PRANAYATHIL ORUVAL VAAZHTHAPPEDUM VIDHAM
പ്രണയത്തിൽ
ഒരുവൾ
വാഴ്ത്തപ്പെടും വിധം
( YOUTUBE PREMIER )
https://youtu.be/
വാഴ്ത്തപ്പെട്ടവളുടെ സുവിശേഷം
*
ഞങ്ങൾ, സാഹസം ശീലിക്കാത്തവർ
എല്ലാ ആഹ്ളാദങ്ങളിൽ നിന്നും ഭ്രഷ്ടരാക്കപ്പെട്ടവർ
എകാകിതയുടെ തോടിനുള്ളിൽ ചുരുണ്ടുകൂടിയവർ
വിശുദ്ധക്ഷേത്രം വെടിഞ്ഞെത്തിയ പ്രണയം
ദൃശ്യപ്പെടുമ്പോൾ
വിമോചിതരാവുന്നു,
ജീവിതത്തിലേയ്ക്ക്...
(Touched by An Angel by Maya Angelou)
വാക്കുകളിലൂടെ പരിപൂർണ്ണത നേടാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്, പ്രണയത്തിന്റെ സ്ഥലകാലാനുഭവങ്ങളുടെ ആവിഷ്കാരം .പ്രണയത്തിൽ വാക്കുകളേക്കാൾ വിവക്ഷക്കാണു പ്രസക്തി. അതുകൊണ്ടുതന്നെ പ്രണയം പ്രധാന വിഷയമാവുന്ന ദൃശ്യാനുഭവത്തിന് എഴുത്തിനേക്കാള്‍ എളുപ്പത്തിൽ അനുവാചകമനസ്സിലേയ്ക്ക് കയറിച്ചെല്ലാൻ കഴിയും. മണിലാലിന്റെ പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടുംവിധം എന്ന ഹ്രസ്വചിത്രം പ്രണയക്കാഴ്ച്ചയുടെ അനുഭവമാണ്. പ്രണയത്തിൽ വാഴ്ത്തപ്പെടുന്നവളെ സംബന്ധിച്ചിടത്തോളം വിമോചനമാർഗ്ഗം തന്നെയാവുന്നു പ്രണയം . പക്ഷേ അത് പ്രണയിക്കുന്ന പുരുഷനിൽ നിന്നല്ല , അവളുടെ തന്നെ പ്രണയപരിസരങ്ങളിൽനിന്നാണെന്
പ്രേമിക്കുന്നവനോട് 'എനിക്കിത് ആദ്യാനുഭവം 'എന്ന് ഏതൊരുപെണ്ണും പറഞ്ഞേക്കാം .ഈ ചിത്രത്തിലെ പെൺകുട്ടിയും അതുതന്നെ പറയുന്നു. അതിൽ പക്ഷേ കാപട്യമില്ല. കാരണം പ്രണയം വന്നുതൊടുന്ന അവസ്ഥയിൽ ഓരോ അനുഭവവും അവള്‍ക്ക് അങ്ങേയറ്റം പുതിയതാണ്. അങ്ങിനെയൊരത്ഥത്തിൽ പ്രണയത്തിന് ആവർത്തനങ്ങളില്ല . കണക്കെടുപ്പുകളും ആവശ്യമില്ല .അടുത്ത നിമിഷം തന്നെ അങ്ങനെയൊന്നില്ലായിരുന്നു എന്നുപോലും തോന്നിയ്ക്കുന്ന കാലത്തിലോ സമയത്തിലോ ആകട്ടെ , പെണ്ണിനെ പെണ്ണാക്കുന്ന ഇന്ദ്രജാലം അതിനുണ്ട്. . കാളിദാസന്റെ ഉപമയിലെ ദീപശിഖ പോലെ ഓരോ പ്രണയവും അവളിൽ അന്യാദൃശമായ ചൈതന്യവും പ്രകാശവും നിറയ്ക്കുന്നു. ഓരോന്നിലൂടെയും അവൾ തന്റെ അസ്ഥിത്വത്തിന് സുന്ദരവും അസാധാരണവുമായ ആന്തരാർത്ഥം നൽകുന്നു . ആ നിമിഷങ്ങളിൽ പുഴുവിൽനിന്നു ശലഭമെന്നതുപോലെ അവൾ രൂപാന്തരപ്പെടുന്നു .കൂടുതൽ ചലനാത്മകത അനുവദിക്കുന്ന ആകാശത്തിന്റെ അതിരുകളില്ലായ്മയിലേയ്ക്ക്
`ജനമേജയൻ ,ഡയറക്റ്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്' എന്നു പരിചയപ്പെടുത്തുന്ന ചെറുപ്പക്കാരന്റേയും `മേയ്ക് മി ബാവുൽ `എന്ന ചാറ്റ് ബോക്സില്‍ പേരുള്ള പെൺകുട്ടിയുടേയും കൊച്ചുവർത്തമാനങ്ങളൂടെ തുടർച്ച തേടുന്ന ചാറ്റ്ജാലകത്തിന്റെ ദൃശ്യനിരയിലാണ് പ്രണയത്തിലെത്തിച്ചേരുന്ന ആദ്യഭാഗം. അതിരുകളില്ലാതെ വികസിതമാകുന്ന സ്ത്രീപ്രണയത്തിന്റെ രണ്ടാം ഘട്ടവും ചേരുമ്പോൾ പ്രണയക്കാഴ്ച്ചയുടേ അനുഭവം പൂർണ്ണമാകുന്നു . പ്രണയത്തിന്റെ സ്ഥലരാശിയിൽ പക്ഷേ സൈബർലോകമില്ല. “അതിരുകളില്ലാത്ത മനുഷ്യപ്രകൃതികൾക്കായി“ സിനിമ സമർപ്പിക്കപ്പെടുന്നു . കൊതുകുവലയ്ക്കുള്ളിലൂടെ വെളിപ്പെടുന്ന പുരുഷൻ. വിശ്രമവും വിനോദവും ഒരുമിച്ച്. സംഗീതവും സിനിമയും മദ്യവും ഇന്റെർനെറ്റ് സല്ലാപവും കൂട്ടിന്. കട്ടിലിന്റെ ഇത്തിരിച്ചതുരത്തിൽ ഭാഗികമായി മാത്രം പ്രത്യക്ഷപ്പെടുന്ന സ്ത്രീ. ശബ്ദംകൊണ്ടും അറിവുകൊണ്ടും ശരീരചലനങ്ങൾകൊണ്ടും ഒക്കെ അവൾ കേവലമൊരു കൗമാരക്കാരി പെൺകുട്ടി മാത്രമാണ്. ഏകാകി. ദൈവഭയമുള്ളവൾ. എന്റെ മറവിക്കുട്ടീ, ബാവുൽ സംഗീതമേ .. എന്ന മട്ടിലുള്ള ജനമേജയന്റെ സംബോധനകൾ നൽകുന്ന കൗതുകക്കാഴ്ച്ചകൾക്കപ്പുറത്
പ്രണയമുഹൂർത്തവും പ്രകൃതിയും പൂരകമാകുന്ന ഹരിതാഭമായ ചില കാഴ്ച്ചകളുണ്ട് . സ്ഫടികപ്പാത്രത്തിൽ നിറയുന്ന ജലവും പിന്നീടു പ്രത്യക്ഷപ്പെടുന്ന മത്സ്യവും അകപ്പെടലിന്റെ ഒരു കാഴ്ച്ചയാണ്. പാപബോധവും സദാചാരബോധവും ദൈവഭയവും ഒക്കെ പിറകോട്ടുവലിച്ചിട്ടും ചെറുത്തുനില്‍പ്പിനായി പ്രാർഥനാമന്ത്രങ്ങളെ കൂട്ടുപിടിച്ചിട്ടും പ്രണയത്തിൽ അകപ്പെടുക എന്നത് അവളിലെ സ്ത്രീപ്രകൃതിയുടെ അനിവാര്യതയാകുന്നു. കൗതുകപൂർവ്വം ആ അനുഭവത്തിനുമുന്നിൽ അവൾ കീഴടങ്ങുന്നു. പ്രണയം ഭാരമില്ലായ്മയായി തന്നിൽ അമരുന്നതതറിയുന്ന വേളയിൽ. അവൾക്ക് മുന്നിൽ രണ്ടു വഴികളാണുള്ളത് .ഒഴുക്കില്ലാത്ത ഒരിടത്തിൽ ജീവസ്സില്ലാത്ത എന്തൊക്കെയോ അതിരുകൾ നിർണ്ണയിക്കുന്ന ഒരു പരിസരത്തിൽ , അതു പ്രണയമാണെങ്കിൽപ്പോലും, തളച്ചിടപ്പെടാൻ അവൾ തയ്യാറാകുന്നില്ല. പകരം തന്നിലെ സ്ത്രൈണസമ്പന്നതയുടെ നിബിഡവനങ്ങളിലേക്ക് അതിന്റെ നിത്യഹരിതത്തിലേയ്ക്ക് ,സ്വന്തം പേരടക്കം എല്ലാ ആടയലങ്കാരങ്ങളും വെടിഞ്ഞ് വിമോചനത്തിന്റെ അപാരതയിലേയ്ക്ക് , പക്ഷിച്ചിറകുകൾ വിടര്ത്താനാണവൾ തീരുമാനമെടുക്കുന്നത്. വിമോചനത്തിന്റെ ആ വഴിയിൽ വഴികാട്ടിയാവേണ്ട പുരുഷൻ എവിടേ നില്ക്കുന്നു എന്നുള്ള ചിന്തയിലേയ്ക്ക് അപ്പോൾ നാമെത്തുന്നു.
പുരുഷാധികാരത്തിന്റെ അതിരുകളെച്ചൊല്ലിയാണ് എല്ലായുദ്ധങ്ങളും. പ്രണയത്തിലും ചർച്ചചെയ്യുന്നത് അതിരുകൾ തന്നെ . അതിരുകളില്ലാതാക്കാൻ ഒരു യുദ്ധത്തിനും കഴിയില്ല. പ്രണയത്തിനല്ലാതെ. കഥകളിലും കവിതകളിലുമൊക്കെ വാഴ്ത്തപ്പെടുന്ന പോലെയല്ല വർത്തമാനകാലപ്രണയം. പുരുഷന്റെ ഭൗതികാഭിവാഞ്ഛ ഒരിക്കലും അതിരുകളില്ല്ലാത്ത പ്രണയമായി വിവര്‍ത്തനം ചെയ്യപ്പെടുന്നില്ല . പലപ്പോഴും പുരുഷാധികാരത്തിന്റേയും, കമ്പോളരാഷ്ട്രീയത്തിന്റേയും
പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയോട് സമരസപ്പെടാൻ കഴിയാത്ത വർത്തമാനകാല പെൺപ്രകൃതിയെ അതിനു ഏറ്റവും അനുയോജ്യമായ സങ്കേതം ഉപയോഗിച്ച് കാണിച്ചുതരുന്നു മണിലാൽ. ആണായി പ്രതീഷും പെണ്ണായി സുരഭിയും അഭിനയിക്കുന്നു. പ്രണയത്തിന്റെ വിചാരസന്നിഭങ്ങളെ ആഴത്തില്‍ ചൂഴ്ന്നു നില്‍ക്കുന്നുണ്ട് ഈ സിനിമ.. പ്രണയത്തില്‍ അടിമുടി മാറുന്ന പെണ്ണിന്റെ ശബ്ദം മോര്‍ഫിംഗിലൂടെ പുതു ശബ്ദത്തിലേക്ക് മാറുന്നത് സിനിമക്ക് പുതിയൊരുമാനം നല്കുന്നു. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ ശബ്ദമിശ്രണവും ക്യാമറയുടേ സമർത്ഥമായ ഉപയോഗവും കൃത്യമായി എഡിറ്റുചെയ്ത ഫ്രെയ്മുകളൂം സിനിമയെ വേറിട്ട അനുഭവമാക്കിമാറ്റുന്നു .
ബാനര്‍ :സജിത ക്രിയേഷന്‍സ്
നിര്‍മ്മാണം: സഞ്ജു മാധവ്
കാമറ : ഷെഹനാദ് ജലാല്‍
എഡിറ്റിംഗ് : ബി.അജിത് കുമാര്‍
സംഗീതം : ചന്ദ്രന് വേയാട്ടുമ്മല്‍
അഭിനയം:സുരഭി,പ്രതീഷ്
-ജ്യോതീബായ് പരിയാടത്ത്
1 comment:
പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയോട് സമരസപ്പെടാൻ കഴിയാത്ത വർത്തമാനകാല പെൺപ്രകൃതിയെ അതിനു ഏറ്റവും അനുയോജ്യമായ സങ്കേതം ഉപയോഗിച്ച് കാണിച്ചുതരുന്നു മണിലാൽ. ആണായി പ്രതീഷും പെണ്ണായി സുരഭിയും അഭിനയിക്കുന്നു. പ്രണയത്തിന്റെ വിചാരസന്നിഭങ്ങളെ ആഴത്തില്‍ ചൂഴ്ന്നു നില്‍ക്കുന്നുണ്ട് ഈ സിനിമ.. പ്രണയത്തില്‍ അടിമുടി മാറുന്ന പെണ്ണിന്റെ ശബ്ദം മോര്‍ഫിംഗിലൂടെ പുതു ശബ്ദത്തിലേക്ക് മാറുന്നത് സിനിമക്ക് പുതിയൊരുമാനം നല്കുന്നു. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ ശബ്ദമിശ്രണവും ക്യാമറയുടേ സമർത്ഥമായ ഉപയോഗവും കൃത്യമായി എഡിറ്റുചെയ്ത ഫ്രെയ്മുകളൂം സിനിമയെ വേറിട്ട അനുഭവമാക്കിമാറ്റുന്നു .
Post a Comment