പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, December 22, 2008

കൃസ്തുദേവ ചരിതം ആട്ടക്കഥ

വായ്പയുടെയും ജപ്തിയുടെയും പേരില്‍ കസ്റ്റമേഴ്സിനെ പീഢിപ്പിച്ചതിന്റെ ഭാരം തീര്‍ക്കാന്‍ ബാങ്ക് ജീവനക്കാര്‍ വര്‍ഷം തോറും കലാപരിപാടികള്‍ നടത്താറുണ്ട്.
ജീവനക്കാരുടെ ചര്‍ച്ചാവേദി മാസം തോറും നടത്തുന്ന ചര്‍ച്ചാ സമ്മേളനങ്ങള്‍ അംഗങ്ങള്‍ക്ക് മാനസിക സംഘര്‍ഷമാണുണ്ടാക്കുകയാണ് പതിവ്.

ആഗോളവല്‍ക്കരണവും ഇന്ത്യയിലെ ബാങ്കുകളും,ഇറാക്ക് യുദ്ധവും ഇന്ത്യന്‍ ബാങ്കുകളും,ആണവകരാറും ഇന്ത്യന്‍ ബാങ്കുകളും

എന്നിങ്ങനെ ചങ്കില്‍ കൊള്ളാത്ത വിഷയങ്ങള്‍ ആയിരിക്കും ചര്‍ച്ച ചെയ്യുക.

ഭാവിയില്‍ ഇന്ത്യന്‍ ബാങ്കുകളുടെ തകര്‍ച്ച അനിവാര്യമാണെന്നും ഇതു മൂലം ആയിരക്കണക്കിന് ബാങ്കുദ്യോഗസ്ഥന്മാരുടെ ഭാവി തുലയുമെന്നൊക്കെ മൈക്കിനെ പ്രണയിക്കുന്ന നേതാക്കളെല്ലാം ജോലിക്കരെ പീഢിപ്പിക്കും.
സോഡാ മേക്കര്‍ വരെയുള്ള അത്യാവശ്യ സാധനങ്ങള്‍ ലോണെടുത്ത് ഉറക്കം കിട്ടാതെ ഭാര്യക്ക് എതിരെ തിരിഞ്ഞു കിടന്ന് നേരം വെളുപ്പിക്കുന്ന ഭര്‍ത്താക്കന്മാരും ഇവരെ നോക്കി
യെവനെന്തോ
അവിഹിതമുണ്ടെന്ന് പിറുപിറുത്ത് അവളുമാരും സ്വപ്നരഹിതരാകുന്നു.
ഇത്തരം പിരിമുറുക്കങ്ങളില്‍ നിന്നെല്ലാം ഒന്നൂരുകയെന്ന ഹൃസ്വകാല താല്‍പര്യങ്ങളാണ്
വാര്‍ഷികാഘോഷങ്ങള്‍.
ഇത്തവണ എന്തായാലും ക്രിസ്തുദേവചരിതം തന്നെ.
എതിര്‍ജാതി ശബ്ദങ്ങളെ ഒഴിവാക്കി നാനാജാതി മതസ്ഥരാ‍യ കൃസ്ത്യാനികള്‍ ഏക കണ്ഠമായി തീരുമാനിച്ചു.

പക്ഷെ ഒരു തര്‍ക്കം.
കഥാപാത്രങ്ങളെ ആരൊക്കെ കൈയ്യാളും എന്ന കാര്യത്തില്‍.
ക്രിസ്തു,മറിയ,ജോസഫ്,എന്നിവര്‍ പ്രധാന കഥാപാത്രങ്ങളും, സത്രം സൂക്ഷിപ്പുകാരന്‍ മിന്നി മറിയുന്ന ചെറിയ കഥാപാത്രവുമാണ്.
താടിയും മുടിയും വളര്‍ത്തി പ്രകൃതി സ്നേഹം പറഞ്ഞു നടക്കുന്ന ജീകെ എന്ന് വിളിക്കുന്ന ഗണേശ് കുമാറിന് എതിരാളികളില്ലായിരുന്നു,ക്രിസ്തുദേവനാകാന്‍.
വായില്‍ വെച്ച വിരല്‍ കടിക്കാത്ത, കസ്റ്റമേഴ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി പറയാത്ത,പറഞ്ഞാലും കാര്യമില്ലാത്ത,ആഗോളവല്‍ക്കരണത്തിനെതിരായ ജാഥകളില്‍ പോലും ചുണ്ടനക്കാത്ത ജീകെ തന്നെയാവട്ടെ ക്രിസ്തു എന്ന് തീരുമാനമായി.
നാടകത്തില്‍ ക്രിസ്തുവിന് ഭാഷണമില്ല.
അംഗവിക്ഷേപങ്ങള്‍ മാത്രം.
സംവിധായകന്റെ രംഗപരീക്ഷണമാണത്.
ഇതിനെതിരെ ചിലര്‍ പ്രതികരിച്ചു, കുരിശിന്റെ വഴിക്കാര്‍.
(ആവിഷ്കാര സ്വാതന്ത്ര്യത്തിലിടപെടാനും തെരുവിലിറങ്ങാനും കൃസ്ത്യന്‍ സമൂഹത്തിന് പ്രത്യേക അവകാശമുണ്ടെങ്കിലും അതവര്‍ പുറത്തെടുത്തില്ല,ബാങ്ക് ജീവനക്കാരാണല്ലോ)

ഞങ്ങള്‍ടെ പിതാവിനെ മന്ദബുദ്ധിയാക്കരുത്.......
അവര്‍ പ്രതിഷേധിച്ചു.

........എന്തെങ്കിലും മര്യാദക്ക് വര്‍ത്തമാനം പറഞ്ഞിരുന്നെങ്കില്‍ കുരിശ്മ്മെ കെടക്കേണ്ടി വരില്ലാ‍യിരുന്നു.
......അതാണ് ഞാനീ നാടകത്തില്‍ നല്‍കുന്ന സന്ദേശം,പ്രതികരിക്കാത്ത മനുഷ്യന് കുരിശ്.

സംവിധായക പ്രതിഭ മീശ തടവി.
ജോലി പോകുന്ന കാര്യത്തില്‍ പോലും തൊള്ള തോറന്ന് മുദ്രവാക്യം വിളിക്കാത്തവര്‍
ക്രിസ്തുവായാലും കുരിശായാലും ഇത്രയേ പൊകൂ എന്ന് സംവിധായകനറിയാം.
ബാക്കി വന്ന കഥാപാത്രങ്ങള്‍ക്ക് പിടിവലി മുറുകി.
ജോസഫ് ആണ് പിന്നെയുള്ള കഥാപാത്രം
എല്ലാ വര്‍ഷവും ലീഡ് റോള്‍ കളിക്കുന്ന സന്തോഷ് ചന്ദ്രന്റെ കൈയ്യില്‍ നിന്നും ഇത്തവണ അത് തോമാസ് കുര്യന്‍ കൈക്കലാക്കി.
വിദ്യാഭ്യാസത്തില്‍ മാത്രമല്ല,നാടകത്തിലും ജാതി മറന്ന് കളി വേണ്ട എന്നു തോന്നിയതു കൊണ്ടായിരിക്കാം കുരിശിന്റെ വഴിക്കാര്‍ തൊമാസ് കുര്യനു വേണ്ടി നിന്നു.
പോരാത്തതിനാള് മാനേജരും.
മറിയത്തിന്റെ റോളിലേക്ക് പലരേയും പരിഗണിച്ചെങ്കിലും ഭര്‍ത്താവിനിഷ്ടമില്ല,മകന്റെ പത്താംക്ലാസ്സ്,കാണികളെ കണ്ടാല്‍ അടയുന്ന ശബ്ദം,ഗര്‍ഭം പറ്റില്ല എന്നൊക്കെ പറഞ്ഞ് ബാങ്കിലെ വനിതാബെഞ്ച് പതിവുപോലെ ഒഴിഞ്ഞു.
എല്ലാക്കൊല്ലത്തേയും പോലെ കൊമ്പൊടിഞ്ഞാമാക്കല്‍ എത്സിക്ക് നറുക്ക് വീണു.
(ഈയടുത്ത് സീരിയലില്‍ മുഖം കാണിക്കാന്‍ തുടങ്ങിയെങ്കിലും അതിന്റെ ഗര്‍വ്വു വളര്‍ന്നെങ്കിലും വിളിച്ചപ്പോള്‍ അവള്‍ വന്നു,വിളിക്കുന്നത് ബാങ്കുകാരല്ലെ.
ഈ പണിയൊക്കെ നിര്‍ത്തി നാളെ ഒരു പശുവിനെ വാങ്ങേണ്ടി വന്നാലോ,എത്സിയുടെ ചിന്ത ആ വഴിക്കും മേഞ്ഞുകാണും)


സന്തോഷ് ചന്ദ്രനെ സത്രം സൂക്ഷിപ്പുകാരന്റെ റോളിലൊതുക്കി.
(കൈയ്യിലും കഴുത്തിലും പിന്നെ കെട്ടാവുന്ന സ്ഥലത്തൊക്കെ ചരടുകള്‍ വലിച്ചു കെട്ടിയ ആ ഹൈന്ദവ കോമാളിക്ക് അതു തന്നെ വേണം)
ഈ തിരുമാനം ഉണ്ടായതിനുശേഷം ഗവണ്മെന്റെ ഗസ്റ്റ് ഹൌസുകളിലേ മാനേജര്‍മാരെ പോലെ മുഖത്തു നിന്നും സന്തോഷം മറയുകയും അത് സത്രം സൂക്ഷിപ്പുകാരന്റെ സ്വാഭാവികതയിലേക്ക് സന്തോഷ് ചന്ദ്രനെ മാറ്റുകയും ചെയ്തു.
സന്തോഷ് ചന്ദ്രന്റെ പിണക്കത്തിന് തങ്കമണിക്കേറ്റത്തിലെ ബെവറേജിന് തൊട്ടടുത്ത വിജയേട്ടന്റെ പെട്ടിക്കടയില്‍ നിന്നും വാങ്ങിയ ഡിസ്പോസബിള്‍ ഗ്ലാസ്സുകള്‍ വേലിമണ്ടയിലേക്ക് വലിച്ചെറിയുന്നിടത്ത് തല്‍ക്കാലം രാജിയായി.


കര്‍ട്ടന്‍ പൊങ്ങാന്‍ സമയമായി.
ജോസഫും കൊമ്പൊടിഞ്ഞാമ്മാക്കല്‍ എത്സിയും മുഖാമുഖം കണ്ണാടിയാക്കി ഒരുതരം ഭര്‍ത്താഭാര്യയെപ്പോലെ മേക്കപ്പിടുകയാണ്.
സത്രം സൂക്ഷിപ്പുകാരന്റെ മുഖം നേരത്തെ പറഞ്ഞതു പോലെത്തന്നെ വക്രിച്ച്.
അണിയറയിലെ സന്തോഷത്തിന് അരങ്ങില്‍ കൊടുക്കണമെന്ന് സത്രം സൂക്ഷിപ്പ് തീരുമാനിച്ചു.
നാടകം തുടങ്ങി.

പൂര്‍ണ്ണ ഗര്‍ഭിണിയും അവശയുമായ മറിയത്തേയും കൂട്ടി പാതിരാത്രിയില്‍ ജോസഫ് ബത് ലഹേമിലെ പഴയ സത്രത്തില്‍ എത്തുന്ന രംഗമെത്തി.
സന്തോഷ് ചന്ദ്രനും തോമാസ് കുര്യനും
പഴയ പ്രേംനസീറും കെ.പി.ഉമ്മറും കണക്കെ നിന്നു.
ദാരിദ്യരേഖക്ക് താഴെയുള്ളവള്‍ ബാങ്ക് മാനേജരുടെ മുന്നിലെന്നപോലെ കൈനഖം കൊണ്ട് തലയിലെ പേന്‍ ചൊറിഞ്ഞ് കൊമ്പൊടിഞ്ഞാമാക്കല്‍ എത്സിയും നിന്നു.


ഡയലോഗ് തുടങ്ങി.

ജോസഫ്: താമസിക്കാന്‍ ഒരിടം കിട്ടുമോ ഇവിടെ

(ഉടക്കാനുള്ള അവസരം ഇതാ മുന്നില്‍.
ഈയവസരം പാഴാക്കരുത്.
സന്തോഷ് ചന്ദ്രന്‍ തീരുമാനിച്ചു)

സത്രം സൂക്ഷിപ്പുകാരന്‍ : എല്ലാ മുറികളും ഒഴിഞ്ഞു കിടപ്പാണ്,ഏതു വേണമെങ്കിലും എടുത്തോളൂ.....

വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതിന് മറുപടിയായി വാക്കത്തിയുമായി രംഗപ്രവേശം ചെയ്ത കര്‍ഷകന്റെ മുന്നിലെന്നവണ്ണം നാടകത്തിലില്ലാത്ത ഡയലോഗികം കേട്ട് തോമാസ് കുര്യനെന്ന ജോസഫ് പതറിപ്പോയി.

ഉടക്ക് മനസ്സിലാക്കിയ ജോസഫ് പെട്ടെന്ന് തന്നെ ബാങ്ക് മാനേജര്‍ തോമാസ് കുര്യനായി.
വാക്കത്തിക്ക് മുന്നില്‍ ഏതു മാനേജറും പതറും,വെറുമൊരു കാഷ്യറുടെ മുന്നില്‍ മാനേജര്‍ തോറ്റുകൂടാ.

ജോസഫ് : ഞാനൊന്ന് നോക്കട്ടെ?

(ജോസഫ് സത്രത്തിനകത്തേക്ക്.
ജോസഫിനെ നോക്കിനില്‍ക്കുന്ന സത്രം സൂക്ഷിപ്പുകാരന്‍,മറിയ.)

അകത്തുനിന്നും നിരാശയോടെ തിരിച്ചു വന്ന ജോസഫ്
മറിയയോടും സത്രം സൂക്ഷിപ്പുകാരനോടുമായി.

ജോസഫ് :ഏതെങ്കിലും കാലിത്തൊഴുത്തില്‍ പോയി പെറുന്നതാ ഇതിലും ഭേദം....വാ മറിയെ...


ഭവനവായപ്പയ്ക്ക് പലിശ കൂട്ടിയതിന് റിസര്‍വ്വ് ബാങ്കിനോടെന്നപോലെ സന്തോഷ് ചന്ദ്രന്‍ ജോസഫ് മറിയ ദമ്പതിമാരെ ദ്യേഷിച്ചുനിന്നു.
തോമാസ് കുര്യന്‍ കൊമ്പൊടിഞ്ഞാമാക്കല്‍ എത്സിയേയും കൂട്ടി സത്രത്തിന്റെ പടിയിറങ്ങി.

ലോകത്തിലെ ഒരു സമുദായത്തിന്റെ ദൈവീക ചരിത്രത്തെ നിലം പരിശാക്കിയെങ്കിലും ബാങ്ക് സംഘടന അതിന്റെ ഖ്യാതി നിലനിര്‍ത്തി.

13 comments:

മണിലാല്‍ said...

കൃസ്തുദേവ ചരിതം ആട്ടക്കഥ

പൂജ്യം സായൂജ്യം said...

ചിരിപ്പിചേന് നന്ദി

ശ്രീനാഥന്‍ said...

good, your style is interesting, as vkn puts it 'nerathodu neram chirikkam'
Bank employees of all countries unite, here is a varga sathru!
sreenadhan

ശ്രീ said...

നല്ല ഐഡിയ തന്നെ. അല്ലെങ്കില്‍ പെട്ടു പോയേനെ അല്ലേ?

മണിലാല്‍ said...

വായ്പയുടെയും ജപ്തിയുടെയും പേരില്‍ കസ്റ്റമേഴ്സിനെ പീഢിപ്പിച്ചതിന്റെ ഭാരം തീര്‍ക്കാന്‍ ബാങ്ക് ജീവനക്കാര്‍ വര്‍ഷം തോറും കലാപരിപാടികള്‍ നടത്താറുണ്ട്.

മണിലാല്‍ said...

ദാരിദ്യരേഖക്ക് താഴെയുള്ളവള്‍ ബാങ്ക് മാനേജരുടെ മുന്നിലെന്നപോലെ കൈനഖം കൊണ്ട് തലയിലെ പേന്‍ ചൊറിഞ്ഞ് കൊമ്പൊടിഞ്ഞാമാക്കല്‍ എത്സിയും നിന്നു.

ഞാന്‍ ഹേനാ രാഹുല്‍... said...

പറഞ്ഞുപോകും കഥകള്‍
പാഞ്ഞുപോകും കഥകള്‍
നല്ലതീക്കഥകള്‍

മണിലാല്‍ said...

ഊര്‍ന്നുപോകുന്ന നഗ്നതയെ ഞാന്‍ തിരുകിവെക്കുന്നു
പതുങ്ങുന്ന രക്ഷകനെ ഹാങ്കറില്‍ തൂക്കുന്നു
അവസരം ആരാഞ്ഞ ഹൃദയമിടിപ്പിനെ ചത്ത മൊബൈലില്‍ അടക്കുന്നു
രണ്ടു ഭൂ‍ഖണ്ഡങ്ങളായി ഞങ്ങള്‍ ഒരേ കിടക്കയില്‍ രേഖപ്പെടുത്തുന്നു

മണിലാല്‍ said...

കൃസ്തുദേവ ചരിതം ആട്ടക്കഥ
വായ്പയുടെയും ജപ്തിയുടെയും പേരില്‍ കസ്റ്റമേഴ്സിനെ പീഢിപ്പിച്ചതിന്റെ ഭാരം തീര്‍ക്കാന്‍ ബാങ്ക് ജീവനക്കാര്‍ വര്‍ഷം തോറും കലാപരിപാടികള്‍ നടത്താറുണ്ട്.

മാണിക്യം said...

“ജോസഫ് :ഏതെങ്കിലും കാലിത്തൊഴുത്തില്‍ പോയി പെറുന്നതാ ഇതിലും ഭേദം....വാ മറിയെ... ,
ഔസേപ്പിനു അപാര പ്രസന്റ്സ് ഓഫ് മൈന്‍ഡ്! സമ്മതിച്ചിരിക്കുന്നു,
‘കൃസ്തുദേവ ചരിതം’ ആട്ടക്കഥ പറഞ്ഞാലും കഥാപ്രസംഗം ആക്കിയാലൂം യുദ്ധം ഉണ്ടാകില്ല
ഗോഗ്വാ വിളിച്ച് അച്ചായന്മാരും വരില്ല..:)
ചിരിക്ക് നന്ദി....

ajeesh dasan said...

ee chiricheppinu aashamsakal...

Anonymous said...

kristhu,
peedhanam,
hraswam

beware of typos,jaaraaaaa.....

മണിലാല്‍ said...

സോഡാ മേക്കര്‍ വരെയുള്ള അത്യാവശ്യ സാധനങ്ങള്‍ ലോണെടുത്ത് ഉറക്കം കിട്ടാതെ ഭാര്യക്ക് എതിരെ തിരിഞ്ഞു കിടന്ന് നേരം വെളുപ്പിക്കുന്ന ഭര്‍ത്താക്കന്മാരും ഇവരെ നോക്കി
യെവനെന്തോ
അവിഹിതമുണ്ടെന്ന് പിറുപിറുത്ത് അവളുമാരും സ്വപ്നരഹിതരാകുന്നു.
ഇത്തരം പിരിമുറുക്കങ്ങളില്‍ നിന്നെല്ലാം ഒന്നൂരുകയെന്ന ഹൃസ്വകാല താല്‍പര്യങ്ങളാണ്
വാര്‍ഷികാഘോഷങ്ങള്‍.


നീയുള്ളപ്പോള്‍.....