പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, December 24, 2007

ശശി കെ.പി.എന്ന സന്യാസി.
രാജകവാദിയാ‍യ നാടക പ്രവര്‍ത്തകനെ എഴുത്തുകാരനും പുരോഗമനചിന്താഗതിക്കാരനുമായ സന്യാസി
പരിചയപ്പെട്ടു.സംഭാഷണത്തിനൊടുവില്‍ സന്യാസി തന്റെ തുണി സഞ്ചിയിയില്‍ നിന്നും ഒരു കെട്ട് കടലാസ് പുറത്തെടുത്ത് നാടക പ്രവര്‍ത്തകനെ കാണിച്ചു.

ഇതൊരു പുരോഗമനപരമായ നാടകത്തിന്റെ സ്ക്രിപ്റ്റ് ആണ്. നാടകമാക്കാന്‍ പറ്റുമോ എന്ന് നോക്കണം.നല്ലൊരു സംഭവമാണ്.

എഴുത്തിലൂടെ കണ്ണോടിച്ച നാടകക്കാരന്‍ ചോദിച്ചു.
എന്താ പേര്?

നാടകത്തിന് പേരിട്ടിട്ടില്ല.
സ്വാമി ചുണ്ടനക്കി.

തന്റെ പേരാ ചൊദിച്ചത്?
നാടകക്കാരന്‍ ചൂടായി.

സ്വാമി സര്‍വ്വസുരഭിലാനന്ദ സരസ്വതി....
സ്വാമി തന്റെ പേര് പറഞ്ഞവസാനിപ്പിക്കുന്നതിനുമുന്‍പെ
നാടകക്കാരന്‍ ശബ്ദമുയര്‍ത്തി ദ്യേഷ്യത്തില്‍ അട്ടഹസിച്ചു.
തന്റെ പേരാ ഞാന്‍ ചോദിച്ചത്?

സ്വാമികള്‍ ക്ഷണത്തില്‍ പറഞ്ഞു പോയി. “ശശി.കെ.പി.“

8 comments:

മണിലാല്‍ said...

ശശി.കെ.പി.എന്ന സന്യാസി.

മൂര്‍ത്തി said...

:)

അലി said...

കൊള്ളാം നന്നായിരിക്കുന്നു...
ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

കുറുമാന്‍ said...

ഹ ഹ ഇതു കലക്കി മണിലാല്‍ ഭായ് :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:) ചിരിച്ചു പോയി !

മണിലാല്‍ said...

ശശി.കെ.പി.എന്ന സന്ന്യാസി.

വേണു venu said...

ഹാഹാ...അതു രസിച്ചു.:)

മണിലാല്‍ said...

സ്വാമികള്‍ ക്ഷണത്തില്‍ പറഞ്ഞുപോയി..ശശി.കെ.പി.


നീയുള്ളപ്പോള്‍.....