പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, October 6, 2008

ഒരു നല്ല മദ്യപാനിയും ഒരു നല്ല ബാറുടമയും തമ്മില്‍ നടന്ന പാതിരാവര്‍ത്തമാനം


മാർ...ജാരൻ
ഡിസീ ബുക്സ്
പേജ് 235 
വില160 
ആരാണ്ടാ ഈ നട്ടപ്പാതിരക്ക്.

റപ്പായിച്ചേട്ടാ.ഇത് ഞാനാ ലോനക്കുട്ടി.

എന്തൂട്ടാണ്ടാ നെനക്കൊറക്കില്ലെടാ മറ്റവനെ.

അതല്ല റപ്പായിച്ചേട്ടാ...

ഏതല്ല.....നീ  വീട്ടീ പോയി കെട്ക്കാന്‍ നോക്ക്ടാ...മനുഷ്യനെ എടങ്ങറാക്കാണ്ട്....

റപ്പായിച്ചേട്ടാ.

എന്താണ്ടാ,എന്റെ വായിന്ന് വല്ലതും വരുംട്ടോ.

.ബാറൊന്ന് തൊറക്ക്വോ.ങ് ങാ    അതാപ്പ കാര്യം. ഇന്റെ കയ്യീന്ന് മേടിക്കും ഇയ്യ്.ഇപ്പ ടൈമെത്ര്യായീന്നാ നെന്റെ വിചാരം..ആദ്യത്തെ കുര്‍ബ്ബാനക്കിള്ള കതന പൊട്ടാറായ്.നീ വീട്ടീപ്പോയ്  കൊറച്ചേരം കെടന്നൊറങ്ങാന്‍ നോക്ക്.കള്ള് നാളേം മോന്താം,എന്നും മോന്താം.അയിനല്ലെ ഞാനൊക്കെ ബാറുംന്ന്  പറഞ്ഞ് നടക്ക്ണ്. ലോകം അവസാനിക്കാറായീട്ടൊന്നുല്ല്യല്ലോ..

അതല്ല റപ്പായിച്ചേട്ടാ ഒന്നു തൊറന്ന് തര്വോ നാളെന്റെ പൌളിക്കുട്ടീടെ കെട്ടാ.

മോള്‍ടെ കല്ല്യാണായിട്ടാ   നട്ടപ്പാതിരക്ക് കള്ളിന്റെ പൊറകെ ആർത്തീം നടക്കണത്.ഇന്നെങ്കിലും നീയൊന്ന് ഡീസന്റാവെന്റെ ലോനേ.കര്‍ത്താവിനെയോര്‍ത്ത് മോൾടെ കെട്ട് നാറ്റക്കേസാക്കല്ലെ.ആകിള്ള പെൺതര്യല്ലേ.

അതല്ല റപ്പായിച്ചേട്ടാ.

ഇത് നല്ല കുരിശാട്ടാ,നിക്ക് ദേഷ്യം വരിണിണ്ട് ട്ടാ.

ന്റെ റപ്പായിച്ചേട്ടനല്ലെ, ഒന്ന് തോറന്ന് തര്വോ.

എന്റേം നിന്റേം ഒടേതമ്പ്രാന്‍ കുരിശിമ്മന്ന് എറങ്ങി വന്ന് പറഞ്ഞാലും ഈ  നട്ടപ്പാതിരക്ക് റപ്പായി ബാറല്ല ഒരു ഡാഷും  തൊറക്കൂല മോനെ ലോനേ.....മനുഷ്യനെ ശല്യപ്പെടുത്താണ്ട് ഫോണ്‍ വെച്ച് പോകണ്ണ്ടൊ നീയ്യ്.ഈ ഫോണ്‍ കണ്ടുപിടിച്ചവന്യാ ആദ്യം കൊല്ലേണ്ടത്.

അതല്ല റപ്പായിച്ചേട്ടാ...ഞാന്‍ ബാറിന്റകത്താ.പൂട്ടൂമ്പോ അകത്ത് പെട്ടുപോയതാ,ഞാൻ മേശേടെ അടീലു വീണുപോയതാ.ഒന്നു തൊറന്ന് താന്റെ റപ്പായിച്ചേട്ടാ. വെളുക്കുമ്പോ പള്ളീപ്പോണ്ടതല്ലെ. പട്ടും പൊന്നും ന്റെ കൈയ്യിലാ.അതോണ്ടാ.(ശേഷം സ്ക്രീനിൽ)

17 comments:

മണിലാല്‍ said...

നമ്മടെ ഒടേതമ്പ്രാന്‍ കുരിശിമ്മന്ന് എറങ്ങി വന്ന് പറഞ്ഞാലും ഈ നേരത്തൊന്നും ബാര്‍ തൊറക്കാന്‍ പറ്റൂല.മനുഷ്യനെ ശല്യപ്പെടുത്താതെ ഫോണ്‍ വെച്ച് പോകണ്ണ്ടൊ നീയ്യ്.....

മണിലാല്‍ said...

ഒരു നല്ല മദ്യപാനിയും ഒരു നല്ല ബാറുടമയും തമ്മില്‍ നടന്ന് പാതിരാ വര്‍ത്തമാനം.

ശ്രീ said...

ഹ ഹ. അതു കലക്കി മാഷേ

ബഷീർ said...

കൊള്ളാം ..മാര്‍ജാരാ

krish | കൃഷ് said...

:)

smitha adharsh said...

എന്റെ ദൈവമേ...എന്നിട്ട് ബാര്‍ തുറന്നു കൊടുത്വോ?

മണിലാല്‍ said...

എന്റേം നിന്റേം ഒടേതമ്പ്രാന്‍ കുരിശിമ്മന്ന് എറങ്ങി വന്ന് പറഞ്ഞാലും ഈ നേരത്തൊന്നും ബാര്‍ തൊറക്കൂല മോനെ ലോനേ.....മനുഷ്യനെ ശല്യപ്പെടുത്താണ്ട് ഫോണ്‍ വെച്ച് പോകണ്ണ്ടൊ നീയ്യ്.....

smitha adharsh said...

അതെന്താ മാര്‍ജാരന്‍ ചേട്ടാ..തൃശൂര്‍ ക്കാര്‍ അത്രയും സംസ്കാരം ഇല്ലാത്തവര്‍ ആണോ?

smitha adharsh said...

ഒന്നും തോന്നല്ലേ...എന്റെ പോസ്റ്നിട്ട കമന്റ് കണ്ടു വന്നതാണേ..

മണിലാല്‍ said...

തൃശൂര്‍ക്കാര്‍ തൃശൂര്‍ക്കാരോട് സംസാരിക്കുമ്പോള്‍ ഒന്നും മറച്ചു വെക്കാനില്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ഹന്‍ല്ലലത്ത് Hanllalath said...

:) ഹ ഹ ....

ഇഷ്ടമായി ട്ടോ

Anonymous said...

തെറിച്ചോ ഘടി,അല്ലേല്‍ ചാറാകും.

Harish said...

i've read the same story somewhere. But u beautifully narrated in trichur slang. its interesting. nice.

Unknown said...

enthootta ithu mar jaara
madhya paani nallathum cheeththayum ???

Unknown said...

enthootta ithu mar jaara
madhya paani nallathum cheeththayum ???

ശ്രീ ഇടശ്ശേരി. said...

ഹഹഹ..:)


നീയുള്ളപ്പോള്‍.....