പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, May 13, 2016

മനുഷ്യര്‍ക്കൊരു മാന്‍പാറ

 ഒന്നു തൊട്ടാല്‍ വിരിഞ്ഞു വലുതാവുന്നതാണ് ഇതിലെ ഓരോ ചിത്രങ്ങളും വഴികള്‍ ചെറുതാകുന്നത് മാന്‍പാറയിലേക്ക് മാന്‍പാറയുടെ ഒരു മൂല








ലോകത്തിന്റെ തുഞ്ചത്തെത്തി എന്നൊരു തോന്നലാണ് മാൻപാറയുടെ നെറുകെയിൽ  നില്‍ക്കുമ്പോള്‍.
നെല്ലിയാമ്പതിമലയുടെ മാന്‍പാറ.
കൃഷിയില്‍ നിന്നും കൃഷിക്കാരന്‍ നടുനിവര്‍ത്തുന്നതുപോലെ പാലക്കാടിന്റെ കാര്‍ഷിക ഭൂമിയില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന കൂട്ടമല.നെന്മാറയില്‍ നിന്നും ഒരു മണിക്കൂറു കൊണ്ട് പുലയമ്പാറയിലെത്താം.അവിടെനിന്ന് ജീപ്പ് മാര്‍ഗ്ഗം മാന്‍പാറയിലേക്കും.വീണ്ടും ഒരു മണിക്കൂർ  സമയമെടുത്ത്.


ഏതൊരു പ്രദേശവും അതിന്റേതായ ഒരു നിഗൂഢഭംഗി ഒളിപ്പിച്ചു വെച്ചിരിക്കും,മനുഷ്യരെപ്പോലെ.
അതു പോലൊന്നാണ് നെല്ലിയുടെ മാന്‍പാറ.
വഴികള്‍ ആപത്ത് നിറഞ്ഞതാ‍ണെന്ന് പറയാം,അങ്ങിനെ തോന്നിപ്പിക്കാം.പക്ഷെ സര്‍ക്കസ്സുകാരെക്കാള്‍ വഴക്കം നേടിയ ജീപ്പ് ഓടികുന്നവർ ന നിസ്സാരമെന്ന് നമ്മെ തോന്നിപ്പിക്കുന്നവിധത്തിൽ  മാന്‍പാറയിലെത്തിച്ച് ,സ്വകാര്യമായി നെടുവീര്‍പ്പിടും.
അവസാനത്തെ ചെങ്കുത്തായ കയറ്റം ശ്വാസം ഒരു നിമിഷമെങ്കിലും നിശ്ചലമാക്കിയെ നമുക്ക് നേരിടാനാകൂ.

മുകളില്‍ നമ്മെക്കാത്ത് തണുത്ത കാറ്റ് ചുറ്റിയടിക്കുന്നുണ്ടാകും.ഒരു വലിയ കുന്നും പിന്നെ കൂർത്തൊരു പാറക്കെട്ടും.ഇവിടെ നിന്ന് നമുക്ക് പാലക്കാടിനെയും കേരളത്തെയും ശുദ്ധവായുവില്‍ ശ്വസിക്കാം.കാഴ്ചയെ അപാരമായ വിശാലതയിലേക്കും ആഴങ്ങളിലേക്കും തുറന്നുവെക്കാം.


 രാത്രിയില്‍ ഇവിടെ മൃഗങ്ങളുടെ കേളിയാണ്.മൃഗങ്ങളും പക്ഷികളും അവശേഷിപ്പിച്ചു പോയ തൂവലുകളിലും വിസർജ്ജനങ്ങളിലും നമുക്കവയുടെ സ്വതന്ത്രമായ കാനനജീവിതം ഓര്‍മ്മിക്കാം.നിനച്ചിരിക്കാതെ ഊക്കൻ കാറ്റ്   നമ്മെ താഴേക്ക് വലിച്ചിടാം.
പക്ഷെ ഭൂമിയുടെ ഈ മുകൾഭാഗത്തിന്റെ ഏകാന്തതയില്‍ നമുക്ക് നമ്മെ തിരിച്ചറിയുകയും തിരിച്ചിടുകയും ചെയ്യാം. പലപ്പോഴും യാത്രയില്‍ സംഭവിക്കുന്നത് ഇതൊക്കെത്തന്നെ.

3 comments:

മണിലാല്‍ said...


ഏതൊരു പ്രദേശവും അതിന്റേതായ ഒരു നിഗൂഢഭംഗി ഒളിപ്പിച്ചു വെച്ചിരിക്കും,മനുഷ്യരെപ്പോലെ.
അതു പോലൊന്നാണ് നെല്ലിയുടെ മാന്‍പാറ.

nimaxo said...

Ekaanthathayile thiriccharivukal !
HRUDYAM !

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതൊരു പ്രദേശവും അതിന്റേതായ ഒരു നിഗൂഢഭംഗി ഒളിപ്പിച്ചു വെച്ചിരിക്കും,മനുഷ്യരെപ്പോലെ.
അതു പോലൊന്നാണ് നെല്ലിയുടെ മാന്‍പാറ...!


നീയുള്ളപ്പോള്‍.....