പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, September 24, 2013

മാർജാരൻ കാടുകയറുകയാണ്

 

















കണ്ണില്‍ മരുന്നൊഴിക്കുക, രാവിലത്തെ ദിനചര്യകളിൽ ഒന്നാണ്‌ .അങ്ങിനെ മനുന്നോഴിച്ച് കിടക്കുമ്പോഴാണ് ചില ഓര്‍മ്മകള്‍ വെളിച്ചം പോലെ അകത്തേക്ക് അരിച്ചു വരിക.ഇതെഴുതണമെന്ന്    തോന്നിയതാണ് അപ്പോഴാണ്‌ .



ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളും സൌഹൃദത്തിന്റെ ആഘോഷമായി മാറ്റുന്നത് നിരന്തരം അനുഭവിച്ചു  കൊണ്ടിരിക്കുകയാണ്.


2013 സെപ്റ്റംബര്‍ 22 അങ്ങിനെ അവിസ്മരണീയമായ  ദിവസമായി.

 ബ്ലോഗിലെ ദീർഘകാലവാസത്തിനുശേഷം മാര്‍ജാരന്‍  പുസ്തകമാവുന്ന മനോഹരമായ സന്ദര്‍ഭമായിരുന്നു.ഒരു പുസ്തകം എന്റെ പേരില്‍ ഉണ്ടാവുമെന്ന്  വിചാരിച്ച കാര്യമല്ല,എഴുത്തൊക്കെ ഉണ്ടായിട്ടും.


മനോഹരമായ കയ്യക്ഷരത്തിലെഴുതാന്‍   ഹൈസ്കൂള്‍ കാലം തൊട്ടെ ഞാന്‍ പരിശീലിച്ചിട്ടുണ്ട്.ഫോട്ടോഗ്രാഫിയില്‍ പ്രശസ്തനായ ഷൌക്കത്ത് ലെന്‍സ്മാന്‍ ആണ് എനിക്ക് പ്രചോദനമായത്.ഞങ്ങള്‍ തളിക്കുളം ഹൈസ്കൂളില്‍ ഒന്നിച്ചായിരുന്നു.ഷൌക്കത്തിന്റെ കയ്യക്ഷരം ഫോട്ടോഗ്രാഫി പോലെ മനോഹരമായിരുന്നു.കുട്ടിക്കാലത്തും ഷൌക്കത്തിന്റെ കയ്യില്‍ കാമറയുണ്ടായിരുന്നു.അഞ്ചും പത്തും പേജുകളില്‍ ഷൌക്കത്ത് എനിക്കയച്ച ഗള്‍ഫില്‍ നിന്നുള്ള കത്തുകള്‍ കുറെക്കാലം എന്നോടൊപ്പമുണ്ടായിരുന്നു.അതിലെ അക്ഷരവും ഭാഷയും ഒരു പോലെ മനോഹരമായിരുന്നു.


പിന്നീടെപ്പോഴോ കൈപ്പടയില്‍ ഫോക്കസ് നഷ്ടമായി.


കമ്പ്യൂട്ടര്‍ വന്നപ്പോള്‍ ഇംഗ്ലീഷ് അടിക്കുമ്പോള്‍ മലയാളം തെളിയുന്ന മംഗ്ലീഷ് എന്ന വിദ്യ എന്നെ അത്ഭുതപ്പെടുത്തി.മൊഴി കീമെന്‍ വഴിയാണെന്റെ എഴുത്ത്. ഈ അത്ഭതത്തില്‍ തുടരാന്‍ വേണ്ടിയാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്.മസ്കറ്റിലെ സപ്ന അനു ജോര്‍ജ് ആണ് എനിക്ക് ബ്ലോഗിംഗിന്റെ ഇക്മത്ത് പറഞ്ഞു തന്നത്.

വാ‍ടാനപ്പള്ളിയിലെ മണിമാഷുടെ ബോധി ടൈപ്പ് റൈറ്റിംഗ് സ്കൂളില്‍ മഴയത്തോ വേനലിലോ അല്ലാതെയോ പായാരം പറയാന്‍  കയറിയിരിക്കുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന ടൈപ്പ് റൈറ്ററില്‍ കുത്തിപ്പിടിച്ചതിന്റെ ഗുണം കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ സഹായകമായി,കീബോര്‍ഡുകള്‍ പെട്ടെന്ന് വഴങ്ങി.


വെറുതെ വാക്കുകളെ അടിച്ചുകയറ്റിയിട്ട് കാര്യമില്ല.
 ഒരു വിഷയം വേണമെന്നായി.

ഓര്‍മ്മകള്‍ അനുഭവങ്ങള്‍ പ്രണയങ്ങള്‍ രാഷ്ട്രീയം സ്വപ്നങ്ങള്‍ ഏകാന്തതകള്‍ എല്ലാം  സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു.ബ്ലോഗില്‍ പോസ്റ്റുകള്‍ നിറഞ്ഞു.ഏകാന്തരാത്രികള്‍ എഴുത്തിനുള്ള പശ്ചാത്തലമൊരുക്കിത്തന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ പത്തോളം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു,ഡീസിയിലൂടെ അത്  അച്ചടിരൂപമായി.


 ജീവിതവുമായി തൊട്ടുനില്‍ക്കുന്നവരെ പ്രകാശനത്തിനു വിളിച്ചു.എല്ലാവരും വന്നു.ഗോപീകൃഷ്ണന്‍ അടിയന്തിരമായി ബാംഗ്ലൂര്‍ക്ക് പോയി,ശാരദക്കുട്ടിയുടെ അമ്മാവന്‍ മരിച്ചു,
   .ശ്രീരാമേട്ടനും ഗീതേച്ചിയും റഫീക്ക് അഹമ്മദും കൂടി പെരിങ്ങാവിലെ വീട്ടില്‍ വന്നു,അക്കാദമിയിലേക്കു വന്നില്ല.അവര്‍ സംവിധായകന്‍ സിദ്ദിക്കിന്റെ മകളുടെ വിവാഹത്തിനു പോകാന്‍ നിര്‍ബ്ബന്ധിതരായി.ഓരോ പോസ്റ്റിനും അതുള്‍ക്കോണ്ടു കാരിക്കേച്ചര്‍ ചെയ്ത സജ്ജീവിനു വരാന്‍ കഴിഞ്ഞില്ല.കോയമ്പത്തൂരില്‍ നിന്നും  സ്ജ്ജീവ് വിഷമത്തോടെ വിളിച്ചു.


വേദിയിലും സദസ്സിലുമായി സുഹൃത്തുക്കള്‍ നിറഞ്ഞു.മനോഹരമായ ഒരനുഭവമായിരുന്നു അത്.




നിമിത്തമായത് എല്ലാറ്റിനും കുറുകെ ചാടുന്ന മാര്‍ജാരന്‍.


വേദിയില്‍ പുനത്തില്‍ ,ടി.എന്‍.ജോയ്, ലളിതാ ലെനിന്‍,വെങ്കിടി,ഗൌരി,രമേഷ്,ടി.ഡി.രാമകൃഷ്ണന്‍,രഞ്ജിനി മേനോന്‍,നീലന്‍,കെ.ബി.വേണു,  സജിതാ ശങ്കര്‍ ,അഷ്ടമൂര്‍ത്തി,പി.ടി.കുഞ്ഞുമുഹമ്മദ്,കെ.ആര്‍ .മോഹനന്‍,എ.വി.ശ്രീകുമാര്‍  നിരന്നു.


പ്രിയനന്ദനന്‍,ജയരാജ് വാര്യര്‍ ,വി.എം.രാധാകൃഷ്ണന്‍, ഇ.സന്തോഷ് കുമാര്‍ ,വിശ്വനാഥന്‍ വയക്കാട്ടില്‍ ,എ.വി.ശശീധരന്‍,രേവതി, ടി.എല്‍ സ ന്തോഷ്,പി.ബാലചന്ദ്രന്‍,ബെന്നി,അനില്‍ ,ബീന,ഗ്രാമപ്രകാശന്‍,ഷാജി വര്‍ഗീസ്,പ്രൊവിന്റ്,ജ്യോതിസ്,ടി.വി.ബാലകൃഷ്ണന്‍, ഗഫൂര്‍ ,മനോജ്,മാടക്കന്‍, രാജേട്ടന്‍,രതി പതിശ്ശേരി,ഉമ,മേരിച്ചേച്ചി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സൌഹൃദങ്ങള്‍ ഒപ്പമുണ്ടായിരുന്നു.

കുറെ കുട്ടികളെയും കൂട്ടി ശില്പിയുടെ സ്വന്തം രാധ വന്നു.വാടാനപ്പിള്ളിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജോര്‍ജ്ജ് ആലപ്പാട്ട് നേരത്തെ തന്നെ എത്തി.അന്തിക്കാട്ടെ പഴയ തലമുറയിലെ  സിനിമാക്കാരന്‍ വാസുവേട്ടനുമുണ്ടായിരുന്നു.  കോയയുടേയും വേണു ഇടക്കഴിയൂരിന്റേയും  നേതൃത്വത്തില്‍ ചാവക്കാ‍ട് ഘരാനയെത്തി. ഹോങ്കോംഗില്‍ നിന്നും ഞങ്ങളുടെ സൂപ്പന്‍ എന്ന സുരേഷ്  കൊടുത്തയച്ച സ്നേഹം ലഹരിപിടിപ്പിക്കുന്നതായിരുന്നു.ദുബായില്‍ നിന്നും നേരെ പെരിങ്ങാവിലെക്ക്  ഇറങ്ങിയ ചേര്‍ക്കരയിലെ എ.കെ.മധു കൊണ്ടുവന്നതും അഘോഷിക്കാന്‍ പാകത്തിലുള്ള സമ്മാനമായിരുന്നു.     സൌഹൃദത്തിന്‍ ആഴവുമായി ടി.ജി.വിജയകുമാര്‍ ഏറ്റുമാനൂരില്‍ നിന്നും നേരത്തെ എത്തി.


നാടകപ്രവര്‍ത്തകനും  ‘പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം’ ‘മഴയോടൊപ്പം മായുന്നത്’ എന്നീ ഹൃസ്വസിനിമകളുടെ നിര്‍മ്മാതാവുമായ സഞ്ജുമാധവ്   സൌഹൃദങ്ങളിലേക്ക്    ദുബായില്‍ നിന്നും പാറിപ്പറന്നു വന്നു.

മാർജാരൻ , പേജ് 235  ,വില 160 



എന്നും കൈതുമ്പിലുള്ള ശോഭ ജോഷി   കൊല്‍ക്കൊത്തയില്‍ നിന്നും   സന്തോഷം അയച്ചു തന്നു.

മഴ മാനത്തുതന്നെ മൂടിക്കെട്ടി നിന്നു,വരമെന്ന് മോഹിപ്പിച്ച  അവളെപ്പോലെ.

അജിത് കോഴിക്കോട്ടു നിന്നും ഓടിവന്നു.പലരും പലവഴിക്ക് വന്നു. അജിതും പ്രേമേട്ടനും ശില്പിരാജനും പരമുവും  ബാബുവും ജോഷിയും രാധയും ഇമബാബുവും വിനുവും സാന്താളും ഹരികൃഷ്ണനും അപ്പുവും മണ്ടി ജോസും മോഹന്‍ കാക്കനാടനും ഷിംജിത്തും ഷാനയും  രവികുമാറും പീതുവും അസലുവുമൊക്കെ അണിയറയില്‍ സജീവമായി.വഴി തേടിപ്പിടിച്ച് പെരിങ്ങാവിലെ ആഘോഷത്തിലേക്കെത്തിയ തിരുവനന്തപുരത്തെ ഷീബയും ചാലക്കുടിയിലെ വിനിതയുമൊക്കെ അവസരത്തിനൊത്ത സന്തോഷങ്ങളായി.


ഏഷ്യാനെറ്റിന്റെ നാട്ടരങ്ങില്‍ എന്നോടൊപ്പം  അലയാനുണ്ടായിരുന്ന സുനില്‍ കൊച്ചന്നൂര്‍ എന്ന ഇന്നത്തെ സിനിമാ കലാസംവിധായകന്‍ വേദിക്ക് രംഗപടമൊരുക്കാന്‍  രാവിലെ തന്നെ വന്നു.
.ഇമ ബാബുവിന്റെ ‘പക്ഷിസങ്കേതം’ എന്ന ഹൃസ്വസിനിമ പ്രദര്‍ശിപ്പിക്കാന്‍ പൂനം റഹീം സന്നാഹങ്ങളുമായി നേരത്തെ എത്തി. പൂമലയില്‍ നിന്നും      ജീപ്പ് നിറയെ കപ്പയും കട്ടന്‍ കാപ്പിയുമായി പുനര്‍ജ്ജനിയിലെ ജോണ്‍സനും ബൈജുവും എത്തി. തൊട്ടു നില്‍ക്കുന്ന സൊഹൃദങ്ങള്‍ ,തൊട്ടാല്‍ വിടരുന്ന സൊഹൃദങ്ങൾ .എനിക്കെന്നും ജീവിതം അതായിരുന്നു.

മാര്‍ജാരനെ നെറ്റില്‍ നിന്നും പുറം ലോകത്തേക്കു  പറത്തിവിടുന്ന സന്ദര്‍ഭം    ഏതുപ്രകാരത്തിലും എനിക്ക് സൌഹൃദത്തിന്റെ തുറന്ന പ്രകാശനമായിരുന്നു.





14 comments:

grkaviyoor said...

ആശംസകള്‍

Sapna Anu B.George said...

ആശംസകൾ മണീ, ഞാൻ ബ്ലൊഗ് ലോകത്തേക്കുള്ള ഒരു തുടക്കം, ഒരു ചുവടുവെപ്പു മാത്രമാണ്. ഇനിയും പുസ്തകങ്ങളും സിനിമകളും ഉണ്ടാവാൻ ദൈവാനുഗൃഹം ഉണ്ടാവട്ടെ.

Nisha said...

അഭിനന്ദനങ്ങള്‍ !!!

SANTHOSH said...

അഭിനന്ദനങ്ങള്‍ ...
ആശംസകള്‍ ...!!

റോസാപ്പൂക്കള്‍ said...

ആശംസകള്‍ പ്രിയ മാര്‍ജാരാ...ഇത് ഒരു തുടക്കമാകട്ടെ

iDeaZ said...

phtos ഒക്കെ കണ്ടു.
വിവരണവും വായിച്ചു
ഇനിയും ഒരുപാടു പുസ്തകങ്ങൾ .....

മനം നിറഞ്ഞ് ആശംസിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...


phtos ഒക്കെ കണ്ടു.
വിവരണവും വായിച്ചു
ഇനിയും ഒരുപാടു പുസ്തകങ്ങൾ .....

മനം നിറഞ്ഞ് ആശംസിക്കുന്നു

മണിലാല്‍ said...

എല്ലാവര്‍ക്കും എന്റെ നന്ദി..............സ്നേഹം

DeepaBijo Alexander said...

ആശംസകള്‍ !

thulasi said...

Congratulations!!

റാണിപ്രിയ said...

അഭിനന്ദനങ്ങള്‍ !!!

പ്രകാശനത്തിന് പങ്കെടുക്കാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ട്...ഏതായാലും മാര്‍ജാരന്‍ എവിടെവച്ചെങ്കിലും വായിക്കാം....

Unknown said...

വളരെ അപ്രതീഷിതമായാണ് അവിടെ എത്തിപ്പെട്ടത് ..സുഹൃത്ത് സന്തോഷ്‌ മച്ചാട്ടും ഒപ്പം ഉച്ച മുതല്‍ സാഹിത്യ അക്കാദമി പരിസരത്ത് ഉണ്ടായിരുന്നു ...ഈ പുസ്തക പ്രാസാധനവും മാര്‍ജ്ജരന്റെ സൌഹൃദങ്ങളുടെ നിറഞ്ഞ സ്നേഹവും കണ്ടറിയാനും ഇത്രയും വലിയ ഒരു സുഹൃദ്‌വലയത്തെ ഒത്തോരുമിപ്പിച്ച ആ മനസ്സറിയാനും കഴിഞ്ഞതിലും മര്ജ്ജരന്‍ എന്ന പുസ്തകം ശ്രീ മണിലാലില്‍ നിന്നോപ്പിട്ടു വാങ്ങാനും കഴിഞ്ഞതില്‍ സന്തോഷം ...ഒപ്പം ഒരു ഫോട്ടോ എടുക്കുകയും ചെയ്തു ..ഇനിയും ഒരുപാട് പുസ്തകങ്ങളിലൂടെയും ..മറ്റു മാധ്യമങ്ങളിലൂടെയും നിറഞ്ഞു നില്‍ക്കുവാന്‍ ആശംസകള്‍ ....

hashim.hafsa said...

"how you behave towards cats here below determines your status in heaven," said Robert Heinlein....Love

Madhu said...

Cheers!


നീയുള്ളപ്പോള്‍.....