പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Sunday, August 31, 2008

ഓണം:പെണ്‍ശരീരത്തിലേക്ക് നീന്തിക്കയറിയതിന്റെ ഓര്‍മ്മ

നീന്തി തുടിക്കലായിരുന്നു ഓണം.

കുട്ടിക്കാലം എങ്ങനെ കൈകാര്യം ചെയ്തു എന്നത് ഓണത്തിന്റെ തലയില്‍ കെട്ടിവെക്കാവുന്ന ഓര്‍മ്മകളാണ്.

നിലാവ് രാത്രിയിലേക്കുള്ള സ്വാതന്ത്ര്യം തന്നു,
ഒളിച്ചു കളിക്കാന്‍ ഇടങ്ങള്‍ തന്നു.
കശുമാവില്‍ പടര്‍ന്ന കോളാമ്പിപ്പൂപ്പടര്‍പ്പുകള്‍ ഭൂമിക്കു മുകളില്‍ ഉല്ലസിക്കാനുള്ള തുറസ്സ് തന്നു.
കുളങ്ങള്‍ അഭിനിവേശങ്ങള്‍ തണുപ്പിക്കാനുള്ള സ്ഥലം തന്നു.
നീന്തല്‍ അന്ന് പഠന പദ്ധതിയല്ല.

ആഴങ്ങളെ പേടിച്ച് അലക്കു കല്ലിന്റെ ചുറ്റുവട്ടങ്ങളില്‍ നീന്തല്‍ പഠനം തുടങ്ങുന്നു.

അലക്കു കല്ലില്‍ മുഷിവുകള്‍ ഇല്ലാതക്കുന്ന ഏതെങ്കിലും ഒരു പരിചയമുഖം ഞങ്ങള്‍ക്ക് കാവലാളായി ഉണ്ടാകും.
കുളത്തില്‍ നിന്നുള്ള കാഴ്ചകളില്‍ എന്നും അലക്കുകല്ലിന് കയ്യും കാലുമുണ്ടായിരുന്നു.
ഏതെങ്കിലും ഒരമ്മ,അല്ലെങ്കില്‍ ഒരു ചേച്ചി.......

ആ ധൈര്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ ചെറിയ ചെറിയ ആഴങ്ങളെ കീഴടക്കും.

അലക്കു കല്ലില്‍ നിന്നും തുടങ്ങി അലക്കുകല്ലില്‍ തന്നെ സമാപിക്കുന്ന ഒരു ചെറിയ വട്ടം നിന്തി തിരിച്ച് കരയുടെ മണ്ണില്‍ തൊടുന്നതു വരെയുള്ള വെപ്രാളം നീന്തല്‍ പഠനത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ലഹരികളിലൊന്നാണ്.

നീന്തലില്‍ ആത്മധൈര്യം നേടിയപ്പോഴാണ് ആഴങ്ങളുടെ സുരക്ഷിതമായ സ്ഥലത്തെക്കുറിച്ചറിയുന്നത്.

മറ്റൊരു ലോകത്തേക്കുള്ള കൂപ്പുകുത്തലായിരുന്നു അത്.

തികച്ചും സ്വതന്ത്രമായ സ്ഥലം.
ചെറുമീനുകളെപ്പോലെ പാളിപ്പോകാനും ഊളിയിടാനും പറ്റുമൊരിടം.

മാവും മരങ്ങളും കയറിയിറങ്ങി തെണ്ടിയിരുന്ന ഞങ്ങളെ കുട്ടിക്കുരങ്ങന്മാര്‍ എന്നായിരുന്ന് മാവില്‍ കയറാതെയും മാങ്ങ പൊട്ടിക്കാന്‍ വലിപ്പമുണ്ടായിരുന്നവര്‍ വിളിച്ചിരുന്നത്.

മൂന്നു കുരങ്ങിണിമാരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

മാവില്‍ കയറിയതും മാങ്ങ പറിച്ചതും നീന്തല്‍ പഠിച്ച് മുങ്ങാം കുഴിയിട്ടതും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

ലിംഗപരമായ അഭിനിവേശങ്ങള്‍ ഞങ്ങളെ ആ ചെറുപ്രായത്തിലും പൊതിഞ്ഞു നിന്നിരുന്നു.

മറ്റുള്ളവര്‍ എത്തി നോക്കാ‍ത്തൊരു ലോകം ഞങ്ങള്‍ കുട്ടികള്‍ കണ്ടെത്തുകയായിരുന്നു.

കൊളമ്പസിനേക്കാളും വലിയ കണ്ടെത്തലായിരുന്നു ഞങ്ങള്‍ക്കത്.

പരല്‍മീനുകള്‍ പോലെ സുരക്ഷിതമായ ആഴങ്ങളില്‍ ഞങ്ങളുടെ നഗ്നശരീങ്ങള്‍ തൊട്ടുരുമ്മി.
നിലയില്ലാക്കയങ്ങളില്‍ ചുംബനങ്ങള്‍ ഉറയ്ക്കാതെ ദ്രവരൂപത്തില്‍ ഒഴുകി,കെട്ടിപ്പിടുത്തങ്ങള്‍ മുറുകാതെ അയഞ്ഞു.

അടിത്തട്ടില്‍ നിന്നും പൊങ്ങിയ പെണ്‍സുഗന്ധം കലര്‍ന്ന എണ്ണമയം ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നു.

നീലനിറങ്ങള്‍ പൂശിയ ചുമരുകള്‍ പോലെ ജലത്തിട്ടകള്‍ ആഴങ്ങളില്‍ ഞങ്ങളെ സംരക്ഷിച്ചു.
പുറം ലോകം കൊറ്റിയുടെ രൂപത്തില്‍ പോലും ആഴങ്ങളിലേക്ക് എത്തിനോക്കിയില്ല. മത്സ്യകന്യകയുടെ സ്ഫടികക്കൊട്ടാരങ്ങളിലേക്ക് ആഴങ്ങള്‍ താണ്ടിയ രാജകുമാരനെപ്പോലെ പ്രേമ സുരഭിലമായിരുന്നു ആ നിമഷങ്ങള്‍.

ഇവറ്റകള്‍ക്ക് കുളത്തീന്ന് കേറ്റമില്ലെ എന്ന് മുതിര്‍ന്ന ശബ്ദങ്ങള്‍ നാലുപാടും ഉയര്‍ന്നിട്ടും കുളിക്കും കേളിക്കും വേണ്ടി മാത്രം ഈ പ്രത്യേക കാലം ഞങ്ങള്‍ സമര്‍പ്പിച്ചു.
മനുഷ്യപ്രകൃതിയിലേക്കുള്ള സഹജമായ പ്രവാസം ആരംഭിച്ചത് ഇവിടെ നിന്നായിരിക്കണം.

ഇന്ന് രാവിലെ കുരങ്ങിണിമാരില്‍ ഒരാള്‍ അനിത എന്നെ വിളിച്ചു,വര്‍ഷങ്ങള്‍ക്കു ശേഷം.
നീയെവിടെയാ.....
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു...
ഞാന്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ ഒരപകടം.
നോക്കുമ്പോള്‍ റോഡില്‍ നീ വീണു കിടക്കുന്നു.
ചുറ്റിലും നിറയെ രക്തം.
(പൂക്കളം പോലെയാണൊ എന്ന് ഞാന്‍ തമാശയാക്കി)

ദുസ്വപ്നങ്ങളില്‍ പോലും............ നീ!

ഓര്‍മ്മകള്‍ അങ്ങിനെയാണ്.

21 comments:

മണിലാല്‍ said...

ഓണത്തിന് നീന്തിത്തുടിച്ചതിന്റെ ഒരോര്‍മ്മ.

മണിലാല്‍ said...

അഭിനിവേശങ്ങള്‍ തണുപ്പിക്കാനുള്ള സ്ഥലം കുളങ്ങള്‍ തന്നു.

a traveller with creative energy said...

സ്ത്രീ പൂരുഷ ബന്ധങ്ങള്‍ ഇങ്ങിനെയൊക്കെയാണ് പുഷ്പിക്കുന്നത്......തുറന്നെഴുതുക.....

Unknown said...

നല്ല ഓര്‍മ്മകള്‍
അക്ഷരക്കൂടാരം

ശ്രീ said...

ഓര്‍മ്മക്കുറിപ്പ് നന്നായി മാഷേ.

പ്രയാസി said...

വെള്ളമാണല്ലൊ മാഷെ എല്ലാത്തിനും തുടക്കം..:)

മണിലാല്‍ said...

ഓണം പെണ്‍ശരീരത്തിലേക്ക് നീന്തിക്കയറിയതിന്റെ ഓര്‍മ്മ.

Anonymous said...

നീന്തി തുടിക്കലായിരുന്നു ഓണം.

കുട്ടിക്കാലം എങ്ങനെ കൈകാര്യം ചെയ്തു എന്നത് ഓണത്തിന്റെ തലയില്‍ കെട്ടിവെക്കാവുന്ന ഓര്‍മ്മകളാണ്.

നിലാവ് രാത്രിയിലേക്കുള്ള സ്വാതന്ത്ര്യം തന്നു,
ഒളിച്ചു കളിക്കാന്‍ ഇടങ്ങള്‍ തന്നു.
കശുമാവില്‍ പടര്‍ന്ന കോളാമ്പിപ്പൂപ്പടര്‍പ്പുകള്‍ ഭൂമിക്കു മുകളില്‍ ഉല്ലസിക്കാനുള്ള തുറസ്സ് തന്നു.
കുളങ്ങള്‍ അഭിനിവേശങ്ങള്‍ തണുപ്പിക്കാനുള്ള സ്ഥലം തന്നു.
നീന്തല്‍ അന്ന് പഠന പദ്ധതിയല്ല.

ആഴങ്ങളെ പേടിച്ച് അലക്കു കല്ലിന്റെ ചുറ്റുവട്ടങ്ങളില്‍ നീന്തല്‍ പഠനം തുടങ്ങുന്നു.

അലക്കു കല്ലില്‍ മുഷിവുകള്‍ ഇല്ലാതക്കുന്ന ഏതെങ്കിലും ഒരു പരിചയമുഖം ഞങ്ങളെ നിരീക്ഷിക്കാനുണ്ടാകും.
കുളത്തില്‍ നിന്നുള്ള കാഴ്ചകളില്‍ എന്നും അലക്കുകല്ലിന് കയ്യും കാലുമുണ്ടായിരുന്നു.
ഏതെങ്കിലും ഒരമ്മ,അല്ലെങ്കില്‍ ഒരു ചേച്ചി.......

ആ ധൈര്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ ചെറിയ ചെറിയ ആഴങ്ങളെ കീഴടക്കും.

അലക്കു കല്ലില്‍ നിന്നും തുടങ്ങി അലക്കുകല്ലില്‍ തന്നെ സമാപിക്കുന്ന ഒരു ചെറിയ വട്ടം നിന്തി തിരിച്ച് കരയുടെ മണ്ണില്‍ തൊടുന്നതു വരെയുള്ള വെപ്രാളം നീന്തല്‍ പഠനത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ലഹരികളിലൊന്നാണ്.

നീന്തലില്‍ ആത്മധൈര്യം നേടിയപ്പോഴാണ് ആഴങ്ങളുടെ സുരക്ഷിതമായ സ്ഥലത്തെക്കുറിച്ചറിയുന്നത്.

മറ്റൊരു ലോകത്തേക്കുള്ള കൂപ്പുകുത്തലായിരുന്നു അത്.
തികച്ചും സ്വതന്ത്രമായ സ്ഥലം.
ചെറുമീനുകളെപ്പോലെ പാളിപ്പോകാന്‍ പറ്റുമൊരിടം.

മാവും മരങ്ങളും കയറിയിറങ്ങി തെണ്ടിയിരുന്ന ഞങ്ങളെ കുട്ടിക്കുരങ്ങന്മാര്‍ എന്നായിരുന്ന് മാവില്‍ കയറാതെയും മാങ്ങ പൊട്ടിക്കാന്‍ വലിപ്പമുണ്ടായിരുന്നവര്‍ വിളിച്ചിരുന്നത്.

മൂന്നു കുരങ്ങിണിമാരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

മാവില്‍ കയറിയതും മാങ്ങ പറിച്ചതും നീന്തല്‍ പഠിച്ച് മുങ്ങാം കുഴിയിട്ടതും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.

ലിംഗപരമായ അഭിനിവേശങ്ങള്‍ ഞങ്ങളെ ആ ചെറുപ്രായത്തിലും പൊതിഞ്ഞു നിന്നിരുന്നു.

മറ്റുള്ളവര്‍ എത്തി നോക്കാ‍ത്തൊരു ലോകം ഞങ്ങള്‍ കുട്ടികള്‍ കണ്ടെത്തുകയായിരുന്നു.

കൊളമ്പസിനേക്കാളും വലിയ കണ്ടെത്തലായിരുന്നു ഞങ്ങള്‍ക്കത്.

പരല്‍മീനുകള്‍ പോലെ സുരക്ഷിതമായ ആഴങ്ങളില്‍ ഞങ്ങളുടെ നഗ്നശരീങ്ങള്‍ തൊട്ടുരുമ്മി.
നിലയില്ലാക്കയങ്ങളില്‍ ചുംബനങ്ങള്‍ ഉറയ്ക്കാതെ ദ്രവരൂപത്തില്‍ ഒഴുകി,കെട്ടിപ്പിടുത്തങ്ങള്‍ മുറുകാതെ അയഞ്ഞു.
ജലസമൃദ്ധിയുടെ അടിത്തട്ടില്‍ നിന്നും പെണ്‍ സുഗന്ധം പൊങ്ങി.

നീലനിറങ്ങള്‍ പൂശിയ ചുമരുകള്‍ പോലെ ജലത്തിട്ടകള്‍ ആഴങ്ങളില്‍ ഞങ്ങളെ സംരക്ഷിച്ചു.
പുറം ലോകം കൊറ്റിയുടെ രൂപത്തില്‍ പോലും ആഴങ്ങളിലേക്ക് എത്തിനോക്കിയില്ല.

ഇവറ്റകള്‍ക്ക് കുളത്തീന്ന് കേറ്റമില്ലെ എന്ന് മുതിര്‍ന്ന ശബ്ദങ്ങള്‍ നാലുപാടും ഉയര്‍ന്നിട്ടും കുളിക്കും കേളിക്കും വേണ്ടി മാത്രം ഈ പ്രത്യേക കാലം ഞങ്ങള്‍ സമര്‍പ്പിച്ചു.
മനുഷ്യപ്രകൃതിയിലേക്കുള്ള സഹജമായ പ്രവാസം ആരംഭിച്ചത് ഇവിടെ നിന്നായിരിക്കണം.

ഇന്ന് രാവിലെ കുരങ്ങിണിമാരില്‍ ഒരാള്‍ അനിത എന്നെ വിളിച്ചു,വര്‍ഷങ്ങള്‍ക്കു ശേഷം.
നീയെവിടെയാ.....
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു...
ഞാന്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ ഒരപകടം.
നോക്കുമ്പോള്‍ റോഡില്‍ നീ വീണു കിടക്കുന്നു.
ചുറ്റിലും നിറയെ രക്തം.
(പൂക്കളം പോലെയാണൊ എന്ന് ഞാന്‍ തമാശയാക്കി)

Anonymous said...

കൊള്ളാമല്ലൊ വെറൂതെയല്ല ഇപ്പൊഴും സ്ത്രീസരീരങ്ങളോടിത്ര സ്നെഹം

മണിലാല്‍ said...

ലിംഗപരമായ അഭിനിവേശങ്ങള്‍ ഞങ്ങളെ ആ ചെറുപ്രായത്തിലും പൊതിഞ്ഞു നിന്നിരുന്നു.

മറ്റുള്ളവര്‍ എത്തി നോക്കാ‍ത്തൊരു ലോകം ഞങ്ങള്‍ കുട്ടികള്‍ കണ്ടെത്തുകയായിരുന്നു.

കൊളമ്പസിനേക്കാളും വലിയ കണ്ടെത്തലായിരുന്നു ഞങ്ങള്‍ക്കത്.

പരല്‍മീനുകള്‍ പോലെ സുരക്ഷിതമായ ആഴങ്ങളില്‍ ഞങ്ങളുടെ നഗ്നശരീങ്ങള്‍ തൊട്ടുരുമ്മി.
നിലയില്ലാക്കയങ്ങളില്‍ ചുംബനങ്ങള്‍ ഉറയ്ക്കാതെ ദ്രവരൂപത്തില്‍ ഒഴുകി,കെട്ടിപ്പിടുത്തങ്ങള്‍ മുറുകാതെ അയഞ്ഞു.
ജലസമൃദ്ധിയുടെ അടിത്തട്ടില്‍ നിന്നും പെണ്‍ സുഗന്ധം പൊങ്ങി.

മണിലാല്‍ said...

കുളത്തില്‍ നിന്നുള്ള കാഴ്ചകളില്‍ എന്നും അലക്കുകല്ലിന് കയ്യും കാലുമുണ്ടായിരുന്നു.
ഏതെങ്കിലും ഒരമ്മ,അല്ലെങ്കില്‍ ഒരു ചേച്ചി.......

a traveller with creative energy said...

ഉത്രാടപ്പാച്ചിലിന്റെ ഓര്‍മ്മക്ക്...................................................................................................................................................................................................................

Cartoonist said...

മാര്‍ജ് മേന്റെ‍ ഭാഷ ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്നു !

Cartoonist said...
This comment has been removed by the author.
മണിലാല്‍ said...

പരല്‍മീനുകള്‍ പോലെ സുരക്ഷിതമായ ആഴങ്ങളില്‍ ഞങ്ങളുടെ നഗ്നശരീങ്ങള്‍ തൊട്ടുരുമ്മി.
നിലയില്ലാക്കയങ്ങളില്‍ ചുംബനങ്ങള്‍ ഉറയ്ക്കാതെ ദ്രവരൂപത്തില്‍ ഒഴുകി,കെട്ടിപ്പിടുത്തങ്ങള്‍ മുറുകാതെ അയഞ്ഞു.
അടിത്തട്ടില്‍ നിന്നും പൊങ്ങിയ പെണ്‍സുഗന്ധം കലര്‍ന്ന എണ്ണമയം ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നു.

Anonymous said...

പരല്‍മീനുകള്‍ പോലെ സുരക്ഷിതമായ ആഴങ്ങളില്‍ ഞങ്ങളുടെ നഗ്നശരീങ്ങള്‍ തൊട്ടുരുമ്മി.
നിലയില്ലാക്കയങ്ങളില്‍ ചുംബനങ്ങള്‍ ഉറയ്ക്കാതെ ദ്രവരൂപത്തില്‍ ഒഴുകി,കെട്ടിപ്പിടുത്തങ്ങള്‍ മുറുകാതെ അയഞ്ഞു.
അടിത്തട്ടില്‍ നിന്നും പൊങ്ങിയ പെണ്‍സുഗന്ധം കലര്‍ന്ന എണ്ണമയം ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നു.

കനല്‍ said...

തുറന്ന് പിടിച്ച എഴുത്ത് ...

sv said...

ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ കഴിഞ്ഞുപോയ ഓണങ്ങളുടെ ഒരായിരം നിറമുള്ള ഓര്‍മ്മകള്‍..

ജോലി തേടിയുള്ള ദീര്‍ഘയാത്രയില്‍ ഓണം വന്യമായ ഗൃഹാതുരതയോടെ നാട്ടിലേക്ക് പോകാനുള്ള അവസരമായിരുന്നു. കാച്ചെണ്ണയുടെയും മുല്ലപൂവിന്‍റെയും ഗന്ധത്തിലേക്ക് മടങ്ങാനുള്ള അവേശമായിരുന്നു.

പക്ഷെ ഈ മരുഭൂമിയുടെ ഊഷരതയുടെ നെടുവീര്‍പ്പിനുള്ളില്‍ പ്രവാസിയുടെ ഓണം ഞെരിഞ്ഞമരുന്നു.

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

മുസാഫിര്‍ said...

സുഖമുള്ള ഓര്‍മ്മകള്‍ !ഇഷ്ടായി .

നീയുള്ളപ്പോള്‍.....