പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Saturday, May 4, 2013

ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്?




വാഴച്ചാലില്‍ കുത്തനെയുള്ള നീരൊഴുക്കിന്‍  കരയില്‍ ഒരു ബോര്‍ഡുണ്ട്.

“വെള്ളച്ചാട്ടത്തില്‍ മരിച്ചവരുടെ എണ്ണവും അടുത്തത് നിങ്ങളാവരുത് “എന്ന മുന്നറിയിപ്പും.

കുറച്ച് കാലം കഴിയുമ്പോള്‍ നമുക്ക് മറ്റൊരു ബോര്‍ഡും കൂടി ഇവിടെ പ്രതീക്ഷിക്കാം.

“ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്” . 

പദ്ധതിക്കു മേല്‍ പദ്ധതികള്‍ പണിത് അതിരപ്പിള്ളിയേയും ചാലക്കുടി പുഴയേയും നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു കേരളത്തില്‍ ക്ഷേമം കൊണ്ടുവന്നേ അടങ്ങൂ എന്ന് ദൃഢപ്രതജ്ഞ ചെയ്ത് ജനാധിപത്യ സര്‍ക്കാരുകള്‍.
വംശവിനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന കാടര്‍ ആദിവാസികള്‍,പുഴയെ കുടിവെള്ളം കൃഷിവെള്ളം എന്നിവക്കാശ്രയിക്കുന്ന മനുഷ്യജാലം,ജന്തു സസ്യ വൈവിധ്യങ്ങള്‍.
ഇവയെ തള്ളിയാണ് അണക്കെട്ടുയര്‍ത്താന്‍ പോകുന്നത്.അതും തുച്ഛമായ വൈദ്യുതിക്കു വേണ്ടി.

പുഴകളെ നശിപ്പിക്കുന്ന, അതിരപ്പിള്ളിയെ ഇല്ലാതാക്കുന്ന ഭരണത്തിലിരിക്കുന്നവരുടെയും പ്രതിപക്ഷത്തിരിക്കുന്നവരുടേയും  വ്യാജവികസന നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരന്നുകഴിഞ്ഞു.

(ഇത്രക്ക് സമയം സൂര്യൻ എരിഞ്ഞുനിൽക്കുന്ന മറ്റൊരു നാടില്ല.സൗരോർജ്ജത്തിന്റെ സാദ്ധ്യതകൾ മറ്റെങ്ങുമില്ലാത്ത വിധം ഇന്ത്യയിലുണ്ട്,നമ്മുടെ കേരളത്തിലുണ്ട്.)

സമരത്തില്‍ കൈകോര്‍ക്കേണ്ടത് ലോകത്തെ  ഹൃദയം കൊണ്ടു കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യന്റെയും കടമയും ഉത്തരവാദിത്വവുമാണ്.


(ഓരോ  മഴയും ഓരോ വേനലും മനുഷ്യരോടു പറഞ്ഞു തരുന്നുണ്ട്   ഈ ലോകം എങ്ങോട്ടെന്ന്. പ്രകൃതിയെ നോക്കി പഠിക്കാത്തവരെ  ഇനിയുള്ള കാലം   മനുഷ്യരെന്നു വിളിക്കാം.ഭാരതപ്പുഴ വറ്റി വരണ്ടു,മനുഷ്യരും സസ്യ ജന്തുക്കളും വെയിലില്‍ വെന്തുരുകുന്നു.ഇപ്പോഴുമവിടെ മണലെടുപ്പ് നിര്‍ബ്ബാധം തുടരുന്നു.ഒരു രാഷ്ട്രീ‍യവും ഇതിനെ ചോദ്യം ചെയ്യാനില്ല. 
കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച് രാവിലെ പുഴ കാണാന്‍ പോയി.വരണ്ടൊട്ടിയ പുഴയുടെ അവസാന ഞരമ്പുപോലെ ചെറിയ നീ‍രൊഴുക്ക്.അതിനെ മനുഷ്യര്‍ മാത്രമല്ല,പറവകളും കാലികളും ആര്‍ത്തിയോടെ സമീപിക്കുന്നു.കരയില്‍ ഒരു മുസ്ലീം പള്ളി.അതിന്റെ ഗേറ്റില്‍ എഴുതിവെച്ചിരിക്കുന്നു.“പള്ളിപ്പറമ്പിലൂടെ മണല്‍ കൊണ്ടു പോകാന്‍ പാടുള്ളതല്ല ”.ഭക്തി തീരെ വശമില്ലാത്ത ഞാന്‍  പള്ളിക്കും കമ്മിറ്റിക്കും നിശബ്ദമായ  അഭിവാദ്യം നല്‍കി.ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കെതിരെ  നിശബ്ദത പാലിച്ചാലും   അനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് വലിയ തോതിലുള്ള പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരുമെന്നു തന്നെ പ്രത്യാശിക്കാം.)


http://marjaaran.blogspot.in/2013/05/blog-post_2568.html



11 comments:

മണിലാല്‍ said...

ഒടൂവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്

മണിലാല്‍ said...

ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്.

siva // ശിവ said...

“ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്” .

എത്ര നല്ല ഭാവന....നന്ദി....

കൊച്ചുമുതലാളി said...

:) നല്ല കാമ്പുള്ള പോസ്റ്റ്...

ബാബുരാജ് ഭഗവതി said...

മാര്‍ജൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.
അവസാനം തട്ടകം മാറ്റിയല്ലേ?
ആശംസകള്‍.
നന്നായിരുന്നു.

ശ്രീനാഥ്‌ | അഹം said...

sathyam!

മണിലാല്‍ said...

ഒടുവില്‍ പുഴയും മരിച്ചു,അടുത്തത് നിങ്ങളാണ്.

മണിലാല്‍ said...

ജനാധിപത്യ വിരുദ്ധമായ അതിരപ്പിള്ളി അണക്കെട്ടിനെതിരെ അണിനിരക്കുക.

അജിത് said...

അപ്പോള്‍ പുഴയേ കുളിപ്പിച്ചു കിടത്തിയോ????

Cartoonist said...

അണിനിരക്കുക = അണിഞ്ഞൊരുങ്ങി നിരങ്ങുക, എന്ന് റിയാലിറ്റി ഡിക്ഷ്നറി.
*****************************
ഈപുഴയാണ് പരിയാരത്തുകാരുടെ ഭാഗ്യം. അതിനടുത്താണ് എന്റെ വീട്.

എന്റെ പത്താം വയസ്സില്‍ അക്കരെ മണല്‍ത്തിട്ട കാണാണ്ടായി. എന്റെ 17ആം വയസ്സില്‍ അല്പം മുകളിലായി പേപ്പര്‍ മില്ല് വന്നപ്പോള്‍ വെള്ളം ‘കടിച്ചു’തുടങ്ങി. എന്റെ 24ആം വയസ്സില്‍, അക്കരെ പട്ടല്‍ക്കൂട്ടം നിന്ന സ്ഥലത്ത് നീണ്ടുനിവര്‍ന്ന് ഒരു ബിയര്‍ ഫാക്ടറി പ്രത്യക്ഷപ്പെട്ടു. എന്നെ സമര്‍സോള്‍ട് അടിക്കാന്‍ അച്ഛന്‍ എന്നെ പഠിപ്പിച്ചത് ഈ പുഴയിലെ അക്കരെക്കടവില്‍. പ്രൈമറി കടന്നപ്പോള്‍, ഇപ്പോള്‍ ദുരിതജീവിതം നയിക്കുന്ന ഒരാള്‍ എന്റെ കൈവിരല്‍ത്തുമ്പില്‍ പിടിച്ച് ലോകരറിയാതെ ഒഴുക്കില്‍നിന്ന് എന്നെ കണ്ടെടുത്തത് ഈ പുഴയിലെ ഇന്നുമുള്ള കയത്തില്‍. വര്‍ഷങ്ങള്‍ കഴിഞ്ഞ്, എന്റെ ഏകദിശാ‘കാമുകിയ്ക്കായി ഞാന്‍ സൂക്ഷിച്ച കുഞ്ഞു ഞവിണിക്ക ഞാന്‍ മുങ്ങിയെടുത്തത് ഈ പുഴയില്‍നിന്ന്.
ശല്യം സഹിക്കാതെ വീട്ടുകാര്‍ അക്കരെക്കൊണ്ടാക്കിയ മാര്‍ജാരങ്ങള്‍ വാസനാബലത്താല്‍ വകഞ്ഞുവന്നത് ഈ പുഴക്കു കുറുകെ.

ഈ പുഴ, എനിക്ക് എന്റെ മരിച്ചുപോയ നാടന്‍പട്ടി ജിക്കിയെപ്പോലെയാണ്.
അനിയത്തി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

അതെ.. പുഴ മരിക്കുമ്പോള്‍ ഒരു സംസ്കാരവും മരിക്കുന്നു


നീയുള്ളപ്പോള്‍.....