പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, April 15, 2008

ആനകളുടെ സ്വന്തം നാട്,ആണുങ്ങളുടെയും
കു
റച്ച് മുമ്പാണ്.

പത്രപ്രവര്‍ത്തനത്തിന്റെ ചെറിയൊരു തലക്കനവുമായി ബുദ്ധിമുട്ടി നടക്കുന്ന കാലം.

ആഗസ്റ്റ് പതിനഞ്ച് പോലെ തൃശൂര് പൂരവും വരുന്നു,പതിവുപോലെ.വീട്ടില്‍ അടിയന്തിരം വരുന്നതുപോലെയാണ് തൃശൂരിലെ പത്രപ്രവര്‍ത്തകര്‍ക്ക് തൃശൂര് പൂരം.തൃശൂര് കാരുടെ സ്വന്തം പത്രമായിരുന്ന എക്സ്പ്രസ്സിന് പ്രത്യേകിച്ചും.
പൂരത്തിന് ആദ്യത്തെ വെടി പൊട്ടിച്ച ഘടിയെ മാത്രമല്ല ആ‍ദ്യത്തെ വെടിക്കെട്ടപകടത്തില്‍ ആവിയായി പോയ ഘടികളുടെയും പിടലിക്ക് പിടിക്കുന്നതരം പത്രപ്രവര്‍ത്തനം.

ആനപ്രേമം മൂത്ത് ആനപ്പിണ്ടത്തെപ്പോലും വെറുതെ വിടില്ല.പിണ്ടം മണത്ത് ആനയെ തിരിച്ചറിയുന്ന പേനയുന്തുകാരും സുലഭം.

ഇങ്ങനെ പൂരത്തിനും പൂരവര്‍ത്തമാനത്തിനുമിടയിലാണ് സ്പെയിന്‍ കാരി കത്രീന മൈക്കിന്റെയും കാമുകന്‍ ആന്റോണ്‍ റൂബിന്റെയും വരവ്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാലെടുത്ത് വെച്ചതു മുതല്‍ ഏതോ ടൂറിസം സര്‍വ്വീസിന്റെ ഇരകളായിത്തീര്‍ന്നവര്‍ ഒടുവില്‍ തൃശൂരുമെത്തി.റൌണ്ട് പലതവണ ചുറ്റിക്കളിച്ചു.പാറമേക്കാവും തിരുംവമ്പാടിയും ജോര്‍ജേട്ടനുമുമ്പുള്ള രാഗം തിയ്യേറ്ററും പലതവണ കണ്ടു.ചമയം മുതല്‍ ആനപിണ്ടം വരെയുള്ള പൂരസാമനങ്ങള്‍ ഗൈഡ് വിവരിച്ചു കൊടുത്തു.

ആനപ്പിണ്ടം കൊതുകുനിവാരണത്തിന് ഉത്തമമാണെന്നു ഗൈഡ് പറഞ്ഞതും കത്രീന സാധനം കുറച്ച് പൊതിഞ്ഞെടുത്തു,കൊച്ചി ജീവിതത്തിന്റെ ഭീകര സ്മരണയില്‍.

ഇലഞ്ഞിത്തറ മേളം കേട്ടു.മഠത്തില്‍ വരവ് കണ്ടു.പിന്നെ തെക്കെ ഗോപുരനടയിലെത്തി.
പൊരിവെയിലില്‍ നിന്ന് ആനകളെ പീഡിപ്പിക്കുന്നതു കണ്ടു,ആളുകളെ കണ്ടു.അന്തരീക്ഷത്തില്‍ അലയടിക്കുന്ന ആലവട്ടം കണ്ടു.വെണ്‍ചാമരം കണ്ടു.ആ‍നനെറ്റിയിലെ തിളക്കം കണ്ടു.ആനക്കാലെന്ന സ്തൂപത്തില്‍ ചാഞ്ഞുറങ്ങുന്ന പാപ്പാന്മാരെ കണ്ടു.

ആള്‍ക്കൂട്ടത്തിന്റെ തിരയിളക്കം കണ്ട് അതില്‍ ലയിക്കാന്‍ കമിതാക്കള്‍ക്ക് ആവേശമുണ്ടായി.ഏതോ പരസ്യ കമ്പനിയുടെ കടലാസ്സ് തൊപ്പിയും വെച്ച് അവര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇരച്ചു കയറി.പിന്നെ കേള്‍ക്കുന്നത് ആള്‍ക്കൂട്ടത്തിന്റെ  കൂട്ടപ്പൊരിച്ചിലും ഒരു നിലവിളിയും. തുടര്‍ന്ന് കാണുന്നത് പോലീസ്സ് കൈകളില്‍ താങ്ങിയെടുത്ത്  കത്രീനയെ പുറത്തേക്ക് കോണ്ടു വരുന്നതാണ്. 


(ഒപ്പം ഒരു പരിക്കുമില്ലാതെ അവളുടെ പുരുഷനും.അയാള്‍ക്ക് മുല പീഢനോപകരണങ്ങള്‍  ഇല്ലല്ലോ.ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം നടയില്‍ നിന്നും പവര്‍ പോയി ഇരുട്ടായ സമയത്ത് വാര്യരു മാഷില്‍ നിന്നും കേട്ട നിലവിളി ഇപ്പോളും ഓര്‍ക്കുന്നവരുണ്ട്.അത് എതാണ്ടിപ്രകാരം ആയിരുന്നു. ‘ഞാനാണാണേ.....’.അത്രക്കുണ്ടായിരുന്നു ആണ്‍പിടിയുടെ ഊക്ക്.)

മേല്‍ വസ്ത്രങ്ങളുടെയും അടിവസ്ത്രങ്ങളുടെയും അവശേഷിപ്പുകളുടെ തടസമില്ലെങ്കില്‍ പൂര്‍ണ്ണമായും പിറന്നപടിയില്‍ കത്രീന.

ഇന്ത്യന്‍ ഭൂപടത്തില്‍ ദൈവത്തിന്റെ സ്വന്തം നാടു പോലെ ശരീരത്തില്‍ കൊച്ചു കൊച്ചു പാടുകള്‍.

പുറത്തേക്ക് വന്നതും കഴുകന്മാരെപ്പോലെ കാത്തുനിന്ന പത്രപ്രവര്‍ത്തകര്‍ ആ ശരീരത്തെ വീണ്ടും ചോദ്യങ്ങള്‍ കൊണ്ട് കുത്തിക്കീറി.

“ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചുണ്ടായ അനുഭവത്തെ നിങ്ങള്‍ എങ്ങനെ കാണുന്നു“?

അവര്‍ ക്ഷോഭത്തിന്റെ ഭാഷയില്‍ പറഞ്ഞു
”ഇത് ദൈവത്തിന്റെ സ്വന്തം നാ‍ടല്ല..... ആണുങ്ങളുടെ  സ്വന്തം നാടാ.....

30 comments:

മണിലാല്‍ said...

ആനകളുടെ സ്വന്തം നാട്,ആണുങ്ങളുടെ സ്വന്തം നാട്.

മണിലാല്‍ said...

തൃശൂര്‍ പൂരം; ഒരോര്‍മ്മക്കുറിപ്പ്

മണിലാല്‍ said...

പാറമേക്കാവ് അമ്പലം കണ്ടു,തിരുവമ്പാടി അമ്പലം കണ്ടു,ജോര്‍ജേട്ടനുമുമ്പുള്ള രാഗം തിയ്യേറ്റര്‍ കണ്ടു.

asdfasdf asfdasdf said...
This comment has been removed by the author.
താരാപഥം said...

ഇത്‌ നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതാണ്‌. ഇക്കാര്യം ശബരിമലയ്ക്ക്‌ സ്ത്രീകളെ കയറ്റിവിടണം എന്ന് വാശിപിടിച്ചിരുന്ന സ്ത്രീകളും സ്ത്രീപക്ഷക്കാരും ചില ബ്ലോഗുകളില്‍ എഴുതിയത്‌ വായിച്ചപ്പോള്‍ അവിടെ ഒന്ന് കമന്റണം എന്നു വിചരിച്ചിരുന്നതാണ്‌. വ്രതമൊന്നും ഇല്ലാതെ തന്നെ ഇങ്ങിനെ. അപ്പോള്‍ വ്രതമെടുത്ത്‌ കണ്ട്രോള്‌ പോകാരായ കപടഭക്തന്റെ വള്ളിക്കെട്ടും പള്ളിക്കെട്ടും ഒരുമിച്ചു പൊട്ടിയാല്‍ യുവ-മാളികപ്പുറത്തമ്മമാര്‍ക്കുവേണ്ടി ശരണം വിളിക്കാന്‍ മാത്രമെ പോംവഴിയുള്ളൂ.

അങ്കിള്‍ said...

:)

പ്രിയ said...

അതിന് സ്പെയ്ന്കാരി കത്രിനയെ ശബരിമലക്ക് വിടണംന്നു ആരേലും പറഞ്ഞോ. ഈ പറഞ്ഞ ആണുങ്ങളുടെ നാട്ടില് തേരാപ്പാരാ നടക്കണ, ഈ നാട്ടില് ഒരു ജന്മം മുഴുവന് ജീവിക്കണ ഞങ്ങള് ബ്ലാക്ക് സ്കിന് ലേഡീസിനെ ഒന്നു അവിടെ വരെ കൊണ്ടോവാന് അല്ലെ പറഞ്ഞേ.
(താരാപഥം said... നു പറഞ്ഞതാ. പോസ്റ്റിന്റെ മറുപടി അല്ല. )

Unknown said...

മാഷെ.. ആദ്യമായാണ് താങ്കളുടെ ബ്ലോഗ് ഞാന്‍ വായിക്കുന്നത്.വായിച്ചപ്പോള്‍ തൊലിയുരിഞ്ഞു പോയി.കഴിഞ്ഞ പുതുവര്‍ഷത്തിന് കൊച്ചി കാര്‍ണ്ണിവെല്ലിനിടെ സംഭവിച്ചതിന്റെ മറ്റൊരു പതിപ്പ്.
ഒപ്പം കുട്ടന്‍ മേനോന്‍ ഇട്ട കംന്റിനോട് ഇക്കാര്യത്തില്‍ വിയോജിക്കുന്നു..

യാരിദ്‌|~|Yarid said...

:-S

യാരിദ്‌|~|Yarid said...

അതെന്താ കുട്ടന് മേനോനെ തൃശൂരുകാരു പോക്കിരിത്തരം കാണിച്ചാല്‍ അതിനെ പിന്നെ പുണ്യപ്രവര്‍ത്തിയെന്നു പറയണൊ?? ഹതു കൊള്ളാം.. ചെറ്റത്തരം കാണിച്ചതും പോര..പിന്നെ മുറുമുറുക്കുകയും ചെയ്യുന്നൊ...

siva // ശിവ said...

ഓരോ താമശയേ....

വേണു venu said...

ആനകളില്ലാതെ...ആമ്പാടിയില്ലാതെ
ആറാട്ടു നടക്കാറുണ്ടവിടേ...
ഇതു തൃശുരും ഗോവയിലും ഇന്നലെ നോഇഡയിലും മറ്റു പല ഇടത്തും നടക്കുന്നു.
ദൈവം എന്തു പിഴച്ചു.ദൈവത്തിന്‍റെ നാടും.:)

yousufpa said...

ഒരു തിരിച്ചറിവ് നല്ലതാണ്.

ച്ചായ്..ലജ്ജയില്ലാത്തവര്‍

Unknown said...

എതാനും മാസം മുമ്പു കുമരകത്ത് രണ്ട് മദാമ്മമാര്‍ നാട് ചുറ്റാന്‍ ഇറങ്ങി പൊയത് ഒരു ഒട്ടോയിലാണു
കുറച്ചു വ്ഴിയൊക്കെ തെറ്റിച്ചു ഒട്ടോക്കാരന്‍ ഒരു വിജനമായ സ്ഥലത്തെത്തി രണ്ടു സുന്ദരിമാരായ മദാമമാരെ ക്ണ്ടു കൊതി പൂണ്ട് ഒട്ടോക്കാരന്‍ പതിയെ ഒരാളെ കൈ വച്ചു എന്നാല്‍ അവര്‍ അലപസ്വ്വല്പം കാരാട്ടെ അറിയാമായിരുന്നു എന്ന്
പാവം ഒട്ടോക്കാരന്‍ അറിഞ്ഞില്ല കേരളത്തിലേക്കു വരാന്‍ കരാട്ടെ കൂടി നിര്‍ബ്ബന്ധമാക്കിയാല്‍ നന്നായിരിക്കും

ബാബുരാജ് ഭഗവതി said...

കുട്ടന്‍ മേനോനോടു കറ്റുത്ത ഭാഷയില്‍ വിയോജിക്കുന്നു.

മാര്‍ജാ‍..........രാ‍...................
പോട്ടെ വണ്ടി പാലക്കാട്ടക്ക്

പൂവന്‍‌കോഴി said...

pooraththinu itharam karyangal nadakkarundu..ithinayi thirakkundakkunna aalukalum undu..ellavarum angane alla...pinne eth poorathinidakkum ithokke nadakkum..ath orth lajjikkuka..

Anonymous said...

Very Interesting blog, write On..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പുരുഷന്മാരെ ഒന്നായി ഒറ്റവാചകത്തില്‍ വിലയിരുത്താന്‍ നമ്മുടെ പുരുഷ കേസരികള്‍ അവസരം ഉണ്ടാക്കി കൊടുത്തല്ലോ.. മിടുക്കന്മാര്‍. കഷ്ടം...
വള്രെ വര്‍ഷങ്ങളായി വിദേശത്തു ജീവിക്കുന്നു. പലവിദേശ രാജ്യങ്ങളിലും പോയിട്ടും ഉണ്ട്.സ്ത്രീകളെ എത്ര ബഹുമാനത്തോടേയാണ കണുന്നതു എല്ലായിടത്തും,
“കേരളമെന്നു കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം” എന്നു പറഞ്ഞ ആ മഹാതമാവിനോട് ..........എന്താ പറയുക നമ്മള്‍.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ വഴിയില്‍ ഞാനും ആദ്യം..
പോസ്റ്റുകള്‍ ഒക്കെ ഒന്നോടിച്ചു നോക്കി.
എല്ലാം സമയം പോലെ വിശദമായി വയിച്ചിട്ടു വരാം, നല്ല എഴുത്ത്....

മണിലാല്‍ said...

മഴയെ പല പ്രകാരത്തില്‍ സ്വീകരിക്കാം.മുറിയില്‍ ചടഞ്ഞിരുന്ന് നോക്കിക്കാണാം.മേല്‍ക്കൂരയില്‍നിന്നും ഒഴുകിയെത്തുന്നതിനെ പാത്രം വെച്ച് സ്വീകരിക്കാം.മുറ്റത്തിറങ്ങിനിന്ന് പാട്ടുപാടി മഴ നനയാം.

മണിലാല്‍ said...

പത്രപ്രവര്‍ത്തനത്തിന്റെ ചെറിയൊരു തലക്കനവുമായി ബുദ്ധിമുട്ടി നടക്കുന്ന കാലം.....

മണിലാല്‍ said...

ആണുങ്ങളുടെ സ്വന്തം നാട്,ആനകളുടെയും....

asdfasdf asfdasdf said...
This comment has been removed by the author.
sandoz said...

ഏറണാകുളത്തപ്പന്റെ ഉത്സവത്തിനോടബന്ധിച്ചുള്ള വെടിക്കെട്ട്.
റോഡില്‍ നിരത്തിവച്ചിട്ടുള്ള കതിനകള്‍ ജില്ലാക്കോടതി മുന്‍‍പില്‍ നിന്ന് പൊട്ടിപ്പൊട്ടി...ഡര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടിന്റെ മുന്‍പിലേക്കെത്തുന്നു.അവിടെയാണ്‍ കൂട്ടപ്പൊരിച്ചില്‍.ഒരു മദാമ്മയുംസായിപ്പും ജനക്കൂട്ടത്തിന്റെ ഇടയില്‍ കൂടി കുറേ നേരമായിട്ട് അലയുന്നുണ്ട്.കൂട്ടപ്പൊരിച്ചില്‍ തുടങിയതും ജനം പിന്നോട്ട് മാറി.കാതടപ്പിക്കുന്ന ഒച്ച.ചെവിപൊത്തിക്കൊണ്ട് എത്തിനോക്കുയാണ്‍ ഞങളൊക്കെ കൂട്ടപ്പൊരിച്ചില്‍ കാണാന്‍.പക്ഷെ ശരിക്ക് സംഭവം കാനാന്‍ സാധിച്ചത് മദാമ്മക്കാണ്.എന്നു വച്ചാല്‍ ജനം എടുത്ത് പിടിച്ചിരിക്കുകയായിരുന്നു പുള്ളിക്കാരത്തിയെ.ഒന്നും കാണാന്‍ പറ്റീല്ലല്ലോ എന്ന സങ്കടത്തില്‍ താഴെ സായിപ്പും.
എന്തൊരു ഉപകാരികളാണ് നമ്മുടെ ജനം...
എന്നിട്ടും മാര്‍ജ്ജാരാ....
ഇങനെ അവരോട്..സോറി നമ്മളോട്...

ushakumari said...

കുട്ടന്‍ മേനോനെന്തറിയാം....

Cartoonist said...

25ഇല്‍ 24ശതമാനം കമേന്റുകളും മൊയ്ലാളീടെ തന്നെ കയ്യീന്നായിപ്പോയ കാര്യം ശ്രദ്ധിക്കുമല്ലൊ.
പിന്നെ, ഇടയ്ക്ക് മള്‍ട്ടികളര്‍ വരികളും ഒഴിവാക്കി നോക്കൂ, ഒരു പരൂഷണത്തിന്...

asdfasdf asfdasdf said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

തങ്ങളുടെ നാട് മഹത്താണെന്നു വിശ്വസിക്കുന്നതിന്‍് എല്ലാവര്‍ക്കും അവകാശമുണ്ട്. ശരി തന്നെ ..
പക്ഷേ വാശി പിടിക്കരുത്.
സ്വന്തം നാട് എന്തോ മഹത്താണെന്ന ഒരു വിചാരമുണ്ട് പൊതുവില്‍ മലയാളികള്‍ക്ക്.
ഒരു കപട ബോധം മാത്രമാണ് അത്.
വിമര്‍ശിക്കപ്പേടെണ്ടവ വിമര്‍ശിക്കുകതന്നെ വേണം.

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the SBTVD, I hope you enjoy. The address is http://sbtvd.blogspot.com. A hug.

ഗീത said...

നമ്മള്‍ തന്നെ നമ്മുടെ മാനം കെടുത്തും.ഇത്തരം പ്രവൃത്തികള്‍ പൂരപ്പറമ്പില്‍ മാത്രമല്ല, തിരക്കുള്ള അമ്പലനടകളിലും മറ്റു പലേടത്തും ഉണ്ടാകാറുണ്ടല്ലൊ. പ്രിയ പറഞ്ഞതുപോലെ ബ്ലാക് സ്കിന്‍ഡ് ലേഡീസിനെ വെറുതേ വിടുമെന്നാണോ? സ്കിന്‍ ബ്ലാക്കായതുകൊണ്ട്, കേരളം പോലുള്ള പാടുകള്‍ തെളിയുന്നില്ലാന്നു മാത്രം.....പിന്നെ ഫോറിനേര്‍സിനെപ്പോലെ ഉച്ചത്തില്‍ നിലവിളിക്കയും ഇല്ല...കിട്ടിയതും വച്ചു മിണ്ടാതെ സ്ഥലത്തു നിന്നു വലിയും.....


നീയുള്ളപ്പോള്‍.....