പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, December 28, 2009

ഒളിഞ്ഞുനോട്ടം എന്ന സദാചാരകല


(ചെങ്കണ്ണ് രോഗം പോലെ സദാചാരികള്‍ പടര്‍ന്നു പന്തലിക്കുന്ന കാലത്തെ കുറിച്ച്) കേരളം ദൈവങ്ങളുടെ സ്വന്തം നാടല്ല. മലയാളികളെപ്പോലെ സാദാചാരികളല്ല മലയാളികളുടെ മണിമുത്തായ ദൈവങ്ങള്‍.പത്മരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ കണ്ണീക്കണ്ട അവളുമാരുടെ പിറകെ വെച്ചുപിടിച്ചവരാണ്.
ഒളിഞ്ഞുനോട്ടം തനത് കലയാക്കിയവരുടെ സ്വന്തം നാടാണ് കേരളം.

ണ്ടാംനിലവീട്ടിലേക്ക് ഒളിഞ്ഞുനോക്കാന്‍ മടക്കിക്കെട്ടി എടുക്കാവുന്ന കോണി നിര്‍മ്മിച്ച സാഹസികനായ ഒളിഞ്ഞുനോട്ടക്കാരന്‍ നാട്ടിലുണ്ടായിരുന്നു.ഞെരമ്പുരോഗം മാറി വാതരോഗം ബാധിച്ചപ്പോള്‍ ഒന്നിനും പാങ്ങില്ലാതെ സ്വന്തം വീട്ടിലേക്കു തന്നെ ഒളിഞ്ഞുനോക്കി കാലം തള്ളുന്ന സമയത്ത് തന്റെ മടക്ക് കോണി പുതിയ തലമുറക്ക് കൈമാറി മാതൃക കാണിച്ചു ആ മഹാന്‍. സമയത്ത് മാത്രമാണ് ടി മാന്യന്‍ ഒരു ഒളിഞ്ഞുനോട്ടക്കാരനാണെന്ന കാര്യം നാട്ടുകാര്‍ അറിയുന്നത്.അതിനു ശേഷം എല്ലാമറിയുന്നവന്‍ ഇവന്‍ എന്ന നിലയില്‍ സമീപത്തെ സ്ത്രീപുരുഷ രത്നങ്ങള്‍ ടീ ഒളിഞ്ഞുനോട്ടക്കാരനോട് ദൈവത്തിനോടെന്ന പോലെ ഒരകലം പാലിക്കാന്‍ ശ്രമിച്ചു.ഒല്ലൂരില്‍ ഒരൊളിഞ്ഞുനോട്ടക്കാരന്‍ വൈദ്യുതാഘാതമേറ്റ് വീരസ്വര്‍ഗ്ഗം പൂകിയതും സദാചാര കേരളം കേള്‍ക്കാന്‍ പാടില്ലാത്ത കഥകളിലൊന്നാണ്.സഹിക്കവയ്യാതെ ജനല്‍ക്കമ്പിയിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചതായിരുന്നു ഗൃഹനാഥന്‍.

സദാചാരം പോലെ തന്നെ മനോരോഗത്തോളമുയര്‍ന്നതാണ് കേരളത്തിന്റെ ഒളിഞ്ഞുനോട്ടം.ആര്‍ അരെയൊക്കെ ഒളിഞ്ഞുനോക്കുന്നു എന്നു പറയാന്‍ പറ്റാത്ത അവസ്ഥ.സദാചാരികളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായിരിക്കുന്നു അസന്മാര്‍ഗ്ഗികളായ പച്ച മനുഷ്യര്‍.
തീവ്രവാദത്തേക്കാള്‍ ഉല്‍കണ്ഠയാണ് സാക്ഷര കേരളത്തിന് ലൈംഗികതയുടെ കാര്യത്തിലും.ഒരാളെ താറടിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ലൈംഗീകതയാണ്.കുടുംബത്തിലും സമൂഹത്തിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും സിനിമയിലും സഹിത്യത്തിലുമൊക്കെ ഇത് തന്നെ സ്ഥിതി.

ണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുമെന്നൊക്കെ സാക്ഷരകേരളം കവിത ചൊല്ലി നടക്കും.പക്ഷെ പുരുഷനൊപ്പം ഒരു സ്തീയേയും മറിച്ചും കണ്ടാല്‍,എന്തെങ്കിലും വശപ്പിശക് തോന്നും. സദാചാരത്തിന്റെ ഭാരതീയ പാരമ്പര്യം വാരിവലിച്ചണിയും കൊടിയ കമ്യൂണിസ്റ്റുകള്‍ പോലും,അസ്ലീല മാസികയുടെ സെന്റര്‍ പേജ്  ഇവരുടെയൊക്കെ തലയിണക്കടിയിലുണ്ടാവുകയും ചെയ്യും.

രാണിനും പെണ്ണിനും ഇഷ്ടം തോന്നുന്നതത് തികച്ചും സ്വാഭാവികം.അവര്‍ വാക്കുകള്‍ കൊണ്ട് ഉത്സവമാഘോഷിക്കുന്നതും ശരീരം കൊണ്ട് വസന്തമാകുന്നതും സ്വാഭാവികംമൂന്നാമതൊരാള്‍ക്ക് ഇതില്‍ കാര്യമില്ല.നാലാമതൊരു സ്ഥാപനത്തിനും(പോലീസും ഭരണകൂടവും) കാര്യമില്ല.അണക്കെട്ടുകള്‍ കൃഷിക്കും വൈദ്യുതിക്കും ഊര്‍ജ്ജമാകും.കെട്ടിക്കിടക്കുന്നത് മനുഷ്യരിലുണ്ടാക്കുന്നത് മാരകാ‍വസ്ഥയാ‍ണ്.

യിടെ ദില്ലിയിലെ ഒരു കൂറ്റന്‍ ഫ്ലാറ്റില്‍ നടത്തിയ സര്‍വ്വേയില്‍ തെളിഞ്ഞത് 40 ശതമാനം സ്തീകള്‍ക്കും വിഷാദരോഗമെന്നാണ്.ഇടുങ്ങിയ ചുമരുകള്‍ മാത്രമല്ല വെട്ടിച്ചുരുക്കപ്പെട്ട ജീവിത സാഹചര്യം കൂടിയാണ് ഇതിന് കാരണമായി തീര്‍ന്നത്.

തുറന്ന ജീവിതമെന്നുപറയുന്നത് തുറന്ന ലൈംഗീകതയല്ല.അത് ഒരു ഘടകം മാത്രം.സ്വതന്ത്രത്തിലേക്ക് കുതിക്കാനാഗ്രഹിക്കുന്ന മനുഷ്യന് ഓരോ അറകളും തുറന്നേ മുന്നോട്ടുപോകാനാവൂ.എന്നാല്‍ ഓരോ അറകളും പൂട്ടിക്കെട്ടാന്‍ വിധിക്കപ്പെടുന്ന മനുഷ്യജീവിതങ്ങള്‍ വെയില്‍ കാണാതെ വായുവേല്‍ക്കാതെ കൂട്ടിലെ മൃഗങ്ങളെപ്പോലെ തര്‍കര്‍ന്നടിയുന്നു.


സദാചാരത്തിനു പറ്റിയ മണ്ണൊരുക്കമാണത്.
അവസാനിക്കാത്ത അസ്വസ്ഥതയോടെ സ്വയം ക്രൂശിതമായി ഇരിക്കും.
ആരോക്കെ എവിടെയൊക്കെ ആരോടൊത്ത് പോകുന്നു എന്ന് നോക്കി നിഗമനത്തിലെത്തും.
വിലയിരുത്തും.

ഇവരില്‍ ബീജേപിയും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും എന്നൊരു വേര്‍തിരിവില്ല.എല്ലാവരും സദാചാര പാരമ്പര്യത്തിന്റെ ഒരേ മതില്‍ പണിയുന്നവര്‍.
ഒരേ കുണ്ടി കൊണ്ട് മുക്കുന്നവര്‍.

മഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളാണ് ആവിഷ്കരിക്കുന്നത്.മനുഷ്യപ്രകൃതിയുടെ വസന്തമാണത്.അന്തരീക്ഷത്തിനും ഭൂപ്രകൃതിക്കും ദോഷം ചെയ്യാത്ത കാര്യവുമാണ്. പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നത്ര പ്രകൃതിക്കും മറ്റും ഒരു ദോഷവും ചെയ്യാത്ത മനോഹരമായ കൂടിക്കലരല്‍. ഒളിഞ്ഞുനോക്കിയും പരസ്യപ്പെടുത്തിയും ഇതിനെ നമ്മള്‍ അശ്ലീലമാക്കിക്കൊണ്ടിരിക്കുന്നു.

16 comments:

മണിലാല്‍ said...

സത്യത്തില്‍ സമഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളാണ്.മനുഷ്യപ്രകൃതിയുടെ വസന്തമാണത്.അന്തരീക്ഷത്തിനും ഭൂപ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത കാര്യവുമാണ്.വലിച്ചറിയാന്‍ കവറുള്ള പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നത്ര ദോഷം ചെയ്യാത്ത ഒരു മനോഹരമായ കാര്യം. ഒളിഞ്ഞുനോക്കിയും പരസ്യപ്പെടുത്തിയും ഇതിനെ നമ്മള്‍ അശ്ലീലമാക്കിക്കൊണ്ടിരിക്കുന്നു.

nimishangal said...

പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ.. അങ്ഗീകരിക്കുകയും ആവാം.. പക്ഷെ കൂടെ നിൽക്കാൻ എത്ര പേരുണ്ടാവും എന്നതാണു പ്രസക്തമായ ചോദ്യം. ജാത്യാലുള്ളതു തൂത്താൽ പോവുമോ?.. ഏന്തായാലും ഒലിഞ്ഞുനോക്കി മാസ്റ്ററിന്റെ ക്രിയ തന്നെ നാട്ടുകാർ ഒളിഞ്ഞു കണ്ടല്ലോ.. കൊടുത്താൽ കൊല്ലത്തു മാത്രമല്ല മഞ്ചേരിയിലും കിട്ടും എന്നു മനസ്സിലായില്ലേ?..

മണിലാല്‍ said...

അഭിപ്രായം പറയാന്‍ ആരും കൂടെയുണ്ടെന്ന് നോക്കേന്റ കാര്യമില്ലല്ലോ..........നിമിഷങ്ങളെ

ഞാന്‍ ഹേനാ രാഹുല്‍... said...

സ്വകാര്യതയിലേക്ക് ഉന്നംവിക്കുന്ന മനുഷ്യര്‍........
ഇപ്പോള്‍ കാമറക്കാരും.........
എന്തും ചെയ്യാം എന്ന അവസ്ഥ ജനാധിപത്യമാണൊ?
സംശയമുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒളിഞ്ഞുനോട്ടം മഹാ നോട്ടം...
നമുക്കും കിട്ടിടേണമീ നേട്ടം !

സ്മിത മീനാക്ഷി said...

ഒളിഞ്ഞു നോട്ടക്കാരില്ലാത്ത കേരളം വിദൂരതയില്‍ പോലും കാണാനില്ല എന്നതാണു സത്യം. സദാചാരം എന്ന വാക്കിന്റെ അര്‍ഥമറിയാത്തവര്‍ വളച്ചൊടിച്ചും ചുളുക്കിയും പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ആണു പുതു തലമുറയുടെയും ചിന്തയില്‍. എന്നിട്ടു, ഖനിക്കും ഖനനത്തിനും പകരം കിടപ്പറയില്‍ സുഖം തേടുന്ന നമ്മുടെ ഭരണാധിപന്മന്മാര്‍ക്കു പിന്നില്‍ അണിനിരക്കാനും അവര്‍ക്കു മടിയില്ലാതായിരിക്കുന്നു. സദാചാരനിയമങ്ങള്‍ക്കെതിരായുള്ള ഒരോ വാക്കും മനസ്സിലാക്കപ്പെടതെ പോകുമ്പോള്‍, ഇവിടെ ലയ്ഗികത സ്ത്രീ വില്‍ക്കുകയും പുരുഷന്‍ വാങ്ങുകയും ചെയ്യുന്ന കച്ചവട ചരക്കായി മാത്രം മാറുന്നു. വാക്കുകള്‍ കൊണ്ടുള്ള ഉത്സവങ്ങളും ശരീരങ്ങള്‍ കൊണ്ടുള്ള വസന്തങ്ങളും തിരിച്ചറിയപ്പെടാതെയും പോകുന്നു.

സിനേമ \ cinema said...

എന്തൂട്ട് മൈരാ.......ഇങ്ങനെ പോയാ പരശൂന്റെ മഴു ഇവന്മാരുടെ പെടലീക്ക് ഒന്ന് കൂടി പൂശേണ്ടി വരും....ട്ടാ ഘടീ....

ഷൈജൻ കാക്കര said...

എത്തിനോട്ടം നമ്മുടെ കുലതൊഴിലല്ലേ?

ശ്രീനാഥന്‍ said...

വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നോ മഞ്ചേരിയിൽ?

ഞാന്‍ ഹേനാ രാഹുല്‍... said...

കേരളം ദൈവങ്ങളുടെ സ്വന്തം നാടല്ല. മലയാളികളെപ്പോലെ കപട സാദാചാരികളല്ല മലയാളികളുടെ ദൈവങ്ങള്‍.പത്മരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവര്‍ കണ്ണീക്കണ്ട അവളുമാരുടെ പിറകെ പോയവരാണ്.
സത്യത്തില്‍ ഒളിഞ്ഞുനോട്ടക്കാരുടെ സ്വന്തം നാടാണ് കേരളം.

രാജേഷ്.കെ.വി. said...

സമഭാവനയോടു കൂടിയുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ സംസര്‍ഗം എത്ര മനോഹരമാണ്‌ മണിലാല്‍. അതിലും മനോഹരമല്ലെ സ്വാഭാവികമായ, കാപട്യമില്ലാത്ത സ്നേഹവും പ്രണയവും ലൈംഗീകതയുമെല്ലാം. പക്ഷെ നമുക്കുമുന്നില്‍ പ്രതിബന്ധങ്ങളാവുന്നത്‌ വെറുമൊരു സദാചാരമാണൊ. അതോ സദാചാരസങ്കല്പ്പത്തെ രൂപപെടുത്തുന്ന കുടുംബമെന്ന സ്ഥാപനത്തിന്ടെ ഘടനയോ?. മനോഹരമായി പ്രണയിക്കുന്നവരുടെ പൊസസ്സീവനസ്‌ നാം തൊട്ടറിയുന്നതല്ലെ. ഏകദാമ്പത്യത്തിന്ടെ മൂശകല്ലില്‍ നമ്മുടെ ചിന്തകളെ രൂപപെടുത്തുന്ന സ്വത്തുടമാബന്ധങ്ങളല്ലെ നമൂക്കു മുന്നിലെ വില്ലന്‍.......വേണ്ടാ.....പറയുന്നില്ല.. പറഞ്ഞാല്‍ മര്‍ക്സിസമാകും....പറഞ്ഞില്ലെങ്കില്‍ മോശവുമാകും . കാരണം അനാര്‍ക്കികളുടെയും മാക്ക്രിസ്റ്റുകളുടെയും സകലമാന ബോറന്‍മാരുടേയും സ്വപ്നലോകത്തു ജീവിക്കാന്‍ വിധിക്കപെട്ടവരാണല്ലോ നാം.

മണിലാല്‍ said...

രണ്ടാംനിലവീട്ടിലേക്ക് ഒളിഞ്ഞുനോക്കാന്‍ മടക്കിക്കോണ്ടു നടക്കാവുന്ന കോണി നിര്‍മ്മിച്ച സാഹസികനായ ഒളിഞ്ഞുനോട്ടക്കാരന്‍ തീരദേശത്തുണ്ടായിരുന്നു.വാര്‍ദ്ധക്യം ബാധിച്ച് ഒന്നിനും പാങ്ങില്ലാതെ സ്വന്തം വീട്ടിലേക്കു തന്നെ ഒളിഞ്ഞുനോക്കി കാലം തള്ളുന്ന സമയത്ത് തന്റെ മടക്ക് കോണി പുതിയ തലമുറക്ക് കൈമാറി.ആ സമയത്ത് മാത്രമാണ് ടി മാന്യന്‍ ഒരു ഒളിഞ്ഞുനോട്ടക്കാരനാണെന്ന കാര്യം നാട്ടുകാര്‍ അറിയുന്നത്.അതിനു ശേഷം എല്ലാമറിയുന്നവന്‍ എന്ന നിലയില്‍ സമീപത്തെ സ്ത്രീപുരുഷ രത്നങ്ങള്‍ ടീ ഒളിഞ്ഞുനോട്ടക്കാരനോട് ദൈവത്തിനോടെന്ന പോലെ ഒരകലം പാലിക്കാന്‍ ശ്രമിച്ചു.

Unknown said...

മോറല്‍ പൊലീസാകുകയാണു മലയാളി, ഇന്നും എന്നും. വിമാനത്തില്‍ കടന്നു പിടിക്കാന്‍ ഉദ്യമിച്ചവര്‍ പൊതു സമ്മതരായി നടക്കുന്നു, തക്കം കിട്ടിയാല്‍ കുഞ്ഞുങ്ങളെ വരെ കൂട്ടിക്കൊടുക്കുന്ന മാനസിക അവസ്ഥയിലുള്ള അനേകം പേര്‍ നമുക്കു ചുറ്റും. ഒന്നും ഒരുകാലത്തും നന്നാ‍കാന്‍ പോണില്ല.

ഞാന്‍ ഹേനാ രാഹുല്‍... said...

സമഭാവനയോടെയുള്ള സ്ത്രീ പുരുഷ ബന്ധം ലോകത്തിലെ ഏറ്റവും മനോഹരമായ സന്ദര്‍ഭങ്ങളാണ്.മനുഷ്യപ്രകൃതിയുടെ വസന്തമാണത്.അന്തരീക്ഷത്തിനും ഭൂപ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത കാര്യവുമാണ്.വലിച്ചെറിയാന്‍ കവറുള്ള പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നത്ര പ്രകൃതിക്കും മറ്റും ഒരു ദോഷവും ചെയ്യാത്ത മനോഹരമായ കൂടിക്കലരല്‍. ഒളിഞ്ഞുനോക്കിയും പരസ്യപ്പെടുത്തിയും ഇതിനെ നമ്മള്‍ അശ്ലീലമാക്കിക്കൊണ്ടിരിക്കുന്നു

sreekanav said...
This comment has been removed by the author.
സമാഗമം said...

hei...kapadasadhacharam...malayaliyude mathram savisheshatha..athil kai vekkaruthto..pavangal eniyoru samskaram undakkiyedukkan kashtpedande?....article nannayito...


നീയുള്ളപ്പോള്‍.....