമേര്‍സിനെ വട്ടംകറക്കിയിരിക്കുന്നു.(ഒരു ഗുണമുണ്ട്.ബാങ്കില്‍ എന്തു പിഴവു വന്നാലും അനുഭവിക്കേണ്ടത് കസ്റ്റമേര്‍സാണ്.ഒട്ടും അത് ജീവനക്കാരെ ബാധിക്കില്ല.എ.ടി.എം.എന്നൊരു വില്ലന്‍ വന്നതോടെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.പൈസ കുറഞ്ഞാല്‍ ആരോടു പരാതി പറയും.പറഞ്ഞാല്‍ തന്നെ എന്ത് സംഭവിക്കും.ഒന്നും സംഭവിക്കില്ല.എ.ടി.എം.ല്‍ പണം നഷ്ടമായാല്‍ പ്രതികള്‍ ഒന്നും രണ്ടുമല്ല.നമ്മുടെ പണം വാങ്ങി ചാക്കില്‍ കെട്ടിവെച്ച് പരതി പറഞ്ഞാല്‍ കൈമലര്‍ത്തുന്ന ബാങ്ക്,വാക്കിടപാടു നടത്താന്‍ പറ്റാത്ത എ.ടി.എം. എന്ന മന്ദബുദ്ധി യന്ത്രം,അതില്‍ പണം നിറക്കാന്‍ ഏല്പിച്ച സ്വകാര്യ ഏജന്‍സി എന്ന പണക്കൊതിയന്,പരാതി കേള്‍ക്കാതിരിക്കാന്‍ പാകത്തില്‍ അങ്ങകലെ ഇരിക്കുന്ന കസ്റ്റമര്‍ സെല്‍ എന്നിങ്ങനെ പോകുന്നു അതിന്റെ കാണാശൃംഗലകള്.എതിരാളികളെ ഒന്നു കൊഞ്ഞനം കുത്താന്‍ പോലും പറ്റാത്തതാണ് കോര്പ്പറേറ്റുകാലം.) പക്ഷെ ഇപ്പോള്‍ ജീവനക്കാര്‍ക്കിടയില്‍ ഒറ്റ വിഷയമേയുള്ളു.അത് കുട്ടപ്പനാണ്.ജീവനക്കാര്ക്കി
ടയില്‍ മാത്രമല്ല,കസ്റ്റമേഴ്സിനിടയിലും ചര്‍ച്ച കുട്ടപ്പനാണ്.പെന്‍സില്‍ പോലിരിക്കുന്ന ഈ മനുഷ്യനാണ് കഥകളില്‍ നിറഞ്ഞിരിക്കുന്ന പ്രധാന കഥാപാത്രം.രൂപത്തിലെന്തിരിക്കു ന്നു.
ടയില്‍ മാത്രമല്ല,കസ്റ്റമേഴ്സിനിടയിലും ചര്‍ച്ച കുട്ടപ്പനാണ്.പെന്‍സില്‍ പോലിരിക്കുന്ന ഈ മനുഷ്യനാണ് കഥകളില്‍ നിറഞ്ഞിരിക്കുന്ന പ്രധാന കഥാപാത്രം.രൂപത്തിലെന്തിരിക്കു
കുട്ടപ്പനാല് തറപറ്റിയവരും പറ്റിക്കപ്പെട്ടവരും അക്കഥ പറഞ്ഞു നടക്കുന്ന മറ്റുള്ളവരും ഒരേ സ്വരത്തില്‍ പറയുന്നു.സത്യവാന് സാവിത്രിയിലെ സാവിത്രിയെപ്പോലും വലക്കുന്ന സത്യവാനാണ് കുട്ടപ്പന്.സത്യം വിട്ട് യാതൊരു കളിയുമില്ല.സത്യം വിജയിച്ചു കിട്ടാന്‍ ഏതറ്റം വരെയും പോകും കുട്ടപ്പന്.ബെറ്റ് പോലും വെക്കും.അതും ഒരു മാസത്തെ ശബളത്തിന്.അപ്പുറത്തുനിന്നും അത് കുട്ടപ്പന് ആവശ്യപ്പെടും.എങ്ങിനെ വന്നാലും കുട്ടപ്പനു തന്നെ ലാഭം.കാരണം ജയിക്കുന്നത് കുട്ടപ്പനായിരിക്കും.ശബളക്കൂടുത ലും കുട്ടപ്പനേക്കാള് ബെറ്റു വെക്കുന്ന എതിര് ഭാഗത്തിനായിരിക്കും. കുട്ടപ്പന് സാദാ പ്യൂണ്‍ ആണ്.എന്തായാലും പ്യൂണിനു മേലെയായിരിക്കുമല്ലോ മാനവ സമുദായം മുഴുവന്‍.
ബെറ്റ് കുട്ടപ്പന് എന്നാണ് അയാള്‍ അറിയപ്പെടുക.
ഇന്ന് ഒന്നാം തീയതിയാണ് എന്ന് നിങ്ങള്‍ പറഞ്ഞാല്‍
അല്ലെങ്കിലോ എന്നൊന്നും കുട്ടപ്പന് തര്‍ക്കിക്കുകയോ ബെറ്റ് വെക്കുകയോ ചെയ്യില്ല.
എന്റെ ഭാര്യക്ക് എന്നെ ജീവനാണ് എന്നെ മാത്രമേ അവള്‍ക്ക് സ്നേഹമുള്ളു എന്നൊക്കെ ആരെങ്കിലും വിടുവായത്തം തട്ടിവിട്ടാല്‍ കുട്ടപ്പന് കണ്ണുമടച്ചങ്ങ് വിശ്വസിക്കില്ലെന്ന് മാത്രമല്ല,മറിച്ച് ചോദിക്കും.തന്നെ മാത്രമോ.ബെറ്റിനുണ്ടോ എന്ന്.
ഇന്ന് മഴ പെയ്യും എന്നാരെങ്കിലും പറഞ്ഞാല്‍..................പെയ്യില്ല എന്ന് ബെറ്റുവെക്കാന്‍ കുട്ടപ്പന് കാലാവസ്ഥനിരീക്ഷകനൊന്നുമല്ല.ഞങ്ങളുടെ പതിനഞ്ചാം വിവാഹവാര്‍ഷികം പത്രത്തില്‍ കൊടുത്ത് ഞെളിഞ്ഞ സത്യപ്രകാശിനോടു ബെറ്റുകുട്ടപ്പന് ചോദിച്ചു,ബെറ്റിനുണ്ടൊ.’എന്തിന്’ സത്യപ്രകാശന്‍ ചോദിച്ചു.പതിനഞ്ചായിട്ടില്ലെന്ന് കുട്ടപ്പന്.സത്യപ്രകാശന്‍ വിവാഹത്തീയ്യതിയും ക്ഷണക്കത്തും കാണിച്ചിട്ടും ബെറ്റു കുട്ടപ്പന് ബെറ്റിനുണ്ടൊ എന്ന് ചോദിച്ചു.സത്യ പ്രകാശന് അന്തിച്ചു നിന്നപ്പോള്‍ ബെറ്റുവെക്കാതെ ഒരിളവില് കുട്ടപ്പന് സത്യം പറഞ്ഞു കൊടുത്തു.സത്യപ്രകാശനും ഭാര്യയും രണ്ടുവര്‍ഷം വഴക്കായി പിരിഞ്ഞുനിന്ന കാലം കിഴിച്ചാല്‍ പതിമൂന്നേ ആവത്തുള്ളു. ലജ്ജയേക്കാള്‍ ഒരുമാസത്തെ ശബളം പോയില്ലല്ലോ എന്നായിരുന്നു സത്യപ്രകാശന്റെ ആശ്വാസം. എന്തിനും ഏതിനും ഒരു കുട്ടപ്പന് ടച്ചുണ്ട്.
ആത്മഹത്യക്കു പോകും മുമ്പ് അതൊന്നു നീട്ടിവെക്കാന്‍ ഒരു കച്ചിത്തുരുമ്പെന്ന പോലെ പശുവിനെയോ പോത്തിനേയോ ലോണ്‍ എടുക്കാന്‍ വടിയും കയറും കയ്യില്‍ തൂക്കി വരുന്ന കര്‍ഷകരാരെങ്കിലും പ്യൂണ്‍ പണിയുമായി പാഞ്ഞുനടക്കുന്ന കുട്ടപ്പനോട് വായ്പ ഈ ആഴ്ച തന്നെ കിട്ടും അല്ലെ കുട്ടപ്പാ എന്ന് ചോദിച്ചാല്‍ മാനേജരുടെ മോന്തയിലേക്ക് പാളിനോക്കി കുട്ടപ്പന് പറയും.ഈ ആഴ്ചയല്ല ഈ ജന്മത്തില് കിട്ടില്ല എന്നായിരിക്കും കുട്ടപ്പന്റെ മറുപടി.അതെന്താ കുട്ടപ്പാ എന്ന് വീണ്ടു ചോദിച്ചാല്‍ ബെറ്റിനുണ്ടൊ എന്ന് വെല്ലുവിളിയാവും കുട്ടപ്പന് നടത്തുക.(ആത്മഹത്യ ചെയ്യാന്‍ പോകുന്നവരോടും കുട്ടപ്പന് ബെറ്റിനുണ്ടോ എന്നു ചോദിക്കുമെന്ന് മനസ്സിലായില്ലെ)
ഇങ്ങനെ നാട്ടിലും ഓഫീസിലും(വീട്ടിലുണ്ടൊ എന്നറിയില്ല)ബെറ്റുമായി വിലസുന്ന ബാങ്കിലേക്കാണ് വിത്സന് മാനേജര്‍ പോകുന്നത്.കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു.ബീ കെയര്‍ഫുള്‍.അല്ലെങ്കില്‍ കുട്ടപ്പന്റെ മുന്നില്‍ ഫൂള്‍ ആവും.
മാനേജര്‍ ബാങ്കിലെത്തുമ്പോള്‍ ഇത്തിരി വൈകി.എല്ലാവരും സീറ്റില്‍ ഉണ്ട്.സീറ്റിലില്ലാത്തവനാരാണൊ അയാളാണ് പ്യൂണ്‍.പക്ഷെ സ്റ്റാന്റിംഗ് ആയി ആരെയും അവിടെ കണ്ടില്ല.ആദ്യത്തെ ദിവസമായതിനാല്‍ എല്ലാവരും എഴുന്നേറ്റ് മാനേജരെ സ്വീകരിച്ചു.മാനേജര്‍ ആയി ജനിച്ചതില്‍ അകമെ അഹ്ലാദിച്ച് മാനേജര്‍ തന്റെ മുറിയിലേക്ക് കിഴിഞ്ഞു,ഫയലുകള്‍ക്കു മുന്നില്‍ മൂരിനിവര്‍ന്നിരുന്നു.അയാള്‍ക്ക് ഫയലിനേക്കാളും മുന്നേ കാണേണ്ടത് കുട്ടപ്പനേയാണ്.ആ പഹയന് എവിടെ.
ഏറ്റവും നല്ല മാര്‍ഗ്ഗം.
ബെല്‍ അമര്‍ത്തുകയാണ്.(മണിയെ ഭയക്കുന്ന രണ്ടുവര്‍ഗ്ഗങ്ങള്‍ സ്കൂള്‍ കുട്ടികളും പിന്നെ പ്യൂണ്മാരുമാണ്,ചെകുത്താനു കുരിശെന്ന പോലെ)അതമര്ത്തിയതും
മാന്ത്രികന്റെ മെയ് വഴക്കത്തോടെ കുറിയ കറുത്ത മനുഷ്യന് ഞൊണ്ടി ഞൊണ്ടി വന്നു.മുഖത്ത് മുറ്റി നില്ക്കുന്ന നാണം.ഇയാളാണൊ ഭൂലോകത്തെ ബെറ്റ് വെച്ച് വറുതിയിലാക്കുന്ന കേമന്‍.മാനേജരുടെ ചിന്ത മനസ്സിലാക്കിയിട്ടെന്ന വണ്ണം കുട്ടപ്പന് ഒന്നു ചിരിച്ചു.
മാനേജര്‍ കുട്ടപ്പനു നേരെ ഭരണം തുടങ്ങി.
“എന്താ കുട്ടപ്പാ താന്‍ വലിയ അറിവാളിയാണെന്നൊക്കെ കേട്ടല്ലോ.എന്തായാലും കളി എന്നോട് വേണ്ടാട്ടോ.ഞാന്‍ കൊട്ടാരക്കര നിന്നാ.കേട്ടിട്ടില്ലെ ആസനത്തില്‍ ആപ്പുകേറ്റുന്ന വില്ലന്മാരുള്ള നാടാ”
കുട്ടപ്പന് ഭവ്യത വിടാതെ പറഞ്ഞു.
ഞാന്‍ സത്യം പറയും.കേള്‍ക്കുന്നവര്‍ എതിര്‍ക്കും.അപ്പോ എനിക്ക് ചൊറിയും.അപ്പോ ബെറ്റിനുണ്ടൊന്ന് ചോദിക്കും.സ്വയം തോല്ക്കാന് മനസ്സില്ലാത്തതു കൊണ്ടും മറ്റുള്ളവരെ തോല്പിക്കാനുള്ള ത്വര കൊണ്ടും കൂടിയാ സാറെ ഇങ്ങനെയൊക്കെ.അഴീക്കോടു മാഷാ സാറെ എന്റെ ഗുരുസ്ഥാനത്ത്.ആ സഹവാസം കൊണ്ടാ സാറെ ജീവിച്ചുപോകുന്നത്. സാറിന് മൂലക്കൂരൂന്റെ അസുഖമെന്ന് ഞാനിപ്പോ പറഞ്ഞാല്‍ സാറത് സമ്മതിച്ചു തര്വോ.ഇല്ലെന്നല്ല മൂലക്കുരൂന്നൊരസുഖം കേട്ടിട്ടുപോലുമില്ലെന്ന് സാറങ്ങു കാച്ചും..
മൂട് തടവിയില്ലെന്നെയുള്ളു,വിത്സന് സാറ് ചാടിയെണീറ്റു.
തെമ്മാടിത്തരം പറയരുത്.ഈ ഒറ്റക്കാരണം മതി തന്നെ സ്ഥലം മാറ്റാന്‍.മേലധികാരിയുടെ മുഖത്ത് നോക്കി മൂലക്കുരു ബാധിതന് എന്ന് പറയാന്‍ തനിക്കെങ്ങിനെ ധൈര്യം വന്നു..? ( കുട്ടപ്പനെ കൊട്ടാരക്കരക്ക് സ്ഥലം മാറ്റുമെന്നൊക്കെ മാനേജര്‍ ഭീക്ഷണിപ്പെടുത്തി നോക്കി.ഇപ്പോഎല്ലാവരുമെന്താ കൊട്ടാരക്കര കൊട്ടാരക്കര എന്ന് പറയുന്നതെന്ന് കുട്ടപ്പനും ചിന്തിക്കാതിരുന്നില്ല.
സ്ഥലം മാറ്റം എന്ന് കേട്ടപ്പോഴെ കുട്ടപ്പന് ഉള്ളാലെ ചിരിച്ചു.ബാങ്ക് ഇവിടെ നിന്ന് മാറ്റിയാപ്പോലും കുട്ടപ്പനെ മാറ്റാന്‍ പറ്റില്ല.കുട്ടപ്പന് വികലാംഗനാണ്. പിന്നെ ജാതിയില്‍ സംവരണത്തിനര്ഹനും പോരാത്തതിന് മിശ്രവിവാഹിതനും.പടച്ചോന് വിചാരിച്ചാല്‍ മാറ്റാന്‍ പറ്റില്ല.കുട്ടപ്പന് വിചാരിച്ചാല്‍ ചിലപ്പോ പറ്റുമെന്നിരിക്കും.)
പ്യൂണിന്റെ അഹങ്കാരത്തിനു മുന്നില്‍ പതറിപ്പോയ മാനേജര്‍ പേപ്പര്‍ വേയിറ്റ് തിരിച്ചും മറിച്ചും കളിച്ചു. പേന ഊരി വീണ്ടും പോക്കറ്റില്‍ കുത്തി.മേശ ഒരാവശ്യവുമില്ലാതെ തുറന്നടച്ചു.എന്നിട്ടും പോയില്ല ദേഷ്യം,താനും മനുഷ്യനാണ്,വെറും മനുഷ്യനല്ല മാനേജരാണ്. പ്യൂണിനെ കണ്മുന്നില് കണ്ടു പോകരുതെന്നാഞ്ജാപിക്കുകയും ചെയ്തു.പക്ഷെ കുട്ടപ്പന് അതൊന്നും അത്ര കാര്യമാക്കിയില്ല.
വാതിലിന്റെ അരികു വരെ പോയി പ്രൊഫഷണല്‍ നാടകക്കാര് ചെയ്യുന്നതു പോലെ തിരിഞ്ഞു നിന്ന് തൊണ്ട ശരിയാക്കി മൈക്ക് നേരെയാക്കുന്നതു പോലെ ഒരു കൈ കൂട്ടിപ്പിടിച്ച് സാറിനോടൊരു കാച്ചു കാച്ചി.“ധൈര്യമുണ്ടെങ്കില്‍ ബെറ്റ് വെക്കാനുണ്ടൊ സാറെ”.ആ പറച്ചലില്‍ സ്ഥലം മാറ്റാന്‍ കഴിയാത്ത ജോലിക്കാരന്റെ ഹുങ്കും വിജയിക്കാന്‍ പോകുന്ന ബെറ്റുകാരന്റെ അഹങ്കാരവും നിഴലിച്ചു.
സീറ്റില്‍ അമര്‍ന്നിരുന്ന മാനേജര്‍ ഒന്ന് കൂടി ആലോചിച്ചു നോക്കി.ഇതുവരെയില്ല.ഇനി ഉണ്ടാവുമോ.നമ്മളറിയാതെ വന്നു പോകുന്ന ഒരു കേടാണൊ ഇത്,പ്രാന്ത് പോലെ.അതിന്റെ അസ്കിതയൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല.മാനേജര്‍ സീറ്റിലേക്ക് അമര്‍ന്നിരുന്ന് ഉറപ്പു വരുത്തി.ഗൂഗിളില്‍ പോയി ഒന്ന് സെര്‍ച്ച് ചെയ്താലോ എന്നൊക്കെ ആലോചന നടത്തി.
സീറ്റില്‍ അമര്‍ന്നിരുന്ന മാനേജര്‍ ഒന്ന് കൂടി ആലോചിച്ചു നോക്കി.ഇതുവരെയില്ല.ഇനി ഉണ്ടാവുമോ.നമ്മളറിയാതെ വന്നു പോകുന്ന ഒരു കേടാണൊ ഇത്,പ്രാന്ത് പോലെ.അതിന്റെ അസ്കിതയൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല.മാനേജര്‍ സീറ്റിലേക്ക് അമര്‍ന്നിരുന്ന് ഉറപ്പു വരുത്തി.ഗൂഗിളില്‍ പോയി ഒന്ന് സെര്‍ച്ച് ചെയ്താലോ എന്നൊക്കെ ആലോചന നടത്തി.
നറും ചിരിയോടെ കുട്ടപ്പനോട് ഓകെ പറഞ്ഞു.
വീണു കിട്ടീയിരിക്കുന്നത് നല്ല അവസരമാണ്.മൂലക്കുരു ഇല്ലെന്ന് എങ്ങിനെ തെളിയിക്കും.
ഡോക്ടര്‍മാര്‍ മൂലക്കുരു ഇല്ല എന്ന് സര്‍ട്ടിഫിക്കറ്റ് തരുമോ.എങ്ങിനെ ചോദിക്കും.ഏതെങ്കിലും രാജ്യത്തേക്ക് പോകാന്‍ മൂലക്കുരു ടെസ്റ്റ് നിര്‍ബന്ധമാണെങ്കില്‍ തരക്കേടില്ലായിരുന്നു,
ധൈര്യമായി ഡോക്ടറെ കാണാം.മാനേജരുടെ മുഖത്ത് മൂലക്കുരു മൂര്ച്ഛിച്ചതിനേക്കാള് അസ്കിത കണ്ട്
കുട്ടപ്പന് പറഞ്ഞു,“അതൊന്നും വേണ്ട സാറെ.ഞാന്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തിക്കോളാം.നാണക്കേടൊക്കെ ഞാന്‍ സഹിച്ചോളം.ഞാന്‍ പ്യൂണും സാറ് മാനേജരുമല്ലെ..
സാറൊന്ന് കമിഴ്ന്നു കിടന്നു തന്നാല്‍ മതി.” കമിഴ്ന്നു കിടക്കാന്‍ തീരമാനമായി.മുറി പൂട്ടി സീല്‍ വെച്ചതിനുശേഷം
കുട്ടപ്പന് മാനേജരെ വിശദവും വിദഗ്ദവുമായി ചുഴിഞ്ഞു പരിശോധിച്ചു, കുട്ടപ്പന് ആദ്യമായി പരാജയം മണത്തു,കൈ കഴുകി ഒരു മാസത്തെ ശബളം മാനേജര്‍ക്ക് ഒപ്പിട്ടു നല്കി കുനിഞ്ഞ തലയോടെ കുട്ടപ്പന് പുറത്തേക്ക് പോയി.ആ സീനിലെ പശ്ചാത്തല സംഗീതം എന്തായിരുന്നുവെന്ന് നിങ്ങള്‍ സ്വയം ഊഹിക്കുക. വിജയിയുടെ ഭാവത്തില്‍ മാനേജര്‍ ആ കാഴ്ച കണ്ടു രസിച്ചു.ആണുങ്ങളെ കാണാത്തതിന്റെ കുഴപ്പമാണ്,മാനേജര്‍ ആണാണെന്ന് സ്വയം അഹങ്കരിച്ചു.ഓഫീസിലെങ്കിലും ആണത്തത്തോടെ കഴിയാം എന്ന് നെടുവീര്‍പ്പിട്ടു.
അടുത്ത ദിവസം മാനേജര്‍ വന്നതിന്റെ ചായ സല്‍ക്കാരമാണ്.ജീവനക്കാര്‍ മുഴുവന്‍ മുകം കഴുകി പൌഡറിട്ട്,വായ കഴുകി റെഡിയായി. ആളാവാനൊരു വടി കിട്ടിയതിന്റെ പെരുക്കത്തിലായിരുന്നു മാനേജര്‍.
എല്ലാവരും വടയും ചായയും കുടിച്ചു രസിക്കുന്നതിനിടയില്‍ മാനേജരുടെ ചെറു പ്രസംഗം.
മുന്‍പ് ജോലി ചെയ്ത ബ്രാഞ്ചുകളിലെ സാഹസികകഥകള്‍ പറഞ്ഞ് മാനേജര്‍ സഹ പ്രവര്‍ത്തകരെ കൊച്ചാക്കാന്‍ ശ്രമിച്ചു.നാഗലാന്റിലായിരുന്നപ്പോള് നാഗാ പോരാളികള്‍ ബാങ്കില്‍ കൊള്ളയടിക്കാന്‍ വന്നതും ഹുണ്ടികയുടെ താക്കോലുമായി കൌണ്ടറില്‍ ഒളിച്ചിരുന്നതുമൊക്കെ(മൂത്രം പോയത് മാത്രം പറഞ്ഞില്ല) മാനേജര്‍ വിശദമായി വിളമ്പി. ആദ്യം ദിവസം കുട്ടപ്പനെ ബെറ്റില്‍ തറ പറ്റിച്ച കഥ ഉപസംഹാരമായി പറയാന്‍ ശ്രമിക്കവെ
പറയല്ലെ എന്ന് കുട്ടപ്പന് വട പിടിച്ച കൈകളാല്‍ ആംഗ്യം കാട്ടി.
എല്ലാവരും മാനേജരെ പ്രോത്സാഹിപ്പിച്ചു,കുട്ടപ്പനൊഴികെ.
മാനേജര്‍ തലേ ദിവസത്തെ സംഭവം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും പോലെ വിവരിച്ചു.
.“...........ഒടുവില്‍ കുട്ടപ്പന് തന്നെ എന്റെ ആസനത്തില്‍ കയ്യിട്ട് ഉറപ്പു വരുത്തി പരാജയം സമ്മതിച്ചു.“
ഒറ്റയടിക്ക് പിരിച്ചുവിട്ട ജീവനക്കാരെ പോലെ മുഴുവന്‍ ജീവനക്കാരും നിശ്ചലരായി.ചിലര്‍ക്ക് തലചുറ്റും വിറയലും അനുഭവപ്പെട്ടു. കുടിച്ച ചായയും വടയും റിവേഴ്സടിച്ചു.
എല്ലാവരും മാനേജരെ പ്രോത്സാഹിപ്പിച്ചു,കുട്ടപ്പനൊഴികെ.
മാനേജര്‍ തലേ ദിവസത്തെ സംഭവം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും പോലെ വിവരിച്ചു.
.“...........ഒടുവില്‍ കുട്ടപ്പന് തന്നെ എന്റെ ആസനത്തില്‍ കയ്യിട്ട് ഉറപ്പു വരുത്തി പരാജയം സമ്മതിച്ചു.“
ഒറ്റയടിക്ക് പിരിച്ചുവിട്ട ജീവനക്കാരെ പോലെ മുഴുവന്‍ ജീവനക്കാരും നിശ്ചലരായി.ചിലര്‍ക്ക് തലചുറ്റും വിറയലും അനുഭവപ്പെട്ടു. കുടിച്ച ചായയും വടയും റിവേഴ്സടിച്ചു.
(മാനേജര്‍ ചാര്‍ജ്ജെടുക്കുന്ന ദിവസം അയാളുടെ ആസനത്തില്‍ വിരലിടുമെന്ന് കുട്ടപ്പന് മുഴുവന്‍ ജീവനക്കാരുമായി ബെറ്റ് വെച്ചിരുന്നു.ഉറപ്പുള്ള ബെറ്റായിരുന്നതിനാലും ലാഭം കിട്ടുമെന്നിടത്ത് തലകുത്തിവീഴുന്നത് സര്‍ക്കാര്‍- ബാങ്ക് ജീവനക്കാരുടെ സഹജ സ്വഭാവമായതിനാലും ഒന്നടങ്കം ബെറ്റില്‍ പങ്കു കൊള്ളുകയും ചെയ്തിരുന്നു.)
6 comments:
(മാനേജര്‍ ചാര്‍ജ്ജെടുക്കുന്ന ദിവസം അയാളുടെ ആസനത്തില്‍ വിരലിടുമെന്ന് കുട്ടപ്പന് മുഴുവന്‍ ജീവനക്കാരുമായി കുട്ടപ്പന് ബെറ്റ് വെച്ചിരുന്നു.വിജയിക്കുന്ന ബെറ്റായിരുന്നതിനാലും ലാഭം കിട്ടുമെന്നിടത്ത് തലകുത്തിവീഴുന്ന മലയാളികളുമായതിനാല് ജീവനക്കാര്‍ ഒന്നടങ്കം കുട്ടപ്പനെതിരെ ബെറ്റില്‍ പങ്കു കൊള്ളുകയും ചെയ്തിരുന്നു.)
ഈ വിരല്‍ ആരുടെ ഒക്കെ ആസനത്തില്‍ കയറുന്നു എന്നതാണ് ചോദ്യ ചിന്ഹം............സസ്നേഹം
ഒരു നറും ചിരിയോടെ മാനേജര്‍ കുട്ടപനോട് ഓകെ പറഞ്ഞു.
വീണു കിട്ടീയിരിക്കുന്നത് നല്ല അവസരമാണ്.മൂലക്കുരു ഇല്ലെന്ന് എങ്ങിനെ തെളിയിക്കും.
ഡോക്ടര്‍മാര്‍ മൂലക്കുരു ഇല്ല എന്ന് സര്‍ട്ടിഫിക്കറ്റ് തരുമോ.എങ്ങിനെ ചോദിക്കും.ഏതെങ്കിലും രാജ്യത്തേക്ക് പോകാന്‍ മൂലക്കുരു തടസമാണെങ്കില്‍ തരക്കേടില്ലായിരുന്നു.
ധൈര്യമായി ഒരു ഡോക്ടറെ കാണാം.മാനേജരുടെ മുഖത്ത് മൂലക്കുരു മൂര്ച്ഛിച്ചതിനേക്കാള് അസ്കിത കണ്ട്
കുട്ടപ്പന് പറഞ്ഞു:അതൊന്നും വേണ്ട സാറെ.ഞാന്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താം.
സാറൊന്ന് കമിഴ്ന്നു കിടന്നു തന്നാല്‍ മതി.
manilalinte ee post theerthum nirasanakki.enno kettu pazhakiya;pala roopathil vanna oru kadhayude mosapetta punaravishkaranam aayipoyi ethu.
കേട്ട കഥയാണ്. നടന് ജയറാം ഒരു ഹാസ്യ മേളയില്‍ അഭിനയിച്ചതും ഓര്‍മയുണ്ട്. (അതില്‍ ഷര്‍ട്ട് ഊരിക്കുന്നതാണ് ) എങ്കിലും താങ്കള്‍ വേറൊരു തരത്തില്‍ അവതരിപ്പിച്ചു. നന്നായിരുന്നു. പക്ഷെ കയ്യിടുന്നതൊക്കെ ബോറാണ്.
തൃശൂര്‍കാരായ ഞങ്ങള്‍ക്കൊരു വിശ്വാസമുണ്ട്, ആരോക്കെയോ എന്തൊക്കെയൊ ആണെന്ന്.തൃശൂര്‍ പൂരം തൃശൂരില്‍ നടക്കുന്നതുകൊണ്ടോ,സകലമാന സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെ സ്ഥാപിച്ചതുകൊണ്ടോ അതിനെ ചുറ്റിപ്പറ്റി കുറെ സാംസ്കാരിക നായകന്മാര് കുറ്റിയും പറിച്ച് ഇങ്ങോട്ട് ചീറിപ്പാഞ്ഞു വന്നതുകൊണ്ടൊ എന്തോ.തെക്കുള്ള കാട്ടുകള്ളന്മാരായ രാജാക്കന്മാരേക്കാള് വെറും പാവമായ തൃശൂര്ക്കാരുടേ സ്വന്തം രാജാവ് ശക്തനേക്കാള് ശക്തരായ എത്രയെത്ര ബഹുമുഖ പ്രതിഭകളാണ് ഈ മണ്ണില്‍ ഉടലെടുത്തത്. എല്ലാവരെയൂം പേരുപറഞ്ഞ് ഊതിവീര്പ്പിക്കുന്നില്ല, പൊട്ടിപ്പോകും.അങ്ങോട്ടും ഇങ്ങോട്ടും ഊതിവീര്പ്പിക്കപ്പെട്ടവരാണധികവും.
Post a Comment