പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, April 10, 2008

ഒറ്റ വരിയില്‍ ഒതുക്കാന്‍ പറ്റാത്ത വികാരം

ശ്ചിമഘട്ടത്തിലെ ഒരു മലയില്‍ ഞാന്‍ എത്തി,ഒറ്റപ്പെടാന്‍ മാത്രം.
കറിക്കാന്‍ കടലാസ്സിന്‍ കഷണമൊ പെന്‍സില്‍ പോലുമില്ല്ലാതെ.
കാറ്റത്തിടാന്‍ പാകത്തില്‍ പരുവപ്പെട്ട ശരീരം മാത്രമായിരുന്നു ഞാന്‍.

തകരാറിലായ എസ്റ്റേറ്റിന്റെ പ്രേതബാധിതമായ കെട്ടിടം.പ്രദേശം ആള്‍ബാധിതമല്ല. തൊട്ടടുത്തുള്ള പൊന്തക്കാട്ടില്‍ നിന്നും വേണമെങ്കില്‍ ഒരമ്പലത്തെയും ചില ദൈവങ്ങളെയും കണ്ടെടുക്കാം.കുറച്ചകലെ എസ്റ്റേറ്റ് വക ആലയുണ്ട്,കാഴചക്കപ്പുറമാണത്.ഇടക്ക് ഇരുമ്പും ഇരുമ്പും കൂട്ടിമുട്ടുന്ന ശബ്ദവും മുഴുക്കവും കേള്‍ക്കാം.മലമുഴക്കികളുടെ ശബ്ദം വേറെ.അപ്പുറത്തെ കുന്നിന്‍ പുറത്ത് പുതുമയുള്ള ഗസ്റ്റ് ഹൌസ് തലയെടുപ്പോടെ,
സന്ദര്‍ശകരായ മുതലാളിമാര്‍ക്കും അവരുടെ ആളുകള്‍ക്കും വേണ്ടി.

ഇടക്കുമാത്രം അനങ്ങുന്ന ഒരു വയ്യാമൃഗത്തിനെപ്പോലെ ആ കെട്ടിടം കുന്നിന്‍ മുകളില്‍ ഒതുങ്ങിക്കിടന്നു.

എങ്ങോട്ടെങ്കിലും കുറച്ച് നടക്കുക,പഴകിയ മണ്ണെണ്ണ സ്റ്റൌവിന്റെ കരിഞ്ഞ പുകയില്‍ പൊതിഞ്ഞിരുന്ന് എന്തെങ്കിലും പാചകപ്പെടുത്തുക,പുറത്തിറങ്ങി കാണാക്കാഴചകളില്‍ മുഴുകുക.ഇതൊക്കെയായിരുനുന്നു എന്റെ കാര്യങ്ങള്‍.

മനസ്സാകെ ഒഴിഞ്ഞിരിക്കുന്നു.......

രാത്രി പല ദിക്കില്‍നിന്നും മൃഗശബ്ദങ്ങള്‍.മുറ്റത്തെ പൊന്തയില്‍ നിന്നും പാമ്പുകളുടെ ശീല്‍ക്കാരങ്ങള്‍....... ഉറക്കത്തില്‍ എപ്പോഴെങ്കിലും പാമ്പുരസുന്ന തണുപ്പ് ഞാന്‍ ശരീരത്തില്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.

പ്രഭാതങ്ങള്‍ എന്നും തുറക്കുന്നത് പുതിയ ലോകങ്ങളാണ്,ഓരോ പ്രഭാതവും ഓരോ സാധ്യതയാണ്.

ദിവസങ്ങള്‍ക്കു ശേഷം അന്നു രാത്രി ഗൌസ്റ്റ് ഹൌസില്‍ വിളക്കുകള്‍ തെളിഞ്ഞു. എനിക്ക് സന്തോഷം തോന്നി.അടുത്തൊരു വെളിച്ചമുണ്ടല്ലോ.
ഗസ്റ്റ് ഹൌസ് താമസം ഒരു ദിവസം എന്റെ മുന്നില്‍ വന്നുപെട്ടു.

ലീന

ഞങ്ങളിരുവരും നടക്കാനിറങ്ങിയതായിരുന്നു.കാട്ടു വിജനതയില്‍ അവരെ കണ്ട നിമിഷം എന്റെ മനസ്സ് അനുഭൂതപൂര്‍വ്വമായിത്തീര്‍ന്നു.അവര്‍ ആളറിയും എഴുത്തുകാരിയാണ്.ഞങ്ങള്‍ ഒരേ കാലത്ത് എഴുതിത്തുടങ്ങിയവരുമായിരുന്നു.

ഞാന്‍ തളര്‍ന്നു,അവര്‍ തുടര്‍ന്നു.

പക്ഷെ അവരുടെ കഥകളെക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ജീവിതമായിരുന്നു.

സാഹിത്യകാരനുമായുള്ള ബന്ധമാണ് സമൂഹം ആഘോഷപൂര്‍വ്വം ഏറ്റെടുത്തത്.സാഹിത്യകാരന്‍ വിവാഹിതനും പിതാവും പ്രശസ്തനുമായിരുന്നു.പ്രണയത്തിന്റെ മധുവിധു കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും അയാള്‍ വീടിന്റെ വിളി കേട്ടു,സമൂഹത്തിന്റെ വിളി കേട്ടു.

പിന്നെ കേള്‍ക്കുന്നത് ഒരു ഓട്ടുക്കമ്പനിക്കാരനുമായുള്ള സൌഹൃദമായിരുന്നു.അതിലുണ്ടായതാണ് ഏകമകള്‍ അശ്വതിയെന്നത് വര്‍ഷങ്ങളുടെ ഖനനത്തിനുശേഷം ജനങ്ങള്‍ പുറത്തെടുത്ത തെളിവുകളാണ്.ഈ ബന്ധങ്ങള്‍ക്കിടയിലെവിടെയോ ആയിരുന്നു രാഷ്ടിയക്കാരനായ ഭര്‍ത്താവ് ലോഹിതാക്ഷന്റെ സ്ഥാനം.പെട്ടെന്നൊരു ദിവസം അയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറംതള്ളപ്പെട്ടു.വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ അയാള്‍ താമസിയാതെ മരിച്ചു.

കുന്നിന്‍ മുകളില്‍ വെളുക്കും വരെ വെളിച്ചം കണ്ടു.അവര്‍ ജീവിതത്തെ മാറ്റി എഴുതുകായാവും? മലയിറിങ്ങുമ്പോഴേക്കും ഏതെങ്കിലും പ്രസാധകര്‍ അവരുടെ പുസ്തകം അനൌണ്‍സ് ചെയ്തിട്ടുമുണ്ടാകും.അത്രക്കാണ് അവരുടെ ഖ്യാതി.ഞാനും ഒരിക്കല്‍ ഒരെഴുത്തുകാരനായിരുന്നു എന്നത് അവിശ്വാസത്തോടെ ഓര്‍ത്തു.അഞ്ചോ ആറോ പൊട്ടക്കഥകള്‍ എഴുതി എന്നു മാത്രമാണ് ഞാന്‍ എന്നെപ്പറ്റി ഇതു വരെ കരുതിയത്.

എന്റെ ഒരു കഥയെ ഓര്‍ത്തെടുത്തുകൊണ്ട് ലീന പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി.അതിലെ കഥാപരമായ ആഴത്തെപ്പറ്റി അവള്‍ എടുത്തു പറയുകയും ചെയ്തു.

ഇന്നേവരെ അനുഭവിക്കാത്ത ഒരു മൂഡില്‍ ഞാന്‍ തുടിച്ചു.

മൊബൈലില്‍ ഞാനെഴുതി.

മലമുഴക്കിപ്പക്ഷികള്‍ക്ക് ചിത്രത്തില്‍ ജീവിക്കാനാവില്ല

അന്ന് ഞാനുറങ്ങിയില്ല.എന്തൊക്കെയൊ കാട്ടിക്കൂട്ടി.രാവിലെ ലീനയെ കണ്ടു.എന്റെ സന്തോഷം അവളുടെ മുഖത്ത് വായിച്ചു.

ഞാനെഴുതുവാന്‍ തുടങ്ങി“. .

“ആദ്യത്തെ വരി”?അവള്‍ ചോദിച്ചു.

ഞാന്‍ സമ്മതിച്ചു.
“അതില്‍ നിന്നും നീ തുടരും.....
വാക്കിനോടു വാ‍ക്കു ചേര്‍ത്തുവെക്കുന്നതിന്റെ വേദനയും സ്വാതന്ത്ര്യവും നീ അനുഭവിക്കും ‘.


ഞാനവളുടെ കൈ പിടിച്ചമര്‍ത്തി എന്റെ ശരീരത്തിലേക്കവരെ അടുപ്പിച്ചു.അവള്‍ സ്നേഹപൂര്‍വ്വം എന്നെ തടഞ്ഞു.
“പ്ലീസ് ......നീയെന്റെ ശരീരത്തെ മാത്രം സ്നേഹിക്കരുത്“ .അവളില്‍ ഭൂതകാലം മുരളുന്നത് ഞാനറിഞ്ഞു,

എന്റെ അഭിനിവേശങ്ങള്‍ അതേക്കാള്‍ ശക്തമായിരുന്നു.

7 comments:

മണിലാല്‍ said...

ഒറ്റ വരിയില്‍ ഒതുക്കാന്‍ പറ്റാ‍ത്ത വികാരം.

മണിലാല്‍ said...

അതേക്കാള്‍ ശക്തമായിരുന്നു അവളോടുള്ള എന്റെ അഭിനിവേശങ്ങള്‍

akberbooks said...

നീണ്‍ടുപോകുന്നേ

Provint said...

നല്ല ലേഖനം

ഗീത said...

വായിച്ചു.

simy nazareth said...

നല്ല കഥ

മണിലാല്‍ said...

ഒറ്റവരിയില്‍ ഒതുക്കാന്‍ പറ്റാ‍ത്ത വികാരം.


നീയുള്ളപ്പോള്‍.....