പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Tuesday, March 31, 2009

കൊടുങ്കാറ്റ് വിതച്ച് ഇളംകാറ്റ് കൊയ്ത രാമന്‍ മാഷ്


സ്മാരകമായി കൊടിമരം മാത്രമുണ്ടാവുകയും, അതാണെങ്കില്‍ തുരുമ്പെടുത്ത് നിലമ്പൊത്തി    ചരിത്രത്തില്‍ ഇല്ലാതെ പോയെങ്കിലും തൃശൂരിന്റെ ചുറ്റുവട്ടങ്ങളായ മൂര്‍ക്കനിക്കര പോട്ടോര്‍ അഞ്ചേരി ഇളന്തുരുത്തി തുടങ്ങിയ പ്രാന്ത പ്രദേശങ്ങളില്‍ രാമന്‍ മാഷ് നായകനായും പ്രതിനായകനായും ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.

ഈ പ്രദേശങ്ങളില്‍ മുഷ്ടി ചുരുട്ടാന്‍ പാകത്തില്‍   എഴുത്തച്ഛന്റെ പിന്തുടര്‍ച്ചക്കാരായ(തര്‍ക്കവിഷയമായതിനാല്‍ അധികം ചൊറിയുന്നില്ല.തൃശൂര്‍ ജില്ലയിലെ പോട്ടോര്‍,എരവിമംഗലം,എരിഞ്ചേരി,മൂര്‍ക്കനിക്കര എന്നിവിടങ്ങളിലും പാലക്കാട് പത്തിരിപ്പാല,നെന്മാറയിലും ചൈനയിലെ ഹോങ്കോങ്ങിലുമൊക്കെയായി ഈ സമുദായം വിന്യസിച്ചുകിടക്കുന്നു)  സമുദായത്തിനാണ് പ്രാമുഖ്യം.     എണ്ണത്തില്‍ കൂടുതലായ  ഈ സമുദായവും എണ്ണത്തില്‍ കുറവായ കൃസ്ത്യന്‍ നായര്‍ ഈഴവ സമുദായക്കാരും ഇവിടെ മുണ്ടു മടക്കി കുത്തി നടക്കാറില്ലായിരുന്നു,പരസ്പരം പേടിച്ചോ ബഹുമാനിച്ചോ ആണെന്നു   വിചാരമരുത്. മുണ്ടു രണ്ടാക്കി മുറിച്ച്  കാല്‍മുട്ടുവരെ കഷ്ടിച്ച് ഉടുക്കുന്ന കര്‍ഷകരാണ് അവര്‍  .കാതില്‍ക്കടുക്കനിട്ട്  റിബേറ്റിന്‍ ഖദര്‍ മുണ്ടും തോളത്തിട്ട് അരക്കയ്യന്‍ ബനിയനുമിട്ട് നടക്കുന്ന കോണ്‍ഗ്രസ്സ് മുഖമുള്ള മനുഷ്യരായിരുന്നു അധികവും ഇവിടെ.പീച്ചി വെള്ളമൊഴുകുന്ന ചാല്‍ തന്ത്രത്തില്‍ സ്വന്തം പറമ്പിലേക്ക് കീറി കൃഷിയുണ്ടാക്കിയ ജലതസ്കര സംസ്കാരത്തിന്റെ ആദിമവാസികളാണവര്‍  .പിന്നീടാണ് പ്ലാച്ചിമടയില്‍ വെള്ളം കക്കുന്ന കൊക്കക്കോളയെന്ന വലിയ കള്ളനെ ഭരണകര്‍ത്താക്കളെന്ന പെരുങ്കള്ളന്മാര്‍ കൊണ്ടുവന്നത്.

ചക്കക്കാലമാണെങ്കില്‍ ചക്ക മാങ്ങക്കാലമാണെങ്കില്‍ മാങ്ങ മുരിങ്ങക്കാലമാണെങ്കില്‍ മുരിങ്ങ മത്തക്കാലമാണെങ്കില്‍ മത്ത ചേനക്കാലമാണെങ്കില്‍ ചേന പഞ്ഞക്കാലമാണെങ്കില്‍ പഞ്ഞം എന്നിങ്ങനെയായിരുന്നു ഇവിടുത്തെ മനുഷ്യരുടെ അടുക്കളാവസ്ഥ.

തൃശൂര്‍ രാഗത്തില്‍ ഏതു സിനിമയാണെന്നു ചോദിക്കും പോലെ മൂര്‍ക്കനിക്കര എന്താണിപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന തീറ്റ എന്നറിഞ്ഞതിനു ശേഷമേ ഇതരഭാഗത്തുനിന്നുള്ള വിരുന്നുകാര്‍ അവിടെ പോകാറുള്ളൂ.

മത്തി കൊണ്ടു പായസം പോലും വെക്കുന്ന തീരദേശക്കാര്‍ ഇവിടുത്തെ കൃഷീവലന്മാര്‍ക്ക് ഒരിക്കലും പെണ്ണു കൊടുക്കില്ല. കൊടുക്കില്ലെന്ന് മാത്രമല്ല അന്വേഷണവുമായി വരുന്ന കടുക്കനിട്ടവരെ കണ്‍ട്രി ഫാര്‍മേഴ്സ് എന്നു പറഞ്ഞ് കളിയാക്കി തുരത്തുകയും അവരെപ്പറ്റി കഥകളുണ്ടാക്കി പാടിനടക്കുകയും ചെയ്യും.

ലോഞ്ചി വേലായുധന്‍ തീരദേശത്തുനിന്നും  ആളുകളെ അറബി നാട്ടിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വീണ്ടും അട്ടിമറിഞ്ഞു. പെണ്ണാലോചിക്കാന്‍ ചെന്നാല്‍ ജീവനും കൊണ്ടു തിരിച്ചു വരാമെന്ന് മോഹിക്കുകയും വേണ്ട. അറബിപ്പണത്തിന്റെ തിളക്കത്തില്‍ അത്രക്ക് അഹങ്കാരികളായവരാകുന്നു ഞങ്ങള്‍ തീരദേശക്കാര്‍  .മീന്‍പിടുത്തക്കാരും തെങ്ങുകയറ്റക്കാരായ തൊഴിലാളികളും,താഴെ വീഴുന്നതിന്റെ എണ്ണമെടുക്കുന്ന തെങ്ങുകൃഷിക്കാരും, ചെത്തുകാരും ബാക്കി കവികളുമായിരുന്നു തീരദേശത്തെ ജനസംഖ്യ.


കൈക്കോട്ട് മണ്ണുകളഞ്ഞ് ഒതുക്കിവെച്ച്,തലയില്‍ക്കൂടി ഒരുകുടം വെള്ളമൊഴിച്ച്  പടിഞ്ഞാറന്‍ കടാപ്പുറം കാണാന്‍ പുറപ്പെടുമായിരുന്നു കിഴക്കന്‍ ദേശക്കാര്‍  .വീട്ടില്‍ നിന്നിറങ്ങാതെയും വെയില്‍കൊള്ളാതെയും വെള്ളാമ്പികളായിത്തീര്‍ന്ന തീരദേശ പെണ്‍കുട്ടികളെ നോക്കി  കൃഷിക്കാരായി ഇരുണ്ടുപോയതിന്റെ അപകര്‍ഷതയില്‍ അവര്‍ തകര്‍ന്നു പോകുമായിരുന്നു. ഇവരെ ബാറുകള്‍ ആകര്‍ഷിച്ച് പിടികൂടിയതിന്റെ ഫലമായി, കാര്‍ഷിക യൌവ്വനങ്ങള്‍ ഇവിടെ വരികയും കുടിക്കുകയും തിന്നുകയും ഛര്‍ദ്ദിക്കുകയും ചെയ്തുപോന്നു കാലങ്ങളായി.ബാറുകള്‍ നിരവധി പൊട്ടിമുളക്കുകയും ചെയ്തു.


കിഴക്കന്‍ മേഘലയിലേക്ക് തന്നെ വരാം.
ഇത്തരം   കണ്‍ട്രി സാഹചര്യത്തിലേക്കാണ് കമ്മ്യൂണിസത്തിന്റെ ഒറ്റു വലയുമായി നമ്മുടെ രാമന്‍ മാഷ് കോണ്‍ഗ്രസ്സുകാരെ പിടിക്കാനിറങ്ങുന്നത്.ചോദിക്കാനും പറയാനുമാരുനില്ലാത്ത വോട്ടുബാങ്കല്ലാത്ത ദുര്‍ബ്ബലഹൃദയരാണ് ഇവിടുത്തെ കൃഷീവലന്മാരെന്ന് മാഷിനറിയാം.പോട്ടോറില്‍ നിന്നും തന്നെ വളഞ്ഞിട്ടുപിടുത്തം തുടങ്ങാമെന്ന് വെച്ച് അവിടെ വീടെടുത്ത് ഭാര്യയേയും കുട്ട്യോളേയും അതിനകത്താക്കി(വലവീശുന്നതിനിടക്ക് മടിയിലുള്ളതും നഷ്ടപ്പെടരുതല്ലോ)  മാഷ് ഡയറി കക്ഷത്തിലൊതുക്കി കോണ്‍ഗ്രസ്സുകാരെ പിടിക്കാനിറങ്ങി.

പോട്ടോറിലെ പഴമക്കാര്‍ പലരും ആദ്യമായി ഒരു സ്കൂള്‍മാഷെ നേരില്‍ കാണുകയാണ്.മാഷെ കണ്ടപ്പോള്‍ അവര്‍ മൂക്കത്ത് വിരല്‍ വെച്ചുവത്രേ.


“കമ്യൂണിസ്റ്റ്, കമ്യൂണിസ്റ്റ് എന്ന് പറഞ്ഞപ്പോ എന്തോ വലിയ സാധനാന്നാ വിചാരിച്ചേ,ഇതൊരു  പെരുവയറന്‍ മാഷ് “

എങ്കിലും ഒരു മാഷല്ലെ,അദ്ദേഹത്തിനു വണക്കം പറഞ്ഞു.

പലരും ഖദറഴിച്ചു, ഇരുപത് ശതമാനം റിബേറ്റിന്റെ എളിമയോടെ.ഖദറൂരിക്കളഞ്ഞ് കമ്മ്യൂണിസ്റ്റാവുന്നതിലല്ല ഓണത്തിനും വിഷുവിനും കിട്ടുന്ന ഇരുപത് മുതല്‍ നാലപതു ശതമാനം വരെയുള്ള റിബേറ്റ് നഷ്ടത്തെക്കുറിച്ചായിരുന്നു പലരുടേയും ബേജാറ്.മാഷെ കണ്ട് പലരും പേടിച്ചൊളിച്ചു.ചിലര്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി തലയില്‍ മുണ്ടിട്ടു,കള്ളുഷോപ്പില്‍ കയറി തലയില്‍ കുടം കമിഴ്ത്തി.

കമ്യൂണിസ്റ്റുകാരനായ മാഷിന് ഇതു രണ്ടും ശബരിമലയേക്കാളും ഗുരുവായൂരമ്പലത്തേക്കാളും പ്രിയപ്പെട്ട സ്ഥലങ്ങളായതിനാല്‍ അളമുട്ടി എല്ലാവരെയും പുറത്തു ചാടിച്ച് ഇങ്ക്വിലാബ് വായില്‍ത്തിരുകിക്കൊടുത്തു. ചുവപ്പുചട്ടയുള്ള പുസ്തകങ്ങളും കക്ഷത്തില്‍ പിടിപ്പിച്ചു.എഴുത്തും  വായനയുമായി ബന്ധവുമില്ലാതിരുന്ന ഗ്രാമീണര്‍ ഇതെന്തിനെന്ന് അത്ഭുതം കൂറിയപ്പോള്‍ ഒരു ഗമക്കിരിക്കട്ടെ എന്ന് മാഷ് അവരെ പ്രോത്സാഹിപ്പിച്ചു.പാര്‍ട്ടിയില്‍ ചേരാം.ഇടക്ക് മുദ്രവാക്യം വിളിക്കം,പന്തം കൊളുത്താം . പുസ്തക വായനയെന്തിനാ,അതായിരുന്നു നാട്ടുകരുടെ ചോദ്യം.

കോണ്‍ഗ്രസ്സിലാണെങ്കില്‍ ഇതിന്റെയൊന്നും ആവശ്യവുമില്ല. ദില്ലിയിലെ വലിയ വീട്ടിലേക്ക് കണ്ണുംനട്ട് അവിടുത്തെ  പേറു നോക്കിയിരുന്നാല്‍ മതി,  എന്നെങ്കിലും കാലണ മെമ്പര്‍ഷിപ്പും എടുക്കണം.അവിടെ സ്വസ്ഥമായിരുന്നു കാര്യങ്ങള്‍  .എന്തായാലും മാഷിന്റെ അക്ഷീണ പ്രവര്‍ത്തനം ഫലം കണ്ടു. ഒന്നു രണ്ടു കൊല്ലം കൊണ്ട് പോട്ടോറില്‍ ത്രിവര്‍ണ്ണ കൊടിയുടെ നിറം മങ്ങി ഒറ്റനിറമാവുകയും ആകാശത്തില്‍ രക്തവര്‍ണ്ണാങ്കിതമായ നിറം പാറാനും തുടങ്ങി.


തത്സമയം ഇവിടുത്തെ ഖാദി നെയ്ത്തു ശാല അടച്ചു പൂട്ടുകയും അവിടെ ഒരു കല്ല്ലച്ചിന്റെ പ്രസ്സ് വരികയും ചുവപ്പ് സാഹിത്യം അച്ചടിച്ച് വിതരണം നടത്തുകയും ചെയ്തുപോന്നു.(കല്ലച്ചിന്റെ കാലം കഴിഞ്ഞതോടെയാണ് തൊട്ടടുത്ത പൂച്ചെട്ടിയില്‍ പ്രിന്റെക്സ് എന്നൊരു പ്രസ്സ് വന്നത്.പിന്നീടുള്ള സാഹിത്യങ്ങള്‍ ഉടലെടുക്കുന്നത് ഇവിടെ നിന്നായിരുന്നു) ഒരു വിധം കോണ്‍ഗ്രസ്സുകാരെല്ലം മാഷുടെ വലയിലായി, വറുതിയിലായി. വിശക്കുമ്പോള്‍ വായിക്കാന്‍ അവര്‍ക്കൊക്കെ പ്രസ്സില്‍ നിന്നടിച്ച മൂലധനവും മാനിഫെസ്റ്റൊയുമൊക്കെ വിതരണം ചെയ്തുകൊണ്ടിരുന്നു. പോസ്റ്ററിലും ഫ്ലെക്സിലുമൊക്കെ കാണാറുള്ള ചുവപ്പുനിറമുള്ള   സ: ചെഗ്വേര ചെയ്തതുപോലെ മാഷ് പോട്ടോര്‍ വിപ്ലവം കഴിഞ്ഞ് മൂര്‍ക്കനിക്കരക്ക് ബസ് പിടിച്ചു.അവിടുത്തെ റിബേറ്റ് ഖദറന്മാരായിരുന്നു അടുത്ത  ലക്ഷ്യം.


പോട്ടോര്‍ വിശേഷം തൃശൂര്‍ എക്സ്പ്രസ്സിലൂടെയും തേക്കുപാട്ടിലൂടെയും കേട്ടറിഞ്ഞ് പേടിമൂത്ത മൂര്‍ക്കനിക്കരക്കാര്‍ കമ്യൂണിസ്റ്റ് മാഷ് വരുന്ന ദിവസം മൂര്‍ക്കനിക്കര സിറ്റിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ആകെയുള്ള മൂന്നു കടകള്‍ പൂട്ടിക്കുകയും കമ്യൂണിസ്റ്റ്  മാഷ് ഗോബാക്ക് എന്ന് കരികൊണ്ടെഴുതി വെക്കുകയും ചെയ്തു.ഇതിലേക്കൂള്ള സംഭാവന ഖാ‍ദി നെയ്ത്തുടമാ സംഘങ്ങളാണ് നല്‍കിയത്,മാഷിന്റെ കമ്മ്യൂണിസം കൊണ്ട് നശിക്കുമെന്ന് പേടിയുള്ളവരായിരുന്നു അവര്‍ .


ഹര്‍ത്താലിന്റെ ആദി രൂപം ഉടലെടുക്കുന്നത് മൂര്‍ക്കനിക്കര സിറ്റിയില്‍ നിന്നാണ്.കമ്യൂണിസത്തെ ഓടിപ്പിക്കാന്‍ മൂര്‍ക്കനിക്കാര്‍ പ്രയോഗിച്ച ആയുധത്തിന്റെ ഇപ്പോഴത്തെ പ്രധാന പ്രായോജകര്‍ കമ്മ്യൂണിസ്റ്റുകാര്‍ തന്നെയെന്നത് ചരിത്രത്തിന്റെ വിരോധാഭാസം തന്നെയാണ്.സായിപ്പിനെ കണ്ടപ്പോ കവാത്ത് മറക്കുന്നതുപോലെ മാഷെ കണ്ടപ്പോ മൂര്‍ക്കനിക്കാരും അതു തന്നെ മറന്നു.പോട്ടോറില്‍ ചെയ്തതു തന്നെ മൂര്‍ക്കനിക്കരയിലും മാഷ് ചെയ്തു.  കമ്യൂണിസ്റ്റു മാന്ത്രികവടിയില്‍   മൂര്‍ക്കനിക്കരക്കാരെയെല്ലാം മെരുക്കി.മതം മാ‍ത്രമല്ല മനുഷ്യരെ മയക്കുന്നതെന്നും കമ്യൂണിസവും അതു തന്നെയാണ് ചെയ്യുന്നതെന്നും മൂര്‍ക്കനിക്കാര്‍ക്ക് പിന്നീടാണ് മനസ്സിലായത്.

രസകരമായ സംഭവം മറ്റൊന്നാണ്.മൂര്‍ക്കനിക്കരക്ക് മാഷ് വണ്ടി കയറിയ തക്കം നോക്കി പോട്ടോര്‍കരെല്ലം കമ്യൂണിസം വിട്ട് റിബേറ്റ് ഖദറിലേക്ക് തിരികെ പോയി.ഇതോടെ മൂര്‍ക്കനിക്കരക്കാര്‍  കമ്യൂണിസ്റ്റ് ചേരിയിലും മറുപക്ഷം കോണ്‍ഗ്രസ്സ് ചേരിയിലും  പരസ്പരം യുദ്ധം പ്രഖ്യാപിച്ച് സസുഖം വാഴുന്നു.

അധികക്കഷ്ണം:
ആരു ഭരിച്ചാലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്  ഭാഷാപിതാവിന്റെ പുതുതലമുറക്കു വേണ്ടി കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും എഴുതിക്കോടുത്തു.ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്തുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അനുഭവിക്കുന്ന അതെ തരിപ്പാണ് കൊച്ചിന്‍ ദേവസ്വം ഭരിക്കുമ്പോള്‍ തങ്ങള്‍  അനുഭവിക്കുന്നതെന്ന് വഴിതെറ്റിയൊ അല്ലാതെയോ കമ്യൂണിസ്റ്റുകാരനായ സൂപ്പന്‍ എന്ന അഞ്ചേരിക്കാരന്‍ സുരേഷ് (എഴുത്തച്ഛന്‍ ) ഹോങ്കൊങ്ങിലിരുന്ന് അയവിറക്കുന്നു

17 comments:

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

ഇവിടെ കമ്മ്യൂണിസ്റ്റായാലെന്താ,കോണ്‍ഗ്രസ്സായാലെന്താ ദില്ലിയില്‍ ചെല്ലുമ്പോള്‍ അവര്‍ ഏകോദരസഹോദരന്മാരല്ലെ,ജനഗണമന.

മണിലാല്‍ said...

ഇവിടെ കമ്മ്യൂണിസ്റ്റായാലെന്താ,
കോണ്‍ഗ്രസ്സായാലെന്താ ദില്ലിയില്‍
ചെല്ലുമ്പോള്‍ അവര്‍ ഏകോദരസഹോദരന്മാരല്ലെ,ജനഗണമന

Unknown said...

havoo samaadhanamaayi.appo ezhuthu nadakkunnallo.enikkishtaayi raman mashe.appo ezhuthachan samudaayathilaanale jananam

smitha adharsh said...

സെയിം പിന്ച്ച്..എന്തിനാന്ന് ഞാന്‍ പറയില്ല...കണ്ടു പിടിക്കണം കേട്ടോ..എന്നിട്ട് എന്നോട് പറയണേ..പ്ലീസ്..
നമ്മുടെ സ്വന്തം മൂര്‍ക്കനിക്കരയും,പോട്ടോരും..പിന്നെ..വന്നു വന്നു ഒരു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിടെന്റും...
മൂര്‍ക്കനിക്കര,പോട്ടോര്‍,പെരിഞ്ചേരി,മുതുവറ,പൂങ്കുന്നം,ചേറൂര്‍,അരിമ്പൂര്‍,ഷോര്‍ണൂര്‍,തിരുവില്വാമല,ഒറ്റപ്പാലം..നമുക്കും ഒരു കൈ നോക്കാം ന്നെ..വഴി തെറ്റിയാല്‍ ഒരു എം.കെ.കണ്ണന്‍ എങ്ങാനും ഉണ്ടായിപ്പോയാലോ?
രാമന്‍ മാഷുമാര്‍ നീണാള്‍ വാഴട്ടെ..!
പോസ്റ്റ് കലക്കി എന്ന് എടുത്തു പറയണോ?
എല്ലാ പോസ്റ്റും,കുത്തിപ്പിടിച്ചു ഇരുന്നു അരിച്ചു പെറുക്കി വായിച്ചു കേട്ടോ..
പോസ്റ്റ് ഒന്നിന് ഒരു ഡയറി മില്‍ക്ക് വച്ച് കിട്ടണം.

ശ്രീനാഥന്‍ said...

കമ്മൂണിസ്റ്റുകാരെ ആര്‍ക്കും കളിയാക്കാമെന്നായിരിക്കുന്നു.കരുതിയിരുന്നോ, ചെങ്കൊട്ടയില്‍ ചെങ്കൊടിപാറുന്ന ദിവസം വരുമെന്നു കെ ജി ശങ്കര പിള്ള പ്രവചിചിട്ടുണ്ട്‌ എഴുപതുകളില്‍.

മണിലാല്‍ said...

thanks sreenathan,smitha and susumitha....am in sholayur.no malayaalees and malayalam fond here.


smitha,diary milkalla milma diary booth thanne pariganikkaam.

Unknown said...

smithayku milma diary booth aanenkil athium munp vayichu scrap ayacha enikku enthu tharum

Unknown said...

ethra divasamayti mashe blogs ezhuthiyitt.keralthil thirichethiyille?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Good one..I like it very much.. thank u

മണിലാല്‍ said...

കോണ്‍ഗ്രസ്സിലാണെങ്കില്‍ ഇതിന്റെയൊന്നും ആവശ്യവുമില്ല.ഗാന്ധി കുടുംബത്തിലെ പേറു നോക്കിയിരുന്നാല്‍ മതി,പിന്നെ എന്നെങ്കിലും കാലണ മെമ്പര്‍ഷിപ്പും എടുക്കണം.

radhika nair said...

really good.read it earlier but thought of commenting now. its timely

ജാനകി said...

ഞങ്ങളുടെ ഒരു മാഷ് ഒരിക്കൽ പറഞ്ഞു- ഒരു വിദ്യാർഥിപ്രസ്ഥാനത്തിന്റെ മെംബർഷിപ്പ് എടുക്കാത്തതിന്റെ പേരിൽ പുള്ളിയെ കോളേജിലിട്ടു പൊതിരെ തല്ലിയത്രെ.മാഷിന്റെ വിശ്വാസം മറ്റൊരു സംഘടനയിലായിരുന്നു. അന്നു തല്ലാൻ പറഞ്ഞ കുട്ടികൾ ഇന്നു ഖദരുടുപ്പു തയ്പിയ്ക്കുന്നു...നണമില്ലാതെ പഴയതെറ്റുകൾ ഏറ്റു പറയുന്നു.. എന്തു ചെയ്യാം സഹിച്ചല്ലാ പറ്റു.

മണിലാല്‍ said...

ചക്കക്കാലമാണെങ്കില്‍ ചക്ക മാങ്ങക്കാലമാണെങ്കില്‍ മാങ്ങ മുരിങ്ങക്കാലമാണെങ്കില്‍ മുരിങ്ങ മത്തക്കാലമാണെങ്കില്‍ മത്ത ചേനക്കാലമാണെങ്കില്‍ ചേന പഞ്ഞക്കാലമാണെങ്കില്‍ പഞ്ഞം എന്നിങ്ങനെയായിരുന്നു ഇവിടുത്തെ മനുഷ്യരുടെ അടുക്കള.

Unknown said...

ithevide?

ശ്രീനാഥന്‍ said...

സുഗതകുമാരി ശൈലിയില്‍ നീയെഴുതാറില്ലീയിടെയെന്നു വിഷാദം കൊള്ളണോ എന്നു വിചാരിക്കുകയാണു ഞാന്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ കമ്മ്യൂണിസ്റ്റായാലെന്താ,കോണ്‍ഗ്രസ്സായാലെന്താ ദില്ലിയില്‍ ചെല്ലുമ്പോള്‍ അവര്‍ ഏകോദരസഹോദരന്മാരല്ലെ,ജനഗണമന.


നീയുള്ളപ്പോള്‍.....