കണ്ടതെല്ലാം അത്ഭുതങ്ങളായിരുന്നു,കുട്ടിക്കാലത്ത്.
പുക കൊണ്ട് നസീറിനേയും ജയഭാരതിയേയും സ്ക്രീനില്‍ വരക്കുന്ന ജവഹര്‍ കൊട്ടക,ജയഭാരതിയുടെയും ഷീലയുടെയുമൊക്കെ മണം പരത്തുന്ന വെള്ളിത്തിര,പാതിരാക്കുറുക്കനെപ്പോലെ കോഴിക്കൂടുകള്‍ തേടിയ നാടന്‍ കള്ളന് സെയ്തുമ്പ്രായ്(സെയ്തുമ്പ്രായിയെ നക്സലൈറ്റ് എന്നാണ് വിളിച്ചിരുന്നത്.നക്സലൈറ്റുകള്‍ കോഴിയെ പിടിക്കുന്നവരല്ലെന്ന് പിന്നീടാണ് മനസ്സിലായത്) ദൈവകോപത്താല്‍ നയിക്കപ്പെട്ട് പാതിരക്ക് വീടുകള്‍ തോറും കയറിയിറങ്ങി വാതിലുകള്‍ മുട്ടി നടന്ന പൊട്ടന് ബാഹു ,
തമ്പ്രാക്കന്മാരില്‍ നിന്നും പതിച്ചുകിട്ടിയ പത്തുസെന്റില്‍ ഒറ്റക്ക് താമസിച്ച് ആളുകളെ പിടിക്കുന്ന യക്ഷി (തങ്ക എന്നും മനുഷ്യനാമമുണ്ട്),
ബോംബക്ക് കള്ളവണ്ടി(കള്ളവണ്ടി ട്രെയിനാണെന്ന് പിന്നീടാണ് പിടികിട്ടിയത്) കയറിയ മുരളി,മന്ത്രവടി മുട്ടി കള്ളിനെ കുടുക്കയിലേക്കാവാഹിക്കുന്ന വാസുവേട്ടന്,മരം കൊണ്ടുള്ള ജനവാതിലിന്റെ അഴിയൂരി കേണ്ടസില് എം.ജി.ആര്.പേശുംപടം സെക്കന്റ് ഷോ ഒറ്റക്ക് പോയി കണ്ടു വരുന്ന ധീരനായ ശശിച്ചേട്ടന്,പല തവണ കല്ല്യാണം കഴിച്ചിട്ടും പെറാത്ത കുന്നത്തെ കൌസല്യച്ചേച്ചി,ഇതൊന്നുമില്ലാതെ തുരുതുരാ പെറ്റ ജാനകിച്ചേച്ചി......അത്ഭുതങ്ങളുടെ നിര അങ്ങിനെ നീളുകയാണ്.
ഭക്ത്യാദരങ്ങളോടെ നോക്കിക്കണ്ട വല്യേട്ടന്മാര്, കട്ടമീശയുടേയും വീമ്പിന്റേയും പുലയാട്ടു പറച്ചിലിന്റേയും പിന്‍ബലത്തിലായിരുന്നു അവര്‍ വമ്പന്മാരായത്.
കത്തിച്ച തീപ്പെട്ടിക്കൊള്ളി നാവില്‍ നനച്ച് പൊടിമീശ കനപ്പിച്ച് ലോകം കാണാന്‍ തുടങ്ങിയതോടെ അവരൊക്കെ ശടേന്ന് കുഞ്ഞേട്ടന്മാരും അതിനു താഴെയുമായി.
ഇതേമാതിരി ഒരത്ഭുതമായിരുന്നു കുഞ്ഞികൃഷ്ണന് നായര്‍.
അമ്മൂമ്മയുടെ ചുങ്ങിയ മുലകളില്‍ ഞരടിക്കിടന്ന് കഥകേട്ടില്ലെങ്കിലും ഞങ്ങള്‍ നാടോടി നടന്ന കുട്ടികള്‍ക്കും കിട്ടുമായിരുന്നു ഇത്തിരിപ്പോന്ന കഥകളുടെ പൊട്ടും പൊടിയും.(അമ്മാതിരിയായിരുന്നു അന്നത്തെ ചെവിയുടെ കാന്തശക്തി)
പൊരുന്നുകോഴിയുടെ ചൂടേറ്റ് മുട്ടകള്‍ക്ക് ജീവന് വെക്കുന്നതു പോലെ അവ വികസിക്കും.
അങ്ങിനെ ചെവിയിലൂടെ വിരിഞ്ഞ് വളര്‍ന്നതാണ് ഈ കുഞ്ഞികൃഷ്ണന് നായര്‍.
റിബേറ്റ് ഖദറില്‍ പൊതിഞ്ഞ എളിയ ജീവിതമായിരുന്നു കുഞ്ഞികൃഷ്ണന് നായര്‍.
ഇടത്തെ കൈയ്യിന്റെ സ്വല്പം നീളക്കുറവ് കിഴിച്ചാല്‍ പറയത്തക്ക കുഴപ്പമില്ലാത്ത ബഹുമാന്യ ജീവിതമായിരുന്നു നായരുടേത്.
അവിവാഹിതന്.
( മാന്യതയും, താമ്രപത്രവും,കോണ്ഗ്രസ്സുകാര് സ്വീകരണത്തിനു കൊണ്ടു പോയി മടങ്ങുമ്പോള്‍ കൈമടക്കായി ഇടക്കിടെ കിട്ടുന്ന
പണക്കിഴിയും, പെന്‍ഷനും മതിയായിരുന്നു നായര്‍ക്ക് സുഖമായി ജീവിക്കാന്‍.ഇതില്‍ ആരെയും കൈയ്യിട്ടു വാരാന്‍ അനുവദിക്കുന്നതല്ല.ആയതിനാല്‍ വിവാഹവിരുദ്ധനായി.)
ഇടത്തെ കൈയ്യിന്റെ നീളക്കുറവില്‍ നിന്നാണ് കഥകള്‍ ശിഖിരങ്ങളായി വളര്‍ന്ന് പന്തലിക്കുന്നത്.
സ്വാതന്ത്യ സമര സേനാനിയായിരുന്നു നായര്‍.
ത്യാഗോജ്ജ്വലമായ ചരിത്രമുള്ളവന്.
സുഭാഷ് ചന്ദ്രബോസിനെപ്പോലെ,ഝാന്‍സി റാണിയെപ്പോലെ ശത്രുപക്ഷത്തേക്ക് അടി പതറാതെ പാഞ്ഞവന്‍.
നെഞ്ചൂക്കുള്ളവന്‍.
പോരാത്തതിന് നായരും.
പോരെ പൂരം.
ഉച്ചയൂണും അതിന്മേലുള്ള ഉറക്കവും, വീട്ടിലെ മറ്റുകാര്യങ്ങളെല്ലാം കഴിഞ്ഞ് സാവകാശം ഏതെങ്കിലും അനീതി കണ്ടെത്തി അതിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തി സായൂജ്യമടയുന്ന സാദാ ഗാന്ധിയനായിരുന്നില്ലെന്ന് ചുരുക്കം.
അതി സാഹസികന്.
സ്വാതന്ത്രസമരകാലം.
മീശയില്ലാത്തവര്‍ പോലും ദേശ സ്നേഹത്തിന്റെ പേരിലോ,സ്വാതന്ത്രാനന്തരം പെന്ഷന് കിട്ടുമെന്ന പ്രതീക്ഷയിലോ ബ്രിട്ടിഷുകാര്‍ക്കെതിരെ മീശപിരിക്കുന്ന കാലം.
അങ്ങിനെയിരിക്കുമ്പോഴാണ്,ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരുള്‍വിളി എന്നപോലെ അപകടകരമായ രീതിയില്‍ നായര്‍ ബ്രിട്ടീഷുകാര്‍ക്കു നേരെ കുതിരയെ പായിച്ചു പോയത്.(ബ്രിട്ടീഷുകാര്‍ എവിടെയാണ് ഒളിച്ചിരുന്നത് നായരെ, എന്നൊന്നും കഥ കേട്ടിരുന്നവര്‍ ചോദിച്ചു കാണില്ല. സ്വതന്ത്ര്യസമരത്തെക്കുറിച്ചായാലും കഥയില്‍ ചോദ്യമില്ല)ഈ അതിസാഹസിക കുതിച്ചുപായലില്‍ പടനിലത്തു വെച്ച് കുതിരപ്പുറത്തും നിന്ന് തെന്നിവീഴുകയും ഇടത്തേ കൈയ്യിന് അംഗഭംഗം സംഭവിക്കുകയുമായിരുന്നു.
എന്തായാലും ഒരു നായരല്ലെ,സ്വതന്ത്ര്യ സമരമല്ലെ, എന്ന് മരണഭഗവാന് കഷ്ടം തോന്നിയതിനാല്‍ നായര്‍ ചെറിയ പരിക്കില്‍ രക്ഷപ്പെടുകായായിരുന്നു.
കുതിരയുടെ പിന്‍ബലത്തില്‍ മി.നായര്‍ക്ക് സ്പെഷ്യല്‍ പെന്ഷന് അനുവദിച്ചു.പെന്ഷന് വാങ്ങി നായര്‍ വേച്ചു വേച്ചു വരുമ്പോഴൊക്കെ ക്ഷീണിച്ച കുതിരക്കുളമ്പടിനാദം ഞങ്ങള്‍ കേട്ടു.
ഞങ്ങള്‍ ഭാഗ്യം ചെയ്തവരായിരുന്നു.
സ്വാതന്ത്രാനന്തര ഇന്ത്യയില്‍ പിറന്ന ഞങ്ങള്‍ക്ക് സ്വാതന്ത്യത്തെക്കുറിച്ചുള്ള ആദ്യത്തെ പാഠപുസ്തകം മി.നായരായിരുന്നു.പിന്നെയാണ് വലിയ വലിയ കോഗ്രസ്സുകാരെ കാണുന്നത്,ചിരിക്കാന്‍ പാകത്തില്‍.ഭാവിയില്‍ അസംബന്ധമാകുന്നതാണ് ചരിത്രം എന്നല്ലെ ഇന്നത്തെ കോണ്ഗ്രസ്സുകാര് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
സ്കൂളില്‍ വിതരണം ചെയ്യുന്ന നാരങ്ങാമുഠായി മാത്രമായിരുന്നു ഞങ്ങള്‍ക്കതുവരെ ആഗസ്റ്റ് പതിനഞ്ചും സ്വാതന്ത്യദിനവുമൊക്കെ.
അതെപ്പോ വരുമെന്നും ടീച്ചര്‍മാര്‍ക്കു മാത്രമല്ല ആര്‍ക്കും അറിഞ്ഞു കൂടായിരുന്നു.ടീച്ചര്മാര് ചൂരലിനുപകരം മിഠായിപ്പാക്കറ്റ് കയ്യിലെടുക്കുന്ന ദിവസം ഞങ്ങള്‍ കുട്ടികള്‍ പറയും.
“ആഗസ്റ്റ് പതിനഞ്ച്“
ഒരു നാള് സ്കൂളില്‍ മുഠായി വിതരണം നടത്താന്‍ വന്നത് സാക്ഷാല്‍ നായര്‍.
അന്നാണ് ആഗസ്റ്റ് പതിനഞ്ച് എന്നാല്‍ മുഠായി കണ്ട് വെള്ളമൊലിപ്പിക്കല് മാത്രമല്ലെന്നും അതിനു പിന്നില്‍ ഒരു ചരിത്രമുണ്ടെന്നും അതില്‍ നായര്‍ വഹിച്ച പങ്കെന്തെന്നും അറിഞ്ഞത്.
പിറകെ കുതിരക്കഥയും മണികിലുക്കി പാഞ്ഞുവന്നു.
പിന്നീടാണ് ഞങ്ങള്‍ ഝാന്‍സിറാണിയുടെ പാഠം പഠിക്കുന്നതും മി.നായരെ അതിനോടൊപ്പം മെടഞ്ഞ് വീരനായകനാക്കുന്നതും.
പിന്നീട് മി.നായരെ കാണുമ്പോഴൊക്കെ ജാതിയിലും വലിപ്പത്തിലും താഴെയായ ഞങ്ങള്‍ കുതിരപ്പുറത്ത് ശത്രുപക്ഷത്തേക്ക് പാഞ്ഞടുക്കുന്ന നായരുടെ വീര പരാക്രമങ്ങള്‍ സങ്കല്‍പ്പിച്ച് ആരാധനയോടെ വഴി മാറി നടന്നു.
നായന്മാര് തരക്കേടില്ലെന്ന് അന്നേ തോന്നുകയും ചെയ്തു.
മി.നായര്‍ കത്തിനില്‍ക്കുകയാണ്.
അക്കാലം ഞങ്ങളുടെ തറവാട്ടില്‍ ഒരു കല്ല്യാണം വരുന്നു.
കല്ല്യാണം വരുമ്പോഴൊ മരണത്തിനു ശേഷമോ ചുമരില്‍ വെള്ളതേപ്പ് നിര്‍ബ്ബന്ധമായിരുന്നു.
പണി നടക്കവെ ഞങ്ങള്‍ കുട്ടികള്‍ ജോലിക്കാര്‍ക്ക് കയറിനില്ക്കാന് കൊണ്ടു വന്ന മരംകൊണ്ടുള്ള സ്റ്റാന്റില്‍ കയറി നിന്നു ബസ് ഓടിച്ചു കളിക്കുകയായിരുന്നു ഞങ്ങള്‍.
അപ്പോള്‍ അകത്തും നിന്നും കേട്ട ശകാരം ധീരോദാത്തമായ ഒരു ചരിത്രത്തെ
കീഴ്മേല്‍ മറിക്കുന്നതായിരുന്നു.
അതിപ്രകാരം പുനപ്രകാശനം ചെയ്യാം.
കുതിരേമെന്ന് ഇറങ്ങിപ്പോടാ പിള്ളേരെ... വീണ് കാലും കയ്യുമൊടിച്ച് കുഞ്ഞുക്കൃഷ്ണന്നായര്ടെ ഗതി വര്ത്തണ്ട...........
(വെള്ള പൂശാനും കല്പ്പണിക്കും കയറിനില്‍ക്കാനുള്ള ഉയരമുള്ള സ്റ്റാന്റിന് കുതിര എന്നു പേരുണ്ടെന്നും മി.നായര്‍ വീണതു ഇതില്‍ നിന്നാണെന്നുമുള്ള പുതിയ അറിവില്‍ ചരിത്രപരമായ വലിയൊരു വിഢിത്തത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു)
22 comments:
സ്കൂളില്‍ വിതരണം ചെയ്യുന്ന നാരങ്ങാമുഠായി മാത്രമായിരുന്നു ഞങ്ങള്‍ക്കതുവരെ ആഗസ്റ്റ് പതിനഞ്ചും സ്വാതന്ത്യദിനവുമൊക്കെ.
അതെപ്പോ വരുമെന്നും ടീച്ചര്‍മാര്‍ക്കു മാത്രമല്ല ആര്‍ക്കും അറിഞ്ഞു കൂടായിരുന്നു.ടീച്ചര്മാര് ചൂരലിനുപകരം മിഠായിപ്പാക്കറ്റ് കയ്യിലെടുക്കുന്ന ദിവസം ഞങ്ങള്‍ കുട്ടികള്‍ പറയും.
“ആഗസ്റ്റ് പതിനഞ്ച്“
The halo and hype attributed to most of the so called heros are very much depicted in this sattire.
good one , Mr.MANILAL, u made my day
The halo and hype attributed to most of the so called heros are very much depicted in this sattire.
good one , Mr.MANILAL, u made my day
The halo and hype attributed to most of the so called heros are very much depicted in this sattire.
good one , Mr.MANILAL, u made my day
Kollam. Nannayittunde............ Ingaen orupaadu kathakal kochile kettu oru hero parivesham kitty jeevicha pala alkareyum ariyam.......
nannayirikkunu satire ..... kurikku kollunnna orma rachana...... keep it up dear marjaran
നായന്മാര് തരക്കേടില്ലെന്ന് അന്നേ തോന്നുകയും ചെയ്തു. ningade humour sense apaaaram. my regards, love.
hahahahah!
really interesting...
Oh my Nair!!!
കലക്കി മാഷെ, ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.
ഹ..ഹ..ഹ
നൈസ് സ്റ്റോറി.രസികൻ അവതരണം,
അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട്.... നാട്ടിന്‍പുറത്തിന്റെയും നഷ്ടബാല്യതിന്റെയും ഓര്‍മകളുടെയും പച്ചപ്പ് ധാരാളം ഉള്ള, മുട്ടായിയുടെ മധുരമുള്ള, രസമുള്ള ഒരു കഥ.... മണിലാലിന് എന്റെ ആശംസകള്‍...
അതു കലക്കി ഹഹ .. .ഈ കുതിര പല തമാശകളും ഞങ്ങടെ കുട്ടിക്കാലത്തും ഉണ്ടാക്കിയിട്ടുണ്ട്. ഹഹഹ് സൂപ്പർ അവതരണം .
വളരെ നന്നായിരിക്കുന്നു
‘ജീവികള്‍ക്കൊക്കെയും വേണമല്ലോ മറ്റു ജീവികള്‍ തന് സഹായം‘
..വളരെ നന്നായിരിക്കുന്നു
Send cakes to chennai, cakes to chennai, cakes to chennai delivery, cakes home delivery to Chennai with www.chennaicakesdelivery.com. Online Shopping of cake for chennai delivery is secured and assured with us. You can order online cakes to Chennai and all around India. send birth day cake, wedding cake, anniversary cake with us. same day cake delivery to Chennai. our cakes are Delicious and freshly baked , made by the finest chefs in the country. Delight your loved ones with this simple and delicious combination.
Flowers to Chennai delivery are free, safe and secured with www.chennaiflowers.com. We being Local Flower Shop are cheaper than other florists in Chennai. We deliver fresh Flowers, Cakes, Sweets and other gifts on door, you can order online to send flowers to Chennai .
Send flowers to Pune, flowers to Pune delivery,flowers to Pune,Pune flowers delivery, flowers Pune, Online flowers to Pune.
Send Flowers to Jaipur, Florist in Jaipur, Online Jaipur Florist, Send Flowers online Jaipur, Flower Delivery Jaipur, Online Flower delivery in Jaipur, Online delivery of flowers and Cakes to Jaipur, Birthday, anniversary flowers and cakes to Jaipur, Valentine Flowers, Chocolates, Cakes to Jaipur, Express delivery of Flowers to Jaipur, Birthday Flowers and Cake to Jaipur Send Mother’s day flowers to Jaipur, Same day flower delivery to Jaipur, Send Valentine Flowers, Chocolates to Jaipur
Book your orders at Flowers N Wishes
Flowers to Bangalore, send flowers online to Bangalore, buy fresh flowers on Birthday, get delivered Wedding flowers, Anniversary flowers, Condolence flowers, send same day flowers to Bangalore online with us.
Send Flowers to India, Flowers to India, Send Flowers in India, Flower delivery India, Send Online flowers to India, Same day flowers to India, sending flowers to India, send flowers to India, Flower delivery India, Online Flower delivery in India, flowers online in India Send Gifts to India, Send gift to India, online gifts to India, Mother’s Day flowers to India, Rakhi to India, online gifts India, sending gifts to India, order flowers to India, online flower delivery India Flowers N Wishes is an online Florist. We deliver Flowers, Chocolates, Cakes, Dry Fruits to all the major cities like Delhi, Mumbai, Chennai, Kolkata, Bangalore, Chandigarh, Pune Etc. We deliver Fresh Flowers like Roses, Zebras, Lilies, and Carnations etc. on different occasions like Valentine’s Day, Weddings, Anniversaries, Birthdays and all the occasions which one can think.
You can book your order online at www.flowersnwishes.com and we will deliver your emotions and feelings in the form of flowers to your loved ones. We also take midnight orders which is available in the major cities.
Book your orders online at Flowers N Wishes
Flower delivery Chandigarh, Chandigarh Flowers, Send Flowers to Chandigarh, Online flowers to Chandigarh, Flowers to Chandigarh, Flower delivery in Chandigarh, Cake delivery in Chandīgarh, Online Shopping in Chandigarh ,Chandigarh flowers delivery, Cakes in Chandigarh ,Bakery in Chandigarh, Flowers in Chandigarh, Cake Shops in Chandigarh, Online Cake order in Chandigarh, Send Flowers in Chandigarh, Flowers Delivery Chandigarh, Chandigarh Flower delivery, Send Flowers Chandigarh, Flowers Chandigarh, Send Cakes to Chandigarh, Gifts to Chandigarh, Bouquet Delivery in Chandigarh, Flower delivery to Chandigarh, Cake and Flower delivery in Chandigarh, Send Valentine Flowers and Cakes to Chandigarh , Teddy Day Teddy to Chandigarh , Send Valentine Red Roses to Chandigarh
Book Your order online at Flowers to Chandigarh
Post a Comment