പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Wednesday, February 24, 2010

ഒറ്റത്തന്തക്ക് പിറന്ന നായകന്മാരെ നമുക്ക് ഉപേക്ഷിക്കാം


തിലകനെ അഭിനയിക്കിപ്പിക്കണൊ കുറി തൊടുവിപ്പിച്ച് അവസാനിപ്പിക്കണൊ, മോഹന്‍ ലാലോ മമ്മൂട്ടിയോ വലിയവന്‍ (ഞങ്ങളെ തൊട്ടാല്‍ ഒന്നിച്ചെതിര്‍ക്കുമെന്ന് അവരും),അമ്മയില്ലെങ്കില്‍ പിന്നെ ആരെങ്കിലും ഉണ്ടൊ അതോ അമ്മയെക്കാള്‍ വലിയവന്‍ ആര്‍ എന്നതോക്കെ ഇന്ന് മലയാള സിനിമാരംഗവുമായി ഉയരുന്ന ചര്‍ച്ചകളാണ്.തന്റെ അറിവിന്റെ ഊന്നുവടിയില്ലെങ്കില്‍ കേരള സമൂഹം തട്ടിത്തടഞ്ഞു വീഴുമെന്ന് സാദാ ദുഖിക്കുന്ന സുകുമാര്‍ അഴീക്കോടില്‍ തുടങ്ങി ഇങ്ങ് സിനിമയെന്ന് പറയാവുന്ന സാധനത്തിലൂടെ ഗ്രാമീണ സുഗന്ധം പരത്തി മലയാളികളുടെ മുന്നോട്ടുള്ള സര്‍ഗ്ഗത്മകജീവിതം കിണറ്റുതവളകളുടേതിന് തുല്യമാക്കി അസാദ്ധ്യമാക്കുന്ന അന്തിക്കാടന്‍ സംവിധായകര്‍ വരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞു കഴിഞ്ഞു.

രു കാര്യം സത്യമായിരിക്കാന്‍ സാദ്ധ്യതയുണ്ട്.
ഇന്ന് മലയാള സിനിമയില്‍ സൂപ്പര്‍ താരത്തിനപ്പുറം ഒരു ഇടത്തരം, കുഞ്ഞു താരത്തിന് നില്‍ക്കണമെങ്കില്‍(സംവിധായകര്‍ക്കുപോലും)ഫ്യൂഡല്‍ വ്യവസ്ഥയിലെ പത്തു സെന്റുകാരന്റെ മാനസികമായ അവസ്ഥ ഉണ്ടായിരിക്കണം.(കമ്യൂണിസ്റ്റുകള്‍ ക്ഷമിക്കുക.പത്തു സെന്റും വാങ്ങിക്കൊടുത്ത് മൂടും തട്ടിക്കളഞ്ഞ് അതിന്റെ മേനിയില്‍ വര്‍ഷങ്ങളോളം വിപ്ലവം പറഞ്ഞു നടന്നവരാണവര്‍).അവരുടെ അപ്രീതി സമ്പാദിച്ചാല്‍ (അഭിനയം മികച്ചതായാലും) അവരെ അവരുടെ സിനിമയിലേക്ക് പരിഗണിക്കുകയേയില്ല.(സിനിമയില്‍ തീരുമാനമെടുക്കുന്ന ഹിറ്റ്ലര്‍ ആണ് സംവിധായകനെന്ന് നമ്മുടെ ജോണ്‍ അബ്രഹാമിന് പറയാം.അതിനുള്ള കുണ്ടി ബലം ബഹുമാന്യദേഹത്തിനുണ്ടായിരുന്നിരിക്കണം).ഇത് നടന്മാരുടെ മാത്രം കാര്യമല്ല,സാങ്കേതികവിദഗ്ദരുടെയും കാര്യമാണ്.ഏതാനും വര്‍ഷം മുന്ന് ഒരു സിനിമാ ഫോട്ടൊഗ്രാഫറെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയത് അയാള്‍ ക്യാമറ തൊട്ടാല്‍പിന്നെ ആ സിനിമ പരാജയത്തിന്റെ രുചി അറിയുമെന്നും പറഞ്ഞാണ്(സൂപ്പര്‍ താരത്തിന്റെ ഹേതുവിനേക്കാളും വലിയവനാണ് ഇപ്പോഴും അന്ധവിശ്വാസമെന്ന വില്ലന്‍ എന്നും ഓര്‍ക്കുക).ആ ഫോട്ടൊഗ്രാഫര്‍ ഹിന്ദിയില്‍ പോയി ചെയ്ത പടം ഹിറ്റായതിനുശേഷമാണ് പിന്നെ മലയാളത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞത്.അതും അന്ധവിശ്വാസിയല്ലാത്ത എന്നാല്‍ വിശ്വാസിയുമായ ഒരു യുവ സംവിധായകന്റെ സിനിമയില്‍.സൂപ്പര്‍ സ്റ്റാര്‍ എന്ന മഹാവ്യാധി തീരണമെങ്കില്‍ ഒരു നല്ല കോരസ്വാമി മലയാളത്തില്‍ ഉദയം ചെയ്യിപ്പിച്ച് കൊണ്ടുവരേണ്ടിവരും.വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇങ്ങിനെയൊരു സ്വാമിയായിരുന്നു മലയാളസിനിമയെ ഭത്സിച്ചുകൊണ്ടിരുന്നത്.അത് പിന്നീട് കൊച്ചിക്കാരായ സിനിമക്കാര്‍ അവരുടെ താല്പര്യത്തിനുവേണ്ടി പടച്ചുണ്ടാക്കിയതാണെന്നും വാര്‍ത്ത ഉണ്ടായിരുന്നു.

വിജയങ്ങളും അംഗീകാരങ്ങളും മനുഷ്യന് അധികാരവും(അഹങ്കാരവും)നല്‍കുന്നു.അധികാരം പ്രയോഗിക്കാനുള്ളതുമാണ്.(അധികാരം കിട്ടിയിട്ടും അണ്ടിപോയ അണ്ണാര്‍ക്കണ്ണന്മാരെ പോലെയിരിക്കുന്നവരും ഉണ്ടിവിടെ.)
രോഗാതുരമായ സമൂഹത്തില്‍ ചികിത്സാലയങ്ങളേക്കാള്‍ അമ്പലങ്ങളും മനുഷ്യദൈവങ്ങളും ഉണ്ടാവുന്നതുപോലെയാണ് സൂപ്പര്‍ താരങ്ങളും പൊട്ടിമുളക്കുന്നത്.മനുഷ്യര്‍ക്കുവേണ്ടി രാപ്പകല്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ജനഹൃദയങ്ങളില്‍ എത്തില്ല.കഴിവിനേക്കാള്‍ ഫാന്‍സും കോക്കസും നടത്തുന്ന സംഘടനാപാടവമാണ് ഇവരെ നിലനിര്‍ത്തുന്നത്.
ഒരാളില്ലെങ്കില്‍ മറ്റവനില്ലെന്ന് മോഹന്‍ ലാലിനും മമ്മൂട്ടിക്കും അറിയാം.ഫാന്‍സുകാരും മാനേജര്‍മാരും നടത്തുന്ന പരസ്പരവൈരത്തിന്റെ ശക്തിയിലും യുക്തിയിലുമാണിപ്പോള്‍ ഇരുവരുടെയും നിലനില്പ്.

ധികാരത്തിന്റെ അകാരം മാഞ്ഞുപോയാല്‍ ധിക്കാരമാകും.(കുഞ്ഞുണ്ണിമാസ്റ്ററോട് കടപ്പാട്).ഇത് സിനിമയില്‍ മാത്രമല്ല രാഷ്ട്രീയം സാഹിത്യം വര്‍ഗ്ഗീയം എന്തിനേറെ കുടുംബത്തിലും സജീവമാണ്.മാഷന്മാരുടെ കൈയ്യിലെ ചൂരലിനെ ഓര്‍മ്മിപ്പിക്കുന്നു ഇതെല്ലാം.കുട്ടികളെ തല്ലാന്‍ പാടില്ലെന്ന പുതിയ നിയമം എല്ലാ‍ മേഘലയിലേക്കും പകര്‍ത്താവുന്നതാണ്.എങ്കില്‍ തിലകനും അധികാരത്തിന്റെ തല്ലുകിട്ടാതെ കഴിഞ്ഞേനെ.

സംശയമില്ല,സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അധികാരസ്ഥാപനമാണ്.നിയമവും നിയമലംഘനവും അവിടുന്ന് തുടങ്ങുന്നു
സ്ഥാപനങ്ങള്‍ അധികാരം കൊണ്ടു വരുന്നു.
അത് സാധാരണ മനുഷ്യന് അവമതിയും കൊണ്ടു വരുന്നു.അമ്മയായാലും മാക്ടയായാലും.സര്‍ക്കാര്‍ സര്‍വ്വീസിലെ യൂണിയനുകള്‍ സംഘടിതമായി അഴിമതി നടത്തിയാല്‍ ജനങ്ങള്‍ അവരുടെ കഴിവിനനുസരിച്ച് കൊടുത്ത് കാര്യങ്ങള്‍ സാധിച്ചുകൊള്ളും.അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന സമൂഹം ആദര്‍ശ സമൂഹമെന്ന് നമ്മള്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു,ഒന്നുകില്‍ ശിങ്കിടികളാവുക,അല്ലെങ്കില്‍ കാശു കൊണ്ടു കാര്യം നേടുക.

ക്ഷെ ഒരു കലാരൂപമെന്നൊക്കെ പറയുന്ന(കേരളത്തില്‍ ഇതിപ്പോള്‍ പറയാമെന്ന് തോന്നുന്നില്ല)സിനിമയില്‍ ഇത്തരം അധികാര സംഘടനകള്‍ ഉണ്ടാവുന്നത് ആശാവഹമായിരിക്കണമെന്നില്ല.ഏതൊരു അധികാരത്തിന്‍ കീഴിലും സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കും.അധികാര കേന്ദ്രങ്ങള്‍ മൂന്നാറിനെ കീറിമുറിക്കുന്നതും അതിനു കൂട്ടുനില്‍ക്കുന്നതും മൂന്നാറിന്റെ കുളിര്‍മയേക്കാള്‍ ചൂടുള്ള വാര്‍ത്തകളാണ്.അധികാരം, സ്വേച്ഛാപരമാണത്.അത് മറ്റുള്ളവരിലേക്ക് പകരുന്ന കുളിര്‍മയല്ല,വാള്‍മുനകളാണ്.

നിലനില്‍ക്കുന്ന സാമൂഹ്യാവസ്ഥയെ അതേപടി നിലനിര്‍ത്തുന്നതോ അതിനേക്കാള്‍ പിറകോട്ടു കൊണ്ടു പോകുന്നതൊ ആയ പ്രതിഭാദരിദ്രമായ പ്രമേയങ്ങള്‍ ആണ് ഇന്നത്തെ മലയാള സിനിമകളുടെ ആകത്തുക

ല്ല സിനിമക്കുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്.സംഘടനകളുടെ മൂക്കുകയറില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയില്‍ നിന്നുള്ള സിനിമകള്‍.ചെറിയ ചെറിയ പ്രദര്‍ശനങ്ങളിലൂടെ തിയ്യറ്റര്‍ പ്രതിസന്ധിയേയും നമുക്ക് മറികടക്കാം.വലിയ മുതല്‍മുടക്കി താരാപഥങ്ങളെ രാജവീഥിയാക്കാനുള്ള ലേലംവിളി അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.തിലകന്‍ അമ്മ വിവാദം അതിനുള്ള വഴി തുറക്കുമെന്ന് പ്രത്യാശിക്കാം.
യാഥാര്‍ത്ഥതയില്‍ നിന്നുള്ള കുതറലാണ് കല,സിനിമ.ഏങ്കോണിപ്പല്ല്ല.

ലയാളസിനിമയില്‍ സ്ഥിരമായി കേള്‍ക്കുന്ന നായക ഭാഷണമാണ് ഒറ്റത്തന്തക്ക് പിറന്നവന്റെ മഹത്തരം.ഇത്തരത്തില്‍ ഒരു പ്രയോഗം സാമാന്യബുദ്ധിയുള്ള ഒരുവന്റെ പേനയില്‍ നിന്നോ വായില്‍ നിന്നോ പുറത്തുവരികയില്ല.(ബുദ്ധിശൂന്യതയുടെ സര്‍വ്വകലാശാലയയി സിനിമ മാറിക്കൂടാ.)എങ്കിലും ആ വാക്കു തന്നെ കടമെടുത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം.
ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള്‍ ഒറ്റത്തന്തക്കുപിറന്ന സംവിധായകരായിക്കും നല്ല സിനിമക്ക് കൂട്ടാവുക.
അതിലേക്ക് പരിശ്രമിക്കുന്ന കൂട്ടങ്ങള്‍ ഉയര്‍ന്നുവരാതിരിക്കില്ല. അതിലേക്ക് നമുക്ക് പ്രതീക്ഷിയര്‍പ്പിക്കാം.

10 comments:

മണിലാല്‍ said...

സംശയമില്ല,സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അധികാരസ്ഥാപനമാണ്.നിയമവും നിയമലംഘനവും അവിടുന്ന് തുടങ്ങുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ തീർച്ചയായും മണിലാൽ .....
ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള്‍ ഒറ്റത്തന്തക്കുപിറന്ന സംവിധായകരായിക്കും നല്ല സിനിമക്ക് കൂട്ടാവുക.
അതിലേക്ക് പരിശ്രമിക്കുന്ന കൂട്ടങ്ങള്‍ ഉയര്‍ന്നുവരും..
വന്നേ പറ്റൂ !

മണിലാല്‍ said...

അധികാരത്തിന്റെ അകാരം മാഞ്ഞുപോയാല്‍ ധിക്കാരമാകും.(കുഞ്ഞുണ്ണിമാസ്റ്ററോട് കടപ്പാട്).ഇത് സിനിമയില്‍ മാത്രമല്ല രാഷ്ട്രീയം സാഹിത്യം വര്‍ഗ്ഗീയം എന്തിനേറെ കുടുംബത്തിലും സജീവമാണ്.പഴയ മാഷന്മാരുടെ കൈയ്യിലെ ചൂരലിനെ ഓര്‍മ്മിപ്പിക്കുന്നു ഇതെല്ലാം.കുട്ടികളെ തല്ലാന്‍ പാടില്ലെന്ന പുതിയ നിയമം എല്ലാ‍ മേഘലയിലേക്കും പകര്‍ത്താവുന്നതാണ്.എങ്കില്‍ തിലകനും അധികാരത്തിന്റെ തല്ലുകിട്ടാതെ കഴിഞ്ഞേനെ

ക്രിട്ടിക്കന്‍ said...

ഒരാളില്ലെങ്കില്‍ മറ്റവനില്ലെന്ന് മോഹന്‍ ലാലിനും മമ്മൂട്ടിക്കും അറിയാം.ഫാന്‍സുകാരും മാനേജര്‍മാരും നടത്തുന്ന പരസ്പരവൈരത്തിന്റെ യുക്തിയിലാണ് ഇരുവരുടെയും നിലനില്പ്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരുതരം ടോം & ജെറി കളി..
കളിച്ച് കളിച്ച് എവിടെ എത്തിനില്‍ക്കുന്നു!!
കഷ്ടം.

സമാന്തര സിനിമയെ ഞെക്കി കൊന്നതു മുതല്‍
മരണമണി മുഴങ്ങിയതാണ്.

..അടിക്കു അവസാനത്തെ ആണിയും .

നിസ്സഹായന്‍ said...

“ശരിയായ നല്ല സിനിമക്കുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്.സംഘടനകളുടെ മൂക്കുകയറില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയില്‍ നിന്നുള്ള സിനിമകള്‍. !” അതെ അതിന് സൂപ്പർ സ്റ്റാറുകളെ അടിച്ചു നിരപ്പാക്കിയേ പറ്റൂ.

ശ്രീനാഥന്‍ said...

നല്ല ലേഖനം. അഭിനന്ദനം പിന്നെ 'ഒറ്റത്തന്തക്ക് പിറന്ന' കാര്യം-സിനിമക്കാര്‍ക്ക് 'അമ്മ' ഉണ്ടെന്കിലും 'അച്ഛന്‍' ഇല്ലല്ലൊ .

Chandradasan said...

The first Sensible response that I have come across on the Thilakan issue...
Thank u

മണിലാല്‍ said...

ഒറ്റത്തന്തക്ക് പിറന്ന നായകന്മാരേക്കാള്‍ ഒറ്റത്തന്തക്കുപിറന്ന സംവിധായകരായിക്കും നല്ല സിനിമക്ക് കൂട്ടാവുക.

Unknown said...

i like vthis story


നീയുള്ളപ്പോള്‍.....