പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Thursday, September 17, 2009

നെഷി എന്ന പെണ്‍കുട്ടി


നെഷി,ആദ്യമായി ഞാനവളെ കണ്ടുമുട്ടുന്നത്  മോഹനനോടൊപ്പം.അവര്‍ യാത്ര തുടങ്ങിയിട്ട് ദിവസങ്ങളോളമായിരുന്നു.എവിടെ നിന്നോ അവര്‍ പരസ്പരന്‍ ചികഞ്ഞെടുക്കുകയായിരുന്നു.ആണിനും പെണ്ണിനും ഇടയില്‍ ചിലകാലങ്ങളില്‍ മാത്രം സംഭവിക്കുന്ന ആഗോളതാപനം   അവരില്‍ തിളച്ചുമറിയുന്നുണ്ടായിരുന്നു  .പ്രണയത്തിന്റെ ഊറ്റത്തിലും ഊക്കിലും കടലും കായലും മലയുമൊക്കെ ഓടിച്ചാടുകയും കയറിയിറങ്ങുകയും ചെയ്തവര്‍   മുഷിഞ്ഞിരുന്നു ,തളര്‍ന്നിരുന്നു.തൃശൂരില്‍    എത്തിയപ്പോഴാണ് എന്നെ അവര്‍ വിചാരിച്ചത്.

 മറ്റുള്ളവരോടു മിണ്ടാനൊരു ഭാഷയില്ലാത്ത പെണ്‍കുട്ടിയായിരുന്നു അവള്‍.ഉണ്ടെങ്കില്‍ തന്നെ ആ ഭാഷ ഭൂമിയുടെ ഏതോ മൂലയിലെ വിചിത്രമായ ഒരു ഭാഷയായിരിക്കാം .മോഹനനോടു അവള്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ ഉച്ചരിക്കുന്നുണ്ടായിരുന്നു,അതിന് എന്തൊക്കെയൊ അര്‍ത്ഥങ്ങള്‍ അവന്‍ ഊഹിച്ചെടുക്കുന്നുമുണ്ടായിരുന്നു.അവള്‍ കര്‍ണ്ണാടകത്തിലെ ഏതോ ഹള്ളിയില്‍ നിന്നാണ്.എന്തൊക്കെയോ വാക്കുകള്‍ കൂട്ടിവെച്ച് മോഹനന്റെ മലയാളത്തെ അവള്‍ നേരിട്ടുകൊണ്ടിരുന്നു,പ്രണയവും ജീവിതവും അത്രക്ക്  ഈസിയല്ലിഷ്ടാ..... !
ചിരിയും കണ്ണേറുമായിരുന്നു അവള്‍ക്കും  ഞങ്ങള്‍ക്കിടയിലെ പൊതുഭാഷ.ചിരി ചുരുക്കിയും വളര്‍ത്തിയും ഒതുക്കിയും എന്നോടവള്‍ സംസാരിച്ചു,അവനോടും.രണ്ടാളുകള്‍ തമ്മില്‍ അതൊക്കെ മതി എന്ന നിലയില്‍ ഞാനും ഉറച്ചുനിന്നു.മനുഷ്യര്‍ തമ്മിലെന്തിനീ കലപിലകള്‍.


.അവള്‍ക്ക് ദൈവത്തിന്റെ നാട്ടിലെ കേരാധിഷ്ഠിതമായ തീറ്റപ്പണ്ടാരങ്ങള്‍ സഹിക്കാനാവുന്നില്ലെന്ന് മോഹനന്‍ പറഞ്ഞു.ഗാന്ധിജി വിഭാവനം ചെയ്യുകയും പല ഗാന്ധിയന്മാരാല്‍ ഭരിക്കപ്പെടുകയും    എന്നാല്‍  ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന  ഏതോ ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നുള്ളവള്‍..

എന്തായാലും അടുക്കള ഞാന്‍ സജീവമാക്കി.മീനും പച്ചക്കറികളുമൊക്കെ അവിടെ  പുളയ്ക്കാനും പൊട്ടിമുളയ്ക്കാനും  തുടങ്ങി.അടുത്ത ക് വീട്ടില്‍ നിന്നുള്ള നിര്‍ബ്ബന്ധിത വെജിറ്റേറിയന്‍ പൂച്ചകള്‍ അടുക്കള വളഞ്ഞു കരയാന്‍ തുടങ്ങിയപ്പോഴാണ് ആഘോഷത്തിന്റെ കേമത്തം എനിക്കു തന്നെ മനസ്സിലായത്. പാചകത്തേയും അതോടൊപ്പം ഞാന്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്ന ലഹരി സേവയേയും കൌതുകം കലര്‍ന്ന ചിരിയാല്‍ നെഷി നേരിട്ടുകൊണ്ടിരുന്നു.മൂന്നാമതൊരാള്‍ നുരച്ചുപൊങ്ങിയതോടെ മോഹനനും ഉണര്‍വ്വ് വെച്ചു. ഹോട്ടലുകളില്‍ നിന്ന് ഹോട്ടലുകളിലേക്കുള്ള യാത്രകള്‍ ഇരുവരുടേയും ഊര്‍ജ്ജം ഊറ്റിക്കളഞ്ഞിരുന്നു.കണ്ടാല്‍ ആര്‍ക്കും സംശയം തോന്നത്തക്ക വശപിശകുകളൊക്കെ അവരില്‍ ഉണ്ടായിരുന്നു.കൂട്ടിയും കിഴിച്ചും നോക്കുന്ന ഏതു        സാദാപോലീസിനും സദാചാരപ്പോലീസിനും ഒരു കേസ്സുകെട്ടിന്റെ അന്തരീക്ഷം അവരില്‍ നിന്നും പിടികിട്ടുമെന്ന് തീര്‍ച്ച. ഇതൊന്നും ചിന്തിക്കാത്ത സദാചാരമെന്നാല്‍ എന്തെന്നറിയാത്ത നല്ല മനുഷ്യര്‍ക്ക്  അവര്‍ ഒന്നിച്ചു നുരയുന്ന   ഒരാണും പെണ്ണും മാത്രം. എന്നോടൊപ്പം അവര്‍   .തുറസ്സിലേക്കെന്നവണ്ണം  കുതിക്കുകയും പതിക്കുകയും ചെയ്തു.

 ഞങ്ങള്‍   മുറ്റത്തിറങ്ങി രാത്രിമഴ നനഞ്ഞു.പാതിരാമഴയില്‍ കാറോടിച്ചു ,പുഴയില്‍ ചാടി ഇക്കിളികൊണ്ടു,മണപ്പുറത്ത് കിടന്ന് ഞങ്ങള്‍ ചന്ദ്രികയേയും അവള്‍ ചന്ദ്രനേയും കണ്ടു.ഒടുവില്‍ പുലര്‍ച്ചയുടെ ലഹരിപിടിപ്പിക്കുന്ന കിടക്കയില്‍ ചുരുണ്ടുകൂടി ഉച്ചവരെ പലരീതിയില്‍ കിടന്നു.പിന്നെ ഞങ്ങള്‍ മൂ‍ന്നു പേരും നഗരത്തിലെത്തി മൂന്നായ് പിരിഞ്ഞ് വീണ്ടും സ്വതന്ത്രരായി.അവള്‍ ബാംഗ്ലൂര്‍ വണ്ടിയിലും ഞങ്ങള്‍ ആദ്യ ബാറില്‍ കയറിയിറങ്ങി ഇരുദിശകളിലേക്കും തൃശൂര്‍ ഭാഷയില്‍ തെറിച്ചു.

നെഷി ഓര്‍മ്മയില്‍ പോലും ഇല്ലാതായി.

മാസങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരില്‍  കറങ്ങുമ്പോഴാണ് നെഷി മനസ്സില്‍ വീണ്ടും തടഞ്ഞത്.ഇന്ദിരാ നഗറില്‍ സുഹൃത്തിനെ തല്‍ക്കാലികമായി ഉപേക്ഷിച്ച് ഞാന്‍ ബസ് സ്റ്റാന്റിലെത്തി.അവളുടെ നമ്പറില്‍ കറക്കുമ്പോള്‍ ഏതു ഭാഷയില്‍ സംസാരിക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു.അവള്‍ പറഞ്ഞ കുറെ വാക്കുകളില്‍ നിന്ന് സ്ഥലപ്പേര് ഞാന്‍ ഊഹിച്ചെടുത്തു.വിംഗ്ലി ബസാര്‍ സെക്കന്റ് ലെയിന്‍. .കാണുന്നിടത്ത് വെച്ച് കാണാം എന്നൊരു തീരുമാനത്തില്‍ കുറെ നേരം യാത്ര ചെയ്തു  ആ സ്റ്റോപ്പിലെത്തി.ശ്രീകൃഷ്ണ ആലനഹള്ളി ചിത്രീകരിച്ച ഒരു ബസായിരുന്നു അത്.എഴുത്തും അനുഭവവും അധികം വിടവില്ലാതെ നിന്നു. ബാംഗ്ലൂരില്‍ നിന്നും രണ്ടുമണിക്കൂര്‍ യാത്രയുണ്ടായിരുന്നു.അവിടെ നിന്നും വീണ്ടും നെഷിയെ വിളിച്ചു.ഞാന്‍ നില്‍ക്കുന്ന സ്ഥലം പറഞ്ഞൊപ്പിച്ചുകൊടുത്തു അവള്‍ക്ക്.വടിയില്‍ പാമ്പെന്ന പോലെ അവള്‍ പെടുന്നനെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു,ഓട്ടോ റിക്ഷയില്‍   .ഞാന്‍ അതില്‍ കയറി.സംസാരിച്ചാല്‍ ഒരിടത്തുമെത്തില്ലെന്ന് തോന്നിയതിനാല്‍ അധികമൊന്നും സംസരിച്ചില്ല.അവള്‍ പാന്‍പരാഗ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.പല്ലിന്റെ നിറഭേദം അവളില്‍ പ്രായവ്യത്യാസം തോന്നിപ്പിച്ചു.അവള്‍ ഒരു ഗല്ലിയിലേക്കാണ് കൊണ്ടു പോയത്.ഏതിടത്തേക്കാണ് അവളെന്നെ കൊണ്ടു പോകുന്നത്.ദൈവവിശ്വാസിയല്ലാത്തതിനാല്‍ എന്റീശ്വരാ എന്നു പറഞ്ഞില്ലെന്നു മാത്രം.ഇത്തരം സന്ദര്‍ഭങ്ങളിലാണ് ദൈവവിശ്വാസം ഇല്ലാത്തതിന്റെ കുറവ് മനസ്സിലാക്കുക.ഇത്തരം സന്ദര്‍ഭങ്ങളിലേക്ക് പകരം വാക്ക് യുക്തിവാദികള്‍ എന്തുകൊണ്ടു പറഞ്ഞു തന്നില്ല!

സദാചാരത്തിന്റെ ശീതീകരണത്തില്‍ വെറുങ്ങലിച്ചു പോയ ഒരാള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരുന്നു അവിടുത്തെ സ്ത്രീ സന്നിഭങ്ങള്‍.. വീട്ടില്‍ വെറ്റില മുറുക്കില്‍ അമര്‍ന്നിരിക്കുന്ന ഒരു  അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവള്‍ ഏന്തോ പറഞ്ഞ് പരിചയപ്പെടുത്തിയതും അവര്‍ എന്നെ കറപ്പല്ലുകളാള്‍ ചിരിക്കുകയും ചുളിഞ്ഞ കൈകളാല്‍  വണങ്ങുകയും ചെയ്തു.പിന്നെ വെറ്റമുറുക്കിന്റെ ലഹരി നിറഞ്ഞ ലോകത്തേക്ക് തിരിയുകയും ചെയ്തു.    ആകെയൊരസ്വസ്ഥത തോന്നിയെങ്കിലും ആ വ്യത്യസ്തതയെ  ഞാന്‍ നിറഞ്ഞാസ്വാദിക്കുകയായിരുന്നു.ചില കാര്യങ്ങള്‍ ഒറ്റക്കാസ്വദിക്കണം.അത് പത്താക്കി ലോകത്തോടു പറയാനുള്ള അവസരമാണതിലൂടെ കിട്ടുന്നത്.  

അവളെന്നെയും കൂട്ടി പുറത്തേക്കിറങ്ങി.അവളുടെ കൈയ്യില്‍ പ്ലാസ്റ്റിക് സഞ്ചിയുമുണ്ടായിരുന്നു.ഇടക്ക് അവള്‍ എന്റെ കൈപിടിച്ച്  വലിച്ചു,വേഗം നടക്കാനും വഴിതെറ്റാതിരിക്കാനും.ഉടന്‍   തിരിച്ച് പോകണമെന്ന് ഞാന്‍ തിരക്കഭിനയിച്ചു.അവള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്ന് തോന്നി.പോകുന്നിടം വരെ പോകട്ടെ എന്ന്  ഉള്ളാലെ കരുതി.

സ്നേഹത്തിന്റെ അധികാരം എനിക്കുമേല്‍ അവള്‍ സ്ഥാപിച്ചു കൊണ്ടിരുന്നു?   യുവതിയില്‍ നിന്നാവുമ്പോള്‍   ആദ്യമൊക്കെ ഏതൊരരാജകവാദിയും  അത് സഹിക്കും,രസിക്കും.


വഴിവക്കില്‍ അവളോട് പലരും സംസാരിക്കുന്നുണ്ടായിരുന്നു. ഞാനെന്ന പുതുമുഖപുരുഷനെ നോക്കി ആരെന്ന് അന്വേഷിക്കുന്നതായും തോന്നി.എന്നെച്ചൂണ്ടി അവള്‍ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു.എനിക്കതില്‍ കാര്യമില്ലെന്ന് തോന്നുകയും ചെയ്തു.ഭാഷ അറിയാതിരിക്കുന്നത് ചിലപ്പോള്‍ വലിയ സ്വാതന്ത്ര്യമാകുന്നു.ഇങ്ങനെ ഒരു വാചകം എസ്.കെ.പൊറ്റേക്കാട്ട് എഴുതിയതായി ഞാന്‍ സങ്കല്പിച്ചു.

” ഒരു പാവം മലയാളിയെന്നല്ലാതെ എന്തു പറയാന്‍............”

അവള്‍ എന്നെ കൊണ്ടു പോയത് മാര്‍ക്കറ്റിലേക്കായിരുന്നു.

എനിക്കത്ഭുതം തോന്നി.

ഏതു നഗരത്തില്‍ ചെന്നാലും ഞാന്‍ താല്പര്യമെടുക്കാറുണ്ട്,അവിടുത്തെ പൊതുചന്തയെ അനുഭവിക്കാന്‍. .രാത്രിയുടെ ആലസ്യത്തില്‍ നിന്നും
ഓരോ സ്ഥലത്തിന്റെയും ജീവന്‍ പൊടിച്ചുയരുന്നത് മാര്‍ക്കറ്റില്‍ നിന്നാണെന്ന് തോന്നാറുമുണ്ട്.(മുംബയില്‍ മുരളിയോടൊപ്പം,കൊല്‍ക്കൊത്തയില്‍ ശോഭാജോഷിക്കൊപ്പം,ചെന്നൈയില്‍ പുരുഷേട്ടനൊപ്പം,ഷാര്‍ജയില്‍ സഞ്ജുമാധവിനൊപ്പം,ദുബയിലും അബുദാബിയിലും ആരൊടൊപ്പമൊക്കെയൊ പോയതിന്റെ നാറ്റത്തിന്റെ ഓര്‍മ്മകളുണ്ട്.ഷാജിക്കും ആശക്കുമൊപ്പം പോകുന്ന എറണാകുളത്തെ മാര്‍ക്കറ്റും,മേരിച്ചേച്ചിയുടെ വീട്ടില്‍ നിന്നും പോകുന്ന ചലക്കുടി മാര്‍ക്കറ്റും എനിക്ക് പ്രിയപ്പെട്ട ചന്തപ്പുരകളാണ്.എറണാകുളം മാര്‍ക്കറ്റിലെ വള്ളക്കടവ്  ജന്മനാടിനെ ഓര്‍മ്മിപ്പിക്കുന്നു.ഇവിടെ നിന്നായിരുന്നു നേരത്തെ ഒരു കാലത്ത് കെട്ടുവള്ളങ്ങളില്‍ ഞങ്ങള്‍ക്ക് സാധനങ്ങള്‍ വന്നിരുന്നത്.)

ഇവള്‍ എന്നെ അറിയുന്നതുപോലെ.........

അവള്‍ ഒരു പാടു സാധനങ്ങള്‍ വാങ്ങി.
നിരത്തിവെച്ച മത്സ്യത്തിന്റെ ചുവപ്പന്‍ കണ്ണുകളിള്‍   ജീവന്റെ സ്മരണ കണ്ടു.
ഇറച്ചി വാങ്ങുന്നു,മത്സ്യം വാങ്ങുന്നു,പച്ചക്കറി വാങ്ങുന്നു,തൈര് വാങ്ങുന്നു,സഞ്ചി കുത്തിനിറക്കുന്നു.
ഇവളേത് ജാതി?

വീട്ടില്‍ വന്നപ്പോള്‍ അവള്‍ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി,മാന്ത്രികമെന്ന പോലെ സഞ്ചിയില്‍ നിന്നും ഒരു മദ്യക്കുപ്പി പുറത്തെടുത്തുകൊണ്ട്.

ഇവനെങ്ങിനെ  ഇതിന്റകത്ത് കയറിപ്പറ്റി?

അവള്‍ കുപ്പി കയ്യില്‍ പിടിച്ച് എന്നെ നോക്കി   പാ‍ന്‍പരാഗില്‍ കുതിര്‍ന്ന ഒരു  ചിരി കാച്ചി.കണ്ണുകളില്‍ സ്നേഹം നിറച്ചു.ഉറക്കച്ചടവിന്റെ കണ്ണുകളോടെയും അലച്ചിലിന്റെ വസ്ത്രങ്ങളോടെ കയറിവന്ന അമ്മയും സഹോദരിയും രാത്രി ഭക്ഷണത്തിന് ശേഷം എനിക്കുറങ്ങാ‍ന്‍ മുറിയൊഴിഞ്ഞ് ഇരുട്ടിലേക്ക് അലിഞ്ഞു പോയി.അവര്‍ എന്നോടു അധികമൊന്നും മിണ്ടിയില്ല.

ഭക്ഷണം കഴിക്കുമ്പോളാണ് ഞാനത് ശ്രദ്ധിച്ചത്.

മീന്‍ കറിക്ക് ഞാനുണ്ടാക്കുന്ന രുചി.

ഞാനവളെ നോക്കുമ്പോള്‍ വിജയീഭാവത്തില്‍ അവള്‍ ചിരിക്കുന്നു.എത്രയെത്ര കാര്യങ്ങളാണ് മനുഷ്യര്‍ ചിരിയിലൂടെ പറയുന്നത്.

മുറിയൊരുക്കി പുറത്തേക്ക് പോകുമ്പോള്‍  ഒരുനിമിഷം   എന്നെ സ്വന്തം ശരീരത്തിലേക്ക് അവള്‍ അമര്‍ത്തിപ്പിടിച്ചു.പൊള്ളുന്ന ശരീരമായിരുന്നു അവള്‍ക്ക്.

ഇടുങ്ങിയ ആ മുറിയില്‍  സുഖമായുറങ്ങി,ഓരോ രാത്രിയും വ്യത്യസ്തമായ ഇടങ്ങളില്‍ വ്യത്യസ്തമായ ഉറക്കങ്ങള്‍ കിട്ടിയെങ്കില്‍ . രാത്രിയില്‍ പലപ്പോഴും ഞെട്ടിയുണര്‍ന്നു.ഓട്ടോറിക്ഷകളുടെ മുരള്‍ച്ചകളും ആളുകളുടെ ഉയര്‍ന്ന ശബ്ദങ്ങളും ഇടമുറിയാതെ കേട്ടു.നായ്ക്കുരകള്‍ അവസാനിക്കുന്നില്ല.കാമോദ്ദീപകരാഗത്തിലായിരുന്നു നായ്കളുടെ സംഗീതനിശ.
കാലവ്യത്യാസമില്ലാതെ സമയവ്യത്യാസമില്ലാതെ  എല്ലാം മാനസങ്ങളും  എപ്പോഴും  ഇവിടെ ഇളകുന്നു,ഇടറുന്നു.ലോകഗന്ധങ്ങള്‍ മുഴുവന്‍ ആ   മുറിയില്‍ കെട്ടിപ്പൊതിഞ്ഞുവെച്ചിട്ടുണ്ടെന്ന് തോന്നിപ്പിച്ചു.തകരഷീറ്റിന്റെ വിടവിലൂടെ മുറിയിലേക്ക് തെറിച്ച അമ്പിളിക്കഷണങ്ങള്‍   ചിതറി മുറിയില്‍ സുഗന്ധത്തെ ഇരട്ടിപ്പിച്ചു. തകരഷീറ്റുകൊണ്ട്  പാതി മറച്ച ചുമരിനപ്പുറം നെഷിയുണ്ടെന്നത് തികച്ചും അപരിചിതമായ   ചുറ്റുപാടില്‍ എന്നെ സുരക്ഷിതനാക്കി. ഒരു  ദിവസത്തെ യാത്രയിലൂടെ  നെഷി  അത്രക്ക് പ്രിയപ്പെട്ടതായി തീര്‍ന്നിരുന്നു.

രാവിലെ.
പുറത്തേക്ക് അവളും കൂടെ വന്നു.അവളുടെ കണ്ണുകള്‍ പിടയുന്നതായി തോന്നി.ഒരാവേശത്തില്‍ അവളെന്റെ കൈകളെടുത്ത് മുഖത്ത് അമര്‍ത്തിപ്പിടിച്ചു.കൈ നനഞ്ഞു.

അവളെ വിട്ട് ബസ് പൊടിപറത്തി നിരങ്ങിനീങ്ങി.
വലയില്‍ കുരുങ്ങിപ്പോയ   മത്സ്യങ്ങളെപ്പോലെ അനേകം  കണ്ണുകള്‍  പിന്നില്‍ പിടയുന്നുണ്ടായിരുന്നു,പാതിയുണങ്ങിയ നനവുകളോടെ.

35 comments:

മണിലാല്‍ said...
This comment has been removed by the author.
Unknown said...

sundaramaaya blog.ithu jeevithaanubhavam aano?
enkil thamasiyathe thankalkku oru LFT cheyyeni varum.

madyavum madirayum karaline badhikkunna valya rantu paraadangalaanu maashe.

Unknown said...

യാത്രകള്‍ പലപ്പോഴും പലരുടേയും ജീവിതങ്ങള്‍ മാറ്റിമറിക്കുന്നു.....
ഭാഷക്കപ്പുറത്ത്, കേവലം ഒരു നോട്ടം കൊണ്ട്, ഒരു സ്പര്‍ശനം കൊണ്ട് സ്നേഹത്തിന്റെ സമുദ്രം നിര്‍മ്മിക്കാം........
നെഷിമാര്‍ ഇനിയുമെവിടെയൊക്കെയോ ഇരുന്ന് കണ്ണീരിന്റെ ഉപ്പ് ചേര്‍ത്ത് കറികള്‍ വയ്ക്കുന്നുണ്ടാകാം......
ഏതെങ്കിലുമൊരു യാത്രയില്‍ നെഷിയെ കണ്ട് മുട്ടിയേക്കാം.......
നെഷി ഒരു വിങ്ങലായി നിറയുന്നു....

Anil cheleri kumaran said...

അതി മനോഹരമാ‍യ ഭാഷ. ഇഷ്ടപ്പെട്ടു.

ശോഭ said...

പിടച്ചു നീന്താനൊരു കടല്‍ തന്നെ കാണിചു കൊടുത്തിട്ട്
ആ കൈതോട്ടിലെക്കവള്‍ വീണ്ടും പോയി
പോകേണ്ടിയിരുന്നില്ല .....നെഷീ.........

Mukundanunni said...

ഇന്നത്തെ ആദ്യ വായന ഈ ബ്ലോഗായിരുന്നു. എന്തോ ഒരു ഇഷ്ടം തോന്നി. പല തരം വികാരങ്ങളുടെ വക്കുകളില്‍ ഉരഞ്ഞ്‌ വേദനിച്ചു.

Unknown said...

anubava kadha anennu enikku thoonanu. any way i like it. a cute one.

muthulakshmy said...

snehatthil viswaasam janippikkunna kurippu.snehatthinte vedanayilum....it really touched me..

മണിലാല്‍ said...

നെഷി എന്ന പെണ്‍കുട്ടിയെ പ്രകീര്‍ത്തിച്ച എല്ലാം മഹിളാരത്നങ്ങള്‍ക്കും പുരുഷരത്നങ്ങള്‍ക്കും മാര്‍ജാരന്റെ സ്നേഹ മസൃണമായ നന്ദി

K G Suraj said...

U G R A N...


തലക്കു പിടിച്ചിരിക്കുന്നു...

അജിത് said...

ഞങ്ങൾചന്ദ്രിഅകയേയും അവൾ ചന്ദ്രനേയും നോക്കി......

Aanandi said...

Nice one..undoubtedly a non fiction.

★ Shine said...

Fantacy പോലെ സുന്ദരം.. ഇഷ്ടപ്പെട്ടു.

മണിലാല്‍ said...

സുസ്മിത,ബിന്ദു ഡെല്‍ഹി,കുമാരന്‍,ആവണി,മുകുന്ദനുണ്ണി,ശാലിനി,മുത്തു,ഷൈന്‍,ആനന്ദി,അജിത് എല്ലാവര്‍ക്കും നെഷിയുടേയും എന്റെയും സന്തോഷം പങ്കുവെക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

നെഷീ,വിപിൻ പിന്നെ മണിലാൽ ...എന്തിനാ അധികം കഥാപാത്രങ്ങള്......സുന്ദരമായ രചന മാഷെ.. ഗംഭീരം!

Bijoy said...

Dear Blogger

We are a group of students from cochin who are currently building a web portal on kerala. in which we wish to include a

kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://marjaaran.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic

to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed

format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if

you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Jeeva - The Life said...

manilal...your language is really enchanting...!!! love it

Unknown said...

മനോഹരമായിരിക്കുന്നു

Cartoonist said...

മണിലാലെ,
അതിസുന്ദരം ! :)))

മണിലാല്‍ said...

എന്തായാലും അടുക്കള ഞാന്‍ സജീവമാക്കി.മീനും പച്ചക്കറികളുമൊക്കെ അവിടെ പുളയ്ക്കാനും മുളക്കാനും തുടങ്ങി.അടുത്ത നോണ്‍ വെജിറ്റേറിയന്‍ വീടുകളിലെ പൂച്ചകള്‍ വീടുവളഞ്ഞ് കരയാന്‍ തുടങ്ങിയപ്പോഴാണ് ആഘോഷത്തിന്റെ കേമത്തം മനസ്സിലായത്.

suppandi said...

hrdayasparsiyaaya kurippu.keralathile kapada sadaachaaravaadikal vaayikkum.abhinandikum.ennittu sathyathodu adukkumpol kannadaykukayo kalleriyukayo cheyyum..athaanu pativu..neshi enna sahodarikku sneham..sneham..niraye sneham..

ചാളിപ്പാടന്‍ | chalippadan said...

മണിലാല്‍....നന്നായിട്ടുണ്ട്....Really touching

ലേഖാവിജയ് said...

നെഷിയേപ്പോലെ നെഷി മാത്രം അല്ലേ?

എഴുതിയ ശൈലി ഇഷ്ടമായി.

ushakumari said...

മണിലാല്‍, വായിച്ചു....

Unknown said...

nan thrichu pokunnu nengkuluda e chiru kadhakaliluda.......

Ford France said...

wonderful post.. thank you for sharing..

Essay Writing | Assignment Help | A Level Coursework

സ്മിത മീനാക്ഷി said...

"അവള്‍ എനിക്കുമേല്‍ സ്നേഹത്തിന്റെ അധികാരം സ്ഥാപിച്ചിരുന്നോ?"
'ഇതാ ഇവള്‍ എന്നെ അറിയുന്നതുപോലെ......"
നെഷിയ്ക്കു വേണ്ടി, ഒരു പെണ്ണാനെന്ന അവകാശം മാത്രമെടുത്തു ഞാന്‍ മര്‍ജാരനു നന്ദി പറയുന്നു.

Sapna Anu B.George said...

ഇത്രമാത്രം സ്നേഹം ഉള്ളിൽ ഉണ്ടോ................. സ്നെഹത്തെപ്പറ്റി ഇങ്ങനെ നിലക്കാതെ എഴുതാൻ??? നന്നായിരിക്കുന്നു

santhosh said...

മണിലാൽ...
'നെഷി' വായിച്ചു.. അല്ല നെഷിയെ കണ്ടു,അറിഞ്ഞു...

Anonymous said...

Our Statistics homework help service provides statistics assignment help, statistics dissertation, math homework help and online tutoring to students with very low fees.Statistics homework help
Assignment Help has online solution for students problem like mathematics, physics, chemistry, statistics, accounting, computer science in Australia. Assignment Help Australia

Yasmin NK said...

ഇപ്പോഴാണു കാണുന്നത്, നെഷി നല്ല പേർ. കഥ നന്നായിട്ടുണ്ട്.ആശംസകൾ...

lesterg said...

If I need essay help, I used to get help from my qualified English writers! My essays will be edited and proofread for spelling and grammatical mistakes from the experts for a very word and sentences, To find out more information , just visit writepass.co.uk/services/essays

creative world of nirmalajames said...

കഥയോ അനുഭവമോ ?

assignment help said...

Great article! this is very informative and useful to me.

---------------------
assignment_help

Aneesh chandran said...

പല വഴിയെ സഞ്ചാരം,നാടും നഗരവും വിചാരവും വികാരവുമായി...നല്ലഅവതരണം


നീയുള്ളപ്പോള്‍.....